ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് യൂത്ത്കോൺഗ്രസ് നേതാക്കൾക്ക് ഒരു ലക്ഷത്തിനടുത്ത് പിഴ

കാസറഗോഡ് : യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ശിക്ഷിച്ചു. കല്യാേട്ട് ശരത് ലാൽ കൃപേഷ് കൊലപാതക കേസ് സിബിഐക്ക് അന്വേഷണം കൈമാറിയിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാത്തതിന് എതിരെ കാസർഗോഡ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി 2020സെപ്റ്റംബർ 9 ന് നടത്തിയ മാർച്ചിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏഴായിരത്തി അറന്നൂറ് രൂപ വീതം 91200രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു. ജില്ലാ പ്രസിഡൻറ് ബി.പി.പ്രദീപ് കുമാർ ഭാരവാഹികളായ രതീഷ് കാട്ടുമാടം, സത്യനാഥൻ പത്രവളപ്പിൽ, കാർത്തികേയൻ പെരിയ, രാജേഷ് തമ്പാൻ, മാർട്ടിൻ ജോർജ്, മാത്യു ബദിയടുക്ക, അഡ്വ.നവനീത് ചന്ദ്രൻ, ജനാർദ്ദനൻ കല്ല്യോട്ട്, സിറാജ് പാണ്ടി, ദീപു കല്ല്യോട്ട്, മാർട്ടിൻ എബ്രഹാം തുടങ്ങിയവരെയാണ് ശിക്ഷിച്ചത്.