ബല്ലാകടപ്പുറത്തിന് ഉല്‍സവമായി ബൈത്തുറഹ്മ താക്കോല്‍ ദാനം

Share

ബല്ലാകടപ്പുറത്തിന് ഉല്‍സവമായി ബൈത്തുറഹ്മ താക്കോല്‍ ദാനം

കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച മൂന്ന് ബൈത്തുറഹ്മകളുടെ താക്കോല്‍ ദാനം നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും യുവാക്കളുടെ ആവേശം കൊണ്ടും നാടിന്റെ ഉത്സവമായി മാറി. ബൈത്തുറഹ്മകളുടെ താക്കോല്‍ ദാനവും പൊതു സ മ്മേളന ഉദ്ഘാടനവും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രെട്ടറി പി കെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചു. കുഞ്ഞാലികുട്ടിയെ നൂറുക്കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആനയിച്ചു കൊണ്ടാണ് വേദിയിലേക്കു കൊണ്ട് വന്നത്. ബല്ലാ കടപ്പുറത്തെ മുഴുവന്‍ ജനങ്ങളും മുസ്ലിം ലീഗില്‍ അണി നിരന്നത് മുഴുവന്‍ നാടുകള്‍ക്കും മാതൃകയാണെന്ന് കുഞ്ഞാലികുട്ടി കൂട്ടി ചേര്‍ത്തു. ബൈത്തുറഹ്മ ചെയര്‍മാര്‍ എം. കെ.അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രമുഖ വ്യക്തികളെ ആദരിച്ചു. ബൈത്തുറഹ്മ കണ്‍വീനര്‍ എം.എസ്.ഫൈസല്‍ ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുറഹ്മാന്‍, .കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി.ജാഫര്‍, കെ മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, അഷറഫ് എടനീര്‍, എന്‍.എ.ഖാലീദ്, കെ.കെ.ജാഫര്‍, സി.കെ.റഹ്മത്തുള്ള, മുസ്തഫ തായന്നൂര്‍, അസീസ് ആറങ്ങാടി, എ.കെ.അബ്ദുല്ല, നവാസ് കെ.കെ.,പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജി, പി.കുഞ്ഞബ്ദുല്ല, എം.കെ.അബ്ദുല്ല, വി. അബ്ദുള്‍ ഖാദര്‍ ഹാജി, യുനസ് വടകര മുക്ക്, എന്‍.എ.ഉമ്മര്‍, സി. എച്ച്, മൊയ്തീന്‍ കുഞ്ഞി, എ.കെ.മൊയ്തീന്‍,ഇല്യാസ് ബല്ല, സി.പി.അബ്ദുള്‍ റഹ്മാന്‍, ഇര്‍ഫാദ്, എന്നിവര്‍ പ്രസംഗിച്ചു.

ബല്ലാകടപ്പുറം ശാഖാ മുസ്ലിംലീഗ് കമ്മിറ്റി നിര്‍മിച്ച് നല്‍കിയ ബൈത്തു റഹ്മകളുടെ താക്കോല്‍ദാനം മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു

Back to Top