കുന്നത്തൂര്‍ പാടിയില്‍ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവം തുടരുന്നു, ജനുവരി 16 ന് ഉത്സവം സമാപിക്കും

Share

കര്‍ണാടക വനാതിര്‍ത്തിയോടു അടുത്തു കിടക്കുന്ന പയ്യാവൂര്‍ മലനിരകളിലെ മുത്തപ്പന്റെ ആരുഢസ്ഥാനമായ കുന്നത്തൂര്‍ പാടിയില്‍ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി.

മലമുകളില്‍ താല്‍കാലികമായി കെട്ടിയിട്ടുണ്ടാകിയ പനയോല മേഞ്ഞ പാടിയില്‍ ഒരു മാസക്കാലം ഉത്സവം നടക്കുന്നുണ്ട്

ഓടച്ചൂട്ടുകളുടെ വെളിച്ചത്തില്‍ അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും പാടിയില്‍ പ്രവേശിച്ച് കങ്കാണിയറയില്‍ വിളക്കു തെളിയിച്ചതോടെയാണ് മലനിരകളില്‍ മഞ്ഞു പെയ്തിറങ്ങുന്ന ഡിസംബറിന്റെ കുളിരില്‍ കുന്നത്തൂരിലെ പാടിയില്‍ പ്രവേശനം നടന്നത്.

കോമരവും ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റി വെച്ച ശേഷം കങ്കാണിയറയില്‍ വിളക്ക് തെളിയിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്.

ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. കാട്ടിനു നടുവിൽ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഉണ്ട്. ഉത്സവ സമയത്ത് ഇവിടെ ഒരു താൽക്കാലിക മടപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും ചെളികൊണ്ട് നിർമ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.

ഉത്സവം തുടങ്ങുന്നത് ധനുമാസം 2-നു ആണ്. ഉത്സവം മകരം 2-ന് അവസാനിക്കുന്നു. (ഡിസംബർ മാസം മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ).

ജനുവരി 16 ന് ഉത്സവം സമാപിക്കും.

രണ്ടര ലക്ഷത്തിലേറെ പേര്‍ ഇക്കുറി കുന്നത്തൂര്‍ പാടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിങ്ങ് ട്രസ്റ്റി കുഞ്ഞിരാമന്‍ നായനാര്‍ പറഞ്ഞു.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്.

Back to Top