Categories
Kasaragod Latest news main-slider top news

സ്വതന്ത്ര കർഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് ഡിജിറ്റൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു 

ഹജ്ജ് ഡിജിറ്റൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : സ്വതന്ത്ര കർഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ബിഗ്‌ മാൾ പാലക്കി കൺവെൻഷൻ ഹാളിൽ വെച്ച് ഹജ്ജ് ഡിജിറ്റൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മുന്നൂറ്റി അമ്പതിൽ പരം ഹജ്ജാജിമാർ പങ്കെടുത്ത ക്ലാസ്സിന് ഉസ്താദ് അബ്ദുൽ ഖാദർ നദ് വി കുണിയ, സൈനുദ്ധീൻ ഹാജി തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. എൻ എ ഖാലിദ് പരിപാടി ഉൽഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം മണ്ഡലം പ്രസിഡന്റ്‌ അബൂബക്കർ ഹാജി ചിത്താരി ആദ്യക്ഷം വഹിച്ചു.സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി പാലാട്ട് ഇബ്രാഹിം ആമുഖ പ്രഭാഷണം നടത്തി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഒൺഫോർ അബ്ദുൽ റഹിമാൻ ഡിജിറ്റൽ ക്ലാസിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ പാലക്കി സി കുഞ്ഞാമദ് ഹാജി മുഖ്യാതിഥിയായി.ഹോസ്ദുർഗ് ടൌൺ ജുമാ മസ്ജിദ് ഖത്തീബ് ഒ പി അബ്ദുള്ള സഖാഫി പ്രാർത്ഥന നടത്തി.ബഷീർ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, എം പി ജാഫർ, അബ്ദുൽ റസാഖ് തായലക്കണ്ടി,ബി അസൈനാർ ഹാജി, സലാം പരപ്പ, എൻ എ ഉമ്മർ,ബഷീർ മുക്കൂട്,കെ ബി കുട്ടി ഹാജി, സി എച്ച് അബൂബക്കർ ഹാജി, സി എച്ച് ഖാലിദ്, സി കെ ഷറഫു സംസാരിച്ചു, ജനറൽ സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ സ്വാഗതവും സെക്രട്ടറി കെ ശംസുദ്ധീൻ നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

അബുദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫും ഇഫ്താർ സംഗമവും നടത്തി

കെഎംസിസി കാഞ്ഞങ്ങാട് അബുദാബി മുൻസിപ്പൽ പ്രസിഡന്റ് യാക്കൂബ് ആവിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എൻ. എ ഖാലിദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച് റിലീഫ് തുക യാക്കൂബ് ആവിയിൽ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് തായ്ലക്കണ്ടിക്കും, ചികിത്സ സഹായം മഹമൂദ് കല്ലൂരാവി മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ കെ ജാഫറിനും കൈമാറി.

ഇല്യസ്ബല്ലാ കടപ്പുറം സ്വാഗതം പറഞ്ഞു എം പി ജാഫർ,സി കെ റഹ്മത്തുള്ള,എം കെ റഷീദ് ഹാജി ഇസ്ലാം കരീം അസീസ് ആറങ്ങാടി, സൈദ് സിയാറത്തിങ്കര, അഷ്റഫ് സിയാറത്തിങ്കര, ഇബ്രാഹിം പള്ളിക്കര, ഷംസുദ്ദീൻ ആവിയിൽ,സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ,ടി മുത്തലിബ്, ഹാരിസ് ബദ്രിയ നഗർ ജാഫർ മുവാരിക്കുണ്ട് സി എച്ച് സുബൈദ ഗഫൂർ മുറിയനാവി തുടങ്ങിയവർ സംസാരിച്ചു.

Categories
Kerala Latest news main-slider top news

കാസറഗോഡ് നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു; ബിന്ദു തൂങ്ങി മരിച്ചത് കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന്

കാസർകോട്: കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കാസർകോട് മൂളിയാറിലാണ് സംഭവം. മൂളിയാർ അർളടുക്ക കോപ്പാളം കൊച്ചിയിലെ ബിന്ദുവും മകളുമാണ് മരിച്ചത്.

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ ബിന്ദു കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം.

 

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇവരുടെ മറ്റൊരു മകൻ സുരക്ഷിതനാണ്. ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭർതൃവീട്. വർഷങ്ങളായി കുടുംബസമേതം കോപ്പാളം കൊച്ചിയില്‍ താമസിച്ചു വരികയാണ്. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂർ പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Categories
Kasaragod Latest news main-slider top news

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ 

 

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. 13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കത്തതിനാല്‍ തള്ളി. ബാലകൃഷ്ണന്‍ ചേമഞ്ചേരി (സ്വതന്ത്രന്‍) വി.രാജേന്ദ്രന്‍ (സ്വതന്ത്രന്‍) എന്നിവരുടെ നാമനിര്‍ദ്ദേശപത്രികകളാണ് തള്ളിയത്. സി.എച്ച്കുഞ്ഞമ്പു (സി.പി.ഐ എം) എ.വേലായുധന്‍ (ബി.ജെ.പി ) എന്നിവരുടെ നാമ നിര്‍ദ്ദേശപത്രികകള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചതിനാല്‍ പരിശോധിച്ച് തള്ളി.

 

എം.എല്‍.അശ്വിനി (ഭാരതീയ ജനത പാര്‍ട്ടി), എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ (കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാര്‍ക്സിസ്റ്റ്), രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സുകുമാരി എം (ബഹുജന്‍ സമാജ് പാര്‍ട്ടി), അനീഷ് പയ്യന്നൂര്‍ (സ്വതന്ത്രന്‍), എന്‍.കേശവ നായക് (സ്വതന്ത്രന്‍), ബാലകൃഷ്ണന്‍ എന്‍ (സ്വതന്ത്രന്‍), മനോഹരന്‍ കെ (സ്വതന്ത്രന്‍), രാജേശ്വരി കെ.ആര്‍ (സ്വതന്ത്ര) എന്നീ സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഏപ്രില്‍ എട്ടുവരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാം.

Categories
Kasaragod Latest news main-slider top news

പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ആദര്‍ശ ധീരനായ മാധ്യമ പ്രവര്‍ത്തകന്‍

കാഞ്ഞങ്ങാട്: ആദര്‍ശ ധീരതയുള്ള മാധ്യമ പ്രവര്‍ത്തകനായിരുന്നു പി മുഹമ്മദ് കുഞ്ഞി മാസ്റ്ററെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ സംഘടിപ്പിച്ച പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അഞ്ചാം ചരമവാര്‍ഷികദിനാചരണ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. ഒരേ സമയം മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, രാഷ്ട്രിയകാരന്‍, അധ്യാപകന്‍ തുടങ്ങിയ വിവിധ മേഖലയില്‍ നിസ്തുലമായ സംഭാവന മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നല്‍കി. പുതിയകാലത്ത് മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ജീവിതം മാതൃകയായി കാ ണേണ്ടതാണെന്നും അനുസ്മരണത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി മുഹമ്മദ് അസ്ലം, കാവുങ്ങല്‍ നാരാണയന്‍ മാസ്റ്റര്‍, പി പ്രവീണ്‍ കുമാര്‍, റഹ്നാസ് മടിക്കൈ, സജേഷ് അടമ്പിൽ എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ഫോറം വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദി പറഞ്ഞു.

Categories
Kerala Latest news main-slider top news

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് സെറ്റില്‍ നിന്ന് പുക, പരിഭ്രാന്തരായി ജനം; ഇഡിയെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് ഇടതുമുന്നണിയുടെ പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക് സെറ്റില്‍ നിന്ന് പുക ഉയര്‍ന്നു.വേദിക്ക് താഴെ സദസ്സില്‍ സ്ഥാപിച്ചിരുന്ന മൈക് സെറ്റില്‍ നിന്നാണ് പുക ഉയര്‍ന്നത്. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാല്‍ പ്രശ്നം വേഗത്തില്‍ പരിഹരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി പ്രകോപിതനായില്ല. പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രി മസാല ബോണ്ട് കേസിലെ അന്വേഷണത്തില്‍ ഇഡിയെ വിമര്‍ശിച്ചു.

 

റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലണ്ടനില്‍ നിന്ന് മസാല ബോണ്ട് എടുക്കാനായത് കേരളത്തിന്റെ യശസാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്ബത്തിക അച്ചടക്കത്തിന് തെളിവാണിത്. ഇതിലാണ് കിഫ്ബിയെയും അന്നത്തെ ധനമന്ത്രി യെയും കുടുക്കാൻ ശ്രമിക്കുന്നത്. ഇഡി നീക്കത്തെ നിയമപരമായി നേരിടും.എന്താണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിൻ്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.

 

ഇതേ വേദിയില്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ശേഷംമൈക്ക് ഒടിഞ്ഞ് വീണിരുന്നു. ഇതേ തുടര്‍ന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിനായി തലയോലപ്പറമ്ബില്‍ സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണെങ്കിലും മുഖ്യമന്ത്രി പ്രകോപിതനായില്ല. 5 മിനിട്ടോളം കാത്തുനിന്ന മുഖ്യമന്ത്രി മൈക്ക് നന്നാക്കിയ ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന് ശേഷമാണ്

Categories
Kasaragod Latest news main-slider top news

കോടികള്‍ ചെലവിട്ട് മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ ഭീമനടി-എടത്തോട്-ഒടയംചാല്‍ മേജർ ജില്ലാ റോഡിനെ അലങ്കോലമാക്കി കലുങ്ക് നിർമാണം.

ടാറിംഗ് പൂർത്തിയാക്കി ലൈനുകളും റിഫ്ലക്ടറുകളും വരെ സ്ഥാപിച്ച റോഡിനെ വീണ്ടും വെട്ടിപ്പൊളിച്ച്‌ കലുങ്കുകള്‍ നിർമിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു മുകളില്‍ റീ ടാറിംഗ് നടത്താത്തത് അപകടഭീഷണി ഉയർത്തുകയാണ്.

 

ഭീമനടി മുതല്‍ ഒടയംചാല്‍ വരെ പല സ്ഥലങ്ങളിലും ഇങ്ങനെ കലുങ്കുകള്‍ നിർമിച്ചിട്ടുണ്ട്. മെക്കാഡം ടാറിംഗ് പൂർത്തിയായതിനു ശേഷമാണ് കലുങ്കുകളുടെ നവീകരണത്തിന് ഫണ്ട് ലഭിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

 

പണി പൂർത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിന് ജല അഥോറിറ്റിയേയും മറ്റും കുറ്റപ്പെടുത്തുന്ന പിഡബ്ല്യുഡി അധികൃതർ തന്നെ കലുങ്കിന് പുതിയ ഫണ്ട് ലഭിച്ചപ്പോള്‍ റോഡ് വീണ്ടും വെട്ടിപ്പൊളിക്കുകയായിരുന്നു.

ഈ സ്ഥലങ്ങളില്‍ വീണ്ടും മെക്കാഡം ടാറിംഗ് നടത്തി പഴയതുപോലെയാക്കാൻ ഇനിയും ലക്ഷങ്ങള്‍ വേണ്ടിവരും.

 

കലുങ്കിന് ലഭിച്ച അധിക ഫണ്ട് അതില്‍ നഷ്ടമാകുമെന്ന കാര്യം അധികൃതർ കണക്കിലെടുത്തതുമില്ല. പലയിടങ്ങളിലും കലുങ്ക് നിർമിച്ച ഭാഗവും റോഡും തമ്മില്‍ ഗണ്യമായ ഉയരവ്യത്യാസവും ഉണ്ടായിട്ടുണ്ട്. ഇനി ഇതെല്ലാം നികത്തി വീണ്ടും മെക്കാഡം ടാറിംഗ് നടത്തിയില്ലെങ്കില്‍ ഏതുനിമിഷവും അപകടങ്ങള്‍ സംഭവിക്കാമെന്ന നിലയാണ്. മഴക്കാലത്ത് ഈ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാനും ഇടയുണ്ട്. അതിനു മുമ്ബ് ഇനി ടാറിംഗ് നടത്താൻ ഫണ്ട് ലഭിക്കുമോയെന്ന കാര്യവും വ്യക്തമല്ല.

Categories
Kasaragod Latest news main-slider top news

പെരിയാട്ടടുക്കം. ശ്രുതി സംഗീത വിദ്യാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം 2024 – ഏപ്രിൽ 20- ന് വിവിധ പരുപാടികളോടെ നടക്കും.

പെരിയാട്ടടുക്കം. ശ്രുതി സംഗീത വിദ്യാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം 2024 – ഏപ്രിൽ 20- ന് വിവിധ പരുപാടികളോടെ നടക്കും.

പരമ്പര വിദ്യാപീഠ സ്ഥാപകൻ Dr : വിഷ്ണുപ്രസാദ് ഹെബ്ബാറിൻ്റെ അദ്ധ്യക്ഷതയിൽ ഗിന്നസ് വേൾഡ് റെക്കോഡർ മൃദംഗ വിദ്വാൻ Dr :കുഴൽമന്ദം ജി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ഉദുമMLA ശ്രീ CH കുഞ്ഞബു, സംഗിത രത്നം Dr:കാഞ്ഞങ്ങാട് രാമചന്ദ്രൻ , സംഗീത സാർവ്വഭൗമ ശ്രീ കൽമാടി സദാശിവആചാര്യ , സംഗീത പൂർണ്ണ ശ്രീ കാഞ്ഞങ്ങാട് T P ശ്രീനിവാസൻ ,പ്രശസ്ത സംഗീതജ്ഞൻ ശ്രീ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്, ഗാനഭൂഷണം ശ്രീ വിപിൻ രാഗവീണ, DYSP Dr: V ബാലകൃഷ്ണൻ , former CA to Distric Police Chif ശ്രീ സതീന്ദ്രൻ തുടങ്ങി നിരവധി കലാ സാംസ്കാരിക പ്രമുഖർ പരുപാടിയിൽ പങ്കെടുക്കും. രാവിലെ 9 മണിക്ക് തുടക്കമിടുന്ന പരുപാടി സംഗീത ഘോഷയാത്ര, ശ്രുതിസാഗരം പ്രതിഭകൾ അണിനിരക്കുന്ന സർഗ്ഗ സംഗീതം, ഉദ്ഘാടന ചടങ്ങ് , ആദരിക്കൽ, നാദസുദാരസം, നൃത്ത സംഗിത നിശ ‘അടുക്കള ക്വിസ് , തുടർന്ന് SSV നീലാംബരി ഓർക്കസ്ട്രയുടെ സൂപ്പർഹിറ്റ് മെഗാ ഗാനമേളയും അരങ്ങേറും.

Categories
Kasaragod Latest news main-slider top news

വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണൻ നായർ (95) അന്തരിച്ചു.

ചീമേനി: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണൻ നായർ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന് പേരിയ പുളിയുള്ളകൊച്ചി ഭവനത്തിൽ. ഭാര്യ: പരേതയായ നായരച്ചംവീട്ടിൽ ലക്ഷ്മി അമ്മ, ലീല. മക്കൾ: എൻ.വി. ജനാർദനൻ നായർ, എൻ.വി.ദാമോദരൻ നായർ, എൻ.വി.ഗംഗാധരൻ നായർ, എൻ.വി.ദിവാകരൻ നായർ. മരുമക്കൾ: വിജയാംബിക, ഇന്ദിര, രാജേശ്വരി, വിലാസിനി. സഹോദരങ്ങൾ: പി.പി.കുഞ്ഞമ്മാർ അമ്മ, പി.പി.നാരായണൻ നായർ.

പി.പി. മീനാക്ഷി അമ്മ, പി.പി. ഭാർഗവി അമ്മ, പരേതരായ പി.പി.കുഞ്ഞക്കു അമ്മ, പി.പി.ഗോപാലൻ നായർ, പി.പി. പത്മനാഭൻ നായർ, നായർ.

Categories
International Latest news main-slider top news

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക്; പുതിയ ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക് തകർന്നടിഞ്ഞതോടെ, പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയില്‍ നിന്ന് ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി.

2022ല്‍ 22 ബില്യണ്‍ ആയിരുന്നു ബൈജൂസ് കമ്ബനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യണ്‍ ഡോളർ (17,545കോടി) ആയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പ് കുത്തിയത്.ഇന്ത്യയിലെ എജ്യുടെക് സ്റ്റാർട്ട്‌അപ്പ് സംരംഭകരില്‍ ഏറ്റവും വലിയ തകർച്ച നേരിട്ടയാളാണ് ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ മാതൃകമ്ബനിയായ തിങ്ക് ആൻഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു . ശമ്ബളം കൊടുക്കാനില്ലാതെ ഈ ആഴ്ച മാത്രം 500 പേരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. ആകെ മൂവായിരത്തോളം പേർക്ക് ഇതുവരെ ബൈജൂസില്‍ നിന്ന് ജോലി നഷ്ടപ്പെട്ടു.

Back to Top