ഉദുമ കൃഷിഭവനിൽ കൃഷി അസിസ്റ്റൻ്റ് നിയമനം പുനഃസ്ഥാപിക്കുക UDF

Share

ഉദുമ :- കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ കാർഷിക വികസന പദ്ധതികളുമായി കർഷകരും മററു ജനവിഭാഗങ്ങളും ബന്ധപെടുന്ന കൃഷിഭവനിലെ അഗ്രികൾച്ചർ അസിസ്റ്റൻ്റിനെ ഉദുമയിൽ നിന്ന് സ്ഥലം മാറ്റി മുൻ മന്ത്രിയുടെ മണ്ഡലത്തിലേക്ക് നിയമിച്ച നടപടികൾ പിൻവലിച്ച് കൃഷി അസിസ്റ്റൻ്റിനെ ഉദുമ കൃഷിഭവനിൽ പുനർ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ കൃഷിഭവൻ പരിസരത്ത് ധർണാ സമരം നടത്തി ചെയർമൻ’ കെ.ബി.എം ഷെറീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണാ സമരം ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് ‘കെ.വി.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ശ്രീധരൻ .കെ .പി .സുധർമ പി.വി.ഉദയകുമാർ .വാസു മാങ്ങാട് .ബി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതവും കെ.പ്രഭാകരൻ നന്ദിയും രേഖപെടുത്തി.
ധർണാ സമരത്തിന് ഗ്രാമപഞ്ചായത്തംഗ ങ്ങളായ സുനിൽ മൂലയിൽ .ചന്ദ്രൻ നാലാംവാതുക്കൽ . ഹാരിസ് അങ്കകളരി.ബഷീർ പാക്യാര .നഫീസ .യശ്മിൻ റഷീദ് ബിന്ദു സുധൻ .ശകുന്തള ഭാസ്കരൻ സൈനബ അബുബക്കർ നഫീസ പാക്യാര കരുണാകരൻ നായർ .കാർത്യായനി ബാബു. ശോഭന.ശ്രീജ പുരുഷോത്തമൻ . കമലാക്ഷൻ നാലാംവാതുക്കൽ എന്നിവർ നേതൃത്വം നൽകി

Back to Top