സ്ത്രീ ശാക്തീകരരണത്തിന് സർക്കാറിൻ്റെ പ്രത്യേക പരിഗണന മന്ത്രി ഡോ. ആർ ബിന്ദു:സമം സാംസ്ക്കാരികോത്സവം സമാപിച്ചു

Share

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളും പരിപാടികളും സർക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.

കാഞ്ഞങ്ങാട് നടക്കുന്ന സമം സാംസ്കാരികോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സമം വ്യക്തമായ ഉള്ളടക്കത്തോടെ നടപ്പിലാക്കുന്നു. സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാജ്യത്ത് ഉയർന്നു നിൽക്കുന്നത് കേരളമാണ്. സാമൂഹികമായ സജീവതയും നേടാൻ കേരളത്തിന് കഴിഞ്ഞു. കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്. ഇതൊക്കെ പറയുമ്പോഴും സ്ത്രീധനം പോലുള്ള ആചാരങ്ങൾ ഇപ്പോഴും സ്ത്രീകളെ പുറകോട്ട് പിടിച്ചു വലിക്കുന്നു എന്ന യഥാർഥ്യവും കേരളത്തിൽ നമ്മുക്ക് കാണാനാകും. എന്നിരുന്നാലും മറ്റു സംസ്‌ഥാനത്തെ അപേക്ഷിച്ച് അത് കുറവാണ്. സ്ത്രീധനമെന്ന ദുരാചാരത്തെ പൂർണമായി നമ്മുക്ക് തുടച്ചു മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. 1958 ൽ നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം ഇപ്പോഴും വലിയ അംഗീകാരമുള്ള സാമൂഹിക ആചാരമായി തുടരുക തന്നെയാണ്. സ്ത്രീധനത്തിൻ്റെ പേരിൽ മിടുക്കികളും പ്രതിഭാശാലികളുമായ പെൺകുട്ടികൾ വരെ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയുണ്ടാകുവെന്നത് സമീപകാലത്തും നടക്കുന്നു.

സത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടനേകം ദൂരം നമ്മുക്ക് പോകേണ്ടതുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. സ്ത്രീകളെ സംബന്ധിച്ച് ജന്മിതത്വത്തിൻ്റെ ഇടപെടലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്ത്രീകൾ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കപ്പെടേണ്ടവരാണെന്ന അറു പിൻതിരിപ്പൻ ചിന്തകൾ ഇപ്പോഴും ആധുനിക ഭാരതത്തിലും കൊണ്ടു വന്ന വേരുറപ്പിച്ച് നിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ജന്മിത്വവും മുതലാളിത്തവും ഓരേ രീതിയിൽ അക്രമിക്കുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് സ്ത്രീകൾ ജീവിക്കുന്നത്. പൊതുവിടങ്ങൾ ഇപ്പോഴും സ്ത്രീ സൗഹാർദപരമാണോയെന്ന വിഷയം നിലനിക്കുന്നു. രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചൊക്കെ പ്രകാശമാനമായ ചിത്രങ്ങളാണ് കേരളത്തിലുള്ളത്. പിന്തിരിപ്പൻ ശക്തികളെ ശക്തമായി നേരിടാൻ സ്ത്രീകൾ കരുത്തു നേടണമെന്നും അവർ പറഞ്ഞു.

 

ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് സമം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

സാഹിത്യം -ബിന്ദു മരങ്ങാട്, കല – സി.പി ശുഭ, വിദ്യാഭ്യാസം -ഭാർഗവി കുട്ടി കോറോത്ത്, പൊതുപ്രവർത്തനം -എം ലക്ഷ്മി, കൃഷി – മുംതാസ് അബ്ദുല്ല, ആരോഗ്യം – ഡോ. രാജി രാജൻ,

തുളു സിനിമ -രൂപ വോർക്കാടി,

വനിതാ സംരംഭക -മല്ലികഗോപാൽ, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി. ആർ വൃന്ദ , സംഗീതം – ആർഎൽവി ചാരുലത എന്നിവർക്കുള്ള അവാർഡ് വിതരണം മന്ത്രി നിർവ്വഹിച്ചു.

തുടർന്ന് സമം സാംസ്കാരികോത്സവ മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത,അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ എസ്.എൻ സരിത, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി രമേശൻ, വാർഡ് കൗൺസിലർ വന്ദന ബൽരാജ്, എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗതവും വജ്രജൂബിലി പദ്ധതി ജില്ലാ കോഡിനേറ്റർ പ്രവീൺ നാരായണൻ നന്ദിയും പറഞ്ഞു.

 

 

സമം സാംസ്കാരികോത്സവത്തിന് സമാപനമായി.

 

 

സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം സമാപിപ്പിച്ചു. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലൊരുക്കിയ കലാവിരുന്നുകൾ ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്.

ഭരണഘടന ക്വിസ് മത്സരത്തിൽ

26 ടീമുകൾ പങ്കെടുത്തു.

പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം അധ്യാപാകൻ ഡോ. നന്ദകുമാർ കൊറോത്ത് ക്വിസ് മാസ്റ്ററായി. അജാനൂർ പഞ്ചായത്ത് എം.വി സയന, എൻ. വി രേഷ്മ എന്നിവർ ഒന്നാം സ്ഥാനവും കോടോം ബേളൂർ പഞ്ചായത്ത് കെ.വി സരിത, എം.സ്മിത എന്നിവർ രണ്ടാം സ്ഥാനവും ഉദുമ പഞ്ചായത്ത് എ.ഗീതു, പി.ശ്രീജിനി എന്നിവർ മൂന്നാം സ്ഥാനവും നേടി.

കൈകൊട്ടികളിൽ 6 ടീമുകൾ പങ്കെടുത്തു

കൃഷ്ണപിള്ള കോയാമ്പുറം ഒന്നാം സ്ഥാനവും പ്രിയദർശിനി തച്ചങ്ങാട് രണ്ടാം സ്ഥാനവും ഫ്രണ്ട്സ് വെളുത്തോള്ളി പക്കം മൂന്നാം സ്ഥാനവും നേടി.

 

 

സ്ത്രീ സമത്വത്തിൻ്റെ വർത്തമാനത്തിൽ സംവാദം

 

സ്ത്രീ സമത്വത്തിൻ്റെ വർത്തമാനത്തിൽ സംവാദവുമായി സമം സാംസ്കാരികോത്സവ വേദി.

അപർണ സെൻ മോഡറേറ്ററായി.

അജിത് ജോൺ,എൻ.കെ ലസിത, അഡ്വ. എം. അശാലത, അഡ്വ. ഷാലു മാത്യു, ടി. പി ബാല ദേവി, ഡോ. കെ.വി രാജേഷ്, ഡോ. ഷീന ഷുക്കൂർ, സി.പി ശുഭ,രത്നേഷ്, നജ്ല മുഹമ്മദ് സിയാദ്,വി.വി പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു. സമത്വത്തിൻ്റെ പ്രസക്തി, രാഷ്ട്രീയപരമായ കാഴ്ചപ്പാട്, വലിയ ചർച്ചയായി. സമത്വത്തിൻ്റെ അടിത്തറ എവിടെ നിന്നാകണം എന്നിവ ചർച്ച ചെയ്തു.

 

 

നാടൻപ്പാട്ടിൽ വിസ്മയം തീർത്ത് സമം സാംസ്കാരിക വേദി

 

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാസർകോട് ജില്ലാ യുവജന ക്ഷേമ ബോർഡിൻ്റെയും സമം സാംസ്കാരികോത്സവത്തിൻ്റെയും നേതൃത്വത്തിലാണ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ”മണിനാദം 2024” നാടന്‍പാട്ട് മത്സരം നടത്തിയത്. 7 ടീം മത്സരിച്ചു. ഓർമ്മ യുവ ക്ലബ് വണ്ണത്തിക്കാനം ഒന്നാം സ്ഥാനവും ചങ്ങംമ്പുഴ കലാകായിക വേദി വാണിയംപാറ രണ്ടാം സ്ഥാനം, മദറു അമ്മ സ്മാരക കാലാവേദി മൂന്നാം സ്ഥാനവും നേടി.

 

ആട്ടം കലാ സമിതിയും തേക്കിന്‍കാട് ബാന്റും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

Back to Top