എൻഡോസൽഫാൻ സമരത്തിലേർപ്പെട്ട അമ്മമാർക്ക് ആശ്വാസ കുളിരേകി അർറഹ്മ സെന്റർ ആറങ്ങാടി

Share

കാഞ്ഞങ്ങാട് : എൻഡോസൽഫാൻ എന്ന മാരക കീടനാശിനി ഉണ്ടാക്കിയ ദുരന്തത്തിനു പാത്രീഭൂതരായ കുഞ്ഞ് മക്കളുടെ നിലക്കാത്ത നിലവിളി കൊണ്ട് ജീവിതം ദുരിതക്കയത്തിലായ അമ്മമാർ നടത്തുന്ന സമര പന്തലിലേക്ക് ആറങ്ങാടി അർറഹ്മ സെന്റർ നേതാക്കളും പ്രവർത്തകരും ഐക്യദാർഢ്യം അർപ്പിക്കാനെത്തി.
ഞങ്ങളുണ്ട് കൂടെ എന്ന ബാനറുമേന്തി അർറഹ്മയുടെ സാരഥികൾ ഹോസ്ദുർഗ് സിവിൽ സ്റ്റേഷന് മുന്നിലെ സമര പന്തൽ സന്ദർശിക്കാനെത്തിയത് സമര പോരാളികൾക്ക് ഏറെ വീര്യം പകർന്നു നൽകി.

കാരുണ്യ സേവന രംഗത്ത് തുല്യതയില്ലാത്ത സേവനം നടത്തി വരുന്ന ആറങ്ങാടി അർറഹ്മ സെന്റർ വേദനയനുഭവിക്കുന്നവരുടെ കൈത്താങ്ങായി വര്ഷങ്ങളായി പ്രവർത്തിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായാണ് എൻഡോസൽഫാൻ ബാധിതരായ കുട്ടികളുടെ അമ്മമാർ രണ്ട് മാസമായി നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവുമായി എത്തിയത് .
ഒരു മാനദണ്ഡവും പാലിക്കാതെ 1203 എൻഡോസൽഫാൻ ബാധിതരായ കുഞ്ഞുങ്ങളെ പട്ടികയിൽ നിന്ന് നീക്കിയത് ഉൾപ്പെടെ ന്യായമായ ആവശ്യങ്ങളാണ് സമരക്കാർ ഉയർത്തിയിട്ടുള്ളത്. നാളിതുവരെയായിട്ടും അധികാരികൾ ഇവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ മുന്നോട്ട് വരാത്തത് അത്യന്തം ഖേദകരമാണെന്ന് സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപെട്ടു.

അർറഹ്മ സെന്റർ ചെയർമാൻ ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുത്തലിബ് കൂളിയങ്കാൽ, ട്രഷറർ എം കെ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എത്തിച്ചേർന്നത്. സമര സഹായ സമിതി ചെയർമാൻ എ ഹമീദ് ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു .എം കുഞ്ഞികൃഷ്ണൻ തോയമ്മൽ, കെ മുഹമ്മദ്‌ കുഞ്ഞി, മാധ്യമ പ്രവർത്തകൻ ഇ വി ജയകൃഷ്ണൻ,സി അബ്ദുള്ള ഹാജി,ടി അബൂബക്കർ ഹാജി, ടി റംസാൻ, ടി ഖാദർ ഹാജി, ടി അസീസ്, സി എച്ച് അസീസ്
ഇബ്രാഹിം പള്ളിക്കര, റസാഖ് ആറങ്ങാടി,എ പി കരീം,എം നാസർ സംസാരിച്ചു

Back to Top