Categories
Editors Pick Kerala Latest news main-slider

കുന്നത്തൂര്‍ പാടിയില്‍ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവം തുടരുന്നു, ജനുവരി 16 ന് ഉത്സവം സമാപിക്കും

കര്‍ണാടക വനാതിര്‍ത്തിയോടു അടുത്തു കിടക്കുന്ന പയ്യാവൂര്‍ മലനിരകളിലെ മുത്തപ്പന്റെ ആരുഢസ്ഥാനമായ കുന്നത്തൂര്‍ പാടിയില്‍ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി.

മലമുകളില്‍ താല്‍കാലികമായി കെട്ടിയിട്ടുണ്ടാകിയ പനയോല മേഞ്ഞ പാടിയില്‍ ഒരു മാസക്കാലം ഉത്സവം നടക്കുന്നുണ്ട്

ഓടച്ചൂട്ടുകളുടെ വെളിച്ചത്തില്‍ അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും പാടിയില്‍ പ്രവേശിച്ച് കങ്കാണിയറയില്‍ വിളക്കു തെളിയിച്ചതോടെയാണ് മലനിരകളില്‍ മഞ്ഞു പെയ്തിറങ്ങുന്ന ഡിസംബറിന്റെ കുളിരില്‍ കുന്നത്തൂരിലെ പാടിയില്‍ പ്രവേശനം നടന്നത്.

കോമരവും ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റി വെച്ച ശേഷം കങ്കാണിയറയില്‍ വിളക്ക് തെളിയിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്.

ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. കാട്ടിനു നടുവിൽ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഉണ്ട്. ഉത്സവ സമയത്ത് ഇവിടെ ഒരു താൽക്കാലിക മടപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും ചെളികൊണ്ട് നിർമ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.

ഉത്സവം തുടങ്ങുന്നത് ധനുമാസം 2-നു ആണ്. ഉത്സവം മകരം 2-ന് അവസാനിക്കുന്നു. (ഡിസംബർ മാസം മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ).

ജനുവരി 16 ന് ഉത്സവം സമാപിക്കും.

രണ്ടര ലക്ഷത്തിലേറെ പേര്‍ ഇക്കുറി കുന്നത്തൂര്‍ പാടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിങ്ങ് ട്രസ്റ്റി കുഞ്ഞിരാമന്‍ നായനാര്‍ പറഞ്ഞു.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്.

Categories
Kerala Latest news main-slider

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തെരുവുയുദ്ധം

തിരുവനന്തപുരം∙ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തെരുവുയുദ്ധം. പൊലീസിനോട് വ്യാപകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസ് സംഘം സെക്രട്ടേറിയറ്റ് പരിസരത്തേക്ക് നീങ്ങി. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലായി കയറി നിന്നു. അതിനിടെ പൊലീസും പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ലാത്തി വീശിയതിന് ശേഷം പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ബസിൽ നിന്ന് പിടിച്ചിറക്കി. ലാത്തിചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു പരുക്കേറ്റു.

Categories
Kerala Latest news main-slider

വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി പൊലീസ്

വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി പൊലീസ്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. സംഘർഷത്തിൽ രാഹുലിനും പരുക്കേറ്റു. വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയ വനിതാ പൊലീസിനു നേരെ നടപടി വേണമെന്ന് പ്രവർത്തകരും ആവശ്യപ്പെട്ടു. ഡിസിസി ഓഫിസിനു പുറത്തേക്ക് വിഡി സതീശൻ എത്തി പ്രവർത്തകരെ അനുനയിപ്പിക്കുന്നു.

‘‘പൊലീസ് ഇവിടെ വന്നപ്പോൾ അവരാദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്. ഞങ്ങളുടെ വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിച്ച ആ പൊലീസുകാരെ കണ്ടിട്ടേ ഞങ്ങൾ പോകുന്നുള്ളൂ. എസ്എഫ്ഐക്കാർ സമരം ചെയ്യുമ്പോൾ ഇതാണോ പൊലീസിന്റെ സമീപനം. നിരവധി പ്രവർത്തകർക്ക് പരുക്കുപറ്റി.

Categories
Kerala Latest news main-slider top news

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം: 23ന് ഡിജിപി ഓഫീസ് മാർച്ച്‌, കെ.സുധാകരൻ നയിക്കും 

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം: 23ന് ഡിജിപി ഓഫീസ് മാർച്ച്‌, കെ.സുധാകരൻ നയിക്കും

കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഡിവൈെഫ്ഐക്കാര്‍ ആക്രമിച്ചതിലും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചതിലുമാണ് നടപടി.നവ കേരള സദസിന്‍റെ സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് മാർച്ച്‌ നടത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാർച്ച് നയിക്കും. എംഎല്‍എ മാരും എംപി മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

 

അതിനിടെ നവകേരള യാത്രയിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കു നേരെയുള്ള മർദനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം പി രംഗത്ത് വന്നിരുന്നു. സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യും. ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും നടത്തണമെന്നും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ മുരളീധരൻ പറ‌ഞ്ഞു.

Categories
Kerala Latest news main-slider top news

പൊലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവുകളിലൂടെ സഞ്ചരിക്കുമെന്ന് ഗവർണർ

പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ അവരുടെ കടമ നിർവഹിക്കാൻ അനുവദിക്കുന്നില്ല. പൊലീസ് നിഷ്ക്രീയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ക്യാമ്പസിലെ ബാനർ പൊലീസ് സംരക്ഷിച്ചു.കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് പിണറായി വിജയനെന്നും ഗവർണർ വിമർശിച്ചു. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഭയപ്പെടുത്തനാകില്ല. പൊലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവുകളിലൂടെ സഞ്ചരിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി.

Categories
Kerala Latest news main-slider

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ പെൻഷൻ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് പെൻഷൻ ഭവനിൽ നടന്ന യോഗം കെ എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ഉൽഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടന്നു.കാരാട്ട് വയൽ പെൻഷൻ ഭവനിൽ നടന്ന യോഗം കെ എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ഉൽഘാടനം ചെയ്തു.

യൂണിയൻ ജില്ല പ്രസിഡണ്ട് ഇ.പ്രഭാകര പൊതുവാൾ അദ്ധ്യക്ഷം വഹിച്ചു.ജില്ല സെക്രട്ടറി പി.കുഞ്ഞമ്പു നായർ സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ,മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കൃഷ്ണൻ,ജില്ല വൈസ് പ്രസിഡണ്ട് പി.പി.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പടം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെൻഷൻ ദിനാചരണം കെ എസ് പി യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. പ്രസന്ന ഉൽഘാടനം ചെയ്യുന്നു.

Categories
Kerala Latest news main-slider

ഇന്ത്യൻ കമ്പനികളിൽ ജോലി ചെയ്യുന്ന കപ്പൽ ജീവനക്കാർക്ക് വേതന വർധന, ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും എൻ.എൻ.ബി.കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക

പാലക്കുന്ന് : എൻ. എം. ബി. (നാഷണൽ മരിടൈം ബോർഡ്‌ ) കരാറിൽ ഇന്ത്യൻ ഫ്ലാഗ് രജിസ്‌ട്രെഷനിൽ ഇന്ത്യക്കകത്തും പുറത്തും ജോലി ചെയ്യുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് വേതനവിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തി പുതിയ കരാർ മുംബൈയിൽ ഒപ്പ് വെച്ചു. കപ്പലോട്ടക്കാരുടെ സംഘടനയായ നുസി (നാഷണൽ യൂണിയൻ ഓഫ് സീഫെയറെസ് ഓഫ് ഇന്ത്യ ) യുടെ വൈസ് പ്രസിഡന്റ് ലൂയിസ് ഗൂമ്സ് , ജനറൽ സെക്രട്ടറി മിലിന്റ് കന്റാൽ ഗോൺക്കർ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സുനിൽ നായർ തുടങ്ങിയവരും വിവിധ കപ്പൽ കമ്പനി പ്രതിനിധികളും മറ്റ് എൻ.എം. ബി. ബോർഡ് അംഗങ്ങളും ഒപ്പ് വെച്ച ഉടമ്പടിക്ക് 2027 ഡിസംബർ 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. 48 മത് എൻ. എം. ബി. എഗ്രിമെന്റ് ആണിത്.അടിസ്ഥാന വേതനത്തിൽ 42 ശതമാനം വർധനവ് രാജ്യത്തിന് പുറത്തു സഞ്ചരിക്കുന്ന കപ്പലുകളിൽ (ഫോറിൻ ഗോയിങ് വെസ്സൽസ്) ജോലി ചെയ്യുന്നവർക്ക് 42 ഉം ഇന്ത്യയ്ക്കകത്തു(ഹോം ട്രേഡ് ) 25 ശതമാനവും അടിസ്ഥാന വേതനത്തിൽ വർധനവ് ലഭിക്കും. നിലവിലെ സേവന ദൈർഘ്യം 8 മാസമായി ചരുങ്ങും. ചില സാഹചര്യങ്ങളിൽ കൂടുതൽ നാൾ കഴിയേണ്ടി വന്നാൽ അടിസ്ഥാന വേതനത്തിൽ 10 ശതമാനം വർധന ലഭിക്കും.

സർവീസിലിരിക്കെ മരണപ്പെട്ടാൽ കിട്ടിയിരുന്ന നഷ്ട പരിഹാരതുക 22 ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർത്തി.100 ശതമാനം വികലതയ്ക്ക് 25 ലക്ഷ മെന്നത് 35 ലക്ഷമാകും.

55 വയസിൽ ജോലിയിൽ നിന്ന് പിരിയേണ്ടി വന്നാൽ 6 ലക്ഷവും,58 ൽ 4.5 ലക്ഷവും 58ന് മുകളിൽ 4 ലക്ഷവും നൽകും.

രാജ്യത്തിനകത്തും പുറത്തും വ്യവഹാര യാത്ര നടത്തുന്ന ഇന്ത്യൻ കപ്പലുകളിൽ ജോലി ചെയ്യുന്ന റേറ്റിംഗ്, പെറ്റിഓഫിസർ റാങ്കിൽ ജോലി ചെയ്യുന്ന സീമെൻരും കൂടാതെ തീരത്തു നിന്നകലെ ( ഓഫ്‌ഷോർ) യാനങ്ങളിലും ടഗുകളിലും ജോലി ചെയ്യുന്നവരുമാണ് എൻ.എം.ബി. എഗ്രിമെന്റ് പരിധിയിൽ പെടുന്നുണ്ട്.

വൈദ്യ ചികിത്സ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്, സ്കോളർഷിപ്പുകൾ നുസി യിൽ നിന്ന് തുടർന്നും നൽകുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു

Categories
Kerala Latest news main-slider

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു

തൃശൂർ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറു തവണ എംഎൽഎയായിരുന്നു. ഭാര്യ: ലളിത, മക്കൾ‌: സഞ്ജിത്ത്, രഞ്ജിത്ത്

1970ൽ കുന്നംകുളത്തുനിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടു. 77ലും 80ലും ജയിച്ചു. 82ൽ തോറ്റു. 87ൽ കൊടകരയിലേക്കു മാറി. 2001 വരെ തുടർച്ചയായി നാലു തവണ ജയം. 91ൽ കരുണാകരൻ മന്ത്രിസഭയിലും 2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും വനം മന്ത്രിയായി. രണ്ടു തവണയും കാലാവധി പൂർത്തിയാക്കാതെ രാജിവയ്‌ക്കേണ്ടി വന്നു.

തൃശൂർ കേരളവർമ കോളജിലും എറണാകുളം ലോ കോളജിലുമായി പഠനം. 67ൽ യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി. 70ൽ ഡിസിസി ജനറൽ സെക്രട്ടറിയായും 72ൽ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 72 മുതൽ കെ. പിസിസി അംഗമാണ്.

Categories
Kerala Latest news main-slider top news

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തൃത്താല സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.

പാലക്കാട്  : സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തൃത്താല സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകവെയാണ് ദാരുണമായ സംഭവം. കൂട്ടുപാതയില്‍ വച്ച്‌ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇദ്ദേഹത്തെ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫൈസല്‍ ബസ് റോഡരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. ശേഷം കാര്യങ്ങളെല്ലാം ബസിലെ ആയയെ പറഞ്ഞേല്‍പ്പിച്ചു. പിന്നാലെ സുഹൃത്തിനെ വിളിച്ച്‌ ആശുപത്രിയിലേക്ക് പോയെങ്കിലും മരണപ്പെടുകയായിരുന്നു. ആയ വിളിച്ച്‌ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു ഡ്രൈവറെത്തി കുട്ടികളെ സ്‌കൂളിലെത്തിച്ചു.

Categories
Kerala Latest news main-slider

യുഡിഎഫ് -17, എൽഡിഎഫ് -10, ബി ജെ പി -4, തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം.

പതിനേഴു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്  പത്തിടത്ത്  സീറ്റുകളിൽ എൽഡിഎഫും നാലിടത്ത് ബിജെപിയും വിജയിച്ചു . ഒരിടത്ത് എസ്‌ഡിപിഐയും ഒരിടത്ത് ആം ആദ്മി പാർട്ടിയും ജയിച്ചു.

14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിന്റെ 11 ഉം യുഡിഎഫിന്റെ 10 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകൾ ഉൾപ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.

Back to Top