Categories
Uncategorised

കാസറഗോഡ് അശ്വനി ബിജെപി സ്ഥാനാർഥി 16 സംസ്ഥാനങ്ങളിലെ 195 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി.

നരേന്ദ്ര മോദി വാരണാസിയില്‍ തന്നെ; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും; വി മുരളീധരൻ ആറ്റിങ്ങലില്‍ തന്നെ; കോഴിക്കോട് എംടി രമേശും; കേരളത്തിലെ 12 സീറ്റുകളില്‍ അടക്കം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു ബിജെപി

16 സംസ്ഥാനങ്ങളിലെ 195 ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി.

 

34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തർപ്രദേശിലെ വാരണാസിയില്‍നിന്ന് ജനവിധി തേടും.

 

കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും മത്സരിക്കും. വി മുരളീധരൻ ആറ്റിങ്ങലില്‍ തന്നെ സ്ഥാനാർത്ഥിയാകുമ്ബോള്‍ കോഴിക്കോട് എംടി രമേശും മത്സരിക്കും.

കേരളത്തില്‍ നിന്നുള്ള സ്ഥാനാർത്ഥികള്‍ ഇവരാണ്: അശ്വനി (കാസർകോട്), സി. രഘുനാഥ് (കണ്ണൂർ), പ്രഫുലകൃഷ്ണൻ, എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുല്‍സലാം, നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാർ (പാലക്കാട്), സുരേഷ്ഗോപി (തൃശ്ശൂർ), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), അനില്‍ ആന്റണി (പത്തനംതിട്ട), വി മുരളീധരൻ (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖൻ (തിരുവനന്തപുരം).

 

അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തില്‍ മോദി തമിഴ്‌നാട്ടില്‍ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബ്, പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ഇന്ത്യാ സഖ്യത്തിനുമേല്‍ സമ്മർദ്ദം

ചെലുത്താനാണ് ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേർന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

സ്ഥാനാർത്ഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാർത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താൻ സഹായിക്കും

എന്നുകണ്ടാണ് മാർച്ച്‌ ആദ്യം തന്നെ ഒന്നാം ഘട്ട പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ തവണ സമാനമായ തന്ത്രം സ്വീകരിച്ച മധ്യപ്രദേശില്‍ അത് വിജയകരമായെന്നു വിലയിരുത്തിയാണ് ഇത്തവണ രാജ്യവ്യാപകമായി ഇതേ തന്ത്രം സ്വീകരിക്കുന്നത്. മാർച്ച്‌ 10നു മുമ്ബായി 50% സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബ് 164 സ്ഥാനാർത്ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.

 

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം ബിജെപിയെ സംബന്ധിച്ചു നിർണായകമാണ്.

ദക്ഷിണേന്ത്യയില്‍ പാർട്ടി ഇതുവരെ അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി മുൻതൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദ്യ ഘട്ട പട്ടികയില്‍ എട്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ എൻഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതില്‍ 370 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

Categories
Kasaragod Latest news main-slider top news

എൽ ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുക

കാഞ്ഞങ്ങാട് : ലോകസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന എം.വി.ബാലകൃഷ്ണൻ മാസ്റ്ററെ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് കുന്നുമ്മൽ ബേങ്ക് ഹാളിൽ നടന്ന കൺവെൻഷൻ യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സൂസൻ കോടി ഉൽഘാടനം ചെയ്തു പ്രസിഡണ്ട് ഗൗരി പനയാൽ അധ്യക്ഷയായി. സംസ്ഥാനക്കമ്മറ്റി അംഗങ്ങളായ എം.രാജൻ.പി.ദിവാകരൻ ജില്ലാ ഭാരവാഹികളായ പാറക്കോൽ രാജൻ. കയനികുഞ്ഞിക്കണ്ണൻ ചെറാ .ക്കാട്ട് കുഞ്ഞിക്കണ്ണൻ . കെ.സന്തോഷ് കുമാർ .കെ. സീത എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ടി എം.എ കരിം സ്വാഗതം പറഞ്ഞു

Categories
Kasaragod Latest news main-slider top news

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ജലബജറ്റ് ശിൽപ്പശാല നടത്തി…

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ജലബജറ്റ് ശിൽപ്പശാല നടത്തി…

ശിൽപ്പശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉത്ഘാടനം ചെയ്തു.ജോസഫ് എം ചാക്കോ അധ്യക്ഷത വഹിച്ചു… ജല ബജറ്റ് സംബന്ധിച്ച അവതരണം നവ കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ നടത്തി. ഗ്രാമ പഞ്ചായത്ത് കളുടെ ജലബജറ്റ് അവതരണം നടത്തി. ചർച്ചകൾക്കും ക്രോഡീകരണത്തിനും റിസോർസ് പേഴ്സൺ രാഘവൻ മാസ്റ്റർ നേതൃത്വം നൽകി.. അസിസ്റ്റന്റ് സെക്രട്ടറി മാർ, അസിസ്റ്റന്റ് എഞ്ചിനീയർ മാർ, മൈനർ ഇറി ഗേഷൻ എഞ്ചിനീയർ മാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,തൊഴിലുറപ്പ് ആക്രെഡിറ്റഡ് എഞ്ചിനീയർമാർ,വി. ഇ. ഒ മാർ,സന്നദ്ധ പ്രവർത്തകർ,എന്നിവർ പങ്കെടുത്തു.. പരിപാടി ക്ക് ജോയിന്റ് ബി. ഡി. ഒ.. ബിജുകുമാർ. കെ. ജി. സ്വാഗതവും ജി. ഇ. ഒ. ശ്രീനിവാസൻ നന്ദി യും പറഞ്ഞു

Categories
Kasaragod Latest news main-slider top news

വോട്ടര്‍ പട്ടിക ഉറക്കെ വായിച്ച് കലക്ടര്‍  ഇലക്ഷൻ ഗ്രാമസഭ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വ്വഹിച്ചു 

 

തെരഞ്ഞെടുപ്പ് ഗ്രാമസഭ ജില്ലാതല ഉദ്ഘാടനം ഷിറിയ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ നിര്‍വ്വഹിച്ചു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 15ആം വാര്‍ഡായ ഷിറിയയിലെ 101ആം ബൂത്തിലെ വോട്ടര്‍ പട്ടിക ജില്ലാ കളക്ടര്‍ ഉറക്കെ വായിച്ചു. ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു. ബി.എല്‍.ഒമാരായ എ.കെ. രേവതി, പ്രമീള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖൈറുന്നിസ , അംഗം ബീഫാത്തിമ അബൂബക്കര്‍, സമ്മതിദായകർ എന്നിവര്‍ പങ്കെടുത്തു. വോട്ടർ പട്ടികയിൽ തെറ്റുകൾ കണ്ടെത്തുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഇലക്ഷൻ ഗ്രാമസഭയിൽ പങ്കെടുക്കാൻ പോളിംഗ് സ്റ്റേഷനിലെ മുഴുവൻ ആളുകളും അറിയുന്നതിന് ഉറക്കെ വായിച്ചാണ് വോട്ടർ പട്ടിക ശുദ്ധീകരണം ഉറപ്പുവരുത്തുന്നത്

Categories
Kasaragod Latest news main-slider top news

കേരള സർക്കാർ – ഫിഷറീസ് വകുപ്പ് കാസർഗോഡ് ജില്ലാ ജനകീയ മത്സ്യകൃഷി ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിസ്റ് കെ മണികണ്ഠൻ നിർവ്വഹിച്ചു.

കേരള സർക്കാർ – ഫിഷറീസ് വകുപ്പ് കാസർഗോഡ് ജില്ലാ ജനകീയ മത്സ്യകൃഷി 2023-24 രഞ്ജിത്ത് ടീം ഏറുമാടം മാട്ടുമ്മൽ, അജാനൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡ് എന്നിവരുടെ സഹകരണത്തോടെ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിസ്റ് കെ മണികണ്ഠൻ നിർവ്വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർഷിജു മാഷ്, രവി കൊളവയൽ, രഞ്ജിത്ത് മാട്ടുമ്മൽ, പ്രിയദാസ് പടന്ന, കോർഡിനേറ്റർ ശരണ്യ കെ എന്നിവർ പ്രസംഗിച്ചു.കാഞ്ഞങ്ങാട് മത്സ്യഭവൻ ഫിഷറീസ് ഓഫീസർ അബ്ദുള്ള കുഞ്ഞി ടി.എ സ്വാഗതവും, മത്സ്യ ഭവൻ കാഞ്ഞങ്ങാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടെസ്സി കെ എസ് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

അഴകേറും കേരളം ‘ ശുചീകരണ യജ്ഞം ജില്ലാകളക്ടർ  കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

 

ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞമായ ‘അഴകേറും കേരളം’ ഇന്ന് (മാര്‍ച്ച് രണ്ട് ) രാവിലെ 8.30ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമാണ് ജില്ലാ ഭരണകൂടം ശുചീകരണത്തിനായി തിരഞ്ഞെടുത്ത

ത്. അസി കളക്ടർ ദിലിപ് കൈനിക്കര എ ഡി എം കെ വി ശ്രുതി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ സാമൂഹിക സന്നദ്ധസേന പ്രവര്‍ത്തകര്‍, കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ചെങ്കള പഞ്ചായത്തിലെ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

Categories
Kerala Latest news main-slider

പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ പോലീസിന് മുൻപിൽ കീഴടങ്ങി.

വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ പോലീസിന് മുൻപിൽ കീഴടങ്ങി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനാണ് കീഴടങ്ങിയത്. കോളേജ് യൂണിയൻ ചെയർമാൻ അരുണും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇയാൾ മാനന്തവാടി സ്വദേശിയാണ്.കൽപറ്റയിലെ ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഇന്ന് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തും. മിനിഞ്ഞാന്ന് രാത്രി കസ്‌റ്റഡിയിലെടുത്ത അഖിലിന്റെ അറസ്‌റ്റും രേഖപ്പെടുത്തിയതോടെ, ആകെയുള്ള 18 പ്രതികളിലെ 10 പേരും പോലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരിന്നു.

ബിവിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജിൽവച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

Categories
Kasaragod Latest news main-slider top news

സ്ത്രീ ശാക്തീകരരണത്തിന് സർക്കാറിൻ്റെ പ്രത്യേക പരിഗണന മന്ത്രി ഡോ. ആർ ബിന്ദു:സമം സാംസ്ക്കാരികോത്സവം സമാപിച്ചു

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളും പരിപാടികളും സർക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.

കാഞ്ഞങ്ങാട് നടക്കുന്ന സമം സാംസ്കാരികോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സമം വ്യക്തമായ ഉള്ളടക്കത്തോടെ നടപ്പിലാക്കുന്നു. സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാജ്യത്ത് ഉയർന്നു നിൽക്കുന്നത് കേരളമാണ്. സാമൂഹികമായ സജീവതയും നേടാൻ കേരളത്തിന് കഴിഞ്ഞു. കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്. ഇതൊക്കെ പറയുമ്പോഴും സ്ത്രീധനം പോലുള്ള ആചാരങ്ങൾ ഇപ്പോഴും സ്ത്രീകളെ പുറകോട്ട് പിടിച്ചു വലിക്കുന്നു എന്ന യഥാർഥ്യവും കേരളത്തിൽ നമ്മുക്ക് കാണാനാകും. എന്നിരുന്നാലും മറ്റു സംസ്‌ഥാനത്തെ അപേക്ഷിച്ച് അത് കുറവാണ്. സ്ത്രീധനമെന്ന ദുരാചാരത്തെ പൂർണമായി നമ്മുക്ക് തുടച്ചു മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. 1958 ൽ നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം ഇപ്പോഴും വലിയ അംഗീകാരമുള്ള സാമൂഹിക ആചാരമായി തുടരുക തന്നെയാണ്. സ്ത്രീധനത്തിൻ്റെ പേരിൽ മിടുക്കികളും പ്രതിഭാശാലികളുമായ പെൺകുട്ടികൾ വരെ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയുണ്ടാകുവെന്നത് സമീപകാലത്തും നടക്കുന്നു.

സത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടനേകം ദൂരം നമ്മുക്ക് പോകേണ്ടതുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ജന്മിതത്വത്തിൻ്റെ ഇടപെടലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്ത്രീകൾ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കപ്പെടേണ്ടവരാണെന്ന അറു പിൻതിരിപ്പൻ ചിന്തകൾ ഇപ്പോഴും ആധുനിക ഭാരതത്തിലും കൊണ്ടു വന്ന വേരുറപ്പിച്ച് നിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ജന്മിത്വവും മുതലാളിത്തവും ഓരേ രീതിയിൽ അക്രമിക്കുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് സ്ത്രീകൾ ജീവിക്കുന്നത്. പൊതുവിടങ്ങൾ ഇപ്പോഴും സ്ത്രീ സൗഹാർദപരമാണോയെന്ന വിഷയം നിലനിക്കുന്നു. രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചൊക്കെ പ്രകാശമാനമായ ചിത്രങ്ങളാണ് കേരളത്തിലുള്ളത്. പിന്തിരിപ്പൻ ശക്തികളെ ശക്തമായി നേരിടാൻ സ്ത്രീകൾ കരുത്തു നേടണമെന്നും അവർ പറഞ്ഞു.

 

ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് സമം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

സാഹിത്യം -ബിന്ദു മരങ്ങാട്, കല – സി.പി ശുഭ, വിദ്യാഭ്യാസം -ഭാർഗവി കുട്ടി കോറോത്ത്, പൊതുപ്രവർത്തനം -എം ലക്ഷ്മി, കൃഷി – മുംതാസ് അബ്ദുല്ല, ആരോഗ്യം – ഡോ. രാജി രാജൻ,

തുളു സിനിമ -രൂപ വോർക്കാടി,

വനിതാ സംരംഭക -മല്ലികഗോപാൽ, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി. ആർ വൃന്ദ , സംഗീതം – ആർഎൽവി ചാരുലത എന്നിവർക്കുള്ള അവാർഡ് വിതരണം മന്ത്രി നിർവ്വഹിച്ചു.

തുടർന്ന് സമം സാംസ്കാരികോത്സവ മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത,അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ എസ്.എൻ സരിത, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി രമേശൻ, വാർഡ് കൗൺസിലർ വന്ദന ബൽരാജ്, എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗതവും വജ്രജൂബിലി പദ്ധതി ജില്ലാ കോഡിനേറ്റർ പ്രവീൺ നാരായണൻ നന്ദിയും പറഞ്ഞു.

 

 

സമം സാംസ്കാരികോത്സവത്തിന് സമാപനമായി.

 

 

സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം സമാപിപ്പിച്ചു. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലൊരുക്കിയ കലാവിരുന്നുകൾ ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്.

ഭരണഘടന ക്വിസ് മത്സരത്തിൽ

26 ടീമുകൾ പങ്കെടുത്തു.

പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം അധ്യാപാകൻ ഡോ. നന്ദകുമാർ കൊറോത്ത് ക്വിസ് മാസ്റ്ററായി. അജാനൂർ പഞ്ചായത്ത് എം.വി സയന, എൻ. വി രേഷ്മ എന്നിവർ ഒന്നാം സ്ഥാനവും കോടോം ബേളൂർ പഞ്ചായത്ത് കെ.വി സരിത, എം.സ്മിത എന്നിവർ രണ്ടാം സ്ഥാനവും ഉദുമ പഞ്ചായത്ത് എ.ഗീതു, പി.ശ്രീജിനി എന്നിവർ മൂന്നാം സ്ഥാനവും നേടി.

കൈകൊട്ടികളിൽ 6 ടീമുകൾ പങ്കെടുത്തു

കൃഷ്ണപിള്ള കോയാമ്പുറം ഒന്നാം സ്ഥാനവും പ്രിയദർശിനി തച്ചങ്ങാട് രണ്ടാം സ്ഥാനവും ഫ്രണ്ട്സ് വെളുത്തോള്ളി പക്കം മൂന്നാം സ്ഥാനവും നേടി.

 

 

സ്ത്രീ സമത്വത്തിൻ്റെ വർത്തമാനത്തിൽ സംവാദം

 

സ്ത്രീ സമത്വത്തിൻ്റെ വർത്തമാനത്തിൽ സംവാദവുമായി സമം സാംസ്കാരികോത്സവ വേദി.

അപർണ സെൻ മോഡറേറ്ററായി.

അജിത് ജോൺ,എൻ.കെ ലസിത, അഡ്വ. എം. അശാലത, അഡ്വ. ഷാലു മാത്യു, ടി. പി ബാല ദേവി, ഡോ. കെ.വി രാജേഷ്, ഡോ. ഷീന ഷുക്കൂർ, സി.പി ശുഭ,രത്നേഷ്, നജ്ല മുഹമ്മദ് സിയാദ്,വി.വി പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു. സമത്വത്തിൻ്റെ പ്രസക്തി, രാഷ്ട്രീയപരമായ കാഴ്ചപ്പാട്, വലിയ ചർച്ചയായി. സമത്വത്തിൻ്റെ അടിത്തറ എവിടെ നിന്നാകണം എന്നിവ ചർച്ച ചെയ്തു.

 

 

നാടൻപ്പാട്ടിൽ വിസ്മയം തീർത്ത് സമം സാംസ്കാരിക വേദി

 

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാസർകോട് ജില്ലാ യുവജന ക്ഷേമ ബോർഡിൻ്റെയും സമം സാംസ്കാരികോത്സവത്തിൻ്റെയും നേതൃത്വത്തിലാണ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ”മണിനാദം 2024” നാടന്‍പാട്ട് മത്സരം നടത്തിയത്. 7 ടീം മത്സരിച്ചു. ഓർമ്മ യുവ ക്ലബ് വണ്ണത്തിക്കാനം ഒന്നാം സ്ഥാനവും ചങ്ങംമ്പുഴ കലാകായിക വേദി വാണിയംപാറ രണ്ടാം സ്ഥാനം, മദറു അമ്മ സ്മാരക കാലാവേദി മൂന്നാം സ്ഥാനവും നേടി.

 

ആട്ടം കലാ സമിതിയും തേക്കിന്‍കാട് ബാന്റും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

Categories
Kasaragod Latest news main-slider top news

പ്ലാസ്റ്റിക്ക് ബദല്‍ ഉല്പന്നങ്ങള്‍ക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായി  കുടുംബശ്രീ ജില്ലാ മിഷന്‍ തുണി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി

പ്ലാസ്റ്റിക്ക് ബദല്‍ ഉല്പന്നങ്ങള്‍ക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായി

കുടുംബശ്രീ ജില്ലാ മിഷന്‍ തുണി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി

കാഞ്ഞങ്ങാട്: മനുഷ്യനും ഭൂമിക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സംസ്ഥാനത്തെ ആകെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് ആയി ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച സംസ്ഥാനത്തിന്ന് തന്നെ മാതൃക ആയി കുടുംബശ്രീ ജില്ലാ മിഷന്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുണി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തി.

നിരവധി പരീക്ഷണങ്ങള്‍ നടത്തി പരാജയപെട്ട മത്സ്യം വാങ്ങുന്നതിനുള്ള സഞ്ചി, ക്ലോത്ത് പാഡ്, അലിഞ്ഞു പോകുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന തുണിസഞ്ചികള്‍, ഹാന്റ് പേഴ്‌സ് രൂപത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സഞ്ചികള്‍ തുടങ്ങി തുണി കൊണ്ടുള്ള വാഴക്കുല, പാള കൊണ്ടുള്ള ബോള്‍, പേപ്പര്‍ കൊണ്ടുള്ള തൂക്ക് വിളക്ക് തുടങ്ങി നൂറിലധികം കൂടുംബശ്രീ അംഗങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച തനത് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമാണ് അലാമി പള്ളി പരിസരത്ത് നടത്തിയത്.

പ്രദര്‍ശനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അദ്ധ്യക്ഷനായി.

കൗണ്‍സിലര്‍ന്മാരായ കെ അനീശന്‍, കെ.വി മായാകുമാരി, കെ.വി സുശീല എ ഡി എം സി ഹരിദാസ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ കെ സുജിനി, സൂര്യ ജാനകി, ബി സുനിത, കെ റീന, എന്നിവര്‍ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

പ്രഭാത സവാരിക്കിടെ ആർടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. അജാനൂർ പള്ളോട്ടെ പി.വൈ.നാരായണൻ 60 ആണ് മരച്ചത്.

കാഞ്ഞങ്ങാട് :പ്രഭാത സവാരിക്കിടെ ആർടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. അജാനൂർ പള്ളോട്ടെ പി.വൈ.നാരായണൻ 60 ആണ് മരച്ചത്.

പ്രഭാത സവാരിക്കിടെ ഇന്ന് രാവിലെ മാവുങ്കാൽ ദേശീയ പാതയിൽ ഫ് ളൈ ഓവറിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. രാവിലെ 5.30നാണ് വീട്ടിൽ നിന്നും നടക്കാനിറങ്ങിയത്. 6.30 മണിയോടെ കുഴഞ്ഞ് വീണ നിലയിൽ കാണുകയായിരുന്നു. ആനന്ദാശ്രമം ലയൺസ് ക്ലബ് എക്സിക്യൂട്ടീവ് അംഗവുമാണ്.മൃതദ്ദേഹം സഞ്ജീവനി ആശുപത്രിയിൽ. ഹോസ്‌ദുർഗ് പൊലിസ് ഇൻക്വസ്റ്റ് നടത്തി.

 

 

Back to Top