ഫാർമസിസ്റ്റായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Share

ഫാർമസിസ്റ്റായ യുവാവിനെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം പാണംതോടിൽ താമസിക്കുന്ന അധ്യാപകനായ കൃഷ്ണന്റെയും പി എച്ച് എസ് സി ജീവനക്കാരി പ്രേമയുടെയും മകൻ കെ.സുജിലി (28)നെയാണ് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപം ട്രാക്കിൽ മരിച്ചതായി കണ്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. സഹോദരിമാർ: കൃഷ്ണപ്രിയ, ഹരിപ്രിയ.

Back to Top