Categories
Kasaragod Latest news main-slider top news

ഉദുമ കൃഷിഭവനിൽ കൃഷി അസിസ്റ്റൻ്റ് നിയമനം പുനഃസ്ഥാപിക്കുക UDF

ഉദുമ :- കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ കാർഷിക വികസന പദ്ധതികളുമായി കർഷകരും മററു ജനവിഭാഗങ്ങളും ബന്ധപെടുന്ന കൃഷിഭവനിലെ അഗ്രികൾച്ചർ അസിസ്റ്റൻ്റിനെ ഉദുമയിൽ നിന്ന് സ്ഥലം മാറ്റി മുൻ മന്ത്രിയുടെ മണ്ഡലത്തിലേക്ക് നിയമിച്ച നടപടികൾ പിൻവലിച്ച് കൃഷി അസിസ്റ്റൻ്റിനെ ഉദുമ കൃഷിഭവനിൽ പുനർ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ കൃഷിഭവൻ പരിസരത്ത് ധർണാ സമരം നടത്തി ചെയർമൻ’ കെ.ബി.എം ഷെറീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണാ സമരം ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് ‘കെ.വി.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ശ്രീധരൻ .കെ .പി .സുധർമ പി.വി.ഉദയകുമാർ .വാസു മാങ്ങാട് .ബി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതവും കെ.പ്രഭാകരൻ നന്ദിയും രേഖപെടുത്തി.
ധർണാ സമരത്തിന് ഗ്രാമപഞ്ചായത്തംഗ ങ്ങളായ സുനിൽ മൂലയിൽ .ചന്ദ്രൻ നാലാംവാതുക്കൽ . ഹാരിസ് അങ്കകളരി.ബഷീർ പാക്യാര .നഫീസ .യശ്മിൻ റഷീദ് ബിന്ദു സുധൻ .ശകുന്തള ഭാസ്കരൻ സൈനബ അബുബക്കർ നഫീസ പാക്യാര കരുണാകരൻ നായർ .കാർത്യായനി ബാബു. ശോഭന.ശ്രീജ പുരുഷോത്തമൻ . കമലാക്ഷൻ നാലാംവാതുക്കൽ എന്നിവർ നേതൃത്വം നൽകി

Categories
Kasaragod Latest news main-slider top news

ഉദുമ പടിഞ്ഞാർ അംബികാ എ.എൽ. പി. സ്കൂള്‍ മുറ്റത്ത് രാഷ്ട്രപിതാവിന്‍റെ ശില്പമൊരുങ്ങുന്നു തുടർന്ന് വായിക്കാൻ

പടിഞ്ഞാർ അംബിക സ്കൂളിൽ
ഗാന്ധിജിയുടെ
ശില്പം ഒരുങ്ങുന്നു.
9UDM13ഉദുമ പടിഞ്ഞാർ അംബികാ എ.എൽ. പി. സ്കൂള്‍ മുറ്റത്ത് നിര്‍മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന രാഷ്ട്രപിതാവിന്‍റെ ശില്പം
ഉദുമ: ഉദുമ പടിഞ്ഞാർ അംബികാ എ.എൽ. പി. സ്കൂള്‍ മുറ്റത്ത് രാഷ്ട്രപിതാവിന്‍റെ ശില്പമൊരുങ്ങുന്നു. ആറര അടി ഉയരമുള്ള വെങ്കല നിറത്തോടുകൂടിയ ഫൈബർ പ്രതിമയുടെ നിര്‍മാണമാണ് അവസാനഘട്ടത്തിലെത്തിയത്.നാലടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിക്കുക. ഇന്ത്യയിലും വിദേശത്തും മഹാത്മാജിയുടെ നിരവധി ശില്പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ചിത്രൻ കുഞ്ഞിമംഗലം ആണ് ഇവിടെയും രാഷ്ട്രപിതാവിൻ്റെ പ്രതിമ ഒരുക്കുന്നത്.
കെ.വി. കിഷോർ,
കെ .ചിത്ര എന്നിവർ നിർമാണത്തിൽ സഹായികളായി.
ഗാന്ധി പ്രതിമയോടൊപ്പം പാർക്കും സ്കൂളിൽ നിര്‍മിക്കുന്നുണ്ട്.
പി.ടി.എ. കമ്മിറ്റിയാണ് ഇതിനെല്ലാം മുന്നിട്ടിറങ്ങിയത്. പ്രസിഡൻ്റ് കെ.വി. രഘുനാഥൻ ,പ്രഥമാധ്യാപിക രമണി, മാനേജർ ശ്രീധരൻ കാവുങ്കാൽ, മദർ പി.ടി.എ. പ്രസിഡൻ്റ് പ്രീന മധു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള അംബിക സ്കൂളിൽ 500 ഓളം കുട്ടികൾ പഠിക്കു ന്നുണ്ട്.
1951 ലാണ് സ്കൂൾ സ്ഥാപി തമായത്.കലാ കായിക രംഗങ്ങളിൽ സ്കൂൾ നേട്ടങ്ങൾ കൊയ്തെടു ത്തു.ഇത്തവണ 10 കുട്ടികൾക്ക് എൽഎസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.100 ഓളം വിദ്യാർ ത്ഥികൾക്ക് സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വ ത്തിൽ സൗജന്യ നീന്തൽ പരിശീലനം നൽകി വരുന്നു ണ്ട്. നീന്തൽ സ്വായത്തമാ ക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും.

Categories
Kasaragod Latest news main-slider top news

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായേ പറ്റൂവെന്ന് കോടതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായേ പറ്റൂവെന്ന് കോടതി

മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. കേസിൽ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും.കേസിൽ വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെ അഭിഭാഷകർ വാദിച്ചു. പ്രതികൾ ഒരിക്കൽ പോലും കോടതിയിൽ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകൾ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനിൽക്കില്ലെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറും വാദിച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്.

Categories
Kasaragod Latest news main-slider top news

ടെർബോ ടെക്സ് ബ്യൂട്ടീഷൻ ജില്ലാ കൂട്ടായ്മ സംഗമവും പരിശീലന ക്ലാസും നടന്നു

കാഞ്ഞങ്ങാട്:-സൗന്ദര്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ കൂട്ടായ്മയിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ടെർബോ ടെക്സ് അംഗങ്ങളുടെ ജില്ലസംഗമവും പരിശീലന ക്ലാസും നോർത്ത് കോട്ടച്ചേരിയിൽ റോയൽ ഓഡിറ്റോറിയത്തിൽ നടന്നു. തൃക്കരിപ്പൂർ,പാണത്തൂർ,കാസർഗോഡ് തുടങ്ങിയ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 90 അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു.സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പരിശീലനങ്ങൾ നൽകിയ സൗത്ത് ഇന്ത്യൻ ട്രെയിനർ സുരഭി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത് ക്ലാസ് കൈകാര്യം ചെയ്തു.ഹൈഡ്ര ഫേഷ്യൽ ശാസ്ത്രീയ സംവിധാനം എന്ന സൗന്ദര്യ പരിചരണത്തെക്കുറിച് രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ് നടന്നു.നിഷ മനോജ് അധ്യക്ഷത വഹിച്ചു.കെസൗമ്യ, ശ്രുതി ധനേഷ്, ജീന മാത്യു,കെ ഷൈമ, കെ ദേവി എന്നിവർ സംസാരിച്ചു.
ചിത്രംഅടിക്കുറിപ്പ്
ടെർബോ ടെക്സ് കാസർഗോഡ് ജില്ല ബ്യൂട്ടീഷൻ കൂട്ടായ്മ നടത്തിയ സംഗമ പരിശീലന ക്ലാസിൽ പങ്കെടുത്തവർ

Categories
Kasaragod Latest news main-slider

പൂച്ചക്കാട് – ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ ഊട്ടും വെള്ളാട്ടം മഹോത്സവം ഒക്ടോബർ 27 ന് പുതിയ കമ്മിറ്റിയെ തിരഞ്ഞടുത്തു

പൂച്ചക്കാട് :ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ പുത്തരി ഊട്ടും വെള്ളാട്ട മഹോത്സവം ഒക്ടോബർ 27 ന് നടക്കും. വൈകുന്നേരം 3 മണക്ക് മലയിറക്കൽ, തൊഴുതുകെട്ടൽ. വൈകുന്നേരം 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം തുടർന്ന് മല കയറ്റൽ, അന്നദാനം.

ഭാരവാഹികൾ: സുകുമാരൻ പൂച്ചക്കാട് (പ്രസിഡണ്ട്), ആർ.ബാലൻ, രാജേഷ് തോട്ടം (വൈസ് പ്രസിഡണ്ട്), മോഹനൻ മൂലക്കോത്ത് (സെക്രട്ടറി), സതീഷ് ബേക്കൽ, വിനു തോട്ടം (ജോ. സെക്രട്ടറി) രാമകൃഷ്ണൻ കുഞ്ഞാച്ചംവളപ്പ് (ട്രഷറർ)

Categories
Kasaragod Latest news main-slider

സ്വാതന്ത്ര്യ സമര സേനാനിയുടെ 25-ാം വാർഷിക പരിപാടിക്ക് ചിലവ് കണ്ടെത്താൻ വേറിട്ട പരിപാടിയുമായി സംഘാടക സമിതി – വാഴക്കന്ന് വിതരണം

പള്ളിക്കര : വാഴക്കന്ന് വിതരണത്തിലൂടെ ഫണ്ട് കണ്ടെത്തുന്നതിന് സംഘടിപ്പിച്ച പരിപാടി വാഴക്കന്ന് കൊണ്ടുപോയ ഓരോ കുടുംബവും 10 മാസകാലം കൃഷ്ണൻ നായരെ സ്മരിക്കുമെന്നുള്ളതാണ് ഏറെ പ്രാധാന്യം നൽകുന്നതെന്ന് കെ.പി.സി.സി മെമ്പർ ബാലകൃഷ്ണൻ പെരിയ പറഞ്ഞു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പാക്കത്തെ അടുക്കാടുക്കം കൃഷ്ണൻ നായരുടെ 25-ാം ചരമവാർഷിക ദിനം വ്യത്യസ്ഥ രീതിയിൽ ആചരിക്കുന്നതിന് ഫണ്ട് കണ്ടെത്താൻ വാഴക്കന്ന് വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.

കൃഷിയിൽ താത്പര്യമുള്ള ഒരാൾക്ക് 3 നേന്ത്രവാഴക്കന്നാണ് വിതരണം ചെയ്തത്. 10 മാസം കഴിഞ്ഞ് വാഴ കുലച്ചാൽ 2 കുല സംഘാടക സമിതിക്ക് നൽകണം. അത് വിറ്റു കിട്ടുന്ന പണം കൊണ്ട് പരിപാടി നടത്താനും വാഴ കൃഷിയെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ വേറിട്ട ആശയം നടപ്പാക്കിയത്. 2024 മെയ് മാസത്തിലാണ് വാർഷിക ദിനാചരണം.

സംഘാടക സമിതി ജന.കൺവീനർ ടി.അശോകൻ നായർ, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എ.വാസുദേവൻ, ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ജില്ലാ കൺവീനർ സാജിദ് മൗവ്വൽ, സുന്ദരൻ കുറിച്ചിക്കുന്ന്, കണ്ണൻ കരുവാക്കോട്, എം.രത്നാകരൻ നമ്പ്യാർ, എം.രാധാകൃഷ്ണൻ നമ്പ്യാർ, ട്രസീന കരുവാക്കോട്, യശോദ നാരായണൻ, അമ്പാടി പാക്കം, രാഘവൻ നായർ, രാധാകൃഷ്ണൻ നായർ, കൃഷ്ണൻ പള്ളത്തിങ്കാൽ, ബി.ടി.രമേശൻ എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider

പള്ളിക്കര പഞ്ചായത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം പരിശീലനം സംഘടിപ്പിച്ചു

പള്ളിക്കര : പള്ളിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം പ്രാപ്തി വികസന പരിശീലനം സംഘടിപ്പിച്ചു. കൂട്ടക്കനിയിൽ വെച്ച് നടന്ന പരിപാടി പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയമാൻ സൂരജ് വി അധ്യക്ഷതവഹിച്ചു. ക്ലസ്റ്റർ പ്രസിഡണ്ട് രാമകൃഷ്ണൻ , സെക്രട്ടറി നാരായണൻ , സി.ആർ.പി.ബീന , കൃഷി അസിസ്റ്റന്റ് സുചിത്ര കെ.പി എന്നിവർ സംസാരിച്ചു. ചെറുതാഴം ശ്രീധരൻ നമ്പൂതിരി പരീശീലനത്തിന് നേതൃത്വം നൽകി. കൃഷി ഓഫീസർ ജലേശൻ പി വി സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസർ ബാബു സി നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider

കെ എസ്‌ ടി യു സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് മൽസരങ്ങൾ ശ്രദ്ധേയമായി.മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്തു.  

കുന്നുംകൈ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ ( കെ എസ് ടി യു ) സംഘടിപ്പിച്ച ചിറ്റാരിക്കാൽ ഉപ ജില്ലാതല സി.എച്ച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് മൽസരം ഏറെ ശ്രദ്ധേയമായി.ചിറ്റാരിക്കാൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 35 ഓളം വിദ്യാർത്ഥികൾ മൽസരത്തിൽ മാറ്റുരച്ച് മിന്നുന്ന വിജയം കരസ്ഥമാക്കി പ്രതിഭ പുരസ്കാരങ്ങൾക്കൾക്ക് അർഹരായി.

കുന്നുംകൈ എ യു പി സ്കൂളിൽ നടന്ന മൽസരങ്ങളുടെ ഉദ്ഘാടനം മുസ്ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ജാതിയിൽ ഹസൈനാർ നിർവഹിച്ചു.ചടങ്ങിൽ അദ്ധ്യാപികയും മൽസരങ്ങളുടെ കൺവീനറുമായ ഖദീജ സാലി അധ്യക്ഷയായി. കുന്നുംകൈ എ.യു.പി സ്കൂൾ മാനേജർ എം.എ.നസീർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കൊട്ടില മുഹമ്മദ് കുഞ്ഞി, പെരിങ്ങോം ഹാരിസ്, യൂസഫ് ആമത്തല, വി.കെ.ഷൗക്കത്തലി, ഇ. ഐ .നബീസ ബീവി, ബി.റഷീദ,എ.കെ.ആബിദ, പി.വി. മുനീറ,വി.പി.സതി എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജി എച്ച് എസ് എസ് പരപ്പയിലെ കാർത്തിക് കിഷോർ ഒന്നാം സ്ഥാനവും സെന്റ് ജോൺസ് എച്ച് എസ് എസിലെ അൻജിത ബിജോയി രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് കമ്പല്ലൂരിലെ പി.കെ. ഫിദ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കിരൺ മനോജ് വി കെ എച്ച് എസ് എസ് വരക്കാട് ഒന്നാം സ്ഥാനവും നിരജ്ഞൻ നായർ സെന്റ് ജൂഡ് വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും ശിവദ എസ് ചായ്യോത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

യു പി സെക്ഷനിൽ കുമ്പളപ്പള്ളി കെ ജി എം എ യു പി സ്കൂളിലെ കെ എസ്. അജുൽ ഒന്നാം സ്ഥാനവും, കരുവനടുക്കം സെന്റ് ജോസഫ് വിദ്യാലയത്തിലെ ശ്രീനന്ദ് എസ് നായർ രണ്ടാം സ്ഥാനവും,പരപ്പ ജി എച്ച് എസ് എസിലെ ശ്രേയ പാർവ്വതി മൂന്നാം സ്ഥാനത്തിനും അർഹരായി. എൽ പി വിഭാഗത്തിൽ നിവേദ്യ എം നിർമലഗിരി,സപ്ത ശ്രീകുമാർ എ എൽ പി എസ് എളേരിത്തട്ടുമ്മൽ,മാധവ് മുരളി എസ് കെ ജെ എം കുമ്പളപ്പള്ളി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

മൽസരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രതിഭ പുരസ്കാര സർട്ടിഫിക്കറ്റുകളും സംഘാടകർ വിതരണം ചെയ്തു.

പടം (1) കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ ( കെ എസ് ടി യു ) സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരം മുസ്ളിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്യുന്നു.

പടം(2) കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേർസ് യൂണിയൻ ( കെ എസ് ടി യു ) ചിറ്റാരിക്കാൽ വിദ്യാഭ്യാസ ഉപ ജില്ലാതലത്തിൽ സംഘടിപ്പിച്ച സി.എച്ച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് മൽസരത്തിൽ ജേതാക്കളായ വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം

Categories
Kasaragod Latest news main-slider top news

ആദിവാസി യുവതീ യുവാക്കൾക്ക് പരിശീലനം നൽകി.

ആദിവാസി യുവതീ യുവാക്കൾക്ക് പരിശീലനം നൽകി.

തായന്നൂർ : നബാർഡിന്റെ പട്ടിക വർഗ്ഗ വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തെ യുവതീ യുവാക്കൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോളിയാർ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്ന പരിശീലന പരിപാടി പഞ്ചായത്തംഗം ജഗന്നാഥിന്റെ അദ്ധ്യക്ഷതയിൽ കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളിൽ നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ഡോ: സെൽവരാജ്, സി ആർ ഡി ഡയറക്ടർ ഡോ: ശശികുമാർ, CRD പ്രോഗ്രാം കോർഡിനേറ്റർ ഇ .സി ഷാജി തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
പരിപാടിയിൽ സതീന്ദ്രൻ ചീരോൽ, പി.കെ രാജീവ്, ദാമോദരൻ മൊയാലം, പി.അജിത, ഗ്രീഷ്മ മനു, ലീല കോളിയാർ, പ്രമോദ് തൊട്ടിലായി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം മാനേജർ കെ.എ ജോസഫ് സ്വാഗതവും, പിടിഡിസി പ്രസിഡണ്ട് രമേശൻ മലയാറ്റുകര നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider

കണ്ണൂർ സർവ്വകലാശാല ബഹുഭാഷാപഠന കേന്ദ്രം ഉൽഘാടനം ഒക്ടോബർ 12 ന് : കാസർഗോഡ് ചാല ക്യാമ്പസിൽ നടക്കുന്ന ചടങ്ങ് ജില്ലയിലെ എം എൽ എമാരും സാഹിത്യ വിവർത്തകനുമായ കെ.വി കുമാരനും ചേർന്ന് നിർവഹിക്കും. 

കാസർഗോഡ് ചാല ക്യാമ്പസിൽ നടക്കുന്ന ചടങ്ങ് ജില്ലയിലെ എം എൽ എമാരും സാഹിത്യ വിവർത്തകനുമായ കെ.വി കുമാരനും ചേർന്ന് നിർവഹിക്കും.

കാസർഗോഡ്:കണ്ണൂർ സർവകലാശാല കാസർഗോഡ് കാമ്പസിൽ തുടങ്ങിയ ബഹുഭാഷാ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 12 ന് നടക്കും.

കാസർഗോഡ് ജില്ലയിലെ അഞ്ച് എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ ,എ.കെ.എം.അഷറഫ് എന്നിവരും പ്രശസ്ത സാഹിത്യ വിവർത്തകൻ കെ.വി.കുമാരനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനാകും. കാസർഗോഡ് ജില്ലയിലെ വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംരക്ഷണവും ഗവേഷണവും ലക്ഷ്യമാക്കി ആരംഭിച്ച പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വിവിധ ഭാഷകളെ പ്രതിനിധീകരിച്ച്  വിക്രം കാന്തികരെ (കന്നട ),ദുർഗാപ്രസാദ് (തുളു ) മുഹമ്മദ് ബഡ്ഡൂർ ( ബ്യാരി )രാധാകൃഷ്ണൻ പെരുമ്പള ( മലയാളം), രാധാകൃഷ്ണ ഉളിയത്തടുക്ക (കന്നട / തുളു) മുംതാസ്.എം.എ(മലയാളം). ലക്ഷ്മി മഞ്ചേശ്വരം (കന്നട ),ബി.വി. കുളമർവ (ഹവ്യക),രവീന്ദ്രൻപാടി (വിവർത്തനം),അസീം മുണ്ടെ (ഉറുദു ) , ഗണേഷ് പൈ (കൊങ്കിണി ),.ശ്രീനിവാസ സ്വർഗ്ഗ (മറാത്തി) ജ്യോത്സന കടന്തേലു (കരാട ), സുന്ദരബാറഡുക്ക (തുളു),മീനാക്ഷി ബഡ്ഡോഡി (കൊറഗ തുളു), വിരാജ് അഡൂർ (ശിവള്ളി തുളു) വി.ആർ.സദാനന്ദൻ ( മലയാളം)തുടങ്ങിയവർ മുഖ്യാതിഥികളാകും.

ബഹുഭാഷാപഠന കേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ ആമുഖഭാഷണം നടത്തും. സിൻഡിക്കേറ്റംഗങ്ങളായ ഡോ.എ.അശോകൻ, പ്രൊഫ.എം.സി.രാജു, ഡോ.രാധാകൃഷ്ണ ബെള്ളൂരു, ഡോ.മണികണ്ഠൻ സി.സി.,ഡോ.റിജു മോൾ, എന്നിവർ സംബന്ധിക്കും.

Back to Top