Categories
Kerala Latest news main-slider Other News

നടൻ കുണ്ടറ ജോണി(67) അന്തരിച്ചു.

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അന്ത്യം.

നെഞ്ചുവേദനയെ തുടർന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

Categories
Kasaragod Latest news main-slider

അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ അധ്യക്ഷത വഹിച്ചു ചെങ്കള ഗ്രാമ പഞ്ചായത്തിലെ 80 അതിദരിദ്ര കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു

ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനത്തിനോടനുബന്ധിച്ച് അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്തിലെ 80 അതിദരിദ്ര കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. 17 കുടുംബങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ അധ്യക്ഷത വഹിച്ചു.

മാന്യമായ ജോലിയും സാമൂഹിക സംരക്ഷണവും: എല്ലാവരുടെയും അന്തസ്സ് പ്രായോഗികമാക്കുക എന്നതാണ് ഈ വർഷത്തെ അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള അന്താരാഷ്ട്രദിന സന്ദേശം എല്ലാ വർഷവും ഒക്ടോബർ 17-ന് ആഘോഷിക്കുന്ന ദാരിദ്ര്യനിർമാർജനത്തിനായുള്ള അന്താരാഷ്ട്ര ദിനം, ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾക്കും വിശാലമായ സമൂഹത്തിനും ഇടയിൽ ധാരണയും സംവാദവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

കടുത്ത ദാരിദ്ര്യത്തിൽ അകപ്പെട്ടവർ അപകടകരവും അനിയന്ത്രിതവുമായ സാഹചര്യങ്ങളിൽ ദീർഘവും കഠിനവുമായ മണിക്കൂറുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും തങ്ങളെയും കുടുംബങ്ങളെയും വേണ്ടത്ര പോഷിപ്പിക്കാൻ മതിയായ വരുമാനം നേടാനാകുന്നില്ല എന്നതിന്റെ ആദ്യ സാക്ഷ്യപത്രങ്ങളാണ് ഈ വർഷത്തെ തീം ആകർഷിക്കുന്നത്.

ഈ വർഷത്തെ തീം എല്ലാ ആളുകൾക്കും മാനുഷിക അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു മാർഗമായി മാന്യമായ ജോലിയിലേക്കും സാമൂഹിക സംരക്ഷണത്തിലേക്കും സാർവത്രിക പ്രവേശനം ആവശ്യപ്പെടുന്നു, കൂടാതെ മാന്യമായ ജോലി ആളുകളെ ശാക്തീകരിക്കുകയും ന്യായമായ വേതനവും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും നൽകുകയും അന്തർലീനമായ മൂല്യവും മാനവികതയും അടിസ്ഥാനപരമായി അംഗീകരിക്കുകയും വേണം. എല്ലാ തൊഴിലാളികളുടെയും. അതുപോലെ, സമൂഹത്തിലെ ഏറ്റവും ദുർബലരായ അംഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് എല്ലാവർക്കും വരുമാന സുരക്ഷ ഉറപ്പാക്കുന്നതിന് സാർവത്രിക സാമൂഹിക സംരക്ഷണം അടിയന്തിരമായി ആവശ്യമാണ്. കോർപ്പറേറ്റ് ലാഭത്തിനുവേണ്ടിയുള്ള മൗലിക മനുഷ്യാവകാശങ്ങളുടെയും സാമൂഹിക നീതിയുടെയും പുരോഗതി ഉറപ്പാക്കാൻ, എല്ലാ തീരുമാനങ്ങളെടുക്കൽ പ്രക്രിയകളിലും മാനുഷിക അന്തസ്സിനെ വഴികാട്ടിയായി ഉപയോഗിക്കാനുള്ള രാഷ്ട്രീയ നേതാക്കളോടും നയരൂപീകരണ നിർമ്മാതാക്കളോടുമുള്ള ആഹ്വാനം കൂടിയാണ് ഈ വിഷയം.

സർക്കാരുകൾ, ബിസിനസ്സുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ എന്നിവയ്‌ക്കിടയിലുള്ള ശക്തമായ ആഗോള പങ്കാളിത്തം തുല്യമായ വികസനം കൈവരിക്കുന്നതിനും ആരും ഒഴിവാക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതിനാൽ, ഈ വർഷത്തെ ആചരണം ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളോട് ഐക്യദാർഢ്യത്തോടെ നിൽക്കാനും അവരുടെ ദൈനംദിന പോരാട്ടങ്ങൾ യഥാർത്ഥമായി കേൾക്കാനും സാമ്പത്തിക നേട്ടങ്ങൾ പരമാവധിയാക്കുന്നതിലൂടെ മനുഷ്യരുടെയും സുസ്ഥിരവും നീതിപൂർവകുമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാണ്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കി ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

Categories
Kerala Latest news main-slider

കേരളീയം 2023 പാചക മത്സരം സംഘടിപ്പിച്ചു. എസ്ടിഎസ് കാസര്‍കോട് വിജയികളായി സല്‍ക്കാര മടിക്കൈ റണ്ണേഴ്‌സ് 

നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചരണാര്‍ത്ഥം ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ലോക ഭക്ഷ്യ ദിനത്തില്‍ സംഘടിപ്പിച്ച കേരളീയം 2023 പാചക മത്സരത്തില്‍ എസ്.ടി.എസ് കാസര്‍കോട് വിജയികളായി സല്‍ക്കാര മടിക്കൈ രണ്ടാം സ്ഥാനവും, ഇശല്‍ കാസര്‍കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കളക്ടറേറ്റ് കോമ്പൗണ്ടില്‍ നടന്ന പാചകമത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി. ജില്ലയിലെ മികച്ച 10 കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകകള്‍ തമ്മിലാണ് മത്സരം കാഴ്ചവെച്ചത്. ഒരു മണിക്കൂര്‍ 15 മിനിറ്റില്‍ നെയ്പത്തല്‍, ചിക്കന്‍ സുക്ക, ചിക്കന്‍ കട്‌ലറ്റ് എന്നിങ്ങനെ മൂന്ന് വിഭവങ്ങളാണ് ഇവര്‍ മത്സരത്തിനായി തയ്യാറാക്കിയത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്.ടി.എസ് കാസര്‍കോടിന് 5000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തിപത്രവും, കേരളീയം 2023, സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പാചക മത്സരത്തിലേക്കുള്ള നേരിട്ടുള്ള പ്രവേശനവും ലഭിച്ചു. രണ്ടാം സ്ഥാനത്തിന് അര്‍ഹരായ സല്‍ക്കാര മടിക്കൈക്ക് 2500 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തി പത്രവും ലഭിച്ചു. മത്സരത്തില്‍ പങ്കെടുത്ത മറ്റു ടീമുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. കുടുംബശ്രീ സംസ്ഥാന പരിശീലന കേന്ദ്രം അല്‍ഫ്രാനിലെ ഫാക്കല്‍റ്റികളായ കെ.അനീഷ് കുമാര്‍, സജിത്, കിരണ്‍ എന്നിവരാണ് വിജയികളെ നിര്‍ണയിച്ചത്. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂധനന്‍, കുടുംബശ്രീ എ.ഡി.എം.സി ഹരിദാസ് ജില്ലാ ട്രഷറി അസി. ഓഫീസർ ഒ.ടി. ഗഫൂർ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

Categories
Kerala Latest news main-slider

കുട്ടികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കുടുംബത്തിൽ നിന്നാരംഭിക്കണം – ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ

കുട്ടികളും വ്യക്തികളാണെന്നും അവരുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടാതെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. ആര്‍.ടി.ഇ, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് കര്‍ത്തവ്യവാഹകരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഇടപെടലുകള്‍ കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കുകയാണ് ബാലാവകാശകമ്മീഷന്‍. രക്ഷിതാക്കളെ നല്ല പാരന്റിങ് പഠിപ്പിക്കാനായി ‘ഡെമോക്രാറ്റിക് പാരന്റിങ് ‘ കുടുംബശ്രീ വഴി പദ്ധതി ആസൂത്രണം ചെയ്യും. സന്തോഷവാന്മാരായ കുട്ടികള്‍ക്ക് മാത്രമേ മികച്ച പൗരന്‍മാരായി വളരാന്‍ കഴിയൂവെന്നും നല്ല നാളേക്കായി അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും വലിയ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

വികസിത രാഷ്ട്രങ്ങളിൽ കുട്ടികളെ തല്ലി പഠിപ്പിക്കാറില്ലെന്നും കാലാനുസൃതമായ മാറ്റം നമ്മുടെ സമൂഹത്തിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ കുട്ടികളുടെ ബാഗുകള്‍ അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാതെ വേണം പരിശോധിക്കാനെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളില്‍ സമയബന്ധിതമായികമ്മീഷന്‍ ഇടപെടുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ പറഞ്ഞു.

രണ്ട് സെഷനുകളിലായി നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 60 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ജില്ലയിലെ വിവിധ മേഖലകളില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

യോഗത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ കെ.വി.മനോജ്കുമാര്‍ അധ്യക്ഷനായി. എ.ഡി.എം കെ.നവീന്‍ബാബു മുഖ്യാതിഥിയായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈനി ഐസക് സ്വാഗതം പറഞ്ഞു. സി.ഡബ്ല്യു.സി ചെയര്‍മാന്‍ മോഹന്‍കുമാര്‍ സംസാരിച്ചു. ആര്‍.ടി.ഇ, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് കര്‍ത്തവ്യവാഹകരായ വിവിധ വകുപ്പ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Categories
Kerala Latest news main-slider

തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് പത്താമുദയം,: തുലാംപത്ത് മുതൽ കോലത്തു നാട്ടിൽ ഇനി ഉത്സവ വിശേഷങ്ങൾ 

പാലക്കുന്ന് : തുലാം സംക്രമത്തോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കം കുറിക്കുന്ന പത്താമുദായത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു . നൂറ്റാണ്ടുകളായി വടക്കൻ കേരളം ആദരപൂർവം ആചരിച്ചു വരുന്ന അനുഷ്ഠാനോദയമാണ് തുലാ സംക്രമവും തുടർന്നുള്ള തെയ്യാട്ടങ്ങളും ഉത്സവങ്ങളും.

തുലാപത്തു മുതൽ കോലധാരികൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകളായിരിക്കും.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന ഉത്സവങ്ങളിൽ ആദ്യത്തേതാണ് പത്താമുദയം. തുലാമാസ സംക്രമ നാളായ ചൊവ്വാഴ്ച പത്താമുദയ ഉത്സവത്തിന് ഭണ്ഡാര വീട്ടിൽ കുലകൊത്തി. തുലാം ഒൻപതാം നാളായ 26ന് രാത്രി ഭണ്ഡാരവീട്ടിൽ നിന്ന് മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത് പുറപ്പെടുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 27ന് നിവേദ്യ സമർപ്പണത്തിന് ശേഷം എഴുന്നള്ളത്തും തുടർന്ന് ഭക്തർക്ക് പുത്തരി സദ്യയും വിളമ്പും. അയ്യായിരത്തോളം ഭക്തർ അന്ന് ക്ഷേത്രത്തിലെത്തുമെന്നും ഇവർക്ക് പുത്തരി സദ്യയും പ്രത്യേക രുചിക്കൂട്ടിൽ പുത്തരി പായസവും വിളമ്പുമെന്നും ഭാരവാഹികൾ അറിയിച്ചു.ഇതൊരുക്കുന്നതും വിളമ്പുന്നതും ക്ഷേത്രം സ്ഥിതിചെയ്യുന്ന കരിപ്പോടി പ്രദേശിക സമിതിയുടെ നേതൃത്വത്തിലായിരിക്കും.

പടം : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പത്താമുദയോത്സവത്തിന് നടന്ന കുലകൊത്തൽ ചടങ്ങിന് ശേഷം ശ്രീകോവിലിൽ പ്രാർഥിക്കുന്നു

 

Categories
Kerala Latest news main-slider

പ്രാദേശിക ചരിത്രരചന വിപുലമാകണം: ബേബി ബാലകൃഷ്ണൻ

 

കാസർഗോട്‌: വികലമായ ചരിത്ര വായന പെരുകുന്ന പുതിയകാലത്ത് പ്രാദേശിക ജീവിതത്തിൻ്റെ വ്യത്യസ്തമായ അടരുകൾ അന്വേഷിക്കുന്ന പ്രാദേശിക ചരിത്ര പഠനം കൂടുതൽ വിപുലമാക്കേണ്ടതുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

കേരള സർവകലാശാല കേരള പഠനവിഭാഗം കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടന്ന നാട്ടുപഠന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി ബാലകൃഷ്ണൻ. ഡോ.സി.ബാലൻ അദ്ധ്യക്ഷംവഹിച്ചു. കേരള പഠന വിഭാഗം അദ്ധ്യക്ഷൻ ഡോ.സി.ആർ.പ്രസാദ് ആമുഖഭാഷണം നടത്തി.

ഡോ.എ.എം ശ്രീധരൻ,ഡോ.നവീന എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന സെഷനുകളിൽ ഡോ.സി.ബാലൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, കെ.വി.കുമാരൻ, ഡോ.കെ.വി.സജീവൻ, രാധാകൃഷ്ണ ഉളിയത്തടുക്ക,രവീന്ദ്രൻ പാടി, ഡോ.വി.ജയരാജൻ,ഡോ. പി.കെ.ജയരാജൻ,സതീഷ് ശലിയൻ തുടങ്ങിയവർ രാഷ്ട്രീയം,വ്യവസായം, ഗതാഗതം,സാഹിത്യം, സംസ്കാരം തുടങ്ങിയ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി പ്രബന്ധങ്ങളവതരിപ്പിച്ചു.

പടം:കേരള സർവ്വകലാശാല കേരള പഠന വിഭാഗം കണ്ണൂർ സർവ്വകലാശാല ബഹുഭാഷ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നാട്ടുപഠനശിൽപ്പശാല ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.

Categories
Kasaragod Latest news main-slider

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ് എഫ്, മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മെഹ്ഫിലെ മീലാദ് 2023’ സൗത്ത് ചിത്താരിയിൽ സംഘടിപ്പിച്ചു.

കേരള മുസ്ലിം ജമാഅത്ത് .എസ് വൈ എസ് . എസ്എസ് എഫ്, മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *മെഹ്ഫിലെ മീലാദ് 2023* സൗത്ത് ചിത്താരിയിൽ സംഘടിപ്പിച്ചു.

വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം മീലാദ് കമ്മിറ്റി ചെയർമാൻ നബീൽ ബടക്കൻ പതാക ഉയർത്തലോട് കൂടി രണ്ട് ദിവസത്തെ മെഹ്ഫിലെ മീലാദ് 2023 പരിപാടിക്ക് ആരംഭം കുറിച്ചു. മർഹൂം ചിത്താരി ഉസ്താദ് നഗറിൽ വെച്ച് രണ്ട് ദിവസങ്ങളിൽ ആയി ജില്ലാതല ഖിറാഅത്ത്, മദ്ഹ്ഗാന മത്സരങ്ങൾ അരങ്ങേറി,

മുപ്പതിലേറെ മത്സരാർഥികൾ പ്രസ്തുത മത്സരങ്ങളിൽ മാറ്റുരച്ചു.

മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാന വിതരണവും, ക്യാഷ് അവാർഡും നൽകി, കൂടാതെ മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനവും നൽകി.

സദസ്സിനെ ആവേശം കൊള്ളിച്ച സംസ്ഥാന, ദക്ഷിണ കന്നഡ തല ദഫ് മത്സരവും അരങ്ങേറി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.

സമാപന ദിനം ദീനി മേഖലയിൽ അഞ്ചു പതിറ്റാണ്ട് കാലം നിസ്തുല സേവനം കാഴ്ച വെക്കുന്ന മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാരെ സയ്യിദ് അലി ബാഫഖി തങ്ങൾ അനുമോദിച്ചു.

തുടർന്ന് വേദിയിൽ സംഘടന രംഗത്ത് നിസ്വാർത്ഥ സേവനം വഹിച്ച് ചിത്താരി എസ്. വൈ. എസ് സാന്ത്വനം സൗത്ത് ചിത്താരിക്ക് പ്രവർത്തന വീഥിയിൽ ഊർജ്ജം നൽകുന്ന അസീസ്‌ അടുക്കത്തെ മൊമെന്റോ നൽകി ആദരിച്ചു. ഒപ്പം ജില്ലയിലെ മീലാദ് റാലികളിൽ തന്നെ മികവുറ്റ സ്കൗട്ട് കാഴ്ച വെച്ച സൗത്ത് ചിത്താരി ജമാഅത്ത് മീലാദ് റാലിയിലെ സ്കൗട്ട് ടീമിനെയും അനുമോദിച്ചു. മാധ്യമ പ്രവർത്തന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഹാറൂൺ ചിത്താരിയെയും, റിയാസ് അമലടുക്കത്തിനും വേദിയിൽ മൊമെന്റോ നൽകി ആദരിച്ചു.

തുടർന്ന് രിഫായി അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ അഷറഫ് തായൽ സ്വാഗതം പറഞ്ഞു. തുടർന്ന് അബ്ദുള്ള സഅദി, ചിത്താരി അബ്ദുള്ള ഹാജി, അൻസാരി മാട്ടുമ്മൽ, ത്വയ്യിബ് കുളിക്കാട്, അക്ബർ, കാജാ ഹംസ, റഷീദ് കുളിക്കാട്, മുനീർ കുളിക്കാട്, ബാസിത്ത് ചിത്താരി, പി.കെ സി. ഇസ്മായിൽ, ജുനൈദ് ചിത്താരി, നബിൽ ബടക്കൻ, ജാഫർ ബടക്കൻ, ആഷിഖ്. ആമീൻ മാട്ടുമ്മൽ. എന്നിവർ അനുമോദന പ്രസംഗം നടത്തി. അബ്ദുൽ അസീസ് അടക്കം നന്ദി പ്രകാശിപ്പിക്കലോട് കൂടി പരിപാടിക്ക് സമാപനം കുറിച്ചു.

Categories
Kerala Latest news main-slider

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പത്മശ്രീ അവാർഡ്  നേടിയ101 വയസ്സിലേക്ക് പ്രവേശിച്ച വി പി അപ്പുക്കുട്ട പൊതുവാൾക്ക് കെ ടി എ സി പയ്യന്നൂർ, കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും പത്മശ്രീ അവാർഡ് നേടിയ101 വയസ്സിലേക്ക് പ്രവേശിച്ച വി പി അപ്പുക്കുട്ട പൊതുവാൾക്ക് കെ ടി എ സിപയ്യന്നൂർ, കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

പ്രസിഡണ്ട് എംടി സുരേന്ദ്രൻ അധ്യക്ഷൻ വഹിച്ചു സംസ്ഥാന സെക്രട്ടറി ടിവി കുമാരൻ സിപികെ ഗോപാലൻ കെ ജയരാജൻ പി വിരാമചന്ദ്രൻ വെളിച്ചപ്പാടൻ എന്നിവർ പങ്കെടുത്തു

Categories
Latest news main-slider Sports

മേലാംങ്കോട്ട് സ്വദേശി പി. ഹരികൃഷ്ണൻ തൃശ്ശൂരിൽ നടക്കുന്ന സ്ക്കൂൾ കായിക മേളയിൽ കാസർഗോഡിനെ പ്രതിനിധീകരിക്കും അദ്ധ്യാപകർക്കായി നടത്തിയ 1500 മീറ്റർ ഓട്ടമൽസരത്തിൽ പി. ഹരികൃഷ്ണൻ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരിന്നു

ജില്ലാ സ്ക്കൂൾ കായിക മേളയിൽ അദ്ധ്യാപകർക്കായി നടത്തിയ 1500 മീറ്റർ ഓട്ടമൽസരത്തിൽ പി. ഹരികൃഷ്ണൻ ഒന്നാം സ്ഥാനത്തിനർഹനായി. കാസർഗോഡ് കുമ്പള ജി എസ് ബി എസ് ൽ അദ്ധ്യാപകനാണ് ഹരികൃഷ്ണൻ. കാഞ്ഞങ്ങാട് മേലാംങ്കോട്ട് സ്വദേശിയാണ്. 20 ന് തൃശ്ശൂരിൽ നടക്കുന്ന സ്ക്കൂൾ കായിക മേളയിൽ കാസർഗോഡിനെ പ്രതിനിധീകരിക്കും

കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ അദ്ധ്യാപകരുടെ 1500 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

Categories
Kasaragod Latest news main-slider

സ്കൂൾ റോഡ് വൃത്തിയാക്കി പെരിയാസ് ക്ലബ്ബ്: ഇനി സ്കൂൾ കുട്ടികൾക്കു ഭീതിയില്ലാ യാത്ര

പെരിയ : കാട് പടർന്ന് കാൽനടയാത്രപോലും ദുഷ്കരമായിരുന്ന പെരിയ – പെരിയ സ്കൂൾ റോഡിലെ അപകടവസ്ഥ ഒഴിവാക്കാൻ പെരിയാസ് ക്ലബ്ബ് രംഗത്തിറങ്ങി. പെരിയാസ് പെരിയ പ്രവർത്തകരാണ് കാട് വെട്ടി നീക്കിയത്.

സ്കൂൾ വിദ്യാർത്ഥികൾക്ക് കൽനടയാത്രക്ക് പോലും പറ്റാത്തവിധം റോഡിന്റെ ഇരുവശവും കാട് പടർന്നിരുന്നു.

Back to Top