Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട്ട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തിൽ സജീഷജല്ലറിക്കടുത്ത്

വാച്ച് വർക്‌കട നടത്തുന്ന സൂര്യപ്രകാശ് (55) ഭാര്യ ഗീത (48) സൂര്യപ്രകാശിൻ്റെ അമ്മ ലീല (88) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ്ക്വാർട്ടേഴ്‌സിലാണ്   മൃദദേഹങ്ങൾ കാണപ്പെട്ടത് .ഭാര്യക്കും മാതാവും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു.വവരമറിഞ്ഞ് ഹോസ്‌ദുർഗ്പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശ് ഗീതാ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്.

Categories
Kasaragod Latest news main-slider top news

ഹരിത കര്‍മ്മസേനാംഗള്‍ക്കുള്ള ഡിജിറ്റല്‍ തുലാസ് വിതരണം നടത്തി

വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കളുടെ അളവ് തൂക്കം രേഖപ്പെടുത്തുന്നതിനായിആണ് ൻഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും വിതരണം നടത്തിയത്.

വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ സുചാത ടീച്ചര്‍ നിര്‍വഹിച്ചു. മുന്‍ ചെയര്‍മാന്‍ വി വി രമേശന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയരമാന്‍ വിനേശന്‍, സരസ്വതി, ലത, കൌണ്‍സിലര്‍മാരായ ഫൌസിയ എന്നിവരും, കെ എസ് ഡബ്ലു എം പി ഉദ്യോഗസ്ഥര്‍, , എന്‍ യു എല്‍ എം ഉദ്യോഗസ്ഥര്‍, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Categories
Kasaragod Latest news main-slider top news

ദിൽഹി ചലോ ‘കർഷക സമര റാലിക്കു അഭിവാദ്യം അർപ്പിച്ചു കൊണ്ട് സ്വതന്ത്ര കർഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

 

കാഞ്ഞങ്ങാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക സംഘടനകളുടെ കൂട്ടായ്മ ഡൽഹിയിൽ നടത്തുന്ന “ദിൽഹി ചലോ ‘കർഷക സമര റാലിക്കു അഭിവാദ്യം അർപ്പിച്ചു കൊണ്ട് സ്വതന്ത്ര കർഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

 

ഹൊസ്ദുർഗ് സിവിൽ സ്റ്റേഷൻ പരിസത്ത് വെച്ച് നടന്ന പരിപാടി സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ്‌ കുഞ്ഞി ഉൽഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ പി അബൂബക്കർ ഹാജി ചിത്താരി ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അഡ്വക്കറ്റ് എൻ എ ഖാലിദ്, സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി പാലാട്ട് ഇബ്രാഹിം, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ ഹമീദ് ഹാജി,മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി കെ റഹ്മത്തുള്ള, വൈസ് പ്രസിഡന്ററുമാരായ തെരുവത്ത് മൂസ ഹാജി, ടി അന്തുമാൻ,ഹമീദ് ചേരാക്കാടത്ത്, സെക്രട്ടറി എം എസ് ഹമീദ്,മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ മുഹമ്മദ്‌ കുഞ്ഞി,മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ റസാഖ് തായലക്കണ്ടി, സെക്രട്ടറി കെ കെ ജാഫർ, വൈസ്പ്രസിഡന്റ് എം കെ റഷീദ് ഹാജി,അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി പി അബ്ദുൽ റഹിമാൻ സ്വതന്ത്ര കർഷക സംഘം മണ്ഡലം ട്രഷറർ എ അബ്ദുള്ള പാലായി,വൈസ് പ്രസിഡന്റ്റുമാരായ അബ്ദുൽ ഖാദർ കല്ലംചിറ ,മസാഫി മുഹമ്മദ് കുഞ്ഞി, അസൈനാർ ഹാജി പടന്നക്കാട്, സെക്രട്ടറിമാരായ ശംസുദ്ധീൻ കുശാൽനഗർ, ബഷീർ മുക്കൂട്,മുനിസിപ്പൽ പ്രസിഡന്റ്‌ കെ ബി കുട്ടി ഹാജി,അജാനൂർ പഞ്ചായത്ത് സെക്രട്ടറി സി കെ ഷറഫുദ്ധീൻ, ജബ്ബാർ ചിത്താരി, മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ്‌ നദീർ കൊത്തിക്കാൽ, എസ് ടി യു നേതാക്കളായ എൽ കെ ഇബ്രാഹിം, കരീം കുശാൽനഗർ, ശുകൂർ ബാവനഗർ, മൊയ്‌ദു പുഞ്ചാവി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സൺലൈറ്റ് അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹ്മാൻ പടന്നകാട്, പി അബ്ദുള്ള, അബ്ദുൽ ഖാദർ മീനപ്പീസ്, എം നാസർ, എം ഹമീദ്, ഇബ്രാഹിം പള്ളിക്കര, എം അബൂബക്കർ ഞാണിക്കടവ് സംസാരിച്ചു. സ്വതന്ത്ര കർഷക സംഘം മുനിസിപ്പൽ സെക്രട്ടറി സി എച്ച് ഖാലിദ് പടന്നക്കാട് നന്ദി പറഞ്ഞു

Categories
Kasaragod main-slider top news

ആർട്ട് ഫോറം പരിപാടിയിൽ വിദ്യാധരൻമാസ്റ്റർ 18ന് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്:-ജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കലാസാംസ്കാരിക കൂട്ടായ്മആർട്ട് ഫോറംകലാപരിപാടികളുടെ ഭാഗമായിനിരവധി ഹിറ്റ് ഗാനങ്ങൾസമ്മാനിച്ചസംഗീത സംവിധായകൻവിദ്യാധരൻ മാസ്റ്ററും സംഘവുംഅവതരിപ്പിക്കുന്നകൽപ്പാന്തകാലത്തോളം സംഗീത രാവ്ഫെബ്രുവരി 18ന്.രാത്രി 7 മണിക്ക്ആലാമി പള്ളിരാജ് റസിഡൻസിയിൽപ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും.പരിപാടിയുടെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിക്കൽ ചടങ്ങും നടക്കും

Categories
Kasaragod Latest news main-slider top news

പാട്ടിൽ വിസ്മയമായി 5 വയസ്സുകാരി. റിയാലിറ്റി ഷോയിൽ താരമായി താരാ രഞ്ജിത്ത്.

പാട്ടിൽ വിസ്മയമായി 5 വയസ്സുകാരി. റിയാലിറ്റി ഷോയിൽ താരമായി താരാ രഞ്ജിത്ത്.

അട്ടേങ്ങാനം: പാട്ടിൽ വിസ്മയം തീർക്കുന്ന 5 വയസ്സുകാരി താരാ രഞ്ജിത്ത് റിയാലിറ്റി ഷോയിലും താരമായി മാറുകയാണ്.അട്ടേങ്ങാനം പാടിയരയിലെ അഞ്ജു രഞ്ജിത്ത് ദമ്പതികളുടെ മകളാണ് താരാ രഞ്ജിത്ത്.റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അതിയായ താൽപര്യവും വാശിയും കാണിച്ചപ്പോഴാണ് പ്രവാസിയായ എം.എ.മ്യൂസിക് ബിരുദധാരി അഞ്ജു മകളെയും കൂട്ടി നാട്ടിലെത്തുന്നത്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ 4 എന്ന റിയാലിറ്റി ഷോയിൽ അവസരം ലഭിച്ച താരയിപ്പോൾ മലയാളികളുടെ വിസ്മയമായി മാറിയിരിക്കുകയാണ്.

മലയാളികളുടെ പ്രിയങ്കരിയായ കൊച്ചു മിടുക്കി താരാ രഞ്ജിത്തിനെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ .പ്രസിഡൻറ് പി.ദാമോദരൻ വീട്ടിലെത്തി അനുമോദിച്ച് ഉപഹാരം നൽകി.കെ.ആർ.കെ.കല്യോട്ട്, പി.പത്മനാഭൻ ,കെ .സ്മിത എന്നിവർ സംബന്ധിച്ചു. അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരിയുടെ മകളുടെ മകളാണ് താരാ രഞ്ജിത്ത്.

Categories
Kasaragod Latest news main-slider top news

ഗവൺമെൻ്റ് മാപ്പിള എൽ പി സ്ക്കൂൾ അജാനൂർ അതിഞ്ഞാലിൽ പ്രീ സ്ക്കൂൾ കുട്ടികൾക്കായി നിർമ്മിക്കുന്ന വർണ്ണ കൂടാരത്തിൻ്റെ തറക്കല്ലിടൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ നിർവ്വഹിച്ചു

ഗവൺമെൻ്റ് മാപ്പിള എൽ.പി സ്ക്കൂൾ അജാനൂർ അതിഞ്ഞാലിൽ പ്രീ സ്ക്കൂൾ കുട്ടികളുടെ വിവിധ ശേഷികൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി 13 പ്രവർത്ത ഇടങ്ങളോടുകൂടിയ എസ് എസ് കെ പ്രീ സ്ക്കൂൾ വർണ്ണ ക്കൂടാരം പദ്ധതിയുടെ തറക്കല്ലിടൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ നിർവ്വഹിച്ചു .പി ടി എ പ്രസിഡണ്ട് ഷബീർ ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു..വാർഡ് മെമ്പറും,ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സനുമായ ഷീബ ഉമ്മർ, ബി ആർ സി ട്രെയിനർ സനിൽകുമാർ, വികസന സമിതി ചെയർമാൻ കുഞ്ഞിമൊയ്തീൻ, എസ് എം സി ചെയർമാൻ ഫൈസൽ പി.എം, മദർ പി ടി എ പ്രസിഡൻറ് നജ്മ ,വികസന സമിതി അംഗങ്ങളായ എം.ഹമീദ് ഹാജി, സുരേഷ്, പി ടി എ കമ്മിറ്റി അംഗം അബ്ദുൾ റസാഖ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . സ്ക്കൂൾ പ്രധാനാധ്യാപിക അജിത സി .ടി സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് ബിന്ദു സി.വി. നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

മുട്ടുന്തല സിം എ എൽ പി സ്ക്കൂളിന് കേന്ദ്ര-സംസ്ഥാന ഫണ്ടിൽ നിന്നും അനുവദിച്ച കിച്ചൻ കം സ്റ്റോർ റൂം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു

2023- 24 – സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന ഫണ്ടിൽ നിന്ന് മുട്ടുന്തല സിം എ എൽ പി സ്ക്കൂളിന് അനുവദിച്ച കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ നിർവ്വഹിച്ചു.സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ എ ഇ ഒ അരവിന്ദ മുഖ്യാതിഥിയായി.വാർഡ് മെമ്പർ ഇബ്രാഹിം ആവിക്കൽ, എ എൽ പി സ്ക്കൂൾ മാനേജർ ഹസൈനാർ ഹാജി, സ്കൂൾ ചെയർമാൻ ബിസ്മില്ലാ അബ്ദുല്ല ഹാജി, പി ടി എ പ്രസിഡൻ്റ് നാസർ മട്ടുന്തല എന്നിവർ പ്രസംഗിച്ചു.സ്ക്കൂൾ പ്രധാനാധ്യാപിക ഗീത എം സ്വാഗതവും, സീനിയർ അദ്ധ്യാപിക ജ്യോതി നന്ദിയും പറഞ്ഞു.

Categories
Kasaragod Kerala Latest news main-slider top news

ജില്ലയ്ക്ക് അഭിമാനമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാസ്ഥാനം 

സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വലിയപറമ്പ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും 19ന് കൊല്ലത്ത് നടക്കുന്ന തദ്ദേശദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍, പൊതുഭരണം, സംരംഭക പ്രവര്‍ത്തന മികവ്, കേന്ദ്രവിഷ്‌കൃതപദ്ധതി പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി പരിശോധന നടത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വലിയപറമ്പ പഞ്ചായത്തില്‍ ശുചിത്വ മേഖലയില്‍ എല്ലാ വീട്ടിലും സമ്പൂര്‍ണ്ണ സെപ്റ്റിക് ടാങ്ക് പദ്ധതി ആരംഭിച്ചു. സമ്പൂര്‍ണ്ണ സോക്കേജ് പിറ്റ് ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കിയതും വലിയപറമ്പിലാണ്. സമ്പൂര്‍ണ്ണ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി. എല്ലാ വാര്‍ഡിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. 24 കിലോമീറ്റര്‍ കടല്‍ത്തീരത്ത് 75,000 കാറ്റാടിതൈകള്‍ സ്വന്തമായി നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച് നട്ടുവളര്‍ത്തി. കയര്‍ ഭൂവസ്ത്രമുപയോഗിച്ച് 18 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി. ആരോഗ്യ മേഖലയില്‍ കായകല്‍പം അവാര്‍ഡ് നേടിയത് അടക്കമുള്ള സേവനങ്ങള്‍, ഹരിത കര്‍മ്മ സേന വാതില്‍ പടി സേവനത്തിന്റെ ഭാഗമായി ഫീസ് 100 ശതമാനം പിരിച്ചു. സംസ്ഥാനത്ത് ആദ്യമായി നാലാം തവണയും നികുതി പിരിവ് ആദ്യമായി പൂര്‍ത്തീകരിച്ചു. 44 വര്‍ഷത്തിനിടയില്‍ കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ആദ്യമായി പഞ്ചായത്ത് നേടിയിരുന്നു. വി.വി.സജീവന്‍ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പുരസ്‌കാരം മികച്ച ജനകീയ കൂട്ടായ്മയുടെ നേട്ടമാണെന്ന് പ്രസിഡണ്ട് വി.വി.സജീവന്‍ പറഞ്ഞു.

 

പൊതു ഭരണം, സംരംഭ പ്രവര്‍ത്തനം, വാര്‍ഷിക പദ്ധതികള്‍, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ശുചിത്വ ഹരിതാഭ ഗ്രാമം, സ്വയം പര്യാപ്ത അടിസ്ഥാന സൗകര്യം, സാമൂഹ്യ സുരക്ഷാ ഗ്രാമം, ജലസമൃദ്ധഗ്രാമം, ലിംഗ സമത്വ വികസനം, ജല സമൃദ്ധ ഗ്രാമം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ഗ്രാമപഞ്ചായത്തുകളുടെ മൂല്യ നിര്‍ണയത്തിനായി പരിഗണിച്ചത്.

 

 

 

സംസ്ഥാന തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയിലെ മുട്ടാര്‍, കോട്ടയം ജില്ലയിലെ മരങ്ങാട്ട്പള്ളി എന്നീ പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നടി.

 

 

നീലേശ്വരം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത്

 

സ്വരാജ് ട്രോഫിയുമായി മുന്നില്‍

 

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ചരിത്ര രേഖയില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്താവുന്നതാണ് ഈ അവാര്‍ഡ് നേട്ടം. പോരായ്മകളും പരിമിതികളും ഏറെയുണ്ടെങ്കിലും ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് നൂതനമായിട്ടുള്ള കാഴ്ചപ്പാടുകള്‍, സുതാര്യത, സുസ്ഥിരത, സമഗ്രത, എന്നിവയിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഏറെ അഭിമാനകരമായിട്ടുള്ള സമ്മാനമാണ് ലഭിച്ചത്. നമ്മുടെ സ്രോതസ്സുകളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി വികസനത്തിന്റെ ഔന്നിത്വം സ്വപ്നം കാണുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനും കൂടുതല്‍ മികച്ചു നിന്നതിനാണ് സംസ്ഥാന തലത്തില്‍ ലഭിച്ച ഈ അംഗീകാരമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പറഞ്ഞു.

 

2022-23 പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വാട്ടര്‍ എ.ടി.എം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലീനിക്ക്, അതിജീവനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്‌നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, താലൂക്ക് ആശുപത്രിയിലും, സാമൂഹികാരോഗ്യ കേന്ദ്രത്തിലും രാത്രികാല ഒ.പി, മൂന്ന് ഫിഷ്റ്റുകളിലായി രാത്രികാലങ്ങളിലടക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം, ചെറുവത്തൂര്‍ സി.എച്ച്.സി യില്‍ ബ്ലോക്ക്തല ഫിസിയോ തെറാപ്പി സെന്റര്‍, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് കൊണ്ട് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌ക്കരണത്തിന് ആധുനിക സംവിധാനങ്ങളോടുകൂടിയ ആര്‍.ആര്‍.എഫ് മാതൃക. കാര്‍ഷിക രംഗത്ത് യന്ത്ര വത്കൃത തൊഴില്‍ സേന, അഭ്യസ്ത വിദ്യരായ പട്ടകജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ്-സെറ്റ് പരിശീലനം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ശില്പശാല, സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും, വ്യാവസായ മേഖലയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ബ്രാന്‍ഡില്‍ മുരങ്ങയില, തുളസിയില ടീ-ബാഗ് യൂണിറ്റുകള്‍, ഇന്‍വെസ്റ്റേഴ്‌സ് മീറ്റു്, ക്ഷീര വികസന മേഖലയില്‍ ക്ഷീര വര്‍ദ്ധിനി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില സബ്‌സിഡി, ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹന വിതരണം. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസന പ്രവര്‍ത്തനങ്ങള്‍, തരിശു രഹിത ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികമേള. സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും ശുചിത്വ സമുച്ചയങ്ങള്‍, കുടിവെള്ള പദ്ധതികള്‍, കുളം നവീകരണം, വനിതാ വിപണന കേന്ദ്രങ്ങള്‍, ബ്ലോക്ക്തല ദുരന്ത നിവാരണ സേന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 946845 തൊഴില്‍ ദിനങ്ങളും 662 വ്യക്തിഗത ആസ്തികളും സൃഷ്ടിച്ചു കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി, എന്നിങ്ങനെ സര്‍വ്വതലത്തിലും വികസനങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചു.

 

തെളിമയാര്‍ന്ന വികസന കാഴ്ചപ്പാടിന്റെയും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ആസുത്രണ മികവിന്റെയും ജനകീയവും നവീനവുമായ വികസന മോണിറ്ററിംഗിന്റെയും നേട്ടങ്ങള്‍ക്കൊപ്പം ഭരണസമിതിയുടെയും ജീവനക്കാരുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ഉറച്ച പിന്തുണയും നേതൃ മികവും ജനങ്ങളുടെ പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങള്‍ക്ക് നിതാനം. പ്രിയ സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഗ്രാമപഞ്ചായത്തുകള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങി മുഴുവന്‍ പേര്‍ക്കും പ്രസിഡണ്ട് മാധവന്‍ മണിയറ നന്ദി അറിയിച്ചു.

 

ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജന പിന്തുണയുമാണ് മാധവന്‍ മണിയറ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്കാധാരം.

 

 

പൊതുഭരണം, സംരംഭ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ഘടക പദ്ധതികളുടെ പ്രവര്‍ത്തനം, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കുമായുള്ള പദ്ധതികള്‍, ഊര്‍ജ്ജ സൗഹൃദ, ജല സൗഹൃദ പദ്ധതികള്‍, ജീവിത ശൈലീ രോഗ പ്രതിരോധം, ഡയാലിസിസ് സൗകര്യം, ഐ.എസ്.ഒ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ബ്ലോക്ക് പഞ്ചായത്തുകളെ കണ്ടെത്തുന്നതിന് പരിഗണിച്ചത്.

 

 

ചെറുവത്തൂരിന് വീണ്ടും അംഗീകാരം

 

ജില്ലയിലെ മികച്ച പഞ്ചായത്തായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്. 2022-2023 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതിനുമുമ്പ് അഞ്ച് തവണ അവാര്‍ഡ് ചെറുവത്തൂരിനെ തേടിയെത്തിയിരുന്നു. ജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖല, മാലിന്യമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതി നിര്‍വ്വഹണം, കേന്ദ്ര സംസ്ഥാനവിഷ്‌ക്യത പദ്ധതികള്‍, ജെന്‍ഡര്‍ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ സദ്ഭരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികവ് കാണിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ മികവ്, സാമൂഹ്യക്ഷേമം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂട്ടായ്മയിലൂടെ നേടുവാന്‍ സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീളയുടെ നേതൃത്വത്തില്‍ 17 അംഗ ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൈമാറി കിട്ടിയ ഘടകസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ സംവിധാനമാകെ ഭരണസമിതിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മികച്ച നേട്ടം കൈവരിക്കുവാന്‍ സാധിച്ചതെന്ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള പറഞ്ഞു.

 

 

 

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക

 

ബേഡഡുക്കയ്ക്ക് വീണ്ടും സ്വരാജ് ട്രോഫി

 

2022-23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വ്വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികവിന് സംസ്ഥാന സര്‍ക്കാര്‍ ജില്ലാതലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിനാണ് ബേഡഡുക്ക അര്‍ഹമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം നികുതി തുക പിരിച്ചെടുക്കുകയും 100 ശതമാനം പദ്ധതി തുക ചെലവഴിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്താണ് ബേഡഡുക്ക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. കൂടാതെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലെ പ്രവര്‍ത്തന മികവും കൂടി കണക്കിലെടുത്താണ് അവാര്‍ഡ്. കാര്‍ഷിക ഭൂവികസന മേഖലയിലും ക്ഷീര മേഖലയിലും, ശിശു സൗഹൃദ പഞ്ചായത്തെന്ന നിലയിലും, സംരംഭക വര്‍ഷത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചും മികച്ച പ്രവര്‍ത്തനമാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയത്.

 

ബേഡഡുക്ക പഞ്ചായത്തിലെ പൊതുജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തന ഫലമായാണ് പഞ്ചായത്തിന് തുടര്‍ച്ചയായ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സഹായകമായതെന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ പറഞ്ഞു.

 

 

 

മഹാത്മാ പുരസ്‌കാരം ജില്ലയില്‍ മടിക്കൈ പഞ്ചായത്തിന് ഒന്നാം സ്ഥാനം

 

2022-23 വര്‍ഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവിനെ അടിസ്ഥാനമാക്കി തദ്ദേശ വകുപ്പ് നല്‍കുന്ന മഹാത്മ പുരസ്‌കാരം ജില്ലയില്‍ മടിക്കൈ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 221433 തൊഴില്‍ ദിനം സൃഷ്ടിച്ചു. 1804 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കി. 2682 സജീവ കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് ശരാശരി 82 ദിവസം തൊഴില്‍ നല്‍കാന്‍ പഞ്ചായത്തിന് സാധിച്ചു. മെറ്റീരിയല്‍ വിനിയോഗം 25 ശതമാനത്തില്‍ മുകളിലാണ്. വ്യക്തിഗത ആസ്തികള്‍, ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നത്തിനായി റോഡ് നിര്‍മ്മാണം, ഡ്രൈനേജ്, നടപ്പാത കൂടാതെ തോടുകള്‍ സംരക്ഷിക്കുന്നതിനു കയര്‍ ഭൂവസ്ത്രം തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി. 9 കോടി 35 ലക്ഷം രൂപ ചിലവഴിച്ച് മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരത്തിനു ജില്ലയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷം ജില്ലയില്‍ രണ്ടാം സ്ഥാനമായിരുന്നു.

 

പനത്തടി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കിയ തൊഴില്‍ ദിനങ്ങളുടെ ശതമാനം, തൊഴില്‍ലഭിച്ച കുടുംബങ്ങളുടെ ശതമാനം, തൊവില്‍ ലഭിച്ച എസ്.സി, എസ്.ടി കുടുംബങ്ങളുടെ ശതമാനം, ആകെ 100 ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ ശതമാനം, കൂലിവിതരണം, മുന്‍ വര്‍ഷത്തെ പ്രവൃത്തി പുരോഗതി, മെറ്റീരിയല്‍ വിനിയോഗ പുരോഗതി, പശുതൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍കൂട്, ആസോള ടാങ്ക്, കിണര്‍ റീച്ചാര്‍ജ്ജ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.

Categories
Kasaragod Latest news main-slider top news

ഗോൾഡ് ഹിൽഹദ്ദാദ്നഗർ ക്ലബ്ബ്കെട്ടിട ഉദ്ഘാടനം നടന്നു

ഗോൾഡ് ഹിൽഹദ്ദാദ്നഗർ

ക്ലബ്ബ്കെട്ടിട ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്:-ജാതിമത ചിന്താഗതികൾ ഒന്നുമില്ലാതെ40 ഓളംആളുകളുടെവിവാഹവും,അവർക്ക് ജീവിതമാർഗം കണ്ടെത്തുന്നതിനായിഓട്ടോറിക്ഷ ഉൾപ്പെടെ നൽകിജീവകാരുണ്യ മേഖലയിൽമാതൃകാപരമായ പ്രവർത്തനത്തിന്സംസ്ഥാനത്ത് തന്നെ തുടക്കം കുറിക്കുകയും,അതോടൊപ്പം കായിക മേഖലയിൽ ഫുട്ബോളിനെനെഞ്ചോട് ചേർത്ത്സംസ്ഥാനത്തെ നിരവധികായിക താരങ്ങളെസംഭാവന ചെയ്യുകയുംനിരവധി ടൂർണമെന്റുകളിൽ വിജയികളാവുകയും ചെയ്തബേക്കൽ പ്രദേശത്ത് കേന്ദ്രീകരിച്ച്കഴിഞ്ഞ കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ അധികമായി പ്രവർത്തിക്കുന്ന ഗോൾഡ് ഹിൽ ഹദ്ദാദ് നഗർ ക്ലബ്ബിൻ്റെ പുതിയകെട്ടിടത്തിന്റെഉദ്ഘാടനംനാടിനാകെ ഉത്സവാന്തരിക്ഷത്തിൽ നടന്നു.മുൻ ഇന്ത്യൻ ഫുട്ബോൾ താരംമുഹമ്മദ് റാഫിഉദ്ഘാടനം ചെയ്തു.മലയാള സിനിമ താരങ്ങളായബിജുക്കുട്ടൻ, സുബിഷ്സുധിഎന്നിവർ വിശിഷ്ട അതിഥികളായി.ചടങ്ങിൽ വച്ച്ക്ലബ്ബിനു ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത40കളിക്കാരെ യും,മുൻ ക്ലബ്ബ് ഭാരവാഹികളെയുംആദരിച്ചു.ക്ലബ്ബ് പ്രസിഡണ്ട് പി.എച്ച്. ഹനീഫ്അധ്യക്ഷത വഹിച്ചു.യുവജന ക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ. വി.ശിവപ്രസാദ്. യുവജന സന്ദേശം നൽകി.എം എ ലത്തീഫ്,സേതു കുന്നുമ്മൽ,നി ഷത്ബേക്കൽ,ഷക്കീർ അബ്ദുള്ള, പി.സി.ബഷീർ, മുഹമ്മദ് ചോണയി,അബ്ദുള്ള മൗവ്വൽ,ഹക്കീം കുന്നിൽ,സാജിദ് മൗവ്വൽ,കെ ഇ എ.ബക്കർ, എ.പി.ഉമ്മർ,അബ്ദുൽ റഹ്മാൻ,ഇബ്രാഹിം പള്ളിപ്പുഴ,അബ്ദുൽ റഹിമാൻ ചെരുമ്പ, ജലാൽ ബാദ്ഷ,സത്താർ അബ്ബാസ്,മൻസൂർ അലി, പി.ടി. ആഷിഫ്,ഇക്ബാൽ ഐഡിയാൽ, അഷറഫ് ബങ്കാളി, പി. വി.തൗത്തീഫ്എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻഅമിർ മസ്താൻസ്വാഗതവുംക്ലബ്ബ് ട്രഷറർജംഷീദ് റഹ്മാൻനന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുത്ത കാഡറ്റ് ചിന്മയി ബാബുരാജ് ന് സ്കൂളിൽഉജ്ജ്വല സ്വീകരണം നൽകി

റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുത്ത കാഡറ്റ് ചിന്മയി ബാബുരാജ് ന് സ്കൂളിൽഉജ്ജ്വല സ്വീകരണം നൽകി

 

കാഞ്ഞങ്ങാട്: ജനുവരി ഒന്നു മുതൽ മുപ്പത് വരെ ന്യൂഡൽഹിയിൽ വെച്ച് നടന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ കേഡറ്റ് എസ്. ജീ. ടി. ചിന്മയി ബാബുരാജിന്സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി. രാജ്യത്തെ മികച്ച രണ്ടാമത്തെ എൻ.സി.സി. കാഡറ്റായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി ചിന്മയി ബാബുരാജ്, ബെസ്റ്റ് കേടെറ്റ് വിഭാഗത്തിലാണ് വെള്ളിമെഡൽ നേടിയത്.

ദുർഗ്ഗാഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ്, പിടിഎ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്നാണ് സ്വീകരണംനടത്തിയത്.

ചടങ്ങിൽ 32 കേരള ബാറ്റലിയിൻ കമാൻഡിങ് ഓഫീസർ കേണൽ സി.സജീന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു.. സ്കൂൾ മാനേജർ കെ വേണുഗോപാലൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ ബാലാദേവി കെ. എ. എസ്, വാർഡ് കൗൺസിലർ എൻ.അശോക് കുമാർ ,പിടിഎ പ്രസിഡണ്ട് വി.ശ്രീജിത്ത്, സ്കൂൾ പ്രിൻസിപ്പൽ ഡോ: എൻ വേണു ണുനാഥൻ. പ്രഥമ അധ്യാപകൻവിനോദ് കുമാർ മേലത്ത്. വിനോദ് പുറവങ്കര. പി ഗോപീകൃഷ്ണൻ. കെ വിജയകൃഷ്ണൻ എന്നിവർസംസാരിച്ചു.. ബിസിനസ്‌ കാരനായ നെല്ലിക്കാട്ട് സ്വദേശിയായ എ.സി. ബാബുരാജിൻ്റെയും കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്. ക്ലർക്ക് സിന്ധു പി. രാമൻ്റെയും മകളായ ചിന്മയി ബാബുരാജ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്

Back to Top