Categories
Kerala Latest news main-slider top news

യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, 

തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം. ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പർക്ലാസ് ബസുകൾ യാത്രചെയ്യേണ്ടതില്ലെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിർത്തും. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർക്ലാസ് ബസുകൾ നിർത്തിയിരുന്നത്.

 

 

സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുവേണം വാഹനം നിർത്തേണ്ടതെന്നും ഡ്രൈവർമാർക്കുള്ള കർശന നിർദേശത്തിൽ പറയുന്നു. വഴിയിൽനിന്ന്‌ കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണെന്ന കാര്യം ഓർക്കണമെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ സി.എം.ഡി. പ്രമോജ് ശങ്കർ ഓർമിപ്പിച്ചു.സ്റ്റാൻഡുകളില്‍ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോൾ യാത്രക്കാരൻ കൈകാണിച്ചാൽ ബസ് നിർത്തിക്കൊടുക്കണം. സ്ത്രീയാത്രികർക്ക് രാത്രി ബസുകളിൽ നൽകുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്നും നിർദ്ദേശമുണ്ട്.

 

 

 

ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാൻ നിലവിലുള്ള ബ്രീത്ത് അനലൈസർ പരിശോധന കർശനമാക്കും. ഇപ്പോൾ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിനുപകരം സ്ത്രീകൾ ഒഴികെയുള്ള ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്ക് ഡ്യൂട്ടി തുടങ്ങും മുമ്പ് പരിശോധന നടത്താനാണ് തീരുമാനം . ദീർഘദൂര ബസുകൾ യാത്രാവേളയിൽ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക മുൻകൂർ പ്രസിദ്ധീകരിക്കും.വൃത്തിയുള്ളതും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ ഉള്ളതുമായ ഹോട്ടലുകളിൽമാത്രമേ സ്റ്റോപ്പ് അനുവദിക്കൂ. ഇത് പാലിക്കാത്ത 13 ഹോട്ടലുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി.

Categories
Kasaragod Latest news main-slider top news

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്

Categories
Kasaragod Latest news main-slider top news

യു ഡി എഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു

യു ഡി എഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു

പുലർ പെരിയ പഞ്ചായത്ത് പാർലമെൻ്റെ ഇലക്ഷൻ കമ്മിറ്റി ഓഫിസ് യു ഡി എഫ് ഉദുമ നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കലട്ര അബ്ദുൾ ഖാദർ ഉത്ഘാടനം ചെയ്തു , പഞ്ചായത്ത് യു ഡി എഫ് ബുത്ത് കമ്മിറ്റി ചെയർമാൻ , കൺവിനർമാരുടെ നേതൃയോഗവും നടന്നു . പഞ്ചയത്ത് കമിറ്റി ജനറൽ കൺവിനർ പ്രമോദ് പെരിയ സ്വാഗതംപറഞ്ഞയോത്തിൽ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹമീദ് കുണിയ അദ്യക്ഷത വഹിച്ചു യോഗത്തിൽ ആ എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് പി നംബ്യാർ . കേരളകോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം ജയിംസ് കാണിപള്ളി , പ്രമോദ് പെരിയ , ഡി സി സി സെക്രട്ടറി ധന്യാ സുരേഷ് , ഉദുമ നിയോജക മണ്ഡലം കൺവീനർ രാജൻ സി പെരിയ , ടി രാമകൃഷ്ണൻ , ഹരിസ് തൊട്ടിയിൽ , ഭക്തവത്സലൻ ഗോപാലൻ ഇരിയ , പുല്ലുർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റെ സി കെ അരവിന്ദൻ , വൈസ് പ്രസിഡൻ്റെ കാർത്തിയായണി കൃഷണൻ , മെമ്പർമാരായ സുമാകുഞ്ഞികൃഷണൻ , അംബികക്യഷണൻ എന്നിവർ നേതൃത്വം നൽകി

Categories
Kerala Latest news main-slider

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ.

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ നൽകി. പ്രതികളെ വെറുതെ വിടാൻ കോടതി കണ്ടെത്തിയത് ദുർബലമായ കാരണങ്ങളാണ്. ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്.

മൂന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ചില ജഡ്ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നുവെന്നും സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തു. മൂന്ന് പ്രതികളെയും ജയിലിടയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കാസര്‍കോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. കാസര്‍കോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ കെ ബാലകൃഷ്ണന്‍. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി വിചാരണ കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയതയുണ്ടെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതിവിധി നിയമ വിരുദ്ധവും അനുചിതവും. നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതാണ് കോടതി വിധി. അതിനാല്‍ പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം.

പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തല്‍. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

Categories
Latest news main-slider Other News

കമ്പല്ലൂർ തേളക്കാട് വീട്ടിൽ നാരായണി അമ്മ അന്തരിച്ചു.  

കാഞ്ഞങ്ങാട്: കമ്പല്ലൂരിലെ പരേതനായ എ.വി.നാരായണൻ നായരുടെ ഭാര്യ തേളക്കാട് വീട്ടിൽ നാരായണി അമ്മ (84) ഇന്ന് പുലർച്ചെ അന്തരിച്ചു.

മക്കൾ:പത്മിനി,ചന്ദ്രൻ,ത ങ്കമണി,രാഘവൻ,ശ്രീധരൻ ( ഇരുവരും ഡൽഹിയിൽ )സാവിത്രി.

മരുമക്കൾ:പരേതനായ രാഘവൻ ഓലയമ്പാടി, പ്രേമവല്ലി കീഴറ,രാജൻ മുഴക്കോത്ത്,സുമ മാവുങ്കാൽ,സരസ്വതി കോറോം,പ്രഭാകരൻ വാഴുന്നോറടി

ഭൗതീക ശരീരം നീലേശ്വരം എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാളെ രാവിലെ 8 മണിക്ക് ഗുരുവനത്തെ മകൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.

10 മണിക്ക് കമ്പല്ലൂരിലെ തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

Categories
Latest news main-slider National top news

തലകുത്തനെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനെ 20 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു

കര്‍ണാടകയിലെ ലച്യാന ജില്ലയില്‍ കുഴല്‍കിണറില്‍ വീണ രണ്ടു വയസുകാരനെ 20 മണിക്കൂര്‍ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനു പിന്നാലെ പുറത്തെത്തിച്ചു. സാത്വിക് സതീഷ് എന്ന രണ്ടു വയസുകാരന്‍ വീട്ടു മുറ്റത്തത് കളിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് കുഴല്‍കിണറില്‍ 16 അടി താഴ്ചയില്‍ തലകുത്തനെ വീണത്.

 

ബുധനാഴ്ച ഉച്ചക്ക് 1.45 നാണ് കുഞ്ഞ് കിണറ്റില്‍ കുടുങ്ങിയത്. ദീര്‍ഘ നേരത്തെ തിരച്ചിലിനു പിന്നാലെ കുഴല്‍കിണറില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും വൈകീട്ട് 6.30 ന് രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കുഞ്ഞിനെ കണ്ടെത്താനായി ആദ്യം കുഴല്‍ കിണറില്‍ കാമറ ഇറക്കി. ഇതില്‍ കുഞ്ഞിന്റെ കാല് മുകളിലും തല താഴെയായും കണ്ടെത്തി. പിന്നാലെ പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കി.ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, വിവിധ വകുപ്പുകള്‍, പ്രദേശവാസികള്‍ എന്നിവരുടെ പരിശ്രമത്തോടെയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഞ്ഞിനെ മെഡിക്കല്‍ സംഘം പരിശോധിച്ചു പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

Categories
Kasaragod Latest news main-slider Uncategorised

നീലേശ്വരം പാലായില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

നീലേശ്വരം പാലായില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

 

നീലേശ്വരം പാലായില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. പാലായിയിലെ തറവാട്ടില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

Categories
Kerala Latest news main-slider

യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പതാക വിവാദങ്ങള്‍ക്ക് പിന്നിലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി .എം.എ സലാം

കോഴിക്കോട്: വയനാട്ടി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും റോഡ് ഷോയില്‍ ലീഗ്-കോണ്‍ഗ്രസ് കൊടികള്‍ ഒഴിവാക്കിയത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ദേശീയ പദവി നിലനിര്‍ത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത്. തങ്ങള്‍ മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. അതിവൈകാരികതയല്ല, വിവേകത്തോടെയുള്ള മുന്നേറ്റത്തിനാണ് മതേതര മുന്നണി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നിലെന്നും പി.എം.എ സലാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദേശീയ പദവി നിലനിര്‍ത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത്. ഞങ്ങള്‍ മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. അതിവൈകാരികതയല്ല, വിവേകത്തോടെയുള്ള മുന്നേറ്റത്തിനാണ് മതേതര മുന്നണി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങുന്നതിന്റെ കലിയാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തം. നിങ്ങളുടെ വിഷമം ഞങ്ങള്‍ക്ക് മനസ്സിലാകും.

സംസ്ഥാനത്ത് പെന്‍ഷന്‍ മുതല്‍ സര്‍വ്വ കാര്യങ്ങളും മുടങ്ങി കിടക്കുന്നു. ജനങ്ങളെ നേരിടാനാവാത്ത രീതിയില്‍ മുഖ്യ മന്ത്രിയുടെ ഭീരുത്വം തുടരുകയാണ്. റിയാസ് മൗലവി വധക്കേസിലെ അട്ടിമറിയുടെ അന്തര്‍ധാര ഞങ്ങള്‍ വ്യക്തമാക്കിയതാണ്. ലാവ്‌ലിന്‍ കേസ് ഇനിയും മാറ്റി വെക്കണമല്ലോ. ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരാജയപ്പെടുത്താന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്ന കാര്യത്തില്‍ എന്നും മുന്നില്‍നിന്ന മുഖ്യമന്ത്രിക്ക് അത്തരം ഒരു അവസരം നഷ്ടപ്പെട്ടതിന്റെ നൈരാശ്യമാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ബി.ജെ.പിയും ഇതേ കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഒരേ തൂവല്‍പക്ഷികള്‍ ഒരേ ശബ്ദത്തില്‍ കൂവുന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കലാണ് ബി.ജെ.പിയുടെയും പിണറായിയുടെയും ആവശ്യം. തന്റെ നേരെ വന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളില്‍നിന്ന് മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുത് എന്ന തീവ്ര നിലപാട് പിണറായിക്കുണ്ട്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന എല്ലാ അവസരവും പിണറായി ഉപയോഗിക്കുന്നത്. അത്തരം ഒരു അവസരം നഷ്ടപ്പെട്ടതിലുള്ള നൈരാശ്യമാണ് മുസ്ലിംലീഗ് പതാകയോട് ഇപ്പോള്‍ തോന്നിയ സ്നേഹം.

Categories
Kerala Latest news main-slider top news

ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ല’; സ്വന്തം കൊടിക്ക് പോലും കോൺഗ്രസിന് അയിത്തം -പിണറായി

 

കൊച്ചി: സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോൺഗ്രസ് പതാകക്ക് അയിത്തം കൽപ്പിച്ചത്. ബി.ജെ.പിയെ ഭയന്നാണിതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാടാണോ കോൺഗ്രസിനെന്നും മുഖ്യമന്ത്രി ചോദിച്ചു.ലീഗിന്റെ പതാക പാർട്ടിയുടെ കൊടിയാണെന്ന് പറയാൻ കോൺഗ്രസ് ധൈര്യപ്പടണം. കോൺഗ്രസ് പതാകയുടെ ചരിത്രം കോൺഗ്രസ് നേതാക്കൾ ഓർമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർണായക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിയെ ഭയക്കുന്നു. സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്ന് പിന്മാറും വിധം കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു.

 

ത്രിവർണപതാക കോൺഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോൺഗ്രസ് എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ കൊടിയാണ് എന്ന് കോൺഗ്രസ് പറയാൻ തയാറാകും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ സ്വന്തം പതാകയും കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു. ഇവരാണോ സംഘപരിവാറിനെതിരായി സമരം നയിക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

 

 

Categories
International Latest news main-slider top news

ഭൂമിക്കടിയില്‍ 700 കിലോമീറ്റര്‍ താഴെ ഭീമൻ സമുദ്രം; ഇവിടെയുള്ളത് ഭൂമിയിലാകെയുള്ള സമുദ്ര ജലത്തിന്‍റെ മൂന്നിരട്ടി!

ഭൂമിക്കടിയില്‍ മറഞ്ഞിരിക്കുന്ന ഭീമാകാരമായ സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 700 കിലോമീറ്റർ താഴെയാണ് ജലസംഭരണിയിലെന്ന പോലെ വെള്ളമുള്ളത്.

റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറക്കെട്ടുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. ഈ ഭൂഗർഭ സമുദ്രത്തില്‍ ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളമുണ്ടെന്നും ഗവേഷകർ പറയുന്നു. ഇല്ലിനോയിയിലെ ഇവാൻസ്റ്റണിലുള്ള നോർത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.

ഭൂമിയില്‍ ജലത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെരച്ചിലിലായിരുന്നു ശാസ്ത്രജ്ഞർ. ‘ഡീഹൈഡ്രേഷൻ മെല്‍റ്റിംഗ് അറ്റ് ദ ടോപ്പ് ഓഫ് ദി ലോവർ മാന്‍റില്‍’ എന്ന പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്. നീല നിറമുള്ള റിംഗ്‌വുഡൈറ്റ് പാറക്കെട്ടുകളുടെ പ്രത്യേകതകളെ കുറിച്ചും ഈ പ്രബന്ധത്തില്‍ പറയുന്നുണ്ട്.

റിങ്‌വുഡൈറ്റ് വെള്ളം വലിച്ചെടുക്കുന്ന ഒരു സ്പോഞ്ച് പോലെയാണ്. ഹൈഡ്രജനെ ആകർഷിക്കാനും വെള്ളം തടഞ്ഞുനിർത്താനും കഴിയുന്ന ക്രിസ്റ്റല്‍ ഘടനയാണ് റിംഗ്‍വുഡൈറ്റിന്‍റേതെന്ന് ഗവേഷക സംഘത്തിലെ ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്സെൻ പറഞ്ഞു.

Back to Top