കാസർഗോഡ് ജില്ലയിലെ വിവിധ ഗവർമെന്റ് സ്ഥാപനങ്ങളിൽ അധ്യാപക /കൗണ്‍സിലര്‍/ജൂനിയര്‍ റസിഡന്റ്/പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ തുടങ്ങി വിവിധ താത്കാലിക ഒഴിവുകൾ

Share

അധ്യാപക ഒഴിവ്

ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ രാവണേശ്വരത്ത് ഹയര്‍ സെക്കന്ററി വിഭാഗം സോഷ്യോളജിയില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 9497601369.

അധ്യാപക ഒഴിവ്

പഡ്രെ വാണിനഗര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂൡലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താത്കാലിക ഒഴിവ്. അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04998 266222, 9048789019.

ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒഴിവ്

കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. കൂടിക്കാഴ്ച്ച ജനുവരി പത്തിന് രാവിലെ 11ന് കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണം. അധികയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സായ പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയില്‍ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9072668543.

അധ്യാപക ഒഴിവ്

അംഗഡിമൊഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി അഞ്ചിന് വെള്ളിയാഴ്ച്ച രാവിലെ 11ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കെ ടെറ്റ് അടക്കമുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, പി.എസ്.സി ലിസ്റ്റിലുള്ളവരും ജോലിയില്‍ മുന്‍ പരിചയമുള്ളവരും അനുബന്ധ രേഖകളും ഹാജരാക്കണം.

കൗണ്‍സിലര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി ദിവസവേതന വ്യവസ്ഥയില്‍ കൗണ്‍സിലര്‍മാരുടെ രണ്ട് ഒഴിവ് (വനിതകള്‍ മാത്രം). യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു/(സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2024 ജനുവരി ഒന്നിന് 24നും 45നും മദ്ധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ മാത്രം മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ (പകര്‍പ്പ് കരുതണം) ജാതി, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി ആറിന് രാവിലെ 10.30ന് കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255466.

Back to Top