Categories
Kasaragod Latest news main-slider top news

നെല്ലിക്കാട്ട് ഈങ്ങയിൽവീട് തറവാട് പുന: പ്രതിഷ്ഠാ ബ്രഹ്മകലശകളിയാട്ട ഉത്സവം തുടങ്ങി

നെല്ലിക്കാട്ട് ഈങ്ങയിൽവീട് തറവാട്
പുന: പ്രതിഷ്ഠാ ബ്രഹ്മകലശകളിയാട്ട ഉത്സവം തുടങ്ങി
കാഞ്ഞങ്ങാട്:-പുരാതനമായ നെല്ലിക്കാട്ട് ഈങ്ങയിൽ വീട് തറവാട് 35വർഷങ്ങൾക്ക് ശേഷം നടക്കുന്നപുന:പ്രതിഷ്ഠബ്രഹ്മകലശ കളിയാട്ടമത്സവംതുടങ്ങി.ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ വിഷ്ണു കുണ്ടലയാർഅവർകളുടെമുഖ്യ കാർമികത്വത്തിലാണ്പുനപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്.
ഉത്സവത്തിൻ്റെ ആദ്യദിനത്തിൽകലവറ നിറയ്ക്കൽ നടന്നു.മുത്തു കുട,ചെണ്ടമേളംതുടങ്ങിയവയുടെ അകമ്പടിയിൽസ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകളുടെ പങ്കാളിത്തത്തിൽപൂക്കുളത്ത് ചാമുണ്ഡേശ്വരി ദേവസ്ഥാന പരിസരത്തു നിന്നും പുറപ്പെട്ട്തറവാട്ടിൽ എത്തിച്ചേർന്നു.
വൈകുന്നേരംചെമ്മട്ടം വയൽഎക്സൈസ് ഓഫീസ് പരിസരത്തു നിന്നുംആചാര്യ വരവേൽപ്പ് നടന്നു.
25,26 തീയതികളിൽവിവിധ ആചാരചടങ്ങുകൾ നടക്കും. 26 ന്.വൈകുന്നേരം 7 മണിക്ക്കുന്നുമ്മൽ വിഷ്ണുമൂർത്തി ദേവസ്ഥാനംമാതൃസമിതിയുടെതിരുവാതിര,കൈകൊട്ടിക്കളിഎന്നിവ നടക്കും,27ന്.രാവിലെ 12.10മുതൽ1.33വരെയുള്ളശുഭമുഹൂർത്തത്തിൽവിഷ്ണുമൂർത്തി,പൊട്ടൻ തെയ്യംനാഗദേവതകൾഎന്നിവിടങ്ങളിൽ പുനപ്രതിഷ്ഠ നടക്കും.
27ന് .വൈകുന്നേരം 6 മണിക്ക്ദീപാരാധന യോടു കൂടികളിയാട്ടം തുടങ്ങും.വൈകുന്നേരം 7 മണിക്ക്കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രംഅംഗങ്ങളുടെ ഭജന,
തുടർന്ന് വിവിധ വിവിധ തെയ്യങ്ങളുടെ കുളിച്ച് തോറ്റം.രാത്രി 11ന്പൊട്ടൻ തെയ്യം28ന്.12 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്.ഉച്ചയ്ക്ക് 1 മണി മുതൽ2.30 വരെഅന്നദാനം,വൈകുന്നേരം 6മണിക്ക്. വിളക്കി ലരിയോടെസമാപനം

Categories
Kasaragod Latest news main-slider top news

പാറപ്പള്ളി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS വാർഡ്- 19 ആനക്കല്ലിലെ ത്രിവേണി, കലവറ JL Gകളുടെ തണ്ണി മത്തൻ വിളവെടുപ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ നിർവ്വഹിച്ചു

പാറപ്പള്ളി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS വാർഡ്- 19 ആനക്കല്ലിലെ ത്രിവേണി, കലവറ JL Gകളുടെ തണ്ണി മത്തൻ വിളവെടുപ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ നിർവ്വഹിച്ചു. CDS ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ADMC സി.എച്ച്.ഇക്ബാൽ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, വൈ.ചെയർപേഴ്സൺ പി..എൽ.ഉഷ, ബ്ലോക്ക് കോഡിനേറ്റർ ഷൈജ.കെ., അഗ്രി. സി.ആർ.പി.സവിത സി.പി.,സി. ബാബുരാജ്, എന്നിവർ സംസാരിച്ചു.ജെ.എൽ.ജി അംഗം പ്രീജ സ്വാഗതവും പി.സൗമ്യ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

എൻഡോസൽഫാൻ സമരത്തിലേർപ്പെട്ട അമ്മമാർക്ക് ആശ്വാസ കുളിരേകി അർറഹ്മ സെന്റർ ആറങ്ങാടി

കാഞ്ഞങ്ങാട് : എൻഡോസൽഫാൻ എന്ന മാരക കീടനാശിനി ഉണ്ടാക്കിയ ദുരന്തത്തിനു പാത്രീഭൂതരായ കുഞ്ഞ് മക്കളുടെ നിലക്കാത്ത നിലവിളി കൊണ്ട് ജീവിതം ദുരിതക്കയത്തിലായ അമ്മമാർ നടത്തുന്ന സമര പന്തലിലേക്ക് ആറങ്ങാടി അർറഹ്മ സെന്റർ നേതാക്കളും പ്രവർത്തകരും ഐക്യദാർഢ്യം അർപ്പിക്കാനെത്തി.
ഞങ്ങളുണ്ട് കൂടെ എന്ന ബാനറുമേന്തി അർറഹ്മയുടെ സാരഥികൾ ഹോസ്ദുർഗ് സിവിൽ സ്റ്റേഷന് മുന്നിലെ സമര പന്തൽ സന്ദർശിക്കാനെത്തിയത് സമര പോരാളികൾക്ക് ഏറെ വീര്യം പകർന്നു നൽകി.

കാരുണ്യ സേവന രംഗത്ത് തുല്യതയില്ലാത്ത സേവനം നടത്തി വരുന്ന ആറങ്ങാടി അർറഹ്മ സെന്റർ വേദനയനുഭവിക്കുന്നവരുടെ കൈത്താങ്ങായി വര്ഷങ്ങളായി പ്രവർത്തിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായാണ് എൻഡോസൽഫാൻ ബാധിതരായ കുട്ടികളുടെ അമ്മമാർ രണ്ട് മാസമായി നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി എത്തിയത് .
ഒരു മാനദണ്ഡവും പാലിക്കാതെ 1203 എൻഡോസൽഫാൻ ബാധിതരായ കുഞ്ഞുങ്ങളെ പട്ടികയിൽ നിന്ന് നീക്കിയത് ഉൾപ്പെടെ ന്യായമായ ആവശ്യങ്ങളാണ് സമരക്കാർ ഉയർത്തിയിട്ടുള്ളത്. നാളിതുവരെയായിട്ടും അധികാരികൾ ഇവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ മുന്നോട്ട് വരാത്തത് അത്യന്തം ഖേദകരമാണെന്ന് സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപെട്ടു.

അർറഹ്മ സെന്റർ ചെയർമാൻ ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുത്തലിബ് കൂളിയങ്കാൽ, ട്രഷറർ എം കെ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എത്തിച്ചേർന്നത്. സമര സഹായ സമിതി ചെയർമാൻ എ ഹമീദ് ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു .എം കുഞ്ഞികൃഷ്ണൻ തോയമ്മൽ, കെ മുഹമ്മദ്‌ കുഞ്ഞി, മാധ്യമ പ്രവർത്തകൻ ഇ വി ജയകൃഷ്ണൻ,സി അബ്ദുള്ള ഹാജി,ടി അബൂബക്കർ ഹാജി, ടി റംസാൻ, ടി ഖാദർ ഹാജി, ടി അസീസ്, സി എച്ച് അസീസ്
ഇബ്രാഹിം പള്ളിക്കര, റസാഖ് ആറങ്ങാടി,എ പി കരീം,എം നാസർ സംസാരിച്ചു

Categories
Kasaragod Latest news main-slider top news

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്,കാസർഗോഡ് ജില്ല യുവജന കേന്ദ്രം ടീം കേരള യുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പെയിൻ്റിങ്, ശുചീകരണവും സംഘടിപ്പിച്ചു.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്,കാസർഗോഡ് ജില്ല യുവജന കേന്ദ്രം ടീം കേരള യുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പെയിൻ്റിങ്, ശുചീകരണവും സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. എം.സന്തോഷ് ഉൽഘാടനം ചെയ്തു.ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ ഷിലാസ് അദ്ധ്യക്ഷത വഹിച്ചു.നഴ്സിംഗ് സൂപ്രണ്ട് മിനി ജോസഫ്സംസാരിച്ചു.യൂത്ത് കോർഡിനേറ്റർ ശ്രീ വൈശാഖ് ശോഭനൻ സ്വാഗതവും ടീം കേരള ജില്ല ക്യാപ്റ്റൻ നന്ദിയും പറഞ്ഞു…

Categories
Kasaragod Latest news main-slider top news

കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം കിഴക്കുംകര ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന നാല് തൊഴിലാളികൾക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം കിഴക്കുംകര ബ്രാഞ്ചിൽ നിന്നും വിരമിക്കുന്ന നാല് തൊഴിലാളികൾക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കെ.വി.രമ. കെ.ശാരദ പി.ലീല. എൻ. വി.കാർത്ത്യായണി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സമ്മേളനം ദിനേശ് ബീഡി കോട്ടച്ചേരി സഹകണ സംഘം പ്രസിഡണ്ട് പി.കാര്യമ്പു ഉൽഘാടനം ചെയ്തു. സി.പി.ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എം. പൊക്ലൻ ഉപഹാരം നൽകി. എ. സുശീലഅധ്യക്ഷത വഹിച്ചു.എം.വി.രാഘവൻ, എം.വി.നാരായണൻ , കെ.മീന , കെ.മോഹനൻ ,സംഘം സെക്രട്ടറി പി. നിഖിൽ, എംതങ്കമണി, കെ.കാർത്ത്യായണി, പി.കുമാരൻ , സി.പവിത്രൻ , പി.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. എ.കെ ഷീല സ്വാഗതവും

Categories
Latest news main-slider National top news

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു.

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു.
പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വയുടേതാണ് ഉത്തരവ്. മാർച്ച്‌ 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാർച്ച്‌ 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്‌രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്.

കെജ്‌രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച്‌ അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവുമായിരുന്നു ഹാജരായത്.
അതേസമയം, അരവിന്ദ് കെജ്‌രിവാളിനെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇ ഡിയുടെ പക്കലില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കെജ്‌രിവാളാണ് മദ്യനയ അഴിമതി കേസിലെ പ്രധാന സൂത്രധാരനെന്നായിരുന്നു മറുഭാഗത്തിന്റെ ആരോപണം. ചോദ്യം ചെയ്യല്‍ സമയത്ത് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും എസ് വി രാജു കോടതിയില്‍ വ്യക്തമാക്കി.

Categories
Kasaragod Latest news main-slider top news

മുപ്പത് വർഷമായി കോൺഗ്രീറ്റ് മേൽക്കൂരക്ക് മുകളിൽ പച്ചക്കറി കൃഷി ചെയ്ത വീട്ടമ്മ മാതൃകയാകുകയാണ്

പള്ളിക്കര പഞ്ചായത്തിൽ പൂച്ചക്കാട് കിഴകേക്കര സ്വദേശിനി ചാലിയം വളപ്പിൽ സുജാത കഴിഞ്ഞ മുപ്പത് വർഷമായി കോൺഗ്രീറ്റ് മേൽക്കൂരക്ക് മുകളിൽ പച്ചക്കറി കൃഷി ചെയ്തു വ്യത്യസ്തയാക്കുകയാണ് മറ്റുള്ളവർക്ക് മാത്യകയുമാണ്

പയർ, വെണ്ടക്ക, വഴുതനങ്ങ, ചീര, താരപിരിക്ക, കോവക്ക, കൈപ്പക്ക, ഇഞ്ചി, മഞ്ഞൾ അടക്കം വിവിധങ്ങളായ പച്ചകറി മട്ടുമാവിൽ വളർത്താൻ തുടങ്ങിയിട്ട് മുപ്പത് വർഷം താഴെ നിന്നും പടർത്തി കോവക്ക മട്ടുപ്പാവിൽ എത്തിച്ചു പന്തലിടുന്ന രീതിയും ഉണ്ട്.

നാല്പതിലധികം വ്യത്യസ്തങ്ങളായ പൂ ചെടികൾ താഴെയും മട്ടുപാവിലും കൂടി വളർത്തുന്നുണ്ട്.

ചെറിയ സ്ഥലത്ത് മുരിങ്ങ , ബ്ലാത്തി ചക്ക, സീത്താ പഴം, പേരക്ക, പപ്പായ, ചേന, ബ്ലാക്ക്ബറി , ചെറുനാരങ്ങ , ചാമ്പക്ക, കറിവേപ്പില, ഫാഷൻ ഫ്രൂട്ട് , ചക്ക, ചുക്ക് തുടങ്ങി വിവിധ തരം പച്ചക്കറി, പഴവർഗക്കളുടെ ശേഖരം വീട് ഇരിക്കുന്ന ചെറിയ സ്ഥലത്ത് ഉണ്ട്

വലിയ മീൻ കുളത്തിൽ ഗപ്പി നിലവിലുണ്ട്

തിലാപ്പിയ, നട്ടർ, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെ വളർത്തിയിരിന്നു.

ഭർത്താവ് കരിമ്പുവളപ്പിൽ ബാലൻ അനാദി പിടിക കച്ചവടം നടത്തുന്നു

മക്കൾ ബി.ബിനോയ് , ബി, ശ്രീജിത്ത് , ബി. അജയ്.  മരുമക്കൾ ശാന്തിനി, നിതിഷ

Categories
Kasaragod Latest news main-slider top news

ഹെഡ് ലോഡ്& ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.

ഹെഡ് ലോഡ്& ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് : ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫിസ് കാഞ്ഞങ്ങാട് വെച്ച് സി ഐ ടി യു കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പി മണി മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി വി വി രമേശൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. കാറ്റാടി. കുമാരൻ, തെരുവത്ത് നാരായണൻ, കെ വി രാഘവൻ, പി കൃഷ്ണൻ, എം വി കൃഷ്ണൻ, ടി.വി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ മോഹനൻ സ്വാഗതം പറഞ്ഞു.

Categories
Latest news main-slider National top news

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റില്‍; ദില്ലിയില്‍ കനത്ത പ്രതിഷേധം, രാഷ്ട്രീയ ഗൂഢാലോചനയെന്ന് എഎപി

വിവാദമായ മദ്യ നയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയില്‍ വച്ച്‌ കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദ്യ നയ കേസില്‍ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ് ബിആർഎസ് എംഎല്‍സിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത നിലവില്‍ ഇഡി കസ്റ്റഡിയിലാണ്. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകള്‍ ലഭിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി ആരോപിക്കുന്നു.

 

ഫെബ്രുവരിയില്‍ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒരു മാസത്തിനിടെ ഇഡി അറസ്റ്റ് ചെയ്ത രണ്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍. അതിനിടെ സുപ്രീംകോടതിയെ സമീപിച്ച എഎപി, ജാമ്യാപേക്ഷയില്‍ അടിയന്തിര വാദം കേള്‍ക്കും. നാളെ രാവിലെയാണ് കേസ് ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെങ്കിലും മാറിയ സാഹചര്യത്തില്‍ അടിയന്തിര വാദം കേള്‍ക്കാനായി ആവശ്യപ്പെടുമെന്നാണ് വിവരം.

 

ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ എഎപി സര്‍ക്കാരിന്റെ പുതിയ മദ്യനയമാണ് കേസിന് ആധാരം. സ്വകാര്യ മേഖലയ്ക്ക് മദ്യോല്‍പ്പന്ന വിതരണ മേഖലയിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ദില്ലി എക്സൈസ് നയം 2021-22. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയുണ്ടെന്നാണ് സിബിഐ ഫയല്‍ ചെയ്ത ഇപ്പോഴത്തെ കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കി, ലൈസൻസ് ഫീസില്‍ ഇളവ് വരുത്തി, കൈക്കൂലി വാങ്ങി എല്‍-1 ലൈസൻസ് നീട്ടി നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

 

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്ബനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നല്‍കിയെന്ന് സിബിഐ എഫ്‌ഐആറില്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇഡിയും കേസന്വേഷണം തുടങ്ങിയത്. സിസോദിയയും മറ്റ് ആരോപണവിധേയരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശുപാർശ ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ്ഇല്ലാതെയാണെന്ന് അന്വേഷണ ഏജൻസികള്‍ കുറ്റപ്പെടുത്തുന്നു.

Categories
Kasaragod Latest news main-slider top news

അച്ചാം തിരുത്തി :വന ദിനം ആചരിച്ചു

വന ദിനം ആചരിച്ചു

അച്ചാംതുരുത്തി:പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പിവി ദിവാകരന്റെ ജീവനം പദ്ധതിയുടെ ഭാഗമായി അച്ചാംതുരുത്തി രാജാസ് യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുംവൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു.കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് വൃക്ഷത്തൈകളും കണ്ടൽ ചെടികളും ജീവനം പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിച്ചിട്ടുണ്ട്.മാർച്ച് 21 ലോക വന ദിനത്തിൻറെ ഭാഗമായാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്.ഈ വർഷത്തെ വന ദിനത്തിന്റെ മുദ്രാവാക്യം വനങ്ങളും നവീകരണവും എന്നതാണ്.അതീജിവനത്തിന്റെ അവസാന ശ്രമത്തിലാണ് ഇന്ന് ഓരോ കാടും. ശുദ്ധവായു ഇല്ലാതെ ഒരു ജീവിക്കും ഭൂമിയിൽ ജീവിതം സാധ്യമല്ല. വനങ്ങളെ വിലമതിക്കാനും സംരക്ഷിക്കാനും ജീവജാലങ്ങളുടെ നിലനിൽപ്പിൽ വനങ്ങളുടെ പ്രാധാന്യവുമാണ് ഓരോ വനദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്.സ്കൂളിൽ വച്ച് നടന്ന ചടങ്ങ് ചന്തേര സബ് ഇൻസ്പെക്ടർ പി.ജി സാജൻ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ പി വി സുരേഷ് അധ്യക്ഷത വഹിച്ചു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെ വി പ്രകാശൻ സ്വാഗതവും പി വി ദിവാകരൻ നന്ദിയും പറഞ്ഞു

Back to Top