Categories
Kerala Latest news main-slider

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു.

ഷാർജ : ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ട്‌.

ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായി. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിടുണ്ട്

Categories
Kasaragod Kerala Latest news main-slider

നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു.

കാസർകോട്: നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചിട്ടുണ്ട്.

അതേസമയം നാളെ എറണാകുളം ജില്ലയിലും വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ് പ്രമാണിച്ചാണ് എറണാകുളത്തെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് നാളെ അവധിയുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്.

Categories
Kerala Latest news main-slider

മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്‌ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്‌ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ‘അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു’ എന്ന് ഡോ.ഷഹ്ന ആത്മഹത്യാക്കുറിപ്പിൽ എഴുതി. അവന്റെ സഹോദരിക്കു വേണ്ടിയാണോ ഇത്രയും പണം ആവശ്യപ്പെടുന്നത് എന്ന ചോദ്യവും കുറിപ്പിലുണ്ടെന്നാണ് വിവരം. അവർക്ക് എന്തിനാണ് ഇനിയും സ്വത്ത്. മനുഷ്യനും സ്നേഹത്തിനും വിലയില്ലേയെന്നും ഷഹ്ന കുറിച്ചു. ഒപി ടിക്കറ്റിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് ക്യാംപസിൽ ഡോ.ഷഹന അനുസ്‌മരണം നടക്കും. ഡോ.ഷഹ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ സാഹചര്യത്തെളിവുകൾ ഡോ.റുവൈസിന് എതിരാണെന്ന് പൊലീസ് വെളിപ്പെടുത്തി. റുവൈസിനെ ഇന്നു വൈകിട്ട് കോടതിയിൽ ഹാജരാക്കും.

വിവാഹം മുടങ്ങിയതിൻ്റെ മാനസിക സംഘർഷത്തിലായിരുന്നു ഡോ. ഷഹനയെന്ന് സുഹൃത്തുക്കളായ ഡോക്ടർമാർ. വിവാഹം മുടങ്ങിയത് സ്ത്രീധന പ്രശ്നം മൂലമാണെന്ന് ഷഹ്‌ന വൈകിയാണ് അറിഞ്ഞത്. ഇതോടെ മാനസികമായി തകർന്ന ഷഹ്ന രണ്ടാഴ്ചത്തേക്ക് അവധിയെടുത്ത് വീട്ടിൽ പോയി. ഷഹനയും റുവൈസുമായുള്ള ബന്ധം കോളജിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

 

 

Categories
Kerala Latest news main-slider

കോയാപ്പള്ളി ഖുർആൻ കോളേജ് കെട്ടിടത്തിന് കുറ്റിയടിച്ചു;

കാഞ്ഞങ്ങാട്:അതിഞ്ഞാൽ കോയാപ്പള്ളി ജാമിഅ: സെയ്യദ് ബുഖാരി( ജെ എസ് ബി ) തഹ്ഫീളുൽ ഖുർആൻ കോളേജിനായി പണിയുന്ന ബഹുനില കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അതിഞ്ഞാൽ ജമാഅത്ത് മുതിർന്ന അംഗവും മുൻ പ്രസിഡണ്ടും പൗരമുഖ്യനുമായ സി.ഇബ്രാഹിം ഹാജി നിർവ്വഹിച്ചു.കെട്ടിടത്തിന്റെ അടിത്തറയും ഒന്നാം നിലയും സ്വന്തം ചിലവിൽ ഇബ്രാഹിം ഹാജിയാണ് പണിത് നൽകുന്നത്,മത പണ്ഡിതരും ജമാഅത്ത് ഭാരവാഹികളും സമീപ ജമാഅത്ത് ഭാരവാഹികളും പണ്ഡിതശ്രേഷ്ഠരും മത സാംസ്കാരിക പ്രവർകരും പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ കോയപ്പള്ളി പ്രസിഡണ്ട് കെ.കെ.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.അതിഞ്ഞാൽ ഖത്തീബ് അബ്ദുൽ ഖാദർ അസ്ഹരി ഉൽഘാടനം ചെയ്തു.മുഹമ്മദ് കുഞ്ഞി സഅദി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി കെ.എം. അഷ്റഫ് ഹന്ന സ്വാഗതം പറഞ്ഞു.കോയാപ്പള്ളി ഇമാം അബ്ദുൾ കരീം മുസ്ലിയാർ,അതിഞ്ഞാൽ ജമാഅത്ത് പ്രസിഡണ്ട് വി.കെ.അബ്ദുല്ല ഹാജി,ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ,ട്രഷറർ സി.എച്ച് സുലൈമാൻ ഹാജി,എ.ഹമീദ് ഹാജി,എം.ബി.എം.അഷ്റഫ്,ഹംസ പാലക്കി,ടി.മുഹമ്മദ് അസ്ലം,തെരുവത്ത് മൂസ ഹാജി,മുബാറക് ഹസൈനാർ ഹാജി,സി.സുലൈമാൻ, കോളജ് പ്രിൻസിപ്പാൾ സവാദ് ബാഖവി,ജബ്ബാർ തങ്ങൾ,മുല്ലക്കോയ തങ്ങൾ,മുഹയ്ദ്ദീൻ അസ്ഹരി,ഇർഷാദ് സഖാഫി അൽഅസ്ഹരി, മാട്ടുമ്മൽ ഹസ്സൻ ഹാജി,പി.എം.ഹസ്സൻ ഹാജി,പി.മൊയ്തു തുടങ്ങിയവർ സംസാരിച്ചു.

പടം:അതിഞ്ഞാൽ കോയാപ്പള്ളി ജെ എസ് ബി ഖുർആൻ കോളേജ് കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം സി.ഇബ്രാഹി ഹാജി നിർവ്വഹിക്കുന്നു.

Categories
Kasaragod Kerala Latest news main-slider

എസ് എഫ് ഐ അക്രമത്തിൽ പ്രതിക്ഷേധിച്ചു നാളെ കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തു. 

സ്കൂൾ പാർലമെമെന്റ് ഇലക്ഷനിൽ നേരിട്ട പരാജയത്തിൽ വിറളി പൂണ്ട് പുറത്തു നിന്നുള്ള എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ  സ്കൂൾ വിദ്യാർത്ഥികളായ കെ എസ് യു -എം എസ്  എഫ്  പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധം നടത്താൻ ജില്ലാ കെ എസ് യു കമ്മിറ്റി ആഹ്വാനം ചെയ്തു

കാടങ്കോട് സ്കൂൾ , പരപ്പ സ്കൂൾ , നീലേശ്വരം രാജാസ് അടക്കമുള്ള സ്കൂളുകളിലാണ് അക്രമം നടന്നത്

എസ് എഫ് ഐ അക്രമത്തിൽ പ്രതിക്ഷേധിച്ചു നാളെ 7 /12/2023 വ്യാഴം കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് KSU കാസർഗോഡ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു

 

Categories
Kasaragod Kerala Latest news main-slider

ഭാരത് സേവക് സമാജ്:കാസർഗോഡ് ജില്ല തൊഴിൽ വിദ്യാഭ്യാസ സെമിനാർ ഡിസംബർ 10 ന് കാഞ്ഞങ്ങാട്ട് നടക്കും

കാഞ്ഞങ്ങാട്: ഭാരത് സേവക് സമാജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ല തൊഴിൽ വിദ്യാഭ്യാസ സെമിനാർ ഡിസംബർ പത്തിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടക്കും. എച്ച്.ദിനേശ് ഐ എ എസ് ( ഡയറക്ടർ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്,എക്സിക്യൂട്ടീവ് ഡയറക്ടർ സോഷ്യൽ സെക്യൂരിറ്റി മിഷ്യൻ) സെമിനാർ ഉൽഘാടനം ചെയ്യും. ബി.എസ്.ബാലചന്ദ്രൻ ( നാഷണൽ ചെയർമാൻ ഭാരത് സേവക് സമാജ് ) മുഖ്യാതിഥിയാവും

ഭാരത് സേവക് സമാജിന്റെ നേതൃത്വത്തിൽ നിരവധി തൊഴിൽ പരിശീലനങ്ങൾ ( സ്കിൽ ട്രെയിനിങ് പ്രോഗ്രാം ) രാജ്യത്തുടനീളം ബി എസ് എസിന്റ വിവിധ പരിശീലന കേന്ദ്രങ്ങളിലൂടെ നടത്തി വരുന്നു. നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ(എൻ.എസ് ഡി സി ) നോൺ ഫണ്ടഡ് ട്രെയിനിങ്ങ് പാർട്ട്ണറായി ബി എസ് എസ് അംഗീകരികപ്പെട്ടിട്ട വിവരം ഏവരെയും സസന്തോഷം അറിയിക്കുകയാണ്,എൻ.എസ്.ഡി സിയുമായി സഹകരിച്ച് രാജ്യത്തെങ്ങും ധാരാളം സ്കിൽ ട്രെയിനിങ്ങ് പ്രോഗ്രാം നടപ്പിലാക്കുവാനാണ് ബി എസ് എസ് ഉദ്ദേശിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് ജില്ല തൊഴിൽ വിദ്യാഭ്യാസ സെമിനാർ ഓരോ ജില്ലയിലും സംഘടിപ്പിക്കുന്നു.കാസർഗോഡ് ജില്ലയ്ക്ക് ലഭിച്ച സെമിനാറിൽ താങ്കളും താങ്കളുടെ സ്ഥാപനത്തിന്റെ പ്രതിനിധികളെയൊ പങ്കെടുപ്പിച്ച് ഈ ഉദ്യമം പരമാവധി പ്രയോജനപ്പെടുത്തി സെമിനാർ വമ്പിച്ച വിജയമാക്കണമെന്ന് ജില്ല കോഡിനേറ്റർ കെ.എം.തോമസ് അറിയിച്ചു.

K.M.Thomas. 9447483342

Categories
Kerala Latest news main-slider

ഗൃഹസന്ദർശന പരിപാടി പള്ളിക്കര ഇരുപത്തിയൊന്നും വാർഡിൽ രമേശ്‌ ചെന്നിത്തലയെത്തി

പള്ളിക്കര : സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ പോലെ ഉത്തരവാദികളാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടത് സർക്കാരിനെതിരെ കുറ്റപത്രവുമായി യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദർശന പരിപാടി പള്ളിക്കര ഇരുപത്തിയൊന്നും വാർഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രം നൽകാനുള്ള തുക നൽകുകയും സംസ്ഥാനം ധൂർത്ത് ഒഴിവാക്കുകയും ചെയ്താൽ തീരുന്ന പ്രതിസന്ധി മാത്രമേ നിലവിലുള്ളു. നികുതി കൃത്യമായി പിരിച്ചെടുക്കാതെ വായ്പ എടുക്കുന്ന തുക മുഴുവൻ പലിശ അടക്കുവാൻ മാത്രം ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മോദി സർക്കാരുമായി ഒത്തു കളിക്കുന്ന പിണറായി തെരഞ്ഞടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ, കെപിസിസി മെമ്പർമാരായ ഹക്കീം കുന്നിൽ , കെ. നീലകണ്ഠൻ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെഇഎ ബക്കർ , രാജേഷ് പള്ളിക്കര, സത്യൻ പൂച്ചക്കാട്, സാജിദ് മൗവ്വൽ , കെ ബി മുഹമ്മദ് കുഞ്ഞി, സിദ്ദിഖ് പള്ളിപ്പുഴ, എംപിഎം ഷാഫി, സോളാർ കുഞ്ഞാമദ് ഹാജി, വി.ടി രമേശൻ , ഷാഫി മൗവ്വൽ എന്നിവർ ഗൃഹസന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.

Categories
Kerala Latest news main-slider

കാസറഗോഡ് മണ്ഡലം യു.ഡി.എഫ്. വിചാരണ സദസ്സ്: എല്ലാ മേഖലയിലും ഭരണം പരാജയം. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി

ചെർക്കള: കാസറഗോഡ് മണ്ഡലം യു.ഡി.എഫ്. വിചാരണ സദസ്സ് സർക്കാരിന് വൻ താക്കീത് ആയി. പരിപാടി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. ഉൽഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ മുൻ മന്ത്രി സി.ടി. അഹമ്മദലി അധ്യക്ഷനായിരുന്നു. മണ്ഡലം ചെയർമാൻ മാഹിൻ കേളോട്ട്, സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ പെരിയെ മുഖ്യ പ്രഭാഷണം നടത്തി. റിജിൽ മാക്കുറ്റി മുഖ്യാതിഥിയായി പങ്കെടുത്തു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ.,

കോൺഗ്രസ്‌ നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണൻ, എ. ഗോവിന്ദൻ നായർ, പി. കെ. ഫൈസൽ, മുസ്‌ലിം ലീഗ് നേതാക്കളയ കല്ലട്ര മാഹിൻ ഹാജി, എ. അബ്ദുൽ റഹിമാൻ, മുനീർ ഹാജി കമ്പാർ, കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫ്, ആർ.എസ്.പി. നേതാക്കളായ ഹരീഷ് ബി. നമ്പ്യാർ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മിനി ചന്ദ്രൻ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്‌ മുംതാസ് സമീറ അബ്ദുൽ മജീദ്, യു.ഡി.എഫ് നേതാക്കളയ പി.കമ്മാരൻ, ഹക്കീം കുന്നിൽ, പി എ. അഷ്‌റഫലി, കെ. നീലകണ്ഠൻ, അഡ്വ. ഗോവിന്ദൻ നായർ, കരുൺ താപ്പ, കരിവെള്ളുർ വിജയൻ, കൂക്കൾ ബാലകൃഷ്ണൻ, വി.കെ.പി. ഹമീദലി, എം.സി. ഖമറുദ്ദീൻ, സി.വി. ജെയിംസ്‌, പ്രിൻസ് ജോസഫ്, എ.എം. കടവത്ത്, എ.ബി. ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, ജലീൽ എരുതുംകടവ്, ഇഖ്‌ബാൽ ചേരൂർ, അഡ്വ. വി.എം. മുനീർ, ഖാദർ ബദ്രിയ, ജാസ്മിൻ കബീർ ചെർക്കളം, ജമീല അഹമ്മദ്‌, അബ്ബാസ് ബീഗം, ബി.എം. സുഹൈൽ, മൂസ്സ ബി. ചെർക്കള, കെ.ബി. കുഞ്ഞാമു, അഷ്‌റഫ്‌ ഇടനീർ, മനാഫ് നുള്ളിപ്പാടി, ഹാഷിം കടവത്ത്, നാസർ ചായിന്റടി, മഹമൂദ് ചെങ്കള, ഖാളി അബ്ദുൽ റഹിമാൻ, ടി.ഇ. മുക്താർ, നാസർ ചെർക്കളം, അമീർ പള്ളിയാൻ, ഹാജി മുഹമ്മദ്‌ ചെർക്കള, അബ്ദുല്ല ടോപ്പ്, രാജീവൻ നമ്പ്യാർ, വി. ഗോപകുമാർ, വാരിജാക്ഷൻ, ബി. എ. ഇസ്മായിൽ, കെ.എം. ബഷീർ, സാജിദ് കമ്മാടം, അഡ്വ. ഷംസുദ്ദീൻ, എൻ.എ. അബ്ദുൽ ഖാദർ, അൻവർ ഓസോൺ, നാരായണൻ ബദിയടുക്ക, ശ്യാം മാന്യ, ഖാദർ മാന്യ, അർജുനൻ തായലങ്ങാടി, അലി തുപ്പക്കൽ, ജോൺ ക്രാസ്റ്റ, ഇ. ആർ. മുഹമ്മദ്‌, പുരുഷോത്തമൻ, അബ്ബാസ് അലി ബെള്ളൂർ, രാഘവൻ ബേളേരി, ഹമീദ് ബെദിര, കുഞ്ഞി വിദ്യാനഗർ, സിദ്ധീഖ് ബേക്കൽ, അബ്ദുല്ല ചാൽക്കര, ബി. ടി. അബ്ദുല്ലക്കുഞ്ഞി, എം.എ. ഹാരിസ്, അസീസ് കളത്തൂർ, സഹീർ ആസിഫ്, ജവാദ് പുത്തൂർ, ത്വാഹ തങ്ങൾ, സിദ്ധീഖ് സന്തോഷ്‌ നഗർ, ബി.എം.എ. ഖാദർ, ഹാരിസ് തായൽ, എം.എം. നൗഷാദ്, ഹാരിസ് ബേവിഞ്ചെ, ഉദ്ദേഷ് കുമാർ, അഹമ്മദ് ചേരൂർ, ഷാഹിന സലീം, ബീഫാത്തിമ്മ ഇബ്രാഹിം, സിയാന, ഷക്കീല മജീദ്, സാഹിറ മജീദ്, സഫിയ ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ ആയിരത്തിൽ കൂടുതൽ ജനങ്ങൾ സംഗമിച്ചു. പിണറായി സർക്കാരിനെ കുറ്റ വിചാരണ ചെയ്ത ജനകീയ കോടതി ഏറെ ജനപ്രീതി നേടി. സ്വന്തവും കുടുംബത്തിനും വേണ്ടി അഴിമതി നടത്തിയ കുറ്റം ചുമത്തി മുഖ്യമന്ത്രി പിണറായി വിജയനെ മൂന്ന് വർഷത്തേക്ക് സങ്കല്പിക ജനകീയ കോടതി വിധി പുറപ്പെടുവിച്ചു. നാടൻ പാട്ടും സംഘടിപ്പിച്ചു.

Categories
Kerala Latest news main-slider

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്കോളർഷിപ്പ് വിതരണം ഡിസംബർ നാലിന് ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിക്കും.

ഉമ്മൻചാണ്ടി സ്കോളർഷിപ്പ് വിതരണം ഡിസംബർ നാലിന് ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സ്കോളർഷിപ്പിന്റെ വിതരണം ഡിസംബർ 4 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പറമ്പ രാജീവ്ജി ഗ്രന്ഥാലയത്തിൽ വച്ച് ചാണ്ടിഉമ്മൻ എം..എൽ..എ നിർവഹിക്കും.

ജില്ലയിലെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് സെർച്ച് എക്സാമിനേഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ അഭിമുഖം നടത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ചട്ടംഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ പന്ത്രണ്ടാം തരം വിദ്യാർത്ഥി സായന്ത് കെ സ്കോളർഷിപ്പിന് അർഹനായി. നാലാം തീയതി നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ 25,000 രൂപ സ്കോളർഷിപ്പ് തുകയും പ്രശസ്തി പത്രവും വിജയിക്ക് സമ്മാനിക്കും.

2016 ഫെബ്രുവരി 29 തീയ്യതി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്.

ചടങ്ങിന് കെ മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിക്കും. ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ, ഡോ. പി സരിൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ രവീന്ദ്ര, ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടർ എം. മണികണ്ഠൻ, സംഘം വൈസ് പ്രസിഡണ്ട് ഹാരിസ് ബെണ്ടിച്ചാൽ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.കെ ശശിധരൻ, രാഘവൻ വലിയ വീട് എന്നിവർ സംബന്ധിക്കും.

Categories
Kerala Latest news main-slider

പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം: പോലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത്.

ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം. ഓർമ്മിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയും.

Back to Top