അച്ചാം തിരുത്തി :വന ദിനം ആചരിച്ചു

Share

വന ദിനം ആചരിച്ചു

അച്ചാംതുരുത്തി:പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പിവി ദിവാകരന്റെ ജീവനം പദ്ധതിയുടെ ഭാഗമായി അച്ചാംതുരുത്തി രാജാസ് യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുംവൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു.കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് വൃക്ഷത്തൈകളും കണ്ടൽ ചെടികളും ജീവനം പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിച്ചിട്ടുണ്ട്.മാർച്ച് 21 ലോക വന ദിനത്തിൻറെ ഭാഗമായാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്.ഈ വർഷത്തെ വന ദിനത്തിന്റെ മുദ്രാവാക്യം വനങ്ങളും നവീകരണവും എന്നതാണ്.അതീജിവനത്തിന്റെ അവസാന ശ്രമത്തിലാണ് ഇന്ന് ഓരോ കാടും. ശുദ്ധവായു ഇല്ലാതെ ഒരു ജീവിക്കും ഭൂമിയിൽ ജീവിതം സാധ്യമല്ല. വനങ്ങളെ വിലമതിക്കാനും സംരക്ഷിക്കാനും ജീവജാലങ്ങളുടെ നിലനിൽപ്പിൽ വനങ്ങളുടെ പ്രാധാന്യവുമാണ് ഓരോ വനദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്.സ്കൂളിൽ വച്ച് നടന്ന ചടങ്ങ് ചന്തേര സബ് ഇൻസ്പെക്ടർ പി.ജി സാജൻ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ പി വി സുരേഷ് അധ്യക്ഷത വഹിച്ചു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെ വി പ്രകാശൻ സ്വാഗതവും പി വി ദിവാകരൻ നന്ദിയും പറഞ്ഞു

Back to Top