Categories
Kasaragod Latest news main-slider

മാർ അലക്സ് താരമംഗലം പിതാവിന്റെ സഹോദരനും പുത്രനും വാഹനാപകടത്തിൽ മരണപ്പെട്ടു

നെല്ലികുന്ന് :  മാർ അലക്സ് താരമംഗലം പിതാവിന്റെ സഹോദരനും പുത്രനും ആലക്കോട് നെലിക്കുന്നിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്.

താരമംഗലം പിതാവ് മാർ അലക്സ് ന്റെ സഹോദരൻ മാത്തുക്കുട്ടിയും മാത്തുക്കുട്ടിയുടെ പുത്രൻ മകൻ വിൻസുമാണ് അപകടത്തിൽ വെച്ച് മരണമടഞ്ഞത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹസംസ്കാര ശുശ്രുഷകൾ നാളെ ഒക്ടോബർ 3നാം തീയതി നാളെ ഉച്ചകഴിഞ്ഞു നാല് മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. കുടുംബത്തിനുണ്ടായ ദുഃഖത്തിൽ അതിരൂപത അനുശോചനവും ആദരാഞ്ജലികളും രേഖപ്പെടുത്തി.

Categories
Kasaragod Latest news main-slider

കാഞ്ഞങ്ങാട് നഗരസഭ കേരളോൽസവത്തിന് സംഘാടക സമിതിയായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൻ ഗ്രാമീണ കലാകായിക മേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു.രൂപീകരണ യോഗം കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ഉൽഘാടനംചെയതു. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോർഡിനേറ്റർ നിതിൻ സ്വാഗതം പറഞ്ഞു. മറ്റു കക്ഷിനേതാക്കളും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു .കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ മുഖ്യ രക്ഷാധികാരിയായി

സംഘാടക സമിതി ചെയർമാനായി നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയേയും, വൈസ് ചെയർമാനായി ബിൽ ടെക് അബ്ദുല്ലയും ജനറൽ കൺവീനറായി നഗര സഭ സെക്രട്ടറി ശ്രീജിത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ കൺവീനറായി മായകുമാരി തുടങ്ങി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു

Categories
Kasaragod

സുബൈദാർ സുകുമാരന് ജന്മനാടിൻ്റെ സ്വീകരണവും ആദരവും നൽകി.

കൂടാനം :  ഇരുപത്തിഎട്ട്  വർഷത്തെ സൈനിക സേവനത്തിന് ശേഷം റിട്ട: ആയി ജന്മനാട്ടിൽ തിരിച്ചെത്തിയ സുബേദാർ ലെഫ്റ്റെനന്റ് സുകുമാരന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പുല്ലൂർ പെരിയ മണ്ഡലം 161നാം ബൂത്ത്‌ കമ്മിറ്റി കൂടാനത്തിന്റ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ CK അരവിന്ദൻ സ്നേഹോപഹാരം നൽകി ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാർത്ത്യായനി മെമ്പർമാരായ അംബിക തുടങ്ങിയവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider

ലഹരി വിപത്തിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം എൻ.എ.നെല്ലിക്കുന്ന് എം.എൽ എ

കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി വ്യാപനമാണെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. മദ്യം മയക്കുമരുന്ന്, തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയുന്നതിൽ സർക്കാർ കുറെ കൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജനശ്രീ മിഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷനായി. സംസ്ഥാനസമിതി അംഗങ്ങളായ എം കുഞ്ഞമ്പു നമ്പ്യാർ, ശോഭന മാടക്കല്ല്, ഡോ വി.ഗംഗാധരൻ, ബ്ലോക്ക് ചെയർമാന്മാരായ രവിന്ദ്രൻ കരിച്ചേരി, കൃഷ്ണൻ അടുക്കം തൊട്ടി, ജില്ലാ സമിതി അംഗങ്ങളായ, സി.അശോക് കുമാർ, അഡ്വ. ജിതേഷ് ബാബു, പവിത്രൻ സി നായർ, ഭാസ്ക്കരൻ ചെറുവത്തൂർ, കെ.പുരുഷോത്തമൻ, ജി.നാരായണൻ, സി.രവി, മാത്യു ടി തോമസ്, ഇ.അമ്പിളി, പി ജയശ്രീ, മഹമൂദ് വട്ടക്കാട്, ശാന്ത പുതുകൈ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കൊവ്വൽ ബാലകൃഷ്ണൻ, ലത പനയാൽ ,കെ.രാജകല രത്നാകരൻ ബേഡകം, രഘു പനയാൽ,എന്നിവർ സംസാരിച്ചു. ജീവൻ മതി ലഹരി വേണ്ട എന്ന വിഷയത്തിൽ കാസറഗോഡ് പ്രിവൻ്റീവ് ഓഫിസർ കെ.ജയരാജൻ ലഹരിവിരുദ്ധ ജനകീയ സദസിൽ ക്ലാസ് അവതരിപ്പിച്ചു.

ജില്ലാ ട്രഷറർ കെ.പി സുധർമ്മ സ്വാഗതവും, സിതാരാമ മല്ലം നന്ദിയും പറഞ്ഞു.

Categories
Kasaragod

ഈ വർഷത്തെ ആദ്യത്തെ പുതിയൊടുക്കാൽ ചടങ്ങുമായി പെരിയ കായകുളം തറവാട്

കായംകുളം : ഈ വർഷത്തെ ആദ്യത്തെ പുതിയൊടുക്കാൽ ചടങ്ങുമായി പെരിയ കായകുളം തറവാട് ഇന്ന് നവംബർ ഒന്നിന്റെ രാത്രിയിലാണ് ചടങ്ങ് തൊണ്ടച്ചന്റെ പ്രീതിക്ക് വേണ്ടിയുള്ള പൂജയും വെളിച്ചപ്പാടും പ്രസാദമായി അടയും അന്നദാനവും നൽകും

Categories
Kasaragod Latest news main-slider

കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരണയോഗം നടന്നു.

കേരളാ സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേർസ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരണയോഗം നടന്നു.
വ്യവസായ സമിതി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങങ്ങിൽ സമിതി ജില്ലാ സെക്രട്ടറി ശ്രീ രാഘവൻ വെളുത്തോളി ഉത്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ ബാബു തോട്ടും കര മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ടി. സത്യൻ പടന്നക്കാട് അദ്ധ്യക്ഷത വഹിച്ചു. KS DF ജില്ലാ സെക്രട്ടറി ശ്രീ Kv ദിനേശൻ സ്വാഗതം പറഞ്ഞു.
സ്വാഗതം സംഘം ചെയർമാനായി ശ്രീ രാഘവൻ വെളുത്തോളി
വൈസ് ചെയർമാൻമാരായി
സത്യൻ പടന്നക്കാട്, സുകുമാരൻ P
കൺവീനർ : Kv ദിനേശൻ
ജോയിൻറ് കൺവീനർ മാർ : ഷബീർ ഹസൻ ,ഉമ്മറുൽ ഫാറൂഖ്
ട്രഷററർ : Av വാമനൻ
കൂടാതെ വിവിധ സബ് കമ്മിറ്റി മെമ്പർമാരെയും തെരെഞ്ഞെടുത്തു

Categories
Kasaragod Latest news main-slider

പുതുക്കൈ പ്രദേശത്തോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കൈ മേഖല കമ്മിറ്റി നഗരസഭ മാർച്ച് നടത്തി

കാഞ്ഞങ്ങാട് : പുതുക്കൈ പ്രദേശത്തോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കൈ മേഖല കമ്മിറ്റി നഗരസഭ മാർച്ച് നടത്തി. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയുടെ കിഴക്കൻ പ്രദേശങ്ങളായ  പുതുകൈ, ഉപ്പിലികൈ, വാഴുനോറടി തുടങ്ങിയ പ്രദേശങ്ങളോടുള്ള അവഗണനക്കെതിരെയാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്. നാലു കോടി ചിലവഴിച്ചു നിർമ്മിച്ച കുടിവെള്ള പദ്ധതി ഇപ്പോഴും പ്രവർത്തനക്ഷമമല്ല, റോഡുകൾ മുഴുവൻ പൊട്ടി പൊളിഞ്ഞിരിക്കുന്നു, സ്ട്രീറ്റ് ലൈറ്റ് തെളിയുന്നില്ല, പൊതു ശ്മശാനങ്ങൾ ഇല്ലാത്തത് അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഗരസഭയിലേക്ക് മാർച്ച്‌ നടത്തിയത്. മാർച്ച്‌ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു. ഡോ കെ വി ഗംഗാധരൻ അധ്യക്‌ഷനായി, പി വി സുരേഷ് അനിൽ വാഴുനോറടി, കെ പി ബാലകൃഷ്ണൻ, കെ കെ ബാബു,ഷിബിൻ ഉപ്പിലികൈ, രാധാകൃഷ്ണൻ മണിയാണി, സുരേഷ് ബാബു, സുജിത് പുതുകൈ, കെ കെ അലാമി, മനോജ്‌ ഉപ്പിലികൈ, കുഞ്ഞികോമൻ, ചന്ദ്രശേഖൻ മേനിക്കാട്ട്, പത്മനാഭൻ മണ്ഡലം ,കുഞ്ഞി കൃഷ്ണൻ, രാജൻ തേക്കേകര, പ്രശാന്ത്, കെ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Categories
Kasaragod Kerala Latest news main-slider

ദോത്തി ചലഞ്ചിൽ അതിശയിപ്പിക്കുന്ന ഫണ്ട്‌ പിരിവുമായി യൂത്ത് ലീഗ് ഒക്ടോബർ 10മുതൽ 30വരെ നടത്തിയ ദോത്തി വില്പനയിലൂടെയാണ് 16കോടിയിൽ അധികം വരുമാനം കണ്ടെത്തിയത്

ദോത്തി ചലഞ്ചിൽ അതിശയിപ്പിക്കുന്ന ഫണ്ട്‌ പിരിവുമായി യൂത്ത് ലീഗ് ഒക്ടോബർ 10മുതൽ 30വരെ പ്രത്യേക മൊബൈൽ ആപ്പ് വഴി നടത്തിയ ദോത്തി  വില്പനയിലൂടെയാണ് 16കോടി14ലക്ഷത്തിൽ അധികം വരുമാനം കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ മാത്രം ഏഴു കോടി എഴുപത്തിഒമ്പത് ലക്ഷം രൂപയുടെ ചലഞ്ച് നടത്തി, കോഴിക്കോട് മൂന്ന് കോടിയിലധികവും കണ്ണൂർ ഒരു കോടിയിലധികം രൂപയുടെയും ചലഞ്ച് നടത്തി.

കാസറഗോഡ് 91ലക്ഷം രൂപയുടെ സംഭാവനയാണ് ദോത്തി ചലഞ്ചിലുടെ ലഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് നേതാക്കളായ മുനവർ അലി ശിഹാബ് തങ്ങൾ, പി കെ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു

Categories
Kasaragod

വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി രാജസ് സ്കൂൾ കെ എസ് യു പ്രവർത്തകർ

രാജസ് സ്കൂളിലെ ഇലക്ഷൻ വിജയത്തിൽ കെ എസ് യു ആഹ്ലാദപ്രകടനം നടത്തി ചെയർപേഴ്സാണായി പവിത്ര വിജയിച്ചു. ഷാമിൽ, അനാമിക, സമാൻ, നന്ദന, അനിരുദ്ധ്, സുമയ്യ, ആര്യ, പാർവതി കൃഷ്ണ തുടങ്ങിയവർ വിജയിച്ചതായി കെ എസ് യു അറിയിച്ചു
മത്സരിച്ച സ്കൂളുകളിൽ കെ എസ് യു വിജയിച്ചു പല സ്കൂളുകളും പൊതുവായി സംഘടനാ രാഷ്ട്രീയമില്ലാത്ത തിരഞ്ഞാടുപ്പാണ് നടന്നത് ജില്ലയിലെ ചില സ്കൂളുകൾ എതിരില്ലാത്ത എസ് എഫ് ഐ പിടിച്ചു. നീലേശ്വരം രാജസ് , പരപ്പ, കാടങ്കോട്, പടന്ന, കോട്ടപ്പുറം, ബളാന്തോട്, കമ്പല്ലൂർ തുടങ്ങിയ സ്കൂളുകൾ കെ എസ് യു വിജയിച്ചതായി അറിയിച്ചു

Categories
Kasaragod Latest news main-slider

ബേക്കൽ ഉപജില്ലാ കലോൽസവം കലവറ നിറച്ചു നാടും നാട്ടുകാരും. ലഹരിക്കെതിരെ രഹസ്യ സ്ക്വഡുമായി മഹാകവി പി സ്മാരക സ്കൂളിൽ ഹോസ്ദുർഗ് പോലീസും

കാഞ്ഞങ്ങാട് : ബേക്കൽ ഉപജില്ലാ കലോൽസവത്തിനെത്തുന്ന പ്രതിഭകൾക്കും ഒഫീഷ്യൽസിനും ഭക്ഷണമൊരുക്കാൻ കലവറ നിറച്ചു.

അജാനൂർ പഞ്ചായത്തിലെ 23 വാർഡുകളിലെയും കുടുംബശ്രീ യൂണിറ്റുകൾ ഒത്തൊരുമിച്ചാണ് നാട്ടുകാരുടെ സഹകരണത്തോടെ കലവറയിലേക്കുള്ള അരി, പച്ചക്കറികൾ, തേങ്ങ, പല വ്യഞ്ജനങ്ങൾ എന്നിവയെത്തിച്ചത്. കിഴക്കുംകര മുച്ചിലോട്ട് ജിഎൽപി സ്‌കൂൾ കേന്ദ്രീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെയെത്തിയ കലവറഘോഷയാത്രയ്ക്ക് സംഘാടക സമിതിയും ഭക്ഷണ കമ്മിറ്റിയും സ്വീകരണം നൽകി. കലോൽസവം നടക്കുന്ന 1, 3, 4, 5 തീയതികളിൽ പായസം ഉൾപ്പെടെയുള്ള സദ്യ നൽകും. ദിവസവും മൂവായിരത്തിലധികം പേർക്കാണിത്. കലാപ്രതിഭകൾക്ക് രാവിലെ 2 നേരവും വൈകിട്ടും ചായയും പലഹാരവും നൽകും. സമാപന ദിവസമായ 5 ന് നാട്ടുകാർക്കും സദ്യയുണ്ട്. ദൂരസ്ഥലങ്ങളിലെത്തേണ്ട വിദ്യാർഥികൾക്ക് രാത്രി ഭക്ഷണവുമൊരുക്കും. ദിവസവും 60 ൽ അധികം കുടുംബശ്രീ പ്രവർത്തകർ, റെഡ്ക്രോസ്, ഗൈഡ്സ് കെഡറ്റുകൾ, വൊളൻ്റിയർമാർഎന്നിവർ ഭക്ഷണ ശാലയിൽ സേവനം നൽകും. എം.ദാമോദരൻ ചെയർമാനും എം.ബാബു കൺവീനറുമായ ഫുഡ് കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്

കലോൽസവ നഗരിയിൽ ലഹരിക്കെതിരെ രഹസ്യ സ്‌ക്വാഡ് .  വെള്ളിക്കോത്തെ ബേക്കൽ ഉപജില്ലാ കലോൽസവ നഗരിയിൽ ലഹരിക്കെതിരെ രഹസ്യ സ്‌ക്വാഡ് പ്രവർത്തിക്കും.

ഹൊസ്ദുർഗ് പൊലീസിന്റെ നിയന്ത്രണത്തിൽ 2 സ്‌ക്വാഡുകളാണ് പ്രവർത്തിക്കുക. മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന ലഹരി വിരുദ്ധ ക്ലബ് യോഗമാണ് ഈ തീരുമാനമെടുത്തത്. കലോൽസവ നഗരിയിലും ലഹരി ഉപയോഗവും വിപണനവും കർശനമായി തടയുകയാണ് ലക്ഷ്യം.  പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കലോൽസവ സമയങ്ങളിൽ വിവിധ വേദികളിലും സമീപങ്ങളിലും ചെറു ഗ്രൂപ്പുകളായി തിരിഞ്ഞു നിരീക്ഷണം ശക്തമാക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതർക്കു  വിവരം കൈമാറി നടപടിയെടുക്കും. വിപുലമായ ലഹരിവിരുദ്ധ കമ്മിറ്റിയും സംഘാടക സമിതിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10ന് സ്‌കൂളിനു സമീപം മനുഷ്യചങ്ങലയുമൊരുക്കി.

Back to Top