Categories
Kerala Latest news main-slider

കോട്ടിക്കുളം റയിൽവേ മേൽപ്പാല തറക്കല്ലിടൽ പ്രധാനമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : രണ്ട് പതിറ്റാൻഡിന്റെ കാത്തിരിപ്പിന് വിരാമമെന്ന ആശ്വാസമെന്നോണം പാലക്കുന്നിലെ കോട്ടിക്കുളം റെയിൽവേ മേൽപ്പാല നിർമാണത്തിനായുള്ള തറകല്ലിടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അതിന് മുന്നോടിയായി കോട്ടിക്കുളം റയിൽവേ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം. പി. ഉദ്ഘാടനം ചെയ്തു. റെയിൽവേ കോച്ച് ഡവലപ്പ്മെന്റ് ഓഫീസർ(മംഗ്ലൂറു) ബി. മനോജ് ആമുഖം ഭാഷണം നടത്തി സ്വാഗതമരുളി . ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഗാനാലാപനങ്ങളും നൃത്തവും തിരുവാതിരക്കളിയും ഉണ്ടായിരുന്നു.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക സ്വപ്ന മനോജും സഹായിയായി കാഞ്ഞഞ്ഞാട് ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥിനി ആരാധ്യ രഞ്ജിത്തും പരിപാടിയുടെ അവതാരകരായി. റയിൽവേ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടക്കം സമൂഹത്തിന്റെ നാന തുറയിലെ വ്യക്തികളും വിവിധ സംഘടന പ്രവർത്തകരും അടക്കം നൂറു കണക്കിന് പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കാസർകോട് പാർലിമെന്റ് നിയോജക

മണ്ഡലത്തിലെ ഏഴിമല, ഒളവറ, രാമവില്യം, പാലക്കുന്ന് ഉപ്പള എന്നിവയടക്കം 7 മേൽപ്പാലങ്ങൾക്കാണ് പ്രധാനമന്ത്രി തറകല്ലിട്ടത്.

Categories
Kerala Latest news main-slider National

കോട്ടിക്കുളം മേൽപ്പാലത്തിന് തിങ്കളാഴ്ച്ച പ്രധാനമന്ത്രി തറക്കല്ലിടും

പാലക്കുന്ന് : രണ്ട് പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ആശ്വാസമായി കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും.അതിന്റെ ഔപചാരികമായ ഉദ്ഘാടനം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽഓൺലൈൻ ആയി നിർവഹിക്കും.

കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 10.30 മുതൽ നടക്കുന്ന പരിപാടിയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം. പി, സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ വിശിഷ്ട വ്യക്തികളായി പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറും. കൃത്യം 12.20 മുതൽ പ്രധാനമന്ത്രി നടത്തുന്ന തറക്കല്ലിടലിന്റെ ഉദ്ഘാടനം ഓൺലൈനായി കാണാനുള്ള സൗകര്യം സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റെയിൽവേ സ്റ്റേഷനിൽ അതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

തറക്കലിടലിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത്‌ റെയിൽവേ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു. ചെയർമാൻ പി. ലക്ഷ്മി അധ്യക്ഷയായി.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റയിൽവേ സ്റ്റേഷൻ പരിസരം ഹരിത സേനാംഗങ്ങൾ വൃത്തിയാക്കി.

Categories
Kerala Latest news main-slider

ആറ്റുകാൽ പൊങ്കാല നാളെ (ഞായറാഴ്ച)നടക്കും. തിരുവനന്തപുരം നഗരം പൊങ്കാലയുടെ തയാറെടുപ്പുകൾ ആരംഭിച്ചു

ലക്ഷക്കണക്കിന് വനിതാ ഭക്തജനങ്ങൾ അണിനിരക്കുന്ന ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25, ഞായറാഴ്ച നടക്കും. തിരുവനന്തപുരം നഗരം പൊങ്കാലയുടെ തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പണ്ടാരഅടുപ്പിൽ ഞായറാഴ്ച രാവിലെ 10.30 മണിക്ക് മേൽശാന്തി തീപകരുന്നതോടെ നഗരത്തിലെങ്ങും പൊങ്കാലയ്ക്ക് ആരംഭം കുറിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്കാണ് പൊങ്കാല നിവേദ്യം അർപ്പിക്കുക.

പൊങ്കാല ദിനത്തിൽ നിരവധി സംഘടനകൾ അന്നദാനത്തിന് രജിസ്ട്രേഷൻ എടുത്തു. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ അധികൃതർ അഞ്ച് പ്രത്യേക സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ ഞായറാഴ്ച രാത്രി 8 വരെ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

Categories
Kerala Latest news main-slider

ശരത് ലാൽ- കൃപേഷ് അഞ്ചാം രക്തസാക്ഷി അനുസ്മരണ സമ്മേളനം ഇന്ന് കല്യോട്ട് വൈകുന്നേരം 4മണിക്ക്. കെഎം ഷാജി, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

പെരിയ: രാഷ്ട്രീയ കേരളത്തെ നടുക്കിയ പെ രിയ കല്യോട്ട് ഇരട്ട കൊലപാതകം നടന്നിട്ട് അഞ്ചു വർഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും സിപിഎം പ്രവർത്തകരാൽ വധിക്കപ്പെട്ടിട്ട് ഇന്ന്  അഞ്ചാണ്ട് .

രക്തസാക്ഷിദിനചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഡിസിസി യുടെ പുഷ്‌പാർച്ചന സ്മൃതി മണ്ഡപത്തിൽ നടന്നു .

വൈകിട്ട് നാല് മണിക്ക് നടക്കുന്ന അനുസ്‌മരണ യോഗ ത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും

കൊലക്കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അഞ്ചാം രക്തസാക്ഷിത്വ വാർഷികം ഇന്ന് കല്യോട്ട് നടക്കുന്നത്.

2019 ഫെബ്രുവരി 17ന് രാത്രി എട്ടുമണിയോടെയാണ് അരുംകൊല നടന്നത്. ആദ്യം ലോക്കൽ പോലീസും തുടർന്ന് ക്രൈം ബ്രാഞ്ചും ഒടുവിൽ സിബിഐയും അന്വേഷിച്ച കേസിന്റെ വിചാരണ ഒരു വർഷക്കാലമായി എറണാകുളം സിബിഐ കോടതി യിൽ നടന്നുവരികയാണ്.

Categories
Kasaragod Kerala Latest news main-slider top news

ജില്ലയ്ക്ക് അഭിമാനമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാസ്ഥാനം 

സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വലിയപറമ്പ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും 19ന് കൊല്ലത്ത് നടക്കുന്ന തദ്ദേശദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍, പൊതുഭരണം, സംരംഭക പ്രവര്‍ത്തന മികവ്, കേന്ദ്രവിഷ്‌കൃതപദ്ധതി പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി പരിശോധന നടത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വലിയപറമ്പ പഞ്ചായത്തില്‍ ശുചിത്വ മേഖലയില്‍ എല്ലാ വീട്ടിലും സമ്പൂര്‍ണ്ണ സെപ്റ്റിക് ടാങ്ക് പദ്ധതി ആരംഭിച്ചു. സമ്പൂര്‍ണ്ണ സോക്കേജ് പിറ്റ് ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കിയതും വലിയപറമ്പിലാണ്. സമ്പൂര്‍ണ്ണ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി. എല്ലാ വാര്‍ഡിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. 24 കിലോമീറ്റര്‍ കടല്‍ത്തീരത്ത് 75,000 കാറ്റാടിതൈകള്‍ സ്വന്തമായി നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച് നട്ടുവളര്‍ത്തി. കയര്‍ ഭൂവസ്ത്രമുപയോഗിച്ച് 18 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് തുടക്കമായി. ആരോഗ്യ മേഖലയില്‍ കായകല്‍പം അവാര്‍ഡ് നേടിയത് അടക്കമുള്ള സേവനങ്ങള്‍, ഹരിത കര്‍മ്മ സേന വാതില്‍ പടി സേവനത്തിന്റെ ഭാഗമായി ഫീസ് 100 ശതമാനം പിരിച്ചു. സംസ്ഥാനത്ത് ആദ്യമായി നാലാം തവണയും നികുതി പിരിവ് ആദ്യമായി പൂര്‍ത്തീകരിച്ചു. 44 വര്‍ഷത്തിനിടയില്‍ കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ആദ്യമായി പഞ്ചായത്ത് നേടിയിരുന്നു. വി.വി.സജീവന്‍ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പുരസ്‌കാരം മികച്ച ജനകീയ കൂട്ടായ്മയുടെ നേട്ടമാണെന്ന് പ്രസിഡണ്ട് വി.വി.സജീവന്‍ പറഞ്ഞു.

 

പൊതു ഭരണം, സംരംഭ പ്രവര്‍ത്തനം, വാര്‍ഷിക പദ്ധതികള്‍, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ശുചിത്വ ഹരിതാഭ ഗ്രാമം, സ്വയം പര്യാപ്ത അടിസ്ഥാന സൗകര്യം, സാമൂഹ്യ സുരക്ഷാ ഗ്രാമം, ജലസമൃദ്ധഗ്രാമം, ലിംഗ സമത്വ വികസനം, ജല സമൃദ്ധ ഗ്രാമം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ഗ്രാമപഞ്ചായത്തുകളുടെ മൂല്യ നിര്‍ണയത്തിനായി പരിഗണിച്ചത്.

 

 

 

സംസ്ഥാന തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയിലെ മുട്ടാര്‍, കോട്ടയം ജില്ലയിലെ മരങ്ങാട്ട്പള്ളി എന്നീ പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നടി.

 

 

നീലേശ്വരം സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത്

 

സ്വരാജ് ട്രോഫിയുമായി മുന്നില്‍

 

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ചരിത്ര രേഖയില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്താവുന്നതാണ് ഈ അവാര്‍ഡ് നേട്ടം. പോരായ്മകളും പരിമിതികളും ഏറെയുണ്ടെങ്കിലും ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് നൂതനമായിട്ടുള്ള കാഴ്ചപ്പാടുകള്‍, സുതാര്യത, സുസ്ഥിരത, സമഗ്രത, എന്നിവയിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഏറെ അഭിമാനകരമായിട്ടുള്ള സമ്മാനമാണ് ലഭിച്ചത്. നമ്മുടെ സ്രോതസ്സുകളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി വികസനത്തിന്റെ ഔന്നിത്വം സ്വപ്നം കാണുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനും കൂടുതല്‍ മികച്ചു നിന്നതിനാണ് സംസ്ഥാന തലത്തില്‍ ലഭിച്ച ഈ അംഗീകാരമെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ പറഞ്ഞു.

 

2022-23 പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വാട്ടര്‍ എ.ടി.എം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലീനിക്ക്, അതിജീവനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്‌നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, താലൂക്ക് ആശുപത്രിയിലും, സാമൂഹികാരോഗ്യ കേന്ദ്രത്തിലും രാത്രികാല ഒ.പി, മൂന്ന് ഫിഷ്റ്റുകളിലായി രാത്രികാലങ്ങളിലടക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം, ചെറുവത്തൂര്‍ സി.എച്ച്.സി യില്‍ ബ്ലോക്ക്തല ഫിസിയോ തെറാപ്പി സെന്റര്‍, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് കൊണ്ട് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌ക്കരണത്തിന് ആധുനിക സംവിധാനങ്ങളോടുകൂടിയ ആര്‍.ആര്‍.എഫ് മാതൃക. കാര്‍ഷിക രംഗത്ത് യന്ത്ര വത്കൃത തൊഴില്‍ സേന, അഭ്യസ്ത വിദ്യരായ പട്ടകജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ്-സെറ്റ് പരിശീലനം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ശില്പശാല, സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും, വ്യാവസായ മേഖലയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ബ്രാന്‍ഡില്‍ മുരങ്ങയില, തുളസിയില ടീ-ബാഗ് യൂണിറ്റുകള്‍, ഇന്‍വെസ്റ്റേഴ്‌സ് മീറ്റു്, ക്ഷീര വികസന മേഖലയില്‍ ക്ഷീര വര്‍ദ്ധിനി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില സബ്‌സിഡി, ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹന വിതരണം. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസന പ്രവര്‍ത്തനങ്ങള്‍, തരിശു രഹിത ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികമേള. സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും ശുചിത്വ സമുച്ചയങ്ങള്‍, കുടിവെള്ള പദ്ധതികള്‍, കുളം നവീകരണം, വനിതാ വിപണന കേന്ദ്രങ്ങള്‍, ബ്ലോക്ക്തല ദുരന്ത നിവാരണ സേന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 946845 തൊഴില്‍ ദിനങ്ങളും 662 വ്യക്തിഗത ആസ്തികളും സൃഷ്ടിച്ചു കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി, എന്നിങ്ങനെ സര്‍വ്വതലത്തിലും വികസനങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചു.

 

തെളിമയാര്‍ന്ന വികസന കാഴ്ചപ്പാടിന്റെയും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ആസുത്രണ മികവിന്റെയും ജനകീയവും നവീനവുമായ വികസന മോണിറ്ററിംഗിന്റെയും നേട്ടങ്ങള്‍ക്കൊപ്പം ഭരണസമിതിയുടെയും ജീവനക്കാരുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ഉറച്ച പിന്തുണയും നേതൃ മികവും ജനങ്ങളുടെ പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങള്‍ക്ക് നിതാനം. പ്രിയ സഹപ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഗ്രാമപഞ്ചായത്തുകള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങി മുഴുവന്‍ പേര്‍ക്കും പ്രസിഡണ്ട് മാധവന്‍ മണിയറ നന്ദി അറിയിച്ചു.

 

ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജന പിന്തുണയുമാണ് മാധവന്‍ മണിയറ പ്രസിഡണ്ടായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്കാധാരം.

 

 

പൊതുഭരണം, സംരംഭ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ഘടക പദ്ധതികളുടെ പ്രവര്‍ത്തനം, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കുമായുള്ള പദ്ധതികള്‍, ഊര്‍ജ്ജ സൗഹൃദ, ജല സൗഹൃദ പദ്ധതികള്‍, ജീവിത ശൈലീ രോഗ പ്രതിരോധം, ഡയാലിസിസ് സൗകര്യം, ഐ.എസ്.ഒ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് മികച്ച ബ്ലോക്ക് പഞ്ചായത്തുകളെ കണ്ടെത്തുന്നതിന് പരിഗണിച്ചത്.

 

 

ചെറുവത്തൂരിന് വീണ്ടും അംഗീകാരം

 

ജില്ലയിലെ മികച്ച പഞ്ചായത്തായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്. 2022-2023 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതിനുമുമ്പ് അഞ്ച് തവണ അവാര്‍ഡ് ചെറുവത്തൂരിനെ തേടിയെത്തിയിരുന്നു. ജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖല, മാലിന്യമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതി നിര്‍വ്വഹണം, കേന്ദ്ര സംസ്ഥാനവിഷ്‌ക്യത പദ്ധതികള്‍, ജെന്‍ഡര്‍ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ സദ്ഭരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികവ് കാണിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ മികവ്, സാമൂഹ്യക്ഷേമം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂട്ടായ്മയിലൂടെ നേടുവാന്‍ സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീളയുടെ നേതൃത്വത്തില്‍ 17 അംഗ ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൈമാറി കിട്ടിയ ഘടകസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ സംവിധാനമാകെ ഭരണസമിതിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മികച്ച നേട്ടം കൈവരിക്കുവാന്‍ സാധിച്ചതെന്ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള പറഞ്ഞു.

 

 

 

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക

 

ബേഡഡുക്കയ്ക്ക് വീണ്ടും സ്വരാജ് ട്രോഫി

 

2022-23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വ്വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികവിന് സംസ്ഥാന സര്‍ക്കാര്‍ ജില്ലാതലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിനാണ് ബേഡഡുക്ക അര്‍ഹമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം നികുതി തുക പിരിച്ചെടുക്കുകയും 100 ശതമാനം പദ്ധതി തുക ചെലവഴിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്താണ് ബേഡഡുക്ക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. കൂടാതെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലെ പ്രവര്‍ത്തന മികവും കൂടി കണക്കിലെടുത്താണ് അവാര്‍ഡ്. കാര്‍ഷിക ഭൂവികസന മേഖലയിലും ക്ഷീര മേഖലയിലും, ശിശു സൗഹൃദ പഞ്ചായത്തെന്ന നിലയിലും, സംരംഭക വര്‍ഷത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചും മികച്ച പ്രവര്‍ത്തനമാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയത്.

 

ബേഡഡുക്ക പഞ്ചായത്തിലെ പൊതുജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തന ഫലമായാണ് പഞ്ചായത്തിന് തുടര്‍ച്ചയായ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സഹായകമായതെന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ പറഞ്ഞു.

 

 

 

മഹാത്മാ പുരസ്‌കാരം ജില്ലയില്‍ മടിക്കൈ പഞ്ചായത്തിന് ഒന്നാം സ്ഥാനം

 

2022-23 വര്‍ഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവിനെ അടിസ്ഥാനമാക്കി തദ്ദേശ വകുപ്പ് നല്‍കുന്ന മഹാത്മ പുരസ്‌കാരം ജില്ലയില്‍ മടിക്കൈ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 221433 തൊഴില്‍ ദിനം സൃഷ്ടിച്ചു. 1804 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കി. 2682 സജീവ കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് ശരാശരി 82 ദിവസം തൊഴില്‍ നല്‍കാന്‍ പഞ്ചായത്തിന് സാധിച്ചു. മെറ്റീരിയല്‍ വിനിയോഗം 25 ശതമാനത്തില്‍ മുകളിലാണ്. വ്യക്തിഗത ആസ്തികള്‍, ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നത്തിനായി റോഡ് നിര്‍മ്മാണം, ഡ്രൈനേജ്, നടപ്പാത കൂടാതെ തോടുകള്‍ സംരക്ഷിക്കുന്നതിനു കയര്‍ ഭൂവസ്ത്രം തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി. 9 കോടി 35 ലക്ഷം രൂപ ചിലവഴിച്ച് മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരത്തിനു ജില്ലയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കഴിഞ്ഞവര്‍ഷം ജില്ലയില്‍ രണ്ടാം സ്ഥാനമായിരുന്നു.

 

പനത്തടി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കിയ തൊഴില്‍ ദിനങ്ങളുടെ ശതമാനം, തൊഴില്‍ലഭിച്ച കുടുംബങ്ങളുടെ ശതമാനം, തൊവില്‍ ലഭിച്ച എസ്.സി, എസ്.ടി കുടുംബങ്ങളുടെ ശതമാനം, ആകെ 100 ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ ശതമാനം, കൂലിവിതരണം, മുന്‍ വര്‍ഷത്തെ പ്രവൃത്തി പുരോഗതി, മെറ്റീരിയല്‍ വിനിയോഗ പുരോഗതി, പശുതൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍കൂട്, ആസോള ടാങ്ക്, കിണര്‍ റീച്ചാര്‍ജ്ജ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.

Categories
Kerala Latest news main-slider

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 % സബ്‌സിഡി 35 % ആക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.

വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ തുടര്‍ന്നാണ് മന്ത്രിസഭ സബ്‌സിഡി കുറക്കാൻ തീരുമാനിച്ചത്. നവംബറിൽ ഇക്കാര്യം എൽ.ഡി.എഫ് യോഗം പരിഗണിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ വൈകിയിരുന്നു.

Categories
Kerala Latest news main-slider

ഡേ കെയറിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ട് വയസുകാരൻ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തി

തിരുവനന്തപുരം: കാക്കമൂലയിലെ സ്വകാര്യ സ്കൂളിന്റെ ഭാഗമായ ഡേ കെയറിലെ അധികൃതരുടെ അശ്രദ്ധക്കും അനാസ്ഥയ്ക്കുമെതിരെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. ഡേ കെയറിലെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ട് വയസുകാരൻ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിയ സംഭവത്തിലാണ് കേസെടുത്തത്.

ഡേ കെയറിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ട് വയസുകാരൻ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തി. സംഭവമറിഞ്ഞ് ഞെട്ടിയെങ്കിലും മകൻ സുരക്ഷിതമായി വീട്ടിലെത്തിയതിൻ്റെ ആശ്വാസത്തിലാണ് രക്ഷിതാക്കൾ. നേമം കല്ലിയൂർ കാക്കമൂലയിൽ താമസിക്കുന്ന അർച്ചനയുടെ മകൻ അങ്കിത് സുധീഷാണ് കാക്കമൂലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളിൽനിന്ന് തിങ്കളാഴ്ച വിജനമായ റോഡിലൂടെ ഒറ്റക് വീട്ടിൽ എത്തിയത്

കരഞ്ഞും ഭീതിയോടെ ഓടിയും അങ്കിത് പോകുന്ന ദൃശ്യങ്ങൾ റോഡരികിലെ സി.സി.ടി.വിയിൽ നിന്ന് വീട്ടുകാർക്ക് കിട്ടിയിരുന്നു. ഇതിൽ ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി കടന്നുപോയതായിട്ടാണ് കണ്ടത്. പിന്നീട് അങ്കിത് വീട്ടിലെത്തുന്നത് രണ്ട് മണി കഴിഞ്ഞിട്ടും.

സംഭവസമയത്ത് മൂന്ന് ടീച്ചർമാരും സ്കൂളിന് പുറത്തുപോയിരുന്നതയാണ് പറയുന്നത്. അങ്കിത്ത് വീട്ടിലെത്തിയശേഷം വീട്ടുകാർ സ്കൂളിൽ വിവരം അറിയിച്ചപ്പോഴാണ് കുട്ടി പോയ കാര്യം സ്ക്‌കൂളധികൃതർ അറിയുന്നത്.

ജീവനക്കാരുടെ എണ്ണം കുറവാണെങ്കിലും കൊച്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിൽ ഗേറ്റ് പൂട്ടി സുരക്ഷിതമാക്കാത്തതിൽ പരാതി ഉയർന്നിട്ടുണ്ട്. അമ്മ അർച്ചനയുടെ പരാതിയെ തുടർന്ന് നേമം പോലീസ് കേസെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പുറത്തിറക്കിയപ്പോൾ സംഭവിച്ചതാണെന്നും ആ സമയത്ത് കുട്ടികളെ നോക്കാൻ സ്കൂളിൽ ഒരു ജീവനക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സകുറ്റകാർക്കെതിരെയും നടപടി ഉണ്ടാകും

Categories
Kerala Latest news main-slider

തപസ്യ സംസ്ഥാന വാർഷികോൽസവത്തിന് കാഞ്ഞങ്ങാട് നെല്ലിത്തറയിൽ തുടക്കം. കേന്ദ്ര സംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഓൺലൈനിലൂടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.  

കാഞ്ഞങ്ങാട്:പഞ്ചമദ്ദള കേളികൊട്ടുണർന്നു. തപസ്യ കലാസാഹിത്യ വേദി 48 മത് സംസ്ഥാന വാർഷികാഘോഷങ്ങൾക്ക് കാഞ്ഞങ്ങാട് നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തിൽ വർണ്ണാഭമായ തുടക്കം.

സംസ്ഥാന പ്രസിഡൻ്റ് പ്രൊഫസർ പി ജി.ഹരിദാസ് പതാക ഉയർത്തി .കേന്ദ്ര സംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഓൺലൈനിലൂടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് പ്രൊഫസർ പി ജി.ഹരിദാസ് അധ്യക്ഷനായി. വിഷ്ണു ഭട്ട് വെള്ളിക്കോത്ത്  സ്വാഗത ഗാനവും കുമാരി ശ്രീനിധി കെ.ഭട്ട് നന്ദി ഗീതം അവതരിപ്പിച്ചു.

തെയ്യം കലാചാര്യൻ പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ ,പ്രശസ്ത നർത്തകി ഡോ .കൃപ ഫഡ്കേ എന്നിവർ മുഖ്യാതിഥികളായി.

 കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.എം വി നടേശൻ സ്മരണിക പ്രകാശനം ചെയ്തു. ചിൻമയാ മിഷൻ കേരള റീജിയൺ തലവൻ സ്വാമി വിവിക്താനന്ദസരസ്വതി അനുഗ്രഹഭാഷണം നടത്തി . പൂരക്കളി ആചാര്യൻ പി.ദാമോദര പണിക്കർ ,തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കല്ലറ അജയൻ ,സംസ്കാർ ഭാരതി അഖില ഭാരതീയ കാര്യകാരി സദസ്യൻ കെ.ലക്ഷ്മി നാരായണൻ ,സ്വാഗത സംഘം രക്ഷാധികാരി കെ.ദാമോദരൻ ആർക്കിടക് ,ജില്ലാ പ്രസിഡൻ്റ് കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

 സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി രാമചന്ദ്രൻ സ്വാഗതവും സെക്രട്ടറി എംവി ശൈലേന്ദ്രൻ നന്ദിയും പറഞ്ഞു.

ഈ വർഷത്തെ ദുർഗ്ഗാദത്തപുരസ്കാരം യദുകൃഷ്ണന്

ഗാനരചിതാവ് കെ എസ് കുണ്ടൂർ സമ്മാനിച്ചു.

തപസ്യ സംസ്ഥാന ഉപാധ്യക്ഷൻമാരായ ശ്രീശൈലം ഉണ്ണികൃഷ്ണൻ ദുർഗ്ഗാദത്ത് അനുസ്മരണവും നടത്തി.തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കല്ലറ അജയൻ അധ്യക്ഷനായി .

പി എം മഹേഷ് സ്വാഗതവും പിജി ശ്രീകുമാർ നന്ദിയും പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട

250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.നീലേശ്വരം ഉണ്ണികൃഷ്ണമാരാരും സംഘവും അവതിരിച്ച പഞ്ചമദ്ദള കേളി സദസിനെ ഹൃദ്യമാക്കി.

വൈകിട്ട് 6ന് നടക്കുന്ന കലാസന്ധ്യ

പ്രശസ്ത നർത്തകി ഡോ .കൃപ ഫഡ്കെ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ഉപാദ്ധ്യക്ഷത രജനി സുരേഷ്

അധ്യക്ഷത വഹിക്കും. പൂരകളി ,യാക്ഷഗാനം ,ഓട്ടൻതുള്ളൽ ,തിരുവാതിര ,നൃത്തശിൽപ്പം , കൈ കൊട്ടിക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.വിവിധ ശിൽപ്പ – ചിത്രപ്രദർശനം ഒക്കും .

നാളെ രാവിലെ 8.30 ന് നടക്കുന്ന പ്രതിനിധി സഭ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ പി ജി ഹരിദാസ് അധ്യക്ഷനവും.

വാർഷിക റിപ്പോർട്ട്

സംസ്ഥാന സെക്രട്ടറി കെ ടി.രാമചന്ദ്രനും വാർഷിക കണക്ക് ട്രഷറർ അനൂപ് കുന്നത്ത്

അവതരിപ്പിക്കും.11 ന് സംഘടനാ ചർച്ച തപസ്യ സുവർണ്ണ ജയന്തി ആഘോഷം . സമാപന സഭയിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് കെ പി രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.

Categories
Kerala Latest news main-slider

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവർ ആയ പനച്ചിയിൽ അജി ( 42) ആണ് കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലി​ഗദ്ധിയിലാണ് കാട്ടാന കയറിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാട് കയറ്റിയ ആനയാണ് ജനവാസ മേഖലയിലേക്ക് എത്തിയത്

കഴിഞ്ഞ നാല് ദിവസമായി ഈ ആന വയനാടൻ കാടുകളിലും ജനവാസ മേഖലകളിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരള വനം വകുപ്പ് സഞ്ചാരപഥം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തിൽ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകർത്തു. ഇപ്പോഴും കാട്ടാന ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ്

Categories
Kerala Latest news main-slider

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം മുന്നാട് പീപ്പിള്‍സ് കോളേജില്‍ സ്‌പീക്കർ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു

സര്‍വ്വകലാശാലകള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരങ്ങള്‍ നടക്കാന്‍സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളും കോണ്‍സ്റ്റിറ്റിയുവന്റ് കോളജുകളും ആരംഭിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.കണ്ണൂര്‍ സര്‍വകലാശാല കലോത്സവം മുന്നാട് പീപ്പിള്‍സ് കോളേജില്‍ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തോടെ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നും,സാധാരണക്കാര്‍ക്ക് പഠിക്കുന്ന റിസര്‍വേഷന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ വരുമ്പോള്‍ മറ്റു സര്‍വ്വകലാശാലകള്‍ തകരുമെന്ന് ഭയക്കുന്നവര്‍ ആത്മവിശ്വാസക്കുറവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു

കലോത്സവങ്ങള്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടമാക്കാനുള്ള വേദിയാണ്. വീറും വാശിയോടു കൂടിയുള്ള മത്സരങ്ങള്‍ കുട്ടികള്‍ തമ്മിലായിരിക്കണം. അധ്യാപകരും രക്ഷിതാക്കളും തമ്മിലാകരുത്. മതേതര മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച് കലകളടക്കമുള്ള എല്ലാത്തിനേയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണമെന്നും ഷംസീര്‍ പറഞ്ഞു.

പഠന-പഠനേതര കാര്യങ്ങളില്‍ ഒരുപോലെ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവം കൂടുതല്‍ ജനകീയമാക്കണം മുന്നാട് ഗ്രാമത്തിലെ ജനങ്ങള്‍ കലോത്സവം ഏറ്റെടുത്തതു കൊണ്ടാണ് കണ്ണൂര്‍ സര്‍വകലാശാല കലോത്സവം വിജയകരമായതെന്നും അദ്ദേഹം പറഞ്ഞു

വേദി ഒന്നായ – ബഹുസ്വരത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു.എം. രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍,നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, നടി ചിത്രാ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍

സീനിയര്‍. പ്രൊഫ. ബിജോയ്‌നന്ദന്‍

ആമുഖ പ്രഭാഷണ നടത്തി.

കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ. അശോകന്‍,ഡോ രാഖി രാഘവന്‍, ടി പി അഷറഫ്,പ്രമോദ് വെള്ളച്ചാല്‍, എം സി രാജു,

കണ്ണൂര്‍ സര്‍വ്വകലാശാല ഡിഎസ്എസ്

ടിപി നഫീസ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്മാരായ സിജി മാത്യു, കെ മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍

ഡോ. അബ്ദുല്‍ റഫീഖ്, പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി കെ ലൂക്കോസ്, സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ഇ പത്മാവതി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിപിന്‍രാജ് പായം,കരുണാകരന്‍,മുഹമ്മദ് ഫവാസ്യ,അനന്യ. ആര്‍. ചന്ദ്രന്‍,സൂര്യജിത്ത്

കെ പ്രജിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. പി അഖില. സ്വാഗതവും കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി പ്രതിക് നന്ദിയും പറഞ്ഞു.

മുന്നാട് കലാക്ഷേത്രത്തിലെ നൃത്ത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച

സ്വാഗതനൃത്തത്തോട് കൂടിയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കമായത്. മുന്നാട് പീപ്പിള്‍സ് കോളേജില്‍ വിവിധ വേദികളില്‍ നടക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും.സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വര്‍ഷ, സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

 

 

Back to Top