Categories
Kasaragod Latest news main-slider top news

സിപിഐഎംഅജാനൂർഫസ്റ്റ്ലോക്കൽ കമ്മിറ്റി കെ പി ബാലൻ അനുസ്മരണം നടത്തി

 

കാഞ്ഞങ്ങാട്:-അജാനൂർ,നോർത്ത് കോട്ടച്ചേരിതുടങ്ങിയ പ്രദേശങ്ങളിൽകമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനംപടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയുംസാമൂഹ്യ സംസ്കാരിക മേഖലയിൽവ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തസിപിഐഎംമുൻഅജാനൂർ ലോക്കൽ സെക്രട്ടറി,ബീഡി തൊഴിലാളി യൂണിയൻ,നേതാവ്,സാംസ്കാരിക പ്രവർത്തകനുമായ കെ.പി.ബാലന്റെരണ്ടാം ചരമ അനുസ്മരണ ദിനംസിപിഐഎം അജാനൂർ ഫസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.

നോർത്ത് കോട്ടച്ചേരിയിൽ നടന്ന അനുസ്മരണയോഗംജില്ലാ കമ്മിറ്റി അംഗം വി. പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എം. വി.രാഘവൻ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹൻഅനുസ്മരണ പ്രഭാഷണം നടത്തി. എം. പൊക്ലൻ,മൂലക്കണ്ടം പ്രഭാകരൻ,ദേവി രവീന്ദ്രൻ,ശിവജി വെള്ളിക്കോത്ത്,എന്നിവർ സംസാരിച്ചു. എം.സുനിൽ സ്വാഗതം പറഞ്ഞു

Categories
Kasaragod Latest news main-slider top news

നിറഞ്ഞ സദസ്സിൽ യു ബി എം സി സ്കൂൾ 128 വാർഷികവും യാത്രയയപ്പും നടന്നു.

 

കാഞ്ഞങ്ങാട്:-ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ മാതൃഭാഷ മീഡിയത്തിൽ പഠനം നടത്തുന്ന കാഞ്ഞങ്ങാട് പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന128വർഷത്തെ പാരമ്പര്യം ഉള്ളപഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന ഹൊസ്ദുർഗ്ഗ് യു ബി എം ചർച്ച് എ എൽ പി സ്കൂളിന്റെ128-ാം വാർഷികവും37 ഉം ,31ഉംവർഷത്തെസേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികമാരായ ടി.ടി. വി.ലീല, പി.കെ. ഷീലഎന്നിവർക്കുള്ളയാത്രയയപ്പും നടന്നു.

കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷത വഹിച്ചു.ബാലതാരം ശ്രീ പത് യാൻ മുഖ്യ അതിഥിയായി,പള്ളി വികാരി സജിത്ത് ദാസ് കോറോത്ത്,മദർ പിടിഎ പ്രസിഡൻറ് ടി.വി. റീജ,സീനിയർ അസിസ്റ്റൻറ് വി.കെ. ബിനു,സ്റ്റാഫ് സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ,എസ്.ആർ.ജി കൺവീനർ പി.കെ. രജിത,പിടിഎ വൈസ് പ്രസിഡണ്ട് എൻ.ഉണ്ണികൃഷ്ണൻഎന്നിവർ സംസാരിച്ചു. ടി.ടി. വി.ലീല, പി.കെ. ഷീലഎന്നിവർ മറുപടി പ്രസംഗം നടത്തി.

പിടിഎ പ്രസിഡണ്ട് പി കെ നിഷാന്ത് സ്വാഗതവും ഹെഡ്മാസ്റ്റർഎം ടി രാജീവൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ സംസ്ഥാന തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ വൈനശ്രീരാം, വൈനവി ശ്രീരാം, അൽമാഹിർ സ്കോളർഷിപ്പ് നേടിയ പി.കെ.മുഹമ്മദമ്മദ് നാഫി, സ്കൂളിലെ മികച്ച വായനക്കാരായ എ.ആർ. ആവണി, സി.എച്ച്.അശ്വത്ത്കൃഷ്ണഎന്നിവരെ അനുമോദിച്ചു. അംഗൺവാടി പ്രീ പ്രൈമറി കുട്ടികൾ മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെയും,മദർ പിടി എ അംഗങ്ങളുടെയും,അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Categories
Kasaragod Latest news

വിജയാരവമായി കാസർകോട് മണ്ഡലം യു.ഡി.എഫ് കൺവൻഷൻ മോദി ഭരണത്തിൽ  ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പോയി: സാദിഖലി തങ്ങൾ

 

കാഞ്ഞങ്ങാട്: ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ സർക്കാറായി മോദി സർക്കാർ മാറിയെന്നും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ 167 ആം

സ്ഥാനത്തേക്ക് ചുരുങ്ങിയെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാസർകോട് പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കാഞ്ഞങ്ങാട് തെക്കേപ്പുറം നൂർ മഹൽ കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങൾ.

മോദിയുടെ ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. വോട്ടിങിലൂടെ ജയിച്ച് വന്നവർ ജനാധിപത്യത്തെ പാടെ അവഗണിച്ച് ഭരണഘടനയെ മറന്നാണ് പത്തുവർഷം രാജ്യം ഭരിച്ചത്.

രാജ്യത്തിൻ്റെ സമ്പന്നമായ ഭൂതകാലത്തെ ചവിട്ടിമെതിച്ചാണ് ഭരണ കർത്താക്കൾ മുന്നോട്ടു പോകുന്നത്.

ഇന്ത്യയിലെ ബഹുസ്വരത, മതേതരത്വം, സംസ്കാരം തുടങ്ങിയവ കൊണ്ടു തന്നെ ഇന്ത്യയെ ലോകരാജ്യങ്ങൾ ബഹുമാനിച്ചിരുന്നു എന്നാൽ ഇതെല്ലാം ഇന്ന് നരേന്ദ്ര മോദി ഭരണകൂടം നശിപ്പിച്ചു.

തൊഴിലില്ലായ്മ, വിലക്കയറ്റം മാത്രമല്ല വർഗ്ഗീയ കലാപ

ങ്ങളും രാജ്യത്ത് വർദ്ധിച്ചു.

അതു കൊണ്ടു തന്നെ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയി.

കോർപറേറ്ററുകളെ സുഖിപ്പിക്കുന്ന അജണ്ടയുമായി ബി.ജെ.പി സർക്കാർ മുന്നോട്ട് പോകുന്നത് കൊണ്ട് ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിച്ചു. യുവാക്കൾ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പറന്നു.

രാജ്യം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തിയ മോദി സർക്കാറിനെ താഴെ ഇറക്കാൻ ഇന്ത്യ മുന്നണി സജ്ജമായിരിക്കുന്നു. ഇന്ത്യ ആരാണ് ഭരിക്കേണ്ടതെന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് ഇതുവരെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണയത് മാറും.

കർണാടക, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണി വലിയ നേട്ടമുണ്ടാക്കും. ആ മുന്നേറ്റത്തിന് കേരളം കരുത്ത് പകരും. തങ്ങൾ പറഞ്ഞു.യുഡിഎഫ് ജില്ലാ ചെയർ മാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.  എ.ഐ. സിസി ജനറൽ സെക്രട്ടറി  പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർസി.ടി അഹമ്മദലി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എം.എൽ.എമാരായ എൻഎ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, മുസ് ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഅദുല്ല, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വൺ ഫോർ അബ്ദുൾ റഹ്മാൻ, മുസ് ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് ബഷീർ വെളളിക്കോത്ത്, പ്രൊഫ. അജയ് കുമാർ കോടോത്ത്, മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി സിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ,

കെ നീലക ണ്ഠൻ, എം ഹസൈനാർ, സൈമൺ അലക്സ് എന്നിവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽസ്വാഗതവും അഡ്വ.പി.വി സുരേഷ് നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

യുഡിഎഫ് ജില്ലാ ചെയർ മാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.  എ.ഐ. സിസി ജനറൽ സെക്രട്ടറി  പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

യുഡിഎഫ് ജില്ലാ ചെയർ മാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.

എ.ഐ. സിസി ജനറൽ സെക്രട്ടറി

പി.സി വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർസി.ടി അഹമ്മദലി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എം.എൽ.എമാരായ എൻഎ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ, മുസ് ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഅദുല്ല, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വൺ ഫോർ അബ്ദുൾ റഹ്മാൻ, മുസ് ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് ബഷീർ വെളളിക്കോത്ത്, പ്രൊഫ. അജയ് കുമാർ കോടോത്ത്, മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി സിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ,

കെ നീലക ണ്ഠൻ, എം ഹസൈനാർ, സൈമൺ അലക്സ് എന്നിവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡൻ്റ് പി.കെ ഫൈസൽസ്വാഗതവും അഡ്വ.പി.വി സുരേഷ് നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

കാശ്യപ വേദാ റിസർച്ച് ഫൗണ്ടേഷൻ കാഞ്ഞങ്ങാട് വേദ വാഹിനിയുടെ ആഭിമുഖ്യത്തിൽ ജ്ഞാനയജ്ഞവും ധ്യാന പരിശീലനവും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്നു

ജ്ഞാനയജ്ഞo

കാഞ്ഞങ്ങാട് :കാശ്യപ വേദാ റിസർച്ച് ഫൗണ്ടേഷൻ കാഞ്ഞങ്ങാട് വേദ വാഹിനിയുടെ ആഭിമുഖ്യത്തിൽ, അമൃത കീർത്തി ആചാര്യ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ ജ്ഞാനയജ്ഞവും ധ്യാന പരിശീലനവും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്നു. ജീവിത വിജയത്തിനും കുട്ടികളെ നന്നായി വളർത്തുന്നതിനും വേണ്ടി വൈദിക ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഊന്നിയായിരുന്നു പ്രഭാഷണം, കുട്ടികളിൽ ധാർമ്മിക മൂല്യം വളർത്തുന്നതിനായി ചെറുപ്രായത്തിൽത്തന്നെ പഞ്ചതന്ത്രoകഥകളും സുഭാഷിതങ്ങളും പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി പറഞ്ഞു. ആധുനിക ജീവിതത്തിലെ മാനസികസംഘർഷങ്ങളിൽ നിന്നും മുക്തി നേടുന്നതിനുള്ള ധ്യാന പരിശീലനവും നടന്നു. ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, വേണുഗോപാലൻ നമ്പ്യാർ, നാലപ്പാടൻ പത്മനാഭൻ, ഗണേഷ് ജി എന്നിവർ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Categories
Kasaragod Kerala main-slider top news

മെഗാ പൂരക്കളി സംഘാടക സമിതി രൂപീകരണം 2024 മാർച്ച് 10 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാളിൽ

 

കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഉദുമ, നീലേശ്വരം, ചെറുവത്തൂർ എന്നീ മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടെ ഒരു മെഗാ പൂരക്കളി കാഞ്ഞങ്ങാട് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആയിരത്തിൽപരം പൂരക്കളി കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഈ നാടൻ കലാരൂപത്തെ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസി ഗിന്നസ് ബുക്ക് റിക്കാർഡ്‌സ് എന്നിവയിൽ ഇടം തേടി നമ്മുടെ പുരക്കളിക്ക് അന്തർദേശീയ തലത്തിൽ പ്രചരണവും അംഗീകാരവും ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാവിരുന്ന ഒരുക്കുന്നത് എന്നതും സന്തോഷത്തോടെ അറിയിക്കട്ടെ.

 

മെഗാ പുരക്കളിയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചി ക്കുവാനും ഇതിനുള്ള സംഘാടക സമിതി രൂപീകരിക്കുവാനുമുള്ള ഒരു യോഗം 2004 മാർച്ച് 10 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് നഗരസഭാ ടൗൺ ഹാളിൽ വെച്ച് ചേരുവാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ

ക്ഷേത്ര പ്രതിനിധികളും പൂരക്കളി കലാ അക്കാദമിയുടെ യൂനിറ്റ് ഭാരവാഹികളും മെമ്പർമാരും കലാകാരന്മാരും പങ്കെടുക്കും

Categories
Kerala Latest news main-slider

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം കേസ് സിബിഐക്ക് വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു.

Categories
Kasaragod Latest news main-slider top news

ലോക്സഭ തിരഞ്ഞെടുപ്പ് 2024; കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ദയാബായി

ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസർകോഡ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് വ്യക്തമാക്കി സാമൂഹിക പ്രവർത്തക ദയാബായി.
എൻഡോസള്‍ഫാൻ ദുരിതബാധിതർക്ക് വേണ്ടിയാണ് തന്റെ മത്സരമെന്നും നീലേശ്വരത്ത് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാസർഗോഡെ സാഹചര്യം ഏറെ ദയനീയമാണെന്ന് അവർ വ്യക്തമാക്കി.

ആരോഗ്യമേഖലയില്‍ പിന്നിലാണ് നാട്. ഒരു മെഡിക്കല്‍കോളേജ് പോലും ഇവിടെയില്ല.. ചികിത്സയ്ക്കായി എന്നും മംഗളൂരുവിനെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉള്ളത്.ഏയിംസ് കാസർകോട് സ്ഥാപിക്കാൻ ഇടപെടണമന്ന് ആവശ്യപ്പെട്ട് മുൻ എം പി പി കരുണാകരനെ കണ്ടിരുന്നു. നിലവിലെ എംപിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല’, അവർ പറഞ്ഞു.
അത്യാധുനിക സൗകര്യമുള്ള മെഡിക്കല്‍ കോളേജും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുമുള്ള ജില്ലയിലേക്ക് എയിംസ് സ്ഥാപിക്കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇത് സാധാരണക്കാർക്ക് വേണ്ടിയല്ല മറിച്ച്‌ ഭൂമിയിടപാടുകാർക്ക് വേണ്ടിയാണെന്നും അവർ കുറ്റപ്പെടുത്തി. എൻഡോസള്‍ഫാൻ ദുരിബാധിതരോട് അനുഭാവം പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവ് വിഎസ് അച്യുതാനന്ദൻ മാത്രമാണെന്നും അവർ പറഞ്ഞു.

അതേസമയം കാസർഗോഡ് മണ്ഡലത്തില്‍ എല്‍ ഡി എഫും യു ഡി എഫും തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി കഴിഞ്ഞു. എല്‍ ഡി എഫിന് വേണ്ടി എം വി ബാലകൃഷ്ണനും യു ഡി എഫിന് വേണ്ടി സിറ്റിംഗ് എംപി രാജ്മോഹൻ ഉണ്ണിത്താനുമാണ് മത്സരിക്കുന്നത്. എൻ ഡി എയ്ക്കായി മഹിളാമോർച്ച നേതാവ് അശ്വനിയും മത്സരിക്കും.

സി പി എമ്മിന്റെ കോട്ടയാണ്സി പി എമ്മിന്റെ കോട്ടയാണ് കാസർഗോഡ് മണ്ഡലം. എന്നാല്‍ 2019 ല്‍ സി പി എമ്മിനെ ഞെട്ടിച്ച്‌ കൊണ്ട് അട്ടിമറി വിജയമായിരുന്നു കോണ്‍ഗ്രസ് ഇവിടെ നേടിയത്. കോണ്‍ഗ്രസിന് വേണ്ടി മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു മണ്ഡലം പിടിച്ചത്. 40438 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു രാജ്മോഹൻ ഉണ്ണിത്താന് ലഭിച്ച്‌. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെ പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടു നേടിയപ്പോള്‍ ഉണ്ണിത്താൻ 4,74,961 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ 1,76,049 വോട്ടും നേടി.

ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സി പി എം കണക്കാക്കുന്നത്. കോണ്‍ഗ്രസില്‍ രാജ്മോഹൻ ഉണ്ണിത്താനെതിരായ മുറുമുറപ്പുകളടക്കം യു ഡി എഫിന് തിരിച്ചടിയാകുമെന്ന് നേതാക്കള്‍കരുതുന്നു. അതേസമയം യാതൊരു അട്ടിമറിയും ഇത്തവണ ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തില്‍ നിർണായകമായിരുന്ന പെരിയ ഇരട്ട കൊലപാതകം അടക്കം ഇത്തവണയും തിരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയം ആകുമെന്നും സി പി എം ഇത്തവണയും കനത്ത തിരിച്ചടി നേരിടുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Categories
Kasaragod Latest news main-slider top news

കോൺണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: തൃശ്ശൂരില്‍ മുരളീധരൻ,

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.

തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും.

കോണ്‍ഗ്രസ് സ്ഥാനാർഥികള്‍:

തിരുവനന്തപുരം – ശശി തരൂർ

ആറ്റിങ്ങല്‍ – അടൂർ പ്രകാശ്

പത്തനംതിട്ട – ആന്‍റോ ആന്‍റണി

മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ – കെ.സി. വേണുഗോപാല്‍

ഇടുക്കി – ഡീൻ കുര്യക്കോസ്

എറണാകുളം -ഹൈബി ഈഡൻ

ചാലക്കുടി – ബെന്നി ബഹനാൻ

തൃശ്ശൂർ – കെ. മുരളീധരൻ

ആലത്തൂർ – രമ്യ ഹരിദാസ്

പാലക്കാട് -വി.കെ. ശ്രീകണ്ഠൻ

കോഴിക്കോട് – എം.കെ. രാഘവൻ

വടകര – ഷാഫി പറമ്ബില്‍

വയനാട് – രാഹുല്‍ ഗാന്ധി

കണ്ണൂർ – കെ. സുധാകരൻ

കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ

യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‍ലിം ലീഗ് രണ്ട് സീറ്റുകളിലും ആർ.എസ്.പിയും കേരള കോണ്‍ഗ്രസും ഒരു സീറ്റിലും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന്‍റെ മലപ്പുറം സീറ്റില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുല്‍ സമദ് സമാദാനിയും ആർ.എസ്.പിയുടെ കൊല്ലം സീറ്റില്‍ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് മത്സരിക്കുന്നത്.

കേരളം, ഛത്തീസ്ഗഡ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 39 സ്ഥാനാർഥികളെ വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

Categories
Kasaragod Latest news main-slider top news

റമദാൻ മുന്നൊരുക്കം സംഘടിപ്പിച്ചു.

റമദാൻ മുന്നൊരുക്കം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്:
എസ് വൈ എസ്, എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖലാ കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ റമദാൻ മുന്നൊരുക്കം പ്രഭാഷണം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ശംസുൽ ഉലമാ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച പരിപാടി എസ് വൈ എസ് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി ഉൽഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് കെ ബി കുട്ടി ഹാജി അധ്യക്ഷനായി.
കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി പ്രഭാഷണം നടത്തി.
ആസിഫ് ചിത്താരി ആമുഖ ഭാഷണം നടത്തി.
അസീസ് മൗലവി ഇരിയ,
ഇബ്രാഹീം ഹാജി ഒഡയഞ്ചാൽ, യാസർ തങ്ങൾ പടന്നക്കാട്, സി എച് മുഹമ്മദ് കുഞ്ഞി ഹാജി സംസാരിച്ചു.

അടിക്കുറിപ്പ്: എസ് വൈ എസ്, എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമദാൻ മുന്നൊരുക്കം എസ് വൈ എസ് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി ഉൽഘാടനം ചെയ്യുന്നു.

Back to Top