കാഞ്ഞങ്ങാട് നഗരസഭ കേരളോൽസവത്തിന് സംഘാടക സമിതിയായി

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൻ ഗ്രാമീണ കലാകായിക മേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു.രൂപീകരണ യോഗം കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ഉൽഘാടനംചെയതു. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോർഡിനേറ്റർ നിതിൻ സ്വാഗതം പറഞ്ഞു. മറ്റു കക്ഷിനേതാക്കളും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു .കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ മുഖ്യ രക്ഷാധികാരിയായി

സംഘാടക സമിതി ചെയർമാനായി നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയേയും, വൈസ് ചെയർമാനായി ബിൽ ടെക് അബ്ദുല്ലയും ജനറൽ കൺവീനറായി നഗര സഭ സെക്രട്ടറി ശ്രീജിത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ കൺവീനറായി മായകുമാരി തുടങ്ങി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു

Back to Top