സ്വാതന്ത്ര്യ സമര സേനാനിയുടെ 25-ാം വാർഷിക പരിപാടിക്ക് ചിലവ് കണ്ടെത്താൻ വേറിട്ട പരിപാടിയുമായി സംഘാടക സമിതി – വാഴക്കന്ന് വിതരണം

Share

പള്ളിക്കര : വാഴക്കന്ന് വിതരണത്തിലൂടെ ഫണ്ട് കണ്ടെത്തുന്നതിന് സംഘടിപ്പിച്ച പരിപാടി വാഴക്കന്ന് കൊണ്ടുപോയ ഓരോ കുടുംബവും 10 മാസകാലം കൃഷ്ണൻ നായരെ സ്മരിക്കുമെന്നുള്ളതാണ് ഏറെ പ്രാധാന്യം നൽകുന്നതെന്ന് കെ.പി.സി.സി മെമ്പർ ബാലകൃഷ്ണൻ പെരിയ പറഞ്ഞു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പാക്കത്തെ അടുക്കാടുക്കം കൃഷ്ണൻ നായരുടെ 25-ാം ചരമവാർഷിക ദിനം വ്യത്യസ്ഥ രീതിയിൽ ആചരിക്കുന്നതിന് ഫണ്ട് കണ്ടെത്താൻ വാഴക്കന്ന് വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.

കൃഷിയിൽ താത്പര്യമുള്ള ഒരാൾക്ക് 3 നേന്ത്രവാഴക്കന്നാണ് വിതരണം ചെയ്തത്. 10 മാസം കഴിഞ്ഞ് വാഴ കുലച്ചാൽ 2 കുല സംഘാടക സമിതിക്ക് നൽകണം. അത് വിറ്റു കിട്ടുന്ന പണം കൊണ്ട് പരിപാടി നടത്താനും വാഴ കൃഷിയെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ വേറിട്ട ആശയം നടപ്പാക്കിയത്. 2024 മെയ് മാസത്തിലാണ് വാർഷിക ദിനാചരണം.

സംഘാടക സമിതി ജന.കൺവീനർ ടി.അശോകൻ നായർ, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എ.വാസുദേവൻ, ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ജില്ലാ കൺവീനർ സാജിദ് മൗവ്വൽ, സുന്ദരൻ കുറിച്ചിക്കുന്ന്, കണ്ണൻ കരുവാക്കോട്, എം.രത്നാകരൻ നമ്പ്യാർ, എം.രാധാകൃഷ്ണൻ നമ്പ്യാർ, ട്രസീന കരുവാക്കോട്, യശോദ നാരായണൻ, അമ്പാടി പാക്കം, രാഘവൻ നായർ, രാധാകൃഷ്ണൻ നായർ, കൃഷ്ണൻ പള്ളത്തിങ്കാൽ, ബി.ടി.രമേശൻ എന്നിവർ സംസാരിച്ചു.

Back to Top