കീക്കാനം കോതോർമ്പൻ തറവാട് തെയ്യംകെട്ട് : പച്ചക്കറി വിളവെടുത്തു

Share

പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ടിന് ഭക്ഷണം ഒരുക്കാൻ ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പ് പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.

വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചുളള അന്നദാനം നൽകുക എന്ന ഉദ്ദേശത്തോടെ ആഘോഷകമ്മിറ്റിയും മാതൃസമിതിഅംഗങ്ങളും ചേർന്നാണ് കൃഷി നടത്തിയത്.ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ പി. പി. ചന്ദ്രശേഖരൻ, കൺവീനർ ബാലകൃഷ്ണൻ പുളിക്കാൽ, ട്രഷറർ കേളു പുല്ലൂർ, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, കൃഷി ഓഫീസർ പി.വി.ജലേശൻ, പാലക്കുന്ന് കഴകം ജനറൽ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ്‌, പഞ്ചായത്ത് അംഗങ്ങളായ ലീനകുമാരി, റീജരാജേഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സുമതി, നാരായണൻ ആലിന്റടി, ബാലൻ കുന്നത്ത്, രാജൻ പള്ളയിൽ,എന്നിവർ പ്രസംഗിച്ചു .26ന് കൂവം അളക്കും. ഏപ്രിൽ 5 മുതൽ 7 വരെയാണ്‌ ഇവിടെ തെയ്യംകെട്ട് നടക്കുക.

 

Back to Top