ലഹരി വിപത്തിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം എൻ.എ.നെല്ലിക്കുന്ന് എം.എൽ എ

Share

കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരി വ്യാപനമാണെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. മദ്യം മയക്കുമരുന്ന്, തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയുന്നതിൽ സർക്കാർ കുറെ കൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജനശ്രീ മിഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷനായി. സംസ്ഥാനസമിതി അംഗങ്ങളായ എം കുഞ്ഞമ്പു നമ്പ്യാർ, ശോഭന മാടക്കല്ല്, ഡോ വി.ഗംഗാധരൻ, ബ്ലോക്ക് ചെയർമാന്മാരായ രവിന്ദ്രൻ കരിച്ചേരി, കൃഷ്ണൻ അടുക്കം തൊട്ടി, ജില്ലാ സമിതി അംഗങ്ങളായ, സി.അശോക് കുമാർ, അഡ്വ. ജിതേഷ് ബാബു, പവിത്രൻ സി നായർ, ഭാസ്ക്കരൻ ചെറുവത്തൂർ, കെ.പുരുഷോത്തമൻ, ജി.നാരായണൻ, സി.രവി, മാത്യു ടി തോമസ്, ഇ.അമ്പിളി, പി ജയശ്രീ, മഹമൂദ് വട്ടക്കാട്, ശാന്ത പുതുകൈ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കൊവ്വൽ ബാലകൃഷ്ണൻ, ലത പനയാൽ ,കെ.രാജകല രത്നാകരൻ ബേഡകം, രഘു പനയാൽ,എന്നിവർ സംസാരിച്ചു. ജീവൻ മതി ലഹരി വേണ്ട എന്ന വിഷയത്തിൽ കാസറഗോഡ് പ്രിവൻ്റീവ് ഓഫിസർ കെ.ജയരാജൻ ലഹരിവിരുദ്ധ ജനകീയ സദസിൽ ക്ലാസ് അവതരിപ്പിച്ചു.

ജില്ലാ ട്രഷറർ കെ.പി സുധർമ്മ സ്വാഗതവും, സിതാരാമ മല്ലം നന്ദിയും പറഞ്ഞു.

Back to Top