യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തെരുവുയുദ്ധം

Share

തിരുവനന്തപുരം∙ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തെരുവുയുദ്ധം. പൊലീസിനോട് വ്യാപകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസ് സംഘം സെക്രട്ടേറിയറ്റ് പരിസരത്തേക്ക് നീങ്ങി. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലായി കയറി നിന്നു. അതിനിടെ പൊലീസും പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ലാത്തി വീശിയതിന് ശേഷം പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ബസിൽ നിന്ന് പിടിച്ചിറക്കി. ലാത്തിചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു പരുക്കേറ്റു.

Back to Top