Categories
Kerala Latest news main-slider

സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണി(47) അന്തരിച്ചു.

സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണി അന്തരിച്ചു. 47 വയസായിരുന്നു. അര്‍ബുദരോഗബാധിതയായി ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും. 2000ല്‍ ഭാരതി എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. കാര്‍ത്തിക് രാജ, സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്.

‘രാസയ്യ’ എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പിതാവ് ഇളയരാജയ്ക്കും സഹോദരങ്ങളായ കാർത്തിക് രാജയ്ക്കും യുവൻ ശങ്കർ രാജയ്ക്കും വേണ്ടി പാട്ടുകൾ പാടി.സംഗീതസംവിധായകരായ ദേവയ്ക്കും സിർപ്പിയ്ക്കും വേണ്ടിയും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Categories
Kerala Latest news main-slider

ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി; പാകിസ്ഥാനികൾക്കെതിരെ കേസ്

ദുബായ്: പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ നാല് പാകിസ്ഥാനികൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി അനില്‍ വില്‍സെന്റാണ് കൊല്ലപ്പെട്ടത്.

ട്രേഡിംഗ് കമ്പനിയില്‍ പി ആർ ഒ ആയി ജോലി ചെയ്തുവരികയായിരുന്നു അനിൽ വിൻസന്‍റ്. ഈ മാസം മൂന്നാം തീയതി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അനിലിന്റെ സഹോദരൻ പ്രകാശ് ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാൻ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിക്കൊപ്പം പോയതായിരുന്നു അനില്‍.

Categories
Kerala Latest news main-slider

‘ചെർക്കളം ഓർമ്മ’ ഡോ. ശശി തരൂർ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ ജീവിതം അനാവരണം ചെയ്യുന്ന ‘ചെർക്കളം ഓർമ്മ’ എന്ന പുസ്തകം തലസ്ഥാനത്ത് വെച്ച് ഐക്യ രാഷ്ട്ര സഭാ മുൻ അണ്ടർ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. ശശി തരൂർ എം.പി. പ്രകാശനം ചെയ്തു.

ചടങ്ങിൽ സൈത്തൂൺ അക്കാദമി ഡയറക്ടർ സിദ്ദീഖ് സഖാഫി നേമം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി എ.ബി. ശാഫി, മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയും ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാനുമായ നാസർ ചെർക്കളം, മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറിയും ‘ചെർക്കളം ഓർമ്മ’ സ്മരണിക എഡിറ്ററുമായ അമീർ പള്ളിയാൻ എന്നിവർ സംബന്ധിച്ചു.

2024 ജനുവരി 25 ന് വ്യാഴാഴ്ച ഉച്ചക്ക് കൃത്യം രണ്ട് മണിക്ക് കുഞ്ചത്തൂരിൽ മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമത്തിൽ പുസ്തകം വിതരണം നടത്തും

Categories
Kerala Latest news main-slider

പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് പോലീസ് കോണ്‍സ്റ്റബിളാകാം

കേരള പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2024: കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

കേരള പോലീസ് വകുപ്പ് ഇപ്പോള്‍ Police Constable(Trainee) (Armed Police Battalion) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ കേരള പോലീസിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി  2024 ജനുവരി 31 വരെ അപേക്ഷിക്കാം.

Categories
Editors Pick Kerala Latest news main-slider

കേരള പൊലീസിൽ എസ്ഐ ആകാം. ശമ്പളം 95600 രൂപ വരെ, നോട്ടിഫിക്കേഷനിറങ്ങി; അവസാന തിയതി ജനുവരി 31.

ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പൊലീസിലെ സ്വപ്ന ജോലി കയ്യെത്തും ദൂരെ. പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Categories
Kerala Latest news main-slider

രാഹുലിന് ജാമ്യം: ജയിൽവാസത്തിനു ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്

തിരുവനന്തപുരം∙ എട്ടു ദിവസത്തെ ജയിൽവാസത്തിനു ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ഉൾപ്പെടെ നാലു കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. ഇന്നു മാത്രം രണ്ടു കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. ജാമ്യ ഉപാധികൾ കോടതിയിൽ നൽകിയാൽ രാഹുലിന് ഇന്നുതന്നെ പുറത്തിറങ്ങാം. ജയിൽമോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. രാഹുലിനെ ജനുവരി ഒൻപതിനു പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 25,000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.

സെക്രട്ടറിയേറ്റ് മാർച്ച് ആക്രമാസക്തമായതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പൊലീസ് ഒരേ സംഭവത്തിൽ എടുത്ത 3 കേസിൽ 2 എണ്ണത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിനും പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതിനും 2 പൊലീസ് വാഹനങ്ങൾ തകർത്തതിനും പ്രത്യേകം കേസെടുത്തതോടെയാണ് 3 കേസായത്. മൂന്നാമത്തെ കേസിലെ ജാമ്യ ഹർജിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിച്ചത്.

Categories
Kerala Latest news main-slider

കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഭൂമി വാങ്ങുന്നതിന് 68 പേർക്ക് അനുവദിച്ച ധനസഹായ വിതരണം കാസർഗോഡ് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിതരുടെ പുനരധിവാസത്തിനായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഭൂമി വാങ്ങുന്നതിന് 68 പേർക്ക് അനുവദിച്ച ധനസഹായ വിതരണം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്‌തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിക്കുന്നു.

Categories
Kerala Latest news main-slider

ടി.എച്ച്.മുസ്തഫ(84) അന്തരിച്ചു

സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി, കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു ടി.എച്ച്.മുസ്തഫ ( 1941-2024)

വാർധക്യ സഹജമായ അസുഖങ്ങൾ ചികിത്സയിലായിരുന്നു.

Categories
Editors Pick Kerala Latest news main-slider

കാസർഗോഡ് ജില്ലയിലെ വിവിധ ഗവർമെന്റ് സ്ഥാപനങ്ങളിൽ അധ്യാപക /കൗണ്‍സിലര്‍/ജൂനിയര്‍ റസിഡന്റ്/പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ തുടങ്ങി വിവിധ താത്കാലിക ഒഴിവുകൾ

അധ്യാപക ഒഴിവ്

ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ രാവണേശ്വരത്ത് ഹയര്‍ സെക്കന്ററി വിഭാഗം സോഷ്യോളജിയില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 9497601369.

അധ്യാപക ഒഴിവ്

പഡ്രെ വാണിനഗര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂൡലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താത്കാലിക ഒഴിവ്. അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04998 266222, 9048789019.

ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒഴിവ്

കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. കൂടിക്കാഴ്ച്ച ജനുവരി പത്തിന് രാവിലെ 11ന് കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണം. അധികയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സായ പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയില്‍ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9072668543.

അധ്യാപക ഒഴിവ്

അംഗഡിമൊഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി അഞ്ചിന് വെള്ളിയാഴ്ച്ച രാവിലെ 11ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കെ ടെറ്റ് അടക്കമുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, പി.എസ്.സി ലിസ്റ്റിലുള്ളവരും ജോലിയില്‍ മുന്‍ പരിചയമുള്ളവരും അനുബന്ധ രേഖകളും ഹാജരാക്കണം.

കൗണ്‍സിലര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി ദിവസവേതന വ്യവസ്ഥയില്‍ കൗണ്‍സിലര്‍മാരുടെ രണ്ട് ഒഴിവ് (വനിതകള്‍ മാത്രം). യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു/(സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2024 ജനുവരി ഒന്നിന് 24നും 45നും മദ്ധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ മാത്രം മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ (പകര്‍പ്പ് കരുതണം) ജാതി, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി ആറിന് രാവിലെ 10.30ന് കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255466.

Categories
Kerala Latest news main-slider National

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി: ഒന്നരകിലോമീറ്റർ റോഡ് ഷോ

തൃശ്ശൂര്‍: ബിജെപിയുടെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. ഒന്നരകിലോമീറ്റർ റോഡ് ഷോയിൽ തൃശൂർ ആവേശക്കടലായി മാറി. റോഡ്ഷോയിൽ മോദിക്കൊപ്പം സുരേഷ് ഗോപി, കെ സുരേന്ദ്രൻ തുടങ്ങിയവുരും പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയാണ്.

Back to Top