Categories
Kasaragod Latest news main-slider top news

മുട്ടിച്ചരലുക്കാർക്ക് കുടിവെള്ളത്തിന് ഇനി അലയണ്ട… പൈപ്പ് ലൈൻ വീട്ടിലെത്തിച്ച് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്.

 

പാറപ്പള്ളി.കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുട്ടിച്ചരൽ ക്രഷർ ഭാഗത്തെ കുടുംബങ്ങൾക്ക് ആശ്വാസമായി വീടുകളിലേക്ക് പൈപ്പ് ലൈൻ വലിച്ച് കുടിവെള്ള സൗകര്യം ഒരുക്കി കോടോംബേളൂർ ഗ്രാമപഞ്ചായത്ത്. ജലജീവൻമിഷൻ പൈപ്പ് ലൈൻ വരാത്ത 19-ാം വാർഡിലെ മുട്ടിച്ചരൽപ്രദേശത്ത് പ്രത്യേകം കുടിവെള്ള പദ്ധതിയാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്.കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം മെമ്പറും പഞ്ചായത്ത് വൈ പ്രസിഡൻ്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു.മുൻ മെമ്പർ പി.എൽ.ഉഷ, അദ്ധ്യക്ഷത വഹിച്ചു.കെ.കെ.തോമസ്സ്, എം.തമ്പാൻ ,എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഫാസിസം ഇന്ത്യയുടെ നിലനില്പിനെ ഇല്ലാതാക്കും ഡോ: കേശവൻ വെളുത്താട്ട്

കാഞ്ഞങ്ങാട് – ബർട്രണ്ട് റസ്സൽ പറഞ്ഞത് പോലെ ഫാസിസം ആദ്യം വിഡ്ഢികളെ മോഹിപ്പിക്കുകയും, പിന്നീട് ബുദ്ധിമാൻമാരെ അടിച്ചമർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് വർത്തമാനകാല ഇന്ത്യയിൽ അരങ്ങേറികൊണ്ടിരിക്കുന്നതെന്ന് പ്രശക്തചരിത്രകാരൻ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിൻ്റെ മുൻ അദ്ധ്യക്ഷനുമായ ഡോ: കേശവൻ വെളുത്താട്ട് പറഞ്ഞു. ഇന്ത്യയെ യഥാർത്ഥത്തിൽ കണ്ടെത്തിയിട്ടില്ലാത്തവർ ഇന്ത്യയെ തെറ്റായ നിലയിൽ കണ്ടെത്താൻ ശ്രമിയ്ക്കുന്നു. ഒരു ദേശ രാഷ്ടമെന്ന നിലയിൽ ഇന്ത്യയുടെ നിലനില്പിനെ ഇതില്ലാതാക്കുമെന്നും ഡോ: വെളുത്താട്ട് കാഞ്ഞങ്ങാട് സെക്കുലർ ഫോറം സംഘടിപ്പിച്ച “മതത്തിൻ്റെ രാഷ്ട്രീയം, നാം എങ്ങോട്ട് ” എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംവാദത്തിൽ ഡോ: ഖാദർ മാങ്ങാട്, ഡോ: അജയ് കുമാർ കോടോത്ത്, ഡോ: ഗിൽബർട്ട് സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു. ഫോറം പ്രസിഡണ്ട് അഡ്വ: ടി.കെ. സുധാകരൻ, അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രാജേന്ദ്രൻ സ്വാഗതവും, സി.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ആർട്ട് ഫോറംകൽപ്പാന്ത കാലത്തോളം നിത്യ സുന്ദര നിർവൃതിയായിവിദ്യാധരൻ മാസ്റ്റർ

 

കാഞ്ഞങ്ങാട്:- ജില്ലയിലെഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായആർട്ട് ഫോറംആലാമി പള്ളിരാജ് റസിഡൻസിയിൽപ്രത്യേകം തയ്യാറാക്കിയ വേദിയിൽനാലുമണിക്കൂർ നീണ്ടുനിന്നസംഗീത പരിപാടിയിൽനിറഞ്ഞ സദസിനെ സാക്ഷിനിർത്തിനിത്യ സുന്ദര നിർവൃതിയായി പാടിമലയാളത്തിന് നിരവധി ഗാനങ്ങൾ സമ്മാനിച്ചസംഗീത സംവിധായകൻവിദ്യാധരൻ മാസ്റ്റർ,കൽപ്പാന്ത കാലത്തോളം……,കണ്ണും നട്ട് കാത്തിരുന്നിട്ടും…..,നഷ്ടസ്വർഗ്ഗങ്ങളെ….തുടങ്ങിയ ഗാനങ്ങൾതന്റേതായ ശൈലിയിൽ പാടിയും,ഓരോ പാട്ടിന്റെയുംഉത്ഭവങ്ങളെക്കുറിച്ചും,ആന്തരിക ആശയങ്ങളെക്കുറിച്ചുംമാഷ് ആസ്വാദകർക്കായി പകർന്നു നൽകി.ആർട്ട് ഫോറം അംഗങ്ങളോടൊപ്പംസംഗീത ആസ്വാദകരായരണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടിരാജ്മോഹൻ കൊല്ലം,ഷാജു മംഗളം,റാണി ജോയ് പീറ്റർ,,ദേവാംഗനഎന്നിവരുംമാഷിനോടൊപ്പം സംഗീതപരിപാടിയിൽ പങ്കെടുത്തു.കൽപ്പാന്തകാലത്തോളം എന്ന പേരിൽ നടത്തിയ പരിപാടിക്ക്മുന്നോടിയായി6 പതിറ്റാണ്ട് കാലമായിസംഗീതമേഖലയിൽ നിറഞ്ഞുനിൽക്കുന്നവിദ്യാധരൻ മാഷിന്ആർട്ട് ഫോറംപ്രസിഡണ്ട്സുരേഷ് മോഹൻപൊന്നാട അണിയിച്ചു,സെക്രട്ടറി ചന്ദ്രൻ ആലാമിപള്ളിഉപഹാരം നൽകി,ചടങ്ങിൽ വച്ച്ജില്ലാ സംസ്ഥാന ദേശീയതലത്തിൽഇംഗ്ലീഷ് കഥയിൽപുരസ്കാരം നേടിയആലാമി പള്ളിയിലെനവ്യ നാരായണനആർട്ട് ഫോറം മുൻ പ്രസിഡണ്ട് സി.നാരായണൻഉപഹാരം നൽകി ആദരിച്ചു.വൈസ് പ്രസിഡണ്ട് ദിനേശൻ മൂലക്കണ്ടം,ജോയിൻ സെക്രട്ടറി എം. എസ്.ലിജിൻഎന്നിവർസംസാരിച്ചു

ചിത്രം അടിക്കുറി പ്പ്.പാർട്ട് ഫോറം നടത്തിയ സംഗീത പരിപാടിയിൽസംഗീത സംവിധായകൻവിദ്യാധരൻ മാഷ് പാടുന്നു;വാർത്ത/ഫോട്ടോസ്:-രതീഷ് കാലിക്കടവ്

Categories
Kasaragod Latest news main-slider top news

കുണിയ ആന്റി നാർക്കോട്ടിക് ഡ്രഗ്സ് കൌൺസിലിന്റെ ഓഫീസ് കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി ബിജോയ് ഐപിഎസ് ഉത്ഘാടനം ചെയ്തു

ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കുണിയ ആന്റി നാർക്കോട്ടിക് ഡ്രഗ്സ് കൌൺസിലിന്റെ കുണിയ ബദർ മസ്ജിദിന് സമീപത്തെ ഓഫീസ് കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി ബിജോയ് ഐപിഎസ് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഊന്നൽ നൽകി കുണിയയിൽ പ്രവർത്തിച്ചു വരുന്ന കുണിയ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസിന്റെ മേൽനോട്ടത്തിലാണ് കൌൺസിൽ രൂപീകൃതമായിട്ടുള്ളത്.

അനുദിനം വർധിച്ചുവരുന്ന ലഹരി ഉപയോഗ ശൃംഖലയ്‌ക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതിന് വേണ്ടി കുണിയ ആന്റി നാർക്കോട്ടിക് ഡ്രഗ് കൌൺസിൽ ചെയുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളും പ്രത്യേകിച്ച് യുവാക്കളും മുന്നിട്ടിറങ്ങുന്നതിലൂടെ മാത്രമേ ഓരോ പ്രദേശവും ലഹരിമുക്തമാക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കസ്റ്റംസ് പരോക്ഷ നികുതി, നാർക്കോട്ടിക്സ് നാഷണൽ അക്കാദമിയുടെ മുൻ ഡയറക്ടർ ശ്രീകുമാർ മേനോൻ ഐആർഎസ്സ് മുഖ്യപ്രഭാഷണം നടത്തി. ഒരു രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെയും സുസ്ഥിരതയെയും പോലും അട്ടിമറിക്കാൻ ശേഷിയുള്ളതാണ് മയക്കുമരുന്നിന്റെയും ലഹരി മരുന്നിന്റെയും വ്യാപന ശൃംഖല എന്ന് അദ്ദേഹം പറഞ്ഞു. ലഹരി

Categories
Kasaragod Latest news main-slider top news

മൂലക്കണ്ടം ശ്രീ ഹനുമാൻ ദേവാലയം നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് കലവറ നിറച്ചു

മൂലക്കണ്ടം. മൂലക്കണ്ടം ശ്രീ Strong ദേവാലയം നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ഫെബ്രുവരി 19മുതൽ 22 തീയതികളിൽ വിവിധ അദ്ധ്യാത്മിക സാംസ്കാരിക പരിപാടികളോട് കൂടി നടക്കുന്നു.

മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറ ഘോഷയാത്ര മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും ശ്രീ ഹനുമാൻ ദേവാലയത്തിലേക് എത്തിച്ചേർന്നു.

ഇന്ന് ഉച്ചക്ക് 12മണിക്ക് അന്നദാനം

വൈകുന്നേരം 4മണിക്ക് വിഗ്രഹം എഴുന്നള്ളത്

വൈകുന്നേരം 6 മണിക്ക് ആചര്യ വരവേൽപ്പ്

തുടർന്ന് പൂജാദി കർമ്മങ്ങൾ

ശേഷം ആഘോഷപരിപാടിയും സാംസ്‌കാരിക സമ്മേളനവും നടക്കും

Categories
Kasaragod main-slider top news

കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 1970-71 എസ്എസ്എൽസി 10 സി ബാച്ചിലെ സഹപാഠികളൾ സൗഹൃദം പുതുക്കി

കാഞ്ഞങ്ങാട് : പഠനശേഷം പിരിഞ്ഞ സഹപാഠികൾ 53 വർഷത്തിനു ശേഷം ഒത്തുചേർന്നു സൗഹൃദം പുതുക്കി.

കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 1970-71 എസ്എസ്എൽസി 10 സി ബാച്ചിലെ സഹപാഠികളാണ് ഒത്തു ചേർന്നത്. അന്തരിച്ച സഹപാഠികളെ അനുസ്മ‌രിച്ചും ആദരാഞ്ജലിയർപ്പിച്ചുമാണ് സംഗമം തുടങ്ങിയത്. യോഗത്തിൽ പങ്കെടുത്ത 24 പേരും പരിചയം പുതുക്കി. 1970- 71 ൽ എസ്എസ്എൽസി ബാച്ചിൽ ഉണ്ടായിരുന്ന മുഴുവൻ ബാച്ചുകളെയും ഉൾപ്പെടുത്തി മെയ് ആവസാനവാരം മാതൃവിദ്യാലയത്തിൽ വിപുലമായ കുടുംബസംഗമം ചേരാനും തീരുമാനിച്ചു.

കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനും ബാച്ച്

അംഗവുമായ വി.ഗോപി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ 1970-71 എസ്എസ്എൽസി ബാച്ചിലെ മുഴുവൻ സഹപാഠികളും 8129665045 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു കൺവീനർ മെറിലാൻഡ് ബാലകൃഷ്‌ണൻ അറിയിച്ചു.

Categories
Kasaragod Latest news main-slider top news

സാവിത്രി വെള്ളിക്കോത്തിന്റെ ആദ്യ കവിതാ സമാഹാരം മഴ നനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ആർഡിഒ ഓഫിസ് റിട്ട. ജീവനക്കാരി സാവിത്രി വെള്ളിക്കോത്തിന്റെ മഴ നനയാത്ത ഞാറ്റുവേല എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

വെള്ളിക്കോത്ത് വിദ്വാൻ പി നഗർ നെഹ്റു ബാലവേദി സർഗ വേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകാശന ചടങ്ങ് കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി കമ്മിറ്റി അംഗം ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ ഡോ. സി.ബാലൻ വേദി രക്ഷാധികാരി പി.മുരളീധരൻ മാസ്റ്റർക്ക് നൽകി പ്രകാശനം നിർവഹിച്ചു. പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. വേദി രക്ഷാധികാരി അഡ്വ. എം.സി.ജോസ് അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, തുളുനാട് പത്രാധിപർ കുമാരൻ നാലപ്പാടം, വെള്ളിക്കുന്നത്ത് ഭഗവതികാവ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ, യങ്ങ്മെൻസ് ക്ലബ് പ്രസിഡന്റ് പി.പി.കുഞ്ഞിക്കൃഷ്ണൻ നായർ, കേരള പൂരക്കളി അക്കാദമി അംഗം വി.പി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. സാവിത്രി വെള്ളിക്കോത്തിന്റെ മറുമൊഴിയുമുണ്ടായി. സർഗവേദി പ്രസിഡന്റ് എസ്.ഗോവിന്ദരാജ് സ്വാഗതവും സെക്രട്ടറി വി.വി.രമേശൻ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ജനാധിപത്യ മഹിളാ അസോസിയേഷൻ മാധ്യമ സെമിനാർ നടത്തി

കാഞ്ഞങ്ങാട്:സമകാലികരാഷ്ട്രീയസാംസ്കാരികമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും,സാമൂഹ്യ മാധ്യമങ്ങളുടെസാധ്യതകൾ വ്യാപിപ്പിക്കുന്നതിനും,ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായിജനാധിപത്യ മഹിളാ അസോസിയേഷൻമാധ്യമ സെമിനാർ നടത്തി.കുന്നുമ്മൽ അഴീക്കോടൻ സെൻററിൽ നടന്നസെമിനാർജില്ലാ സെക്രട്ടറി എം. സുമതിഉദ്ഘാടനം ചെയ്തു.

സി.പി. സുബൈദ അധ്യക്ഷത വഹിച്ചു,ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്,ബാലസംഘം ജില്ലാ കോഡിനേറ്റർ ഋഷിത സി പവിത്രൻ,അസോസിയേഷൻ ജില്ല ജോയിൻ സെക്രട്ടറി കെ.ചന്ദ്രമ്മഎന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ദേവീരവീന്ദ്രൻ സ്വാഗതം പറഞ്ഞു

Categories
Kasaragod Latest news main-slider top news

എൽ.എസ്.എസ് /യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

എൽ.എസ്.എസ് /യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു.

 

കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ.എസ്.ടി.എ )ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. ഉപജില്ലയിലെ ജി.വി.എച്ച്.എസ് എസ് കാഞ്ഞങ്ങാട്, ജി.എച്ച്.എസ്.എസ്.കക്കാട്ട്, ജി.വി.എച്ച്.എസ്.എസ്.അമ്പലത്തറ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 1684 കുട്ടികൾ പരീക്ഷയെഴുതി.

ഉപജില്ലാതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സ്കൂളിൽ കെ.എസ്.ടി.എ. സംസ്ഥാന നിർവ്വാഹക സമിതിയംഗം പി. ദിലീപ്കുമാർ നിർവ്വഹിച്ചു. സി.ശാരദ അധ്യക്ഷത വഹിച്ചു. കെ.വി. രാജേഷ്,പി.ശ്രീകല, കെ.വി.രാജൻ, പി.പി.കമല,

ബിന്ദു.എ.സി, സുധീഷ്.കെ.വി എന്നിവർ സംസാരിച്ചു. പി. ദിലീപ്കുമാർ രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. പി.പി.ബാബുരാജ് സ്വാഗതവും സ്മിത.കെ. നന്ദിയും പറഞ്ഞു.

ജി.വി.എച്ച് എസ്.എസ് അമ്പലത്തറ കേന്ദ്രത്തിൽ വാർഡ് മെമ്പർ സബിത ചൂരിക്കാട് ഉദ്ഘാടനം ചെയ്തു. അനൂപ് അധ്യക്ഷത വഹിച്ചു. പി.മോഹനൻ രക്ഷിതാക്കൾക്ക് ഓറിയൻ്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. എം.രമേശൻ വിശദീകരണം നടത്തി. രാജേഷ് സ്കറിയ സ്വാഗതവും ബിഞ്ജുഷ.എം. നന്ദിയും പറഞ്ഞു.

ജി.എച്ച്.എസ്. എസ്. കക്കാട്ട് കേന്ദ്രത്തിൽ മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാപത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ.പി. വി. അധ്യക്ഷത വഹിച്ചു. കെ.കെ. രാഘവൻ മാസ്റ്റർ ഓറിയൻ്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. കെ.വി. രാജേഷ്,കെ. ലളിത, വി.കെ. ഉണ്ണികൃഷ്ണൻ, രാധ വി, കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. മഹേശൻ.എം. സ്വാഗതവും കെ.എം. സുധാകരൻ നന്ദിയും പറഞ്ഞു. 150 ൽ അധികം അധ്യാപകർ ഇൻവിജിലേറ്റർമാരായി പങ്കെടുത്തു. മൂന്ന് കേന്ദ്രങ്ങളിലായി 1000 ലധികം രക്ഷിതാക്കൾ ഓറിയൻ്റേഷൻ ക്ലാസ്സിൽ പങ്കെടുത്ത മാതൃകാ പരീക്ഷ കുട്ടികൾക്കും രക്ഷിതാക്കൾക്കും പുത്തൻ ഉണർവ് നൽകി.

Categories
Kasaragod Latest news top news

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക ആദിവാസി ക്ഷേമസമിതി

 

കാഞ്ഞങ്ങാട്:-വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് മുഴുവൻആദിവാസികൾ രംഗത്തിറങ്ങണമെന്നും,ഭൂമിയില്ലാത്ത മുഴുവൻ ആളുകൾക്ക് ഭൂമിയും,പട്ടയം ഇല്ലാത്തവർക്ക് പട്ടയവുംഅനുവദിക്കുക,ആദിവാസികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നആദിവാസി ക്ഷേമസമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

മേലാങ്കോട്ട് എകെജി മന്ദിരത്തിൽ നടന്നകൺവെൻഷൻസംസ്ഥാന പ്രസിഡണ്ട് ഒ. ആർ.കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണൻഅധ്യക്ഷത വഹിച്ചു. എം. രാഘവൻ,എൻ. എം.പുഷ്പ, ഇ. ബാബു. കെ.ബാലകൃഷ്ണൻ,രാജൻഅത്തിക്കോത്ത്, പികൃഷ്ണനായക്ക്എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറിഅശോകൻ കു ന്നുച്ചിസ്വാഗതം പറഞ്ഞു

Back to Top