Categories
Kerala Latest news main-slider top news

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും ; മന്ത്രി വീണാ ജോര്‍ജ്

ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന് കീഴില്‍ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 സ്ട്രോക്ക് യൂണിറ്റുകള്‍ വിവിധ ജില്ലാ ആശുപത്രികളിലായി പ്രവര്‍ത്തിച്ചു വരുന്നു. ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രോക്ക് ഐ.സിയുവും സ്ട്രോക്ക് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളിലും സ്ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജന്‍ ആക്റ്റിവേറ്റര്‍ (TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ ഭാഗമായി കെഎംഎസിഎല്‍ വഴി സംഭരിച്ച്‌ വിതരണം ചെയ്ത് വരുന്നു. സ്ട്രോക്ക് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്റ്റ്ഫ് നേഴ്സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുമാര്‍ക്കും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പക്ഷാഘാത വിഭാഗവുമായി ചേര്‍ന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികള്‍ക്ക് വിജയകരമായി സ്ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് അന്താരാഷ്ട്ര സ്ട്രോക്ക് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ‘നിമിഷങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാതദിന സന്ദേശം

Categories
Kerala Latest news main-slider

കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായി അലോഷ്യസ് സേവ്യറിനെ നിയമിച്ചു

തിരുവനന്തപുരം : കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായി അലോഷ്യസ് സേവ്യറിനെ നിയമിച്ചു കോൺഗ്രസ് അധ്യക്ഷന്റെ അനുമതിയോടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അലോഷ്യസ് സേവ്യർ ആണ് സംസ്ഥാന പ്രസിഡന്റായി നിയമിതനായത്. NSU(i) ദേശിയ കോർഡിനേറ്റർ, KSU എറണാകുളം ജില്ലാ സെക്രട്ടറി, ബ്ലോക്ക്‌ പ്രസിഡന്റ്,
സെക്രെഡ് ഹെർട്ട് കോളേജ് തേവരയുടെ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എംജി സർവകലാശാല മുൻ വിദ്യാർത്ഥി പ്രതിനിധിയും എറണാകുളം ജില്ലാ സെക്രട്ടറിയുമായ ആൻ സെബാസ്റ്റ്യനും കണ്ണൂർ ജില്ലാ പ്രസിഡന്റായ മുഹമ്മദ് ഷമ്മാസുമാണ് വൈസ് പ്രസിഡന്റുമാർ. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെഎം അഭിജിത്ത് രാജിവച്ചതിനെ തുടർന്നാണ് പുനസംഘടന വേഗത്തിൽ നടത്തിയത്

Categories
Kerala Latest news main-slider National top news

സോഷ്യല്‍ മീഡിയ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം; ഐടി ആക്‌ട് ഭേദഗതി ചെയ്തു.

ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.
സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. കമ്ബനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്ബനികള്‍ക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയില്‍ പറയുന്നു.
ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്ബനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ചട്ടം ഭേദഗതി ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയായിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി പരിശോധിക്കുക. മൂന്ന് മാസത്തിനുള്ളില്‍ സമിതി നിലവില്‍ വരും. ചെയര്‍പേഴ്‌സനടക്കം ഈ സമിതിയില്‍ മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും ഉണ്ടാകുക. വിദഗ്ധരുടെ സഹായവും സമിതി തേടും.
നിലവില്‍ സാമൂഹിക മാധ്യമ കമ്ബനികള്‍ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കമ്ബനികള്‍ പരാതികള്‍ 24 മണിക്കൂറിനുള്ള അംഗീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തില്‍ കമ്ബനികള്‍ പരിഹാരം കാണണമെന്നും ഭേദഗതിയില്‍ പറയുന്നു. ഇത്തരം സംവിധാനങ്ങളില്‍ വരുന്ന തീര്‍പ്പുകളില്‍ പരാതിക്കാരന് തൃപ്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമിച്ച സമിതിയെ സമീപിക്കാം

Categories
Kasaragod Kerala Latest news main-slider top news

നിർമ്മാണത്തിലെ അശാസ്ത്രീയത മേൽപ്പാലം നിർമ്മാണത്തിനിടെ തകർന്നു. നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിച്ചു.

നിർമ്മാണത്തിലെ അശാസ്ത്രീയത മേൽപ്പാലം നിർമ്മാണത്തിനിടെ തകർന്നു.
നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിച്ചു.

പെരിയ: ദേശീയപാതാ വികസനത്തിൽ പെരിയ എൻ.എച്ച്. ജങ്ങ്ഷനിൽ നിർമ്മാണത്തിനിടെ മേൽപ്പാലം തകർന്നത് നാടിനെ ഞെട്ടിച്ചു.
പെരിയയിൽ മുബൈ ആസ്ഥാനമായുള്ള മേഘ കൺട്രക്ഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് നിലംപൊത്തിയ പാലം പണിയുന്നത്. ക്ഷുഭിതരായ നാട്ടുകാരും വ്യാപാരികളും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ജനപ്രതിനിധികളും,ഉദ്യോഗസ്ഥരും എത്തി സ്ഥിതിവിശേഷങ്ങൾ വിലയിരുത്തുകയാണ് സംഭവസ്ഥലത്തെ CCTV ഫൂട്ടേജ് അടക്കം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.5 ലധികം തൊഴിലാളികൾക്ക് സാരമായ പരിക്കുകളുണ്ടെന്നാണ് പ്രാഥിക നിഗമനം.

Categories
Kasaragod Kerala Latest news main-slider National top news

പെരിയയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലം തകർന്നു

കാഞ്ഞങ്ങാട്: പെരിയ ദേശീയ പാതയിൽ നിർമ്മാണത്തിലുള്ള മേൽപ്പാലം തകർന്നു വീണു 12 തൊഴിലാളികൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ദേശീയപാത വികസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് ‘ തകർന്നു വീണത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റു.പുലർച്ചെ 3 മണിയോടെയാണ് സംഭവം .നിർമാണത്തിലെ അപാകതയാണോ പാലം തകരാൻ കാരണമെന്ന് വ്യക്തമായിട്ടില്ല.

Categories
Kerala Latest news main-slider top news

സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി.

സ്പഷ്യൽ പെർമിറ്റും ഇനി മുതൽ ഓൺലൈനായി.

അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന കേരളത്തിൽ രജിസ്റ്റർ ചെയ്ത യാത്രാ വാഹനങ്ങൾക്ക് ഇനി ആർ ടി ഓഫീസുകളിലോ, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലോ പോയി കാത്തു നിന്ന് സ്പെഷ്യൽ പെർമിറ്റ് എടുക്കേണ്ടതില്ല. ഈ മാസം 21മുതൽ സ്പെഷ്യൽ പെർമിറ്റിന് ഓൺലൈൻ ആയി അപേക്ഷിച്ച ഉടനെ ഓട്ടോമാറ്റിക് ആയി അപ്രൂവ് ആവുകയും പ്രിൻ്റ് ലഭിക്കുകയും ചെയ്യും.

ഇതിനായി
1.പരിവാഹൻ സൈറ്റിൽ Vehicle related സർവീസ് സെലക്റ്റ് ചെയ്യുക

2. Kerala select ചെയ്യുക

3. വാഹന നമ്പർ രേഖപ്പെടുത്തി മുന്നോട്ട് പോവുക.

4. തുടർന്നു വരുന്ന വിൻഡോയിൽ other service-ൽ Online permit സെലക്റ്റ് ചെയ്യുക.

5. വാഹന റെജി.നമ്പർ , ചേസിസ് നമ്പറിലെ അവസാന അഞ്ച് അക്കങ്ങൾ എന്നിവ എൻ്റർ ചെയ്ത് മൊബൈൽ നമ്പർ എന്നത് സെലക്ട് ചെയ്യുക.

6.ഒ.ടി.പി ജെനറേറ്റ് ചെയ്ത് മൊബൈലിൽ ലഭിച്ച ഒ ടി പി രേഖപ്പെടുത്തി മുന്നോട്ട് നീങ്ങുക

7. ഇനി തുറന്നു വരുന്ന വിൻഡോയിൽ Special permit സെലക്റ്റ് ചെയ്യുക.

8. തുടർന്ന് Fill Special Prmit details click ചെയ്ത് ആവശ്യമായ വിവരങ്ങൾ – തീയതി, എത്ര ദിവസത്തേക്കാണ് പെർമിറ്റ് ആവശ്യമുള്ളത്, യാത്രയുടെ ഉദ്ദേശം ,റൂട്ട് ,യാത്രക്കാരുടെ വിവരങ്ങൾ തുടങ്ങിയവ നൽകുക.

9. വെരിഫൈ ചെയ്തതിനു ശേഷം ഫീസ് അടക്കുക .

10. പെയ്മെൻ്റ് കംപ്ലീറ്റ് ആയാൽ റെസീപ്റ്റ് പ്രിൻറ്റ് എടുക്കാവുന്നതാണ്.തുടർന്ന് പ്രിൻ്റ് Documents നിന്ന് Permit ഉം യാത്രക്കാരുടെ ലിസ്റ്റും പ്രിൻ്റ് എടുക്കാവുന്നതാണ്.

ഈ സൗകര്യം എല്ലാ ടാക്സി ഡ്രൈവർമാരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Categories
Kerala Latest news main-slider top news

എല്ലാ ഡിപ്പോകളിലും മൂന്ന് മാസത്തിനകം ബയോമെട്രിക് പഞ്ചിങ് സംവിധാനം വരും; മന്ത്രി ആന്റണി രാജു*

Categories
Kasaragod Kerala Latest news main-slider top news

അഖില ഭാരതീയ പൂർവ്വസൈനിക് സേവാ പരിഷത്ത് ജില്ല സമ്മേളനവും കുടുംബ സംഗമവും

മാവുങ്കാൽ:അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് എട്ടാമത് കാസർഗോഡ് ജില്ലാസമ്മേളനവും കുടുംബ സംഗമവും മാവുങ്കാൽ വ്യാപാരഭവനിൽ സംഘടിപ്പിച്ചു. സമ്മേളന ഉദ്ഘാടനം വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യുറോ പോലീസ് ഓഫിസറും, സിനിമാ താരവുമായ സിബി തോമസ് നിർവ്വഹിച്ചു.സംഘടനാ ജില്ലാ പ്രസിഡണ്ട് രാജീവൻ പാലോടിൽ അദ്ധ്യക്ഷത വഹിച്ചു.ദാമോധരൻ ആർക്കിടെക്ട് മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് കുമാർ പി, തമ്പാൻ മേലത്ത്, രാജൻ പി.ആർ, അജയകുമാർ, വി.ജി.ശ്രീകുമാർ ,കെ ശശികുമാർ ,രാജീവ് കെ.പി. എന്നിവർ പ്രസംഗിച്ചു.

Categories
Kasaragod Kerala Latest news main-slider

ബല്ലാകടപ്പുറത്തിന് ഉല്‍സവമായി ബൈത്തുറഹ്മ താക്കോല്‍ ദാനം

ബല്ലാകടപ്പുറത്തിന് ഉല്‍സവമായി ബൈത്തുറഹ്മ താക്കോല്‍ ദാനം

കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച മൂന്ന് ബൈത്തുറഹ്മകളുടെ താക്കോല്‍ ദാനം നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും യുവാക്കളുടെ ആവേശം കൊണ്ടും നാടിന്റെ ഉത്സവമായി മാറി. ബൈത്തുറഹ്മകളുടെ താക്കോല്‍ ദാനവും പൊതു സ മ്മേളന ഉദ്ഘാടനവും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രെട്ടറി പി കെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചു. കുഞ്ഞാലികുട്ടിയെ നൂറുക്കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആനയിച്ചു കൊണ്ടാണ് വേദിയിലേക്കു കൊണ്ട് വന്നത്. ബല്ലാ കടപ്പുറത്തെ മുഴുവന്‍ ജനങ്ങളും മുസ്ലിം ലീഗില്‍ അണി നിരന്നത് മുഴുവന്‍ നാടുകള്‍ക്കും മാതൃകയാണെന്ന് കുഞ്ഞാലികുട്ടി കൂട്ടി ചേര്‍ത്തു. ബൈത്തുറഹ്മ ചെയര്‍മാര്‍ എം. കെ.അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രമുഖ വ്യക്തികളെ ആദരിച്ചു. ബൈത്തുറഹ്മ കണ്‍വീനര്‍ എം.എസ്.ഫൈസല്‍ ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുറഹ്മാന്‍, .കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി.ജാഫര്‍, കെ മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, അഷറഫ് എടനീര്‍, എന്‍.എ.ഖാലീദ്, കെ.കെ.ജാഫര്‍, സി.കെ.റഹ്മത്തുള്ള, മുസ്തഫ തായന്നൂര്‍, അസീസ് ആറങ്ങാടി, എ.കെ.അബ്ദുല്ല, നവാസ് കെ.കെ.,പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജി, പി.കുഞ്ഞബ്ദുല്ല, എം.കെ.അബ്ദുല്ല, വി. അബ്ദുള്‍ ഖാദര്‍ ഹാജി, യുനസ് വടകര മുക്ക്, എന്‍.എ.ഉമ്മര്‍, സി. എച്ച്, മൊയ്തീന്‍ കുഞ്ഞി, എ.കെ.മൊയ്തീന്‍,ഇല്യാസ് ബല്ല, സി.പി.അബ്ദുള്‍ റഹ്മാന്‍, ഇര്‍ഫാദ്, എന്നിവര്‍ പ്രസംഗിച്ചു.

ബല്ലാകടപ്പുറം ശാഖാ മുസ്ലിംലീഗ് കമ്മിറ്റി നിര്‍മിച്ച് നല്‍കിയ ബൈത്തു റഹ്മകളുടെ താക്കോല്‍ദാനം മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു

Categories
International Kasaragod Kerala Latest news main-slider

ആഘോഷമായി ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ, ബേക്കൽ ബീച്ചിൽ വിശാല സംഘാടക സമിതി യോഗം ചേർന്നു

  1. ആഘോഷമായി ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ, ബേക്കൽ ബീച്ചിൽ വിശാല സംഘാടക സമിതി യോഗം ചേർന്നു അഞ്ചു കോടി ചിലവിൽ നടക്കുന്ന ബേക്കൽ ഫെസ്റ്റ് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുനത് 2022 ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി 2 വരെ 10 ദിവസങ്ങളിലായി നടക്കുന്ന ഈ ദശദിന സാംസ്‌ക്കാരികമഹോത്സവം ചരിത്രസംഭവമാക്കാന്‍ ഇതിനായി രൂപീകരിക്കപ്പെട്ട സംഘാടക സമിതി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡാനന്തര കേരളത്തില്‍ നടത്തുന്ന ഈ മഹോത്സവത്തിന് സംസ്ഥാന സര്‍ക്കാരിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണയും സഹായവുമുണ്ട്. ക്രിസ്തുമസും നവവര്‍ഷാരംഭദിനവും ഉള്‍ക്കൊള്ളുന്ന ഈ ഉത്സവ ദിനങ്ങളെ വര്‍ണ്ണാഭവും നിത്യവിസ്മയവുമാക്കാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രശസ്ത കലാകാരന്‍മാര്‍ നയിക്കുന്ന വിവിധ സംഘങ്ങള്‍ ബേക്കലില്‍ വന്നെത്തും. ബേക്കല്‍ കടലോരത്തെ ബി.ആര്‍.ഡി.സി-യുടെ 30 ഏക്കറോളം വരുന്ന സ്ഥലത്താണ് ജില്ല ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ബേക്കല്‍ ഇന്‍ര്‍നാഷണല്‍ ഫെസ്റ്റിവല്‍ നഗരി ഉയരുന്നത്. സാങ്കേതിക വിദഗ്ദ്ധരുടെ മേല്‍ നോട്ടത്തില്‍ ദൃശ്യവിസ്മയവും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒരു നഗരിയാണ് ഇവിടെ സജ്ജമാക്കുന്നത്.
    10 ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കലാ-സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ഉണ്ടാകും. ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വില്‍പ്പന-വിപണന സ്റ്റാളുകളും, ഭക്ഷ്യമേളയും, ജലകേളീക്രീഡാ സംരംഭങ്ങളും ആകാശ പ്രകടനങ്ങളും പ്രമുഖ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിനിയനുകളും, കമേഴ്ഷ്യല്‍ സ്റ്റാളുകളും, വൈദ്യുത ദീപാലങ്കാരങ്ങളും നഗരിക്ക് മാറ്റ്കൂട്ടും.
    ബേക്കല്‍ കോട്ട ഫെസ്റ്റിവല്‍ ദിനങ്ങളില്‍ കോട്ടയുടെ പരിപാലകരായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) വൈദ്യുതാലങ്കാരങ്ങളാല്‍ ദൃശ്യവിസ്മയമാക്കും.
    ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് പ്രശസ്ത കലാസംഘങ്ങളുടെ പരിപാടികള്‍ 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിദ്ധ്യപൂര്‍ണ്ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റേയും, ആവേശത്തിന്റേയും കൊടുമുടിയിലെത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഉപവേദികളില്‍ നാടകങ്ങളും കേരളത്തിന്റെ തനത് നാടന്‍ കലാരൂപങ്ങളും അരങ്ങേറും.
    2022 ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രി പുതുവര്‍ഷത്തെ വരവേറ്റ് കരിമരുന്ന് പ്രയോഗവും പ്രത്യേക പരിപാടികളും ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റേയും വിവിധ വകുപ്പുകളുടേയും ത്രിതല പഞ്ചായത്ത് ഭരണസമിതികളുടേയും, കുടുംബശ്രീയടക്കമുള്ള സര്‍ക്കാര്‍-സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടേയും നേതൃത്വം ബേക്കല്‍ ഫെസ്റ്റിനുണ്ടാകും. ഫെസ്റ്റിവലിന്റെ നടത്തിപ്പിനും വിജയത്തിനുമായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇന്ന് നടന്ന വിശാല യോഗത്തിൽ കേന്ദ്ര സംഘാടക സമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി . കെ വി കുഞ്ഞിരാമൻ, ഹകീം കുന്നിൽ, ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് DYSP ബാലകൃഷ്ണൻ, കെ മണികണ്ഠൻ, വി വി രമേശൻ, എം.കുമാരൻ,CI വിപിൻ,  കെ ഈ എ ബക്കർ,BRDC എം ഡി ഷിജിൽ പറമ്പത്ത് തുടങ്ങി നിരവധി രാഷ്ട്രീയ സാമൂഹിക, സബ് കമ്മിറ്റി ഭാരവാഹികൾ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു
Back to Top