Categories
Kasaragod Latest news main-slider

കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു

 

ഉദുമ: പഞ്ചായത്തിൽ കറവപ്പശുകൾക്കുള്ള കാലിത്തീറ്റ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 218 കർഷകർക്ക് 6 മാസത്തേക്ക് 2 ചാക്ക് കാലിത്തീറ്റ വീതം 50 ശതമാനം സബ്‌സിഡി നിരക്കിൽ നൽകുന്നതാണ് പദ്ധതി. കാലിത്തീറ്റയുടെ വില കുത്തനെ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പഞ്ചായത്തിന്റെ ഈ സഹായം കർഷകർക്ക് വലിയ ആശ്വാസമാകും. കാലിത്തീറ്റ വിതരണം ചെയ്യുന്നതിലൂടെ, പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നതായും, പാൽ ഉത്പാദനം വർധിക്കുന്നതായും കർഷകർ പറയുന്നുണ്ട്.

ഉദുമ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് പി. ഭാസ്കരൻ നായർ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ബീവി, അംഗം ചന്ദ്രൻ നാലാംവാതുക്കൽ, സീനിയർ വെറ്ററിനറി സർജ്ജൻ ഡോ. ചന്ദ്രബാബു, ക്ഷീര സംഘം സെക്രട്ടറി പി. രജനി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ റസിയ എന്നിവർ പ്രസംഗിച്ചു..

പടം : ഉദുമ പഞ്ചായത്തിൽ കാലിതീറ്റ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

 

Categories
Kasaragod Latest news main-slider top news

ഹോസ്ദുർഗ് ജനമൈത്രി പോലീസ്, കാസറഗോഡ് ജില്ലാ ഹോമിയോ ആശുപത്രി, ആയുഷ്മാൻ ഭവ: കാസറഗോഡ് സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് ഹാളിൽ വെച്ച് ജീവിത ശൈലി രോഗനിർണ്ണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ലോക ഹൃദയ ദിനാചരണം ( ജീവിതശൈലീ രോഗനിർണ്ണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് )
ഹോസ്ദുർഗ് ജനമൈത്രി പോലീസ്, കാസറഗോഡ് ജില്ലാ ഹോമിയോ ആശുപത്രി, ആയുഷ്മാൻ ഭവ: കാസറഗോഡ് സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് ഹാളിൽ വെച്ച് ജീവിത ശൈലി രോഗനിർണ്ണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്ദുർഗ് എസ്.എച്ച്.ഒ ശ്രീ ഷൈൻ കെ.പി ഉദ്ഘാടനം നിർവ്വഹിച്ചു. ഹോസ്ദുർഗ് കൺട്രോൾ റൂം എസ് .ഐ മധു കെ അദ്ധ്യക്ഷത വഹിച്ചു. ആയുഷ്മാൻ ഭവ: കൺവീനർ ഡോ: മുജീബ് റഹ്മാൻ സി എച്ച് പദ്ധതി വിശദീകരണം നടത്തി. ജില്ലാ ഹോമിയോ ആശുപത്രി നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ: സിനു കുര്യാക്കോസ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഡോ അശ്വനി വി, ഡോ: സുനീറ ഇ.കെ, ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫിസർ രഞ്ജിത്ത് കെ എന്നിവർ പ്രസംഗിച്ചു. ഹോസ്ദുർഗ് ജനമൈത്രി ബീറ്റ് ഓഫിസർ പ്രമോദ് ടി വി സ്വാഗതവും, ഹോസ്ദുർഗ് പിങ്ക് ജനമൈത്രി ബീറ്റ് ഓഫീസർ ദിവ്യ കെ നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു.

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു.

കുട്ടിക്കാലത്ത് അച്ഛനൊപ്പം ശാന്തിക്കാരനായി സഹായത്തിനുകൂടി.

ഇഷ്ട ദൈവങ്ങളെ അണിയിച്ചൊരുക്കിയും അവരുടെ രൂപങ്ങൾ ചുവരിലും കടലാസിലും പകർത്തിയും വരയുടെ ലോകത്തെത്തിയ സുകുമാറിന്റെ കാരിക്കേച്ചറുകളും കാർട്ടൂണുകളും ആസ്വദിച്ചവർ ഒട്ടേറെയാണ്.

വരയുടെ പേരിൽ കുട്ടിക്കാലത്തു ശാസനയും മുതിർന്നപ്പോൾ പ്രശംസയും പിന്നീട് ആദരവുമെല്ലാം ഏറ്റുവാങ്ങിയ സുകുമാർ പടമുകൾ പാലച്ചുവടിലെ ‘സാവിത്രി’ ഭവനത്തിൽ മകൾ സുമംഗലയ്ക്കും മരുമകൻ കെ.ജി.സുനിലിനുമൊപ്പമായിരുന്നു അവസാന കാലം ചെലവഴിച്ചത്

ആഭ്യന്തരവകുപ്പിൽ 30 വര്‍ഷത്തോളം ജീവനക്കാരനായിരുന്നു സുകുമാർ. ഭാര്യ: പരേതയായ സാവിത്രി അമ്മാൾ. മക്കൾ: സുമംഗല, പരേതയായ രമ. മരുമകൻ: കെ.ജി.സുനിൽ (ഹിന്ദുസ്ഥാൻ ലിവർ റിട്ട. ഉദ്യോഗസ്ഥൻ).

Categories
Kasaragod Latest news main-slider

തടവുകാർക്ക് നിയമ ബോധവത്കരണ ജീവിത നൈപുണ്യ സംരഭകത്വ വികസന പരിശീലനം ആരംഭിച്ചു   

സാമൂഹ്യ നീതിവകുപ്പിന്റെ നേർവഴി പദ്ധതിയുടെ ഭാഗമായി ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ തടവുകാര്‍ക്കായി കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസും കാസർകോട് റൂറൽ സെൽഫ്‌ എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും കാസർകോട് ജില്ലാ നിയമ സേവന അതോറിറ്റിയും (ഡി.എൽ.എസ്.എ) സംയുക്തമായി സംഘടിപ്പിക്കുന്ന നിയമ ബോധവത്കരണ ജീവിത നൈപുണ്യ- സംരംഭകത്വവികസന പരിശീലന പരിപാടി ആരംഭിച്ചു. ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ് സെഷന്‍സ്‌ ജഡ്ജ് എം.സി.ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സുപ്രണ്ട് കെ.വേണു വിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ആര്യ പി രാജ് മുഖ്യാതിഥിയായി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടു ജയിലിൽ കഴിയുന്നവർക്ക് നല്ലനടപ്പു നിയമത്തെക്കുറിച്ചും മറ്റു പ്രധാന നിയമസംവിധാനങ്ങളെക്കുറിച്ചും അവബോധം നൽകിക്കൊണ്ടും ലോകാരോഗ്യസംഘടന നിർദേശിച്ച ജീവിത നൈപുണികളെ ആധാരമാക്കിയുമാണ് സംരംഭകത്വ പരിശീലനം നൽകുന്നത്. അത് വഴി അവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രവണത കുറക്കുന്നതിനും സാധിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയില്‍ കാസർകോട് ചീഫ് ലീഗൽ എയിഡ് ഡിഫെൻസ് കൗൺസിൽ അഡ്വ.കെ.എ.സാജൻ തടവുകാരുടെ അവകാശങ്ങളും കടമകളും നല്ലനടപ്പ് നിയമത്തിന്റെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അവതരണം നടത്തി. പേപ്പർ ക്യാരിബാഗ് ആൻറ് ലോങ്ങ്‌ കവർ നിർമാണം എന്നിവയിൽ ആണ് സംരഭകത്വ പരിശീലനം. വെള്ളിക്കോത്ത് ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ വി.പി.ഗോപി, പി.രമ, എൻ നിർമൽ കുമാർ, ഷൈജിത്ത് കരുവാക്കോട്, സുഭാഷ് വനശ്രീ, ഇർഫാദ് മായിപ്പാടി, ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു, സുപ്രണ്ട് കെ.വേണു എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്.

Categories
Kasaragod Latest news main-slider

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കവിതാലാപന മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്ഒക്ടോബര്‍ ഏഴിന് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹാളില്‍ കവിതാലാപന മത്സരം സംഘടിപ്പിക്കും. ഗാന്ധിജിയെ കുറിച്ചുള്ള കവിതകളാണ് ആലപിക്കേണ്ടത്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ആറിനകം prdcontest@gmail.com എന്ന മെയിലില്‍ പേര്, ഓഫീസ് വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04994 255145.

Categories
Kasaragod Latest news main-slider top news

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശംന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് എഫ്എസ്എസ്എഐ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ജി കമലാ വർധന റാവു അറിയിച്ചു. ഈയം ഉൾപ്പെടെയുള്ള സാന്ദ്രത കൂടുതലുള്ള ലോഹങ്ങൾ അടങ്ങിയതാണ് ന്യൂസ് പേപ്പറിലെ മഷി.

ഭക്ഷ്യവസ്തുക്കളിലെ എണ്ണ ഒപ്പിയെടുക്കാനും ഇനി മുതൽ പത്രകടലാസ് ഉപയോഗിക്കരുത്. സംസ്ഥാന ഭക്ഷ്യവകുപ്പുമായി ചേർന്ന് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പത്രകടലാസിന്റെ ഉപയോഗത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി അധികൃതർ.

Categories
Latest news main-slider top news

കാസര്‍കോട് ജില്ലാതല ക്വിസ്സ് ഒക്ടോബര്‍ 29ന് കൂട്ടക്കനിയില്‍

കാസര്‍കോട് ജില്ലാതല ക്വിസ്സ് ഒക്ടോബര്‍ 29ന് കൂട്ടക്കനിയില്‍

കാസര്‍ഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റെയും പള്ളിക്കര കൂട്ടക്കനിയിലെ ഇ.എം.എസ് ഗ്രന്ഥാലയം & വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29-ന് ഞായറാഴ്ച്ച ജില്ലാതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ കൂട്ടക്കനി ഗവ:യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. ‘തപാല്‍ ചരിത്രം’എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, പൊതു വിഭാഗങ്ങളിലായി രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. താൽപ്പര്യമുള്ളവര്‍ ഒക്ടോബര്‍ 25-ന് വൈകുന്നേരം 5മണിക്കകം 9400850615/9446169857 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുക.

Categories
Kasaragod Latest news main-slider top news

ന്യൂഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി

ന്യൂഡൽഹി : ന്യൂഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ(58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവിലാണ് എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായിരുന്ന സുജാതൻ താമസിച്ചിരുന്നത്.
ബിസിനസ് ആവശ്യത്തിനായി വ്യാഴാഴ്‌ച രാത്രി 9 മണിയോടെ സുജാതൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. സുജാതന്റെ പഴ്‌സ്, മൊബൈൽ ഫോൺ എന്നിവ നഷ്‌ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കവർച്ച ലക്ഷ്യമിട്ടാണെന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മൃതദേഹം ഹരിനഗർ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം പിന്നീട് സംസ്‌കരിക്കും. വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്ന സുജാതന് അടുക്കള ഉപകരണങ്ങളുടെ ബിസിനസായിരുന്നു. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ.

Categories
Kerala Latest news main-slider top news

നാട്ടില്‍ ലഹരി വില്‍പ്പനയുണ്ടോ?, രഹസ്യമായി അറിയിക്കാം; നമ്പറുമായി കേരള പൊലീസ്

നാട്ടില്‍ ലഹരി വില്‍പ്പനയുണ്ടോ?, രഹസ്യമായി അറിയിക്കാം; നമ്പറുമായി കേരള പൊലീസ്

ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് ജനങ്ങളുടെ സഹകരണം തേടി കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച വിവരങ്ങള്‍ കേരള പൊലീസിന് രഹസ്യമായി കൈമാറുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നമ്ബറായ 9497927797 ലേക്ക് വിളിച്ച്‌ അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

Categories
Kasaragod Latest news main-slider

ഗവ: കോളേജ് കാസർഗോഡ്, സി കെ നായർ, അബേദ്കർ പെരിയ എന്നിവിടങ്ങളിൽ കെ എസ് യു, പടന്നകാട് നെഹ്റു കോളേജ്, മൂന്നാട് പീപ്പിൾസ്, എസ് എൻ ട്രസ്റ്റ് എന്നിവ നിലനിർത്തി എസ് എഫ് ഐ. ഏഴ് വർഷത്തിന് ഇപ്പുറം രാജപുരം സെന്റ് പയസ് കോളേജ് പിടിച്ച് കെ എസ് യു. കാമ്പസുകൾ നിലനിർത്തി എസ് എഫ് ഐ, വീറോടെ പൊരുതി പിടിച്ചെടുത്ത്  കെ എസ് യു.

ഗവ: കോളേജ് കാസർഗോഡ്, സി കെ നായർ, അബേദ്കർ പെരിയ എന്നിവിടങ്ങളിൽ കെ എസ് യു, പടന്നകാട് നെഹ്റു കോളേജ്, മൂന്നാട് പീപ്പിൾസ്, എസ് എൻ ട്രസ്റ്റ് എന്നിവ നിലനിർത്തി എസ് എഫ് ഐ. ഏഴ് വർഷത്തിന് ഇപ്പുറം രാജപുരം സെന്റ് പയസ് കോളേജ് പിടിച്ച് കെ എസ് യു. കണ്ണൂർ യുണിവേഴ്സിറ്റി കാമ്പസുകൾ നിലനിർത്തി എസ് എഫ് ഐ, വീറോടെ പൊരുതി പുതിയ കാമ്പസുകൾ പിടിച്ചെടുത്ത്  കെ എസ് യു

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ ഇലക്ഷനിൽ KSU MSF മുന്നണിക്ക് വൻ മുന്നേറ്റം.

7 വർഷങ്ങൾക്കു ശേഷം രാജപുരം സെന്റ് പയസ് കോളേജ് KSU മുഴുവൻ സീറ്റും പിടിച്ചെടുത്തു.

സെൻറ് ജൂഡ് വെള്ളരിക്കുണ്ട് , സെൻറ് മേരീസ് പനത്തടി എന്നീ കോളേജുകളിലും KSU ഒറ്റക്ക് വിജയിച്ചു.

അംബേദ്കർ കോളേജ്, CK നായർ കോളേജ്, ഗവ. കോളേജ് കാസർഗോഡ് എന്നിവിടങ്ങളിൽ KSU – MSF മുന്നണി യൂണിയൻ നിലനിർത്തി.

ഗോവിന്ദ പൈമെമ്മോറിയൽ ഗവൺമെൻറ് കോളേജ്, IHRD കോളേജ് കുമ്പള, ഗവൺമെൻറ് കോളേജ് ഉദുമ, ബെജ മോഡൽ കോളേജ്, നെഹ്റു കോളേജ് നീലേശ്വരം എന്നിവിടങ്ങളിൽ യൂണിയനിൽ പ്രാതിനിധ്യം ഉറപ്പാക്കി.

സർവകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയയിലേക്കുള്ള തിരഞ്ഞടുപ്പ്നടന്ന

കോളേജുകളിൽ പടന്നക്കാട് നെഹ്‌റു കോളേജ്, മുന്നാട് പീപ്പിൾസ്, എസ്എൻ കോളേജ് കാഞ്ഞങ്ങാട്,ഗവ കോളേജ് ഉദുമ,എന്നിവിടങ്ങളിൽ എസ് എഫ് ഐ

മുഴുവൻ സീറ്റിലും വിജയിച്ചു..മുള്ളേരിയ ബജ കോളേജിൽ മത്സരിച്ച 8 സീറ്റിലും 7 എണ്ണവും, സെന്റ് മേരീസ്‌ ചെറുപനത്തടിയിൽ 8ൽ 6 ലും എസ്എഫ്ഐ വിജയിച്ചു..

IHRD പള്ളിപ്പാറ,ഗവൺമെൻ്റ് കോളേജ് കിനാനൂർ കരിന്തളം,

നീലേശ്വരം ക്യാമ്പസ്,

മടിക്കൈ IHRD,

EKNM എളേരി,SNDP കാലിച്ചാനടുക്കം, സനാതന എന്നിവടങ്ങളിൽ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു…

Back to Top