കണ്ണൂർ സർവ്വകലാശാല ബഹുഭാഷാപഠന കേന്ദ്രം ഉൽഘാടനം ഒക്ടോബർ 12 ന് : കാസർഗോഡ് ചാല ക്യാമ്പസിൽ നടക്കുന്ന ചടങ്ങ് ജില്ലയിലെ എം എൽ എമാരും സാഹിത്യ വിവർത്തകനുമായ കെ.വി കുമാരനും ചേർന്ന് നിർവഹിക്കും. 

Share

കാസർഗോഡ് ചാല ക്യാമ്പസിൽ നടക്കുന്ന ചടങ്ങ് ജില്ലയിലെ എം എൽ എമാരും സാഹിത്യ വിവർത്തകനുമായ കെ.വി കുമാരനും ചേർന്ന് നിർവഹിക്കും.

കാസർഗോഡ്:കണ്ണൂർ സർവകലാശാല കാസർഗോഡ് കാമ്പസിൽ തുടങ്ങിയ ബഹുഭാഷാ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 12 ന് നടക്കും.

കാസർഗോഡ് ജില്ലയിലെ അഞ്ച് എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ ,എ.കെ.എം.അഷറഫ് എന്നിവരും പ്രശസ്ത സാഹിത്യ വിവർത്തകൻ കെ.വി.കുമാരനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനാകും. കാസർഗോഡ് ജില്ലയിലെ വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംരക്ഷണവും ഗവേഷണവും ലക്ഷ്യമാക്കി ആരംഭിച്ച പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വിവിധ ഭാഷകളെ പ്രതിനിധീകരിച്ച്  വിക്രം കാന്തികരെ (കന്നട ),ദുർഗാപ്രസാദ് (തുളു ) മുഹമ്മദ് ബഡ്ഡൂർ ( ബ്യാരി )രാധാകൃഷ്ണൻ പെരുമ്പള ( മലയാളം), രാധാകൃഷ്ണ ഉളിയത്തടുക്ക (കന്നട / തുളു) മുംതാസ്.എം.എ(മലയാളം). ലക്ഷ്മി മഞ്ചേശ്വരം (കന്നട ),ബി.വി. കുളമർവ (ഹവ്യക),രവീന്ദ്രൻപാടി (വിവർത്തനം),അസീം മുണ്ടെ (ഉറുദു ) , ഗണേഷ് പൈ (കൊങ്കിണി ),.ശ്രീനിവാസ സ്വർഗ്ഗ (മറാത്തി) ജ്യോത്സന കടന്തേലു (കരാട ), സുന്ദരബാറഡുക്ക (തുളു),മീനാക്ഷി ബഡ്ഡോഡി (കൊറഗ തുളു), വിരാജ് അഡൂർ (ശിവള്ളി തുളു) വി.ആർ.സദാനന്ദൻ ( മലയാളം)തുടങ്ങിയവർ മുഖ്യാതിഥികളാകും.

ബഹുഭാഷാപഠന കേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ ആമുഖഭാഷണം നടത്തും. സിൻഡിക്കേറ്റംഗങ്ങളായ ഡോ.എ.അശോകൻ, പ്രൊഫ.എം.സി.രാജു, ഡോ.രാധാകൃഷ്ണ ബെള്ളൂരു, ഡോ.മണികണ്ഠൻ സി.സി.,ഡോ.റിജു മോൾ, എന്നിവർ സംബന്ധിക്കും.

Back to Top