ഉദുമ പടിഞ്ഞാർ അംബികാ എ.എൽ. പി. സ്കൂള്‍ മുറ്റത്ത് രാഷ്ട്രപിതാവിന്‍റെ ശില്പമൊരുങ്ങുന്നു തുടർന്ന് വായിക്കാൻ

Share

പടിഞ്ഞാർ അംബിക സ്കൂളിൽ
ഗാന്ധിജിയുടെ
ശില്പം ഒരുങ്ങുന്നു.
9UDM13ഉദുമ പടിഞ്ഞാർ അംബികാ എ.എൽ. പി. സ്കൂള്‍ മുറ്റത്ത് നിര്‍മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന രാഷ്ട്രപിതാവിന്‍റെ ശില്പം
ഉദുമ: ഉദുമ പടിഞ്ഞാർ അംബികാ എ.എൽ. പി. സ്കൂള്‍ മുറ്റത്ത് രാഷ്ട്രപിതാവിന്‍റെ ശില്പമൊരുങ്ങുന്നു. ആറര അടി ഉയരമുള്ള വെങ്കല നിറത്തോടുകൂടിയ ഫൈബർ പ്രതിമയുടെ നിര്‍മാണമാണ് അവസാനഘട്ടത്തിലെത്തിയത്.നാലടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിക്കുക. ഇന്ത്യയിലും വിദേശത്തും മഹാത്മാജിയുടെ നിരവധി ശില്പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ചിത്രൻ കുഞ്ഞിമംഗലം ആണ് ഇവിടെയും രാഷ്ട്രപിതാവിൻ്റെ പ്രതിമ ഒരുക്കുന്നത്.
കെ.വി. കിഷോർ,
കെ .ചിത്ര എന്നിവർ നിർമാണത്തിൽ സഹായികളായി.
ഗാന്ധി പ്രതിമയോടൊപ്പം പാർക്കും സ്കൂളിൽ നിര്‍മിക്കുന്നുണ്ട്.
പി.ടി.എ. കമ്മിറ്റിയാണ് ഇതിനെല്ലാം മുന്നിട്ടിറങ്ങിയത്. പ്രസിഡൻ്റ് കെ.വി. രഘുനാഥൻ ,പ്രഥമാധ്യാപിക രമണി, മാനേജർ ശ്രീധരൻ കാവുങ്കാൽ, മദർ പി.ടി.എ. പ്രസിഡൻ്റ് പ്രീന മധു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള അംബിക സ്കൂളിൽ 500 ഓളം കുട്ടികൾ പഠിക്കു ന്നുണ്ട്.
1951 ലാണ് സ്കൂൾ സ്ഥാപി തമായത്.കലാ കായിക രംഗങ്ങളിൽ സ്കൂൾ നേട്ടങ്ങൾ കൊയ്തെടു ത്തു.ഇത്തവണ 10 കുട്ടികൾക്ക് എൽഎസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.100 ഓളം വിദ്യാർ ത്ഥികൾക്ക് സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വ ത്തിൽ സൗജന്യ നീന്തൽ പരിശീലനം നൽകി വരുന്നു ണ്ട്. നീന്തൽ സ്വായത്തമാ ക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും.

Back to Top