സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സ്ഥാനമേറ്റെടുത്തു.

സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സ്ഥാനമേറ്റെടുത്തു
ബേക്കൽ: ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണം നടത്തി.
സ്ഥാനാരോഹണ സമ്മേളനം ഖത്തീബ് മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ കെ.എ.മജീദ് ഹാജി അദ്ധ്യക്ഷനായി.
ജമാഅത്ത് പ്രസിഡന്റ് കെ. മഹമൂദ് ഹാജി ഖാസിയെ “ബൈഅത്ത്” ചെയ്തു.
സയ്യദ് അലി തങ്ങൾ കുമ്പോൽ തലപ്പാവ് അണിയിച്ചു.
സ്വാഗത സംഘം ട്രഷറർ ബി.കെ.അബ്ദുള്ള ഹാജി സ്ഥാനവസ്ത്രമണിയിക്കുകയും, ജമാഅത്ത് ട്രഷറർ കെ.എ. അബ്ബാസ് ഹാജി ഉപഹാരം നൽകുകയും, സ്വാഗത സംഘം ചെയർമാൻ മജീദ് ഹാജി പൊന്നാട അണിയിക്കുകയും ചെയ്തു.
ജമാഅത്ത് ഓഡിറ്റർ ബി.കെ.സാലിം ഖാസിയെ പരിചയപ്പെടുത്തി.
അബ്ദുൾ അസീസ് അഷറഫി പാണത്തൂർ മുഖ്യപ്രഭാഷണം നടത്തി.
ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി അഹ്സനി, ഖിളർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് വാരിസി, ഹദ്ദാദ് ഖത്തീബ് ഹാരിസ് ഫാളിലി എന്നിവർ പ്രസംഗിച്ചു.
മതപഠന രംഗത്തെ വാഫി ബിരുദം നേടിയ ജമാഅത്ത് നിവാസി മുഹമ്മദ് നബീൽ വാഫി യെ ചടങ്ങിൽ വെച്ച് സയ്യദ് അലി തങ്ങൾ കുമ്പോൽ ഉപഹാരം നൽകി ആദരിച്ചു.
ജമാഅത്ത് ജനറൽ സെക്രട്ടറി കെ എച്ച്.മുഹമ്മദ് സ്വാഗതവും ടി.കെ ഹസൈനാർ നന്ദിയും പറഞ്ഞു.