Categories
Kerala Latest news main-slider Other News

സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി– 90) അന്തരിച്ചു.

സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി– 90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ്  മരണം. 1967 ൽ ആരംഭിച്ച ജനറൽ പിക്ചേഴ്സ് നിർമിച്ച  മലയാള സിനിമകൾ  ഏറെ പ്രശസ്തങ്ങളാണ്.

കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ എന്നീ അരവിന്ദൻ സിനിമകളുടെയും എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ എന്നീ അടൂർ ചിത്രങ്ങളുടെയും നിർമാണം നിർവഹിച്ചു. ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ– സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായി കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവിൽ വെണ്ടർ കൃഷ്ണപ്പിള്ളയുടെയും നാണിയമ്മയുടെയും 8 മക്കളിൽ അഞ്ചാമനായി 1933 ജൂലൈ 3 നാണ് ജനിച്ചത്.

കൊല്ലം ജില്ലയിലെ പബ്ലിക് ലൈബ്രറി, സോപാനം കലാകേന്ദ്രം, ചിൽഡ്രൻസ് ലൈബ്രറി, ആർട് ഗാലറി, ബാലഭവൻ കെട്ടിടം, ജില്ലാ ആശുപത്രി തുടങ്ങി ഒട്ടേറെ സംരംഭങ്ങളുടെ പിന്നിൽ പ്രവർത്തിച്ചു. വജയലക്ഷ്മി കാഷ്യൂ കമ്പനിയുടെ പേരിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി 115 ഫാക്ടറികൾ ആരംഭിച്ച അദ്ദേഹം അരലക്ഷത്തോളം തൊഴിലാളികൾക്കു ജോലി നൽകി.

ഗായികയായിരുന്ന പരേതയായ ഉഷ രവി ആണ് ഭാര്യ. പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ, എന്നിവരാണു മക്കൾ. മരുമക്കൾ: രാജശ്രീ, സതീഷ് നായർ, പ്രിയ

Categories
Latest news main-slider Other News

ബേക്കൽ കുറിച്ചിക്കുന്നിലെ കെ.കെ.മുഹമ്മദ് (68) (കിഴക്കൻ മുഹമ്മദ്) മരണപ്പെട്ടു

പളളിക്കര: കോൺഗ്രസ് പ്രവർത്തകൻ ബേക്കൽ കുറിച്ചിക്കുന്നിലെ കെ.കെ.മുഹമ്മദ് (68) (കിഴക്കൻ മുഹമ്മദ്) മരണപ്പെട്ടു. പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായിരുന്നു.

ഭാര്യമാർ: ആയിശ, പരേതയായ സഫിയ

മക്കൾ: കെ.എം അബ്ബാസ്, ബിലാൽ, ബിവി, ഫസീല ,സെമീറ, ജമീല

മരുമക്കൾ: സിദ്ദീഖ്, ബാദ്ഷ, ഗുൽസാർ, ഷരീഫ്, സമീറ

സഹോദരങ്ങൾ: അബ്ദുല്ല, ഖാദർ ,ഇബ്രാഹിം, ഉമ്മർ,പരേതരായ ഹസൈനാർ, ഹലീമ, നഫീസ

ഖബറടക്കം: ബേക്കൽ കുന്നിൽ ഇൽയാസ് ജുമാ മസ്ജിദിൽ നടന്നു.

Categories
Kasaragod Latest news main-slider Other News

പനയാലിലെ ചിരക്കര ശാരദാമ്മ അന്തരിച്ചു.

പെരിയ: പനയാൽ പുതിയകണ്ടത്തെ പരേതനായ കോടോത്ത് കരുണാകരൻ നായരുടെ പത്നിയും പരേതനായ അഡ്വ: കെ.കെ.നായരുടെ മൂത്ത മകളുമായ ചിരക്കര ശാരദാമ്മ ( 93 ) ഇന്ന്‌ (7/7/2023 ) വെളുപ്പിന് അന്തരിച്ചു. ശവസംസ്കാരം ഇന്ന് 11.30 ന് പുതിയകണ്ടം വീട്ടുവളപ്പിൽ നടക്കും.

മക്കൾ:ജഗന്നാഥ്,ഗോവിന്ദൻ, ശോഭന, ശ്യാമള,വിശ്വനാഥൻ, ശൈലജ,ഹരി.

മരുമക്കൾ:മധുസൂദനൻ പയ്യന്നൂർ,ലത സുകുമാരൻ നായർ,ഹരിദാസ് കോടോത്ത്,വിജയശ്രീ,അജിത, ജ്യോതി പയ്യന്നൂർ.

 

പടം:പനയാൽ ചിരക്കര ശാരദാമ്മ

Categories
Kasaragod Latest news main-slider Other News

മുതിർന്ന മുസ്‌ലിം ലീഗ് നേതാവും പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കെ എ അബ്ദുളള ഹാജി(96) അന്തരിച്ചു.

ബേക്കൽ: മുതിർന്ന മുസ് ലിം ലീഗ് നേതാവും പള്ളിക്കര ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് മെമ്പറും ബേക്കൽ കോട്ടക്കുന്നിലെ പള്ളിക്കര ടിമ്പർ ഉടമയുമായ ബേക്കൽ മാസ്തി ഗുഡ്ഡയിലെ കെഎ അബ്ദുല്ല ഹാജി (96) അന്തരിച്ചു

മുസ്ലിം ലീഗ് ഉദുമ മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ്, ട്രഷറർ, ജില്ലാ പ്രവർത്തക സമിതിയംഗം,

മുസ് ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ്, പള്ളിക്കര സംയുക്ത മുസ് ലിം ജമാഅത്ത് പ്രസിഡൻ്റ്, പളളിക്കര

ഹസനിയ്യ യതീംഖാന പ്രസിഡൻ്റ്, ബേക്കൽ കുന്നിൽ ഖിള് രിയ ജമാഅത്ത് പ്രസിഡൻ്റ്, പള്ളിക്കര ഇസ് ലാമിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അബ്ദുല്ല ഹാജി ബേക്കൽ കുന്നിൽ ഖിള് രിയ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകൻ കൂടിയായിരുന്നു.

ഭാര്യമാർ: മറിയ, പരേതയായ ബീഫാത്തിമ.

മക്കൾ: അഷ്റഫ്, നൗഷാദ്, ഷാഹുൽ ഹമീദ്,ഡോ. അബ്ദുൽ റഹീം (ദുബൈ)

മരുമക്കൾ: താഹിറ, റംല, കുഞ്ഞാ സിയ,ഡോ: ജുമാന.

സഹോദരങ്ങൾ:എംജി മുഹമ്മദ്, എംജി അബൂബക്കർ,കദീജ, പരേതരായ നഫീസ, മറിയ, ഉമ്മാലി,

മിസ് രിയ, ആയിഷ.

Categories
Kasaragod Latest news main-slider Other News

നെച്ചിപടുപ്പ് നാരായണൻ അന്തരിച്ചു

മുൻ കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റും കോൺഗ്രസ്സ് നേതാവുമായ നെച്ചി പടുപ്പ് നാരായണൻ അന്തരിച്ചു.

ദീർഘകാലം ഗ്രാമ പഞ്ചായത്ത് മെമ്പറായും ഒരു വർഷം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റായും പ്രവർത്തിച്ചു.

നിലവിൽ കാറഡുക്ക മണ്ഡലം കോൺഗ്രസ് വൈസ് പ്രസിണ്ടന്റായി പ്രവർത്തിച്ചു വരികയായിരിന്നു.

കാൻസർ അസുഖ ബാധിതനായി ചികിത്സയിലായിരിന്നു. ഭാര്യ ലീല. മക്കൾ അരുൺ (KSEB ), അജിതാ, വിജിതാ.

Categories
Kerala Latest news main-slider Other News

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ (76) അന്തരിച്ചു

കൊച്ചി∙ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം ഇന്ന് 9 മുതൽ 11 വരെ എറണാകുളം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തിൽ.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കൽ അയ്യപ്പൻ – കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രിൽ 12ന് ജനിച്ച കുട്ടപ്പൻ എംബിബിഎസ് ബിരുദധാരിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിൻ തുറമുഖ ട്രസ്‌റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ജോലി നോക്കിയ കുട്ടപ്പൻ രാഷ്‌ട്രീയ പ്രവർത്തനത്തിനുവേണ്ടി ഉദ്യോഗം രാജിവെയ്‌ക്കുകയായിരുന്നു. ജന്മം കൊണ്ട് പത്തനംതിട്ടക്കാരനാണെങ്കിലും കർമ്മം കൊണ്ട് ഡോ എം എ കുട്ടപ്പൻ കൊച്ചിക്കാരനായി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്.

കെപിസിസി ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോൺഗ്രസ് (ഐ) പട്ടികജാതി/ വർഗ സെൽ സംസ്‌ഥാന ചെയർമാൻ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പരിവർത്തനവാദി പ്രസ്‌ഥാനത്തിലൂടെ രാഷ്‌ട്രീയത്തിൽ വന്ന കുട്ടപ്പൻ 1978-ൽ കോൺഗ്രസിൽ ചേർന്നു. 1980ൽ വണ്ടൂരിനെയും 1987ൽ ചേലക്കരയെയും 1996ലും 2001ലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. 2016ൽ പക്ഷാഘാതത്തെത്തുടർന്ന്് അദ്ദേഹം പൊതുജീവിതത്തിൽ നിന്നും ഉൾവലിഞ്ഞു. ഭാര്യ: ബീബി ജോൺ, രണ്ടു ആൺമക്കൾ.

Categories
Kerala Latest news main-slider Other News

ചലച്ചിത്ര നടൻ പൂജപ്പുര രവി (84) അന്തരിച്ചു

തൊടുപുഴ : ചലച്ചിത്ര നടൻ പൂജപ്പുര രവി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോകും.

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര രവി. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ അഭിനയിച്ചു. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവസാന ചിത്രം 2016ൽ പുറത്തിറങ്ങിയ ഗപ്പി.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. എം.രവീന്ദ്രൻ നായരെന്നാണ് യഥാർഥ പേര്. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.

ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായി.

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. അധ്യാപകരിൽനിന്നുൾപ്പെടെ മികച്ച പ്രതികരണം ലഭിച്ചതോടെ അഭിനയം തന്റെ വഴിയായി അദ്ദേഹം തെരഞ്ഞെടുത്തു. നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് ട്രെയിൻ കയറി. വേലുത്തമ്പി ദളവ ഉൾപ്പെടെ ഏതാനും സിനിമകളിൽ മുഖം കാണിച്ചു.

സിനിമകളിൽ അവസരങ്ങൾ ഇല്ലാതായതോടെ ഗണേഷ് ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലിക്കാരനായി ചേർന്നു. പിന്നീട് ജഗതി എൻ.കെ. ആചാരിയുടെ നിർദേശപ്രകാരം അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തി കലാനിലയം നാടകവേദിയിൽ നടനായി. ഹാസ്യ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം കലാനിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 10 വർഷത്തോളം കലാനിലയത്തിൽ നടനായി തുടർന്നു.

1976ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമയിൽ നിരവധി വേഷങ്ങൾ തേടിയെത്തി. സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

ജോഷി, പ്രിയദർശൻ, സിബി മലയിൽ, കമൽ, വിനയൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ സിനിമകളിൽ അഭിനയിച്ചു. പ്രിയദർശന്റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. സിനിമയിൽ അവതരിപ്പിച്ചവയിൽ പകുതിയിലധികവും ‘പട്ടർ’ കഥാപാത്രങ്ങളായിരുന്നു എന്നത് പൂജപ്പുര രവിക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു അപൂർവ സവിശേഷതയാണ്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ മിനിസ്ക്രീനിൽ ശ്രദ്ധിച്ച അദ്ദേഹം നിരവധി ടി.വി. സീരിയലുകളിൽ വേഷമിട്ടു.

Categories
Kerala Latest news main-slider Other News

കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു

തൃശൂർ: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു.

സിനിമകളിലും ടെലിവിഷൻ ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

Categories
Kerala Latest news main-slider Other News

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം

Categories
Kasaragod Latest news main-slider Other News

രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനമഹോൽസവത്തിന് ഭക്തി നിർഭരമായ സമാപനം: സർവൈശ്വര്യ വിളക്കുപൂജ നടന്നു.

 

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ: അഞ്ച് ദിവസങ്ങളിലായി നടന്നു വന്ന രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവം ഭക്തിയുടെ നിറവിൽ സമാപിച്ചു.

വിശ്വപ്രസിദ്ധമായ ആനന്ദാശ്രമത്തിലെ പുജനീയ സച്ചിതാനന്ദ സ്വാമികളാൽ സാക്ഷാത്കരിക്കപ്പെട്ട ക്ഷേത്രത്തിലെ 24 മത് പ്രതിഷ്ഠാദിനമാണ് ഇന്ന് സമാപിച്ചത്.രാമനാമ സംങ്കീർത്തനങ്ങളിലൂടെ ലോക നൻമയ്ക്കായി നാടിന്റെ നാനാഭാഗത്ത് നിന്നും വിശ്വാസികൾ ആത്മീയതയുടെ ധന്യതയിൽ ലയിക്കുമ്പോൾ അതിലൊരു ഭാഗമായി തീരണമെന്ന ലക്ഷ്യവുമായി ഈ കഴിഞ്ഞ ദിനരാത്രങ്ങൾ മുഴുവനും ഒരോ ഭക്തനും ഭഗവാന്റെ ഭർശനത്തിനായി തൊഴുകൈയ്യുമായി ക്ഷേത്രത്തിലെത്തിയിരുന്നു. ബ്രഹ്മശ്രീ ഇടമന ഈശ്വരൻ തന്ത്രികളുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു.

മഹോൽസവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക സത്യനാരായണ പൂജയും, ധാർമിക സഭയും, പുരാണ പാരായണവും അക്ഷരശ്രോക സദസും, കുട്ടികളുടെ ക്ലാസിക്കൽ സെമി ക്ലാസിക്കൽ നൃത്തനൃത്ത്യങ്ങളും, കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മീക പ്രഭാഷണവും, ക്ഷേത്രമാതൃസമിതിയുടെ തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും അഖണ്ഡരാമനാമജപവും, കോട്ടച്ചേരി കുന്നുമ്മൽ നരസിംഹമൂർത്തി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജനയും തുടങ്ങി നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറിയിരുന്നു.

സമാപന ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമാതൃസമിതിയുടെ സർവൈശ്വര്യ വിളക്കുപൂജ നടന്നു ആത്മീയ പ്രവർത്തക ലക്ഷ്മി മൂലക്കണ്ടം വിളക്കുപൂജയ്ക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ വിശ്വാസികൾക്ക്

അന്നദാനവും രാമനഗരം ശ്രീരാമക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരുന്നു.

പടം: രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന സർവൈശ്വര്യ വിളക്കുപൂജ

Back to Top