Categories
Kasaragod Latest news main-slider

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്.  അച്ഛനും രണ്ട് മക്കളുമാണ്  മരിച്ചത്  മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.

ആംബുലന്‍സില്‍ സഞ്ചരിച്ച രോഗി ഉഷ, ഡ്രൈവര്‍, ബന്ധു ശിവദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Categories
Kasaragod Latest news main-slider

ആയമ്പാറ ശ്രീ വിഷ്ണു ഗ്രന്ഥാലയത്തിന്റെ ആസ്വാദന കുറിപ്പ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

ആയമ്പാറ ശ്രീ വിഷ്ണു ഗ്രന്ഥാലയത്തിന്റെ വായന വെളിച്ചം തുടരുന്നു. യോഗത്തിൽ ബാലവേദി സെക്രട്ടറി അനന്യ മധു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഒന്നാം ഘട്ട ആസ്വാദന കുറിപ്പിലെ വിജയ്കൾക്കുള്ള സമ്മാനം വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിലേക്കുള്ള പുസ്തങ്ങങ്ങൾ കുട്ടികൾക്കു നൽകുകയും ചെയ്തു.

Categories
Kasaragod Latest news Literature main-slider

എം.എ.മുംതാസിൻ്റെ ഗുൽമോഹറിൻ ചാരെ എന്ന പുസ്തകം പ്രൊ:ഇ.കുഞ്ഞിരാമന് ആദ്യ പ്രതി നൽകി കഥാകുലപതി ടി.പത്മനാഭൻ പ്രകാശനം ചെയ്തു.

പെരിങ്ങോം: എം.എ.മുംതാസ് ടീച്ചറുടെ ഓർമ്മക്കുറിപ്പ് വായിച്ചതിലൂടെ എനിക്ക് എൻ്റെ കുട്ടിക്കാലമാണ് ഓർമ്മ വന്നതെന്ന് കഥയുടെ കുലപതി ടി. പത്മനാഭൻ പറഞ്ഞു. കവിയത്രിയും എഴുത്തുകാരിയുമായ എം. എ. മുംതാസ് ടീച്ചറുടെ പുതിയ പുസ്തകമായ ഗുൽമോഹറിൻ ചാരെ എന്ന പുസ്തകം പ്രൊഫസർ ഇ. കുഞ്ഞിരാമന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാഹിത്യലോകമാകുന്ന പൂന്തോട്ടത്തിൽ എം.എ.മുംതാസ് ടീച്ചറുടെ രചനക്കും അതിൻ്റെതായ പ്രസക്തിയും ഭംഗിയുമുണ്ട്. മുംതാസിൻ്റെ ഓർമ്മക്കുറിപ്പ് ആത്മകഥയല്ല പക്ഷെ സാഹിത്യശാഖയിൽ പ്രസക്തമായ കൃതിയായി നിലനിൽക്കും. കുട്ടിക്കാലവും യുവത്വവും അതിൽ വിവരിക്കുന്നതോടെപ്പം ഒരു ഗ്രാമത്തിൻ്റെ കഥയും ചരിത്രവും നന്മയും അതിലുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആത്മകഥകൾ എഴുതുവാൻ വിമുകത കാണിക്കുന്ന സമയത്ത് ഈ ഓർമ്മക്കുറിപ്പും വ്യത്യസ്തമാക്കുന്നു, ചെറിയ കാലം കൊണ്ട് നിരവധി രചനകൾ നിർവഹിച്ച എം.എ.മുംതാസ് ടീച്ചറുടെ കൃതികൾ പലതും ചർച്ച ചെയ്യപ്പെടുന്നവയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ടി.ഐ. മധുസൂദനൻ എം.എൽ. എ പറഞ്ഞു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുസ്തക പരിചയം കാലടി സംസ്കൃത സർവകലാശാല മുൻ ഡയറക്ടർ ഡോ.ഇ.ശ്രീധരൻ നിർവഹിച്ചു. പോത്താങ്കണ്ടം ആനന്ദഭവനം ആദ്ധ്യാത്മിക സാംസ്കാരിക കേന്ദ്രത്തിലെ കൃഷ്ണാനന്ദ ഭാരതി സ്വാമിജി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗം ഷജീർ ഇഖ്ബാൽ, പി.വി.തമ്പാൻ, കെ.ടി.സഹദുള്ള, എം.വി.കുഞ്ഞിരാമൻ, കെ.വി. പവിത്രൻ, പി.വി.സുരേഷ്കുമാർ, കെ. രാമകൃഷ്ണൻ, കൊട്ടില മുഹമ്മദ് കുഞ്ഞി,

മുസ്തഫ പൊന്നമ്പാറ എന്നിവർ പ്രസംഗിച്ചു. എം. എ.മുംതാസ് മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ സംബന്ധിക്കേണ്ട മുൻ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ. കുഞ്ഞികൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി തുടങ്ങിയത്.

 

Categories
Kasaragod Latest news main-slider

കൂടിവെള്ള ക്ഷാമം നേരിടുന്ന കീക്കാൻ ദാവൂദ് മൊഹല്ല പ്രദേശങ്ങൾ ജനപ്രധിനിധി സംഘം സന്ദർശിച്ചു 

രൂഷമായ കൂടിവെള്ള ക്ഷാമം നേരിടുന്ന കീക്കാൻ ദാവൂദ് മൊഹല്ല പ്രദേശങ്ങൾ ജനപ്രധിനിധി സംഘം സന്ദർശിച്ചു

എം എൽ എ സി എച്ച് കുഞ്ഞമ്പു ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരിന്നു

ഉപ്പുവെള്ളം കയറാതിരിക്കാൻ റെഗുലേറ്റർ നിർമിക്കുന്ന സ്ഥലം, അപകടാവസ്ഥയിലുള്ള മൂക്കുഡ് പാലം തുടങ്ങിയ പ്രദേശങ്ങളും സംഘം സന്ദർശിച്ചു

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ കുമാരൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നസ്നിൻ വഹാബ്, കെ രവി വർമ്മൻ, ടിപി കുഞ്ഞബ്ദുള്ള ഹാജി, പി രാജൻ, സൂരജ്, പി അബ്ബാസ്, ഡോക്ടർ എം ബലരാമൻ നമ്പ്യാർ, കുഞ്ഞാഹമ്മദ്, കെഎം അഷറഫ്, സത്യൻ പൂച്ചക്കാട് , കെ. നാരായൺ, അബ്ദുൽ ലത്തീഫ്, അബ്ദുൽ റഹ്മാൻ ഹാജി, പ്രീതി, അബ്ദുൽ റഹ്മാൻ മാസ്റ്റർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരിന്നു.

Categories
Kasaragod Latest news main-slider

ആദ്യ മഴയിൽ തന്നെ വെള്ളക്കെട്ട്, ചെർക്കള ടൗൺ വെള്ളത്തിൽ

ഇത്തരം അവസ്ഥ വരും എന്ന് നേരെത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു എന്ന് സമര സമിതി അറിയിച്ചു .

ആദ്യ മഴയിൽ ഇങ്ങനെയെങ്കിൽ വരാൻ പോകുന്ന കാലവർഷത്തിൽ എന്താകും എന്ന ആവലാതിയിലാണ് നാട്ടുകാർ

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്നങ്ങൾ ഉയർത്തി നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതർ പണി തുടരുകയായിരുന്നു.

നേരെത്തെ ഉണ്ടായ ഓവ്ചാൽ ഇല്ലാതാക്കി. പുതിയത് ഉണ്ടാക്കിയിട്ടും ഇല്ല. റീജിയണൽ ഓഫിസറെയും പ്രൊജക്റ്റ്‌ ഡയറക്ടറെയും എം എൽ എ യുടെ നേതൃത്വത്തിൽ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികൾ പാടെ അവഗണിച്ചു.

ചർച്ചയെ തുടർന്ന് പണി നിർത്തിയെങ്കിലും പരിഹാര നടപടികൾ ആയിട്ടില്ല. ചെർക്കള ടൗൺ പൂർണ്ണമായും ഒന്നര മീറ്റർ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം.

കുഴച്ചെടുത്ത ഏതാണ്ട് നൂറ് മീറ്റർ പിന്നീട് മണ്ണിട്ട് നീർത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയിൽ ആണ് നേരെത്തെ ഉണ്ടായിരുന്ന 2 മീറ്റർ വ്യാപ്തി ഉള്ള ഓവ്ചാൽ നിലവിലുള്ളത്.

പുതിയ ഓവ്ചാൽ വെറും അരമീറ്റർ മാത്രമായിരുന്നു സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ സൂചന സമരം നാട്ടുകാർ കൂട്ടായ്മ ഉണ്ടാക്കി രണ്ട് മാസങ്ങൾക്ക് മുമ്പ് നടത്തിയിരുന്നു.

Categories
Kasaragod Latest news main-slider

കേരള വെളുത്തേടത്ത് നായർ സമാജം ( കെ വി എൻ എസ് ) ജില്ല ആസ്ഥാനമന്ദിര ഉത്ഘാടനം കാഞ്ഞങ്ങാട് നടന്നു

കേരള വെളുത്തേടത്ത് നായർ സമാജത്തിന്റെ നവീകരിച്ച ജില്ല ആസ്ഥാനമന്ദിരത്തിൻ്റെ ഉൽഘാടനവും രാഷ്ട്രപതിയുടെ അവാർഡ് ജേതാവും പ്രശസ്ത കഥകളി ആചാര്യനും സമുദായ അംഗവുമായ പത്മശ്രീ സദനം ബാലകൃഷ്ണന് ആദരവും നൽകി

കാഞ്ഞങ്ങാട്:കേരള വെളുത്തേടത്ത് നായർ സമാജം ( കെ വി എൻ എസ് ) ജില്ല ആസ്ഥാനമന്ദിരത്തിൻ്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉൽഘാടനവും രാഷ്ട്രപതിയുടെ അവർഡ് നേടിയ പ്രശസ്ഥ കഥകളി ആചാര്യൻ സമുദായ അംഗവുമായ പത്മശ്രീ സദനം ബാലകൃഷ്ണന് ആദരവും നൽകി.

കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ജില്ല ആസ്ഥാനമന്ദിരത്തിൻ്റെ ഉൽഘാടനം കെ വി എൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ നായർ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സംഘടന ശക്തിയാർജ്ജിക്കുന്നതിലൂടെ മാത്രമേ സാംസ്കാരികമായ മുന്നേറ്റം സാധ്യമാവുകയുള്ളൂവെന്നും നാടിൻ്റെ വളർച്ച അടയാളപ്പെടുത്തുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കെ.വി.എൻ എസ് ജില്ല പ്രസിഡണ്ട് വി.കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.

ചടങ്ങിൽ വെച്ച് സമുദായ അംഗവും രാഷ്ട്രപതിയുടെ പത്മശ്രീ അവാർഡ് നേടിയ പ്രശസ്ത കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്ണനെ യോഗം പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

തൻ്റെ പേരിലൂടെയല്ല മറിച്ച് താൻ നിരന്തരമായി ആത്മസമർപണം ചെയ്ത കഥകളി എന്ന മഹത്തായ കലയാണ് തന്നെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ഇടയായതെന്നും ഇരുപത്തിരണ്ട് രാജ്യങ്ങൾക്ക് കഥകളിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പകർന്നു കൊടുക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മറുപടി പ്രസംഗത്തിൽ സദനം ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സമാജത്തിൻ്റെ പൂർവ്വകാല സാരഥികളായ പി.വി.കുഞ്ഞിരാമൻ മാസ്റ്റർ,കൃഷ്ണൻ മാസ്റ്റർ നീലേശ്വരം,വി.ചന്തു വൈദ്യർ പരവനടുക്കം,വി.കേളു ചാലിങ്കാൽ,വി.രാമൻ മാസ്റ്റർ നീലേശ്വരം,വി.കുഞ്ഞൂണ്ടൻ നീലേശ്വരം എന്നിവരുടെ ഛായാചിത്രങ്ങൾ സംഘടനയുടെ രക്ഷാധികാരി വി.നാരായണൻ അനാഛാദനം ചെയ്തു.

കെ വി എൻ എസ് കണ്ണൂർ ജില്ല സെക്രട്ടറി എം.പി രാജേഷ്,പി.ചന്തു കിനാവൂർ,രാമകൃഷ്ണൻ നീലേശ്വരം, വി.ദാമോദരൻ,സുജാത കൊടവലം,കെ,ഗോപി മാസ്റ്റർ,എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി കെ.ബി. ശ്രീധരൻ സ്വാഗതവും, ജില്ല ട്രഷറർ രാധാകൃഷ്ണൻ കാനത്തൂർ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

നീലേശ്വരം പ്രതിഭകോളേജ് ബി കോംഅലുമിനി94 പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

കാഞ്ഞങ്ങാട്:-നീലേശ്വരം പ്രതിഭ 1994വർഷത്തെബികോംവിദ്യാർത്ഥികളുടെ കൂട്ടായ്മയായ അലുമിനി94പൂർവ്വ വിദ്യാർത്ഥി സംഗമവുംഅനുമോദനവുംഗുരുവന്ദനവുംനടന്നു.സംസ്ഥാനത്തിനകത്തും പുറത്തുംവിവിധ മേഖലകളിൽജോലി പൂർവ്വവിദ്യാർത്ഥികളുഅവരുടെ കുടുംബാംഗങ്ങളുടെയുംസംഗമമാണ് നടന്നത്.

കാഞ്ഞങ്ങാട് ഒറിക്സ് വില്ലേജ ൽസിനിമാതാരവും കവയത്രിയുമായ സി.പി.ശുഭസംഗമം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡണ്ട് പി.മുരളീധരൻ വെള്ളിക്കോത്ത്അധ്യക്ഷത വഹിച്ചു.പഠിപ്പിച്ച അധ്യാപകരായ കെ..പ്രഭാകരൻ, പി. ജെയിംസ്, എം.ദാമോദരൻ,മാധവൻ പുറച്ചേരി, കെ.ബാലകൃഷ്ണൻ, അഡ്വ:എൻ.അശോകൻ, സി.സതീശൻ,എന്നിവരെ യുംവിവിധ മേഖലകളിൽകഴിവ് തെളിയിച്ചകുടുംബാംഗങ്ങളുടെ മക്കളെയുംചടങ്ങിൽ വച്ച് ആദരിച്ചു.സെക്രട്ടറി ഉണ്ണികൃഷ്ണൻമടികൈസ്വാഗതവും വൈ പ്രസിഡൻ് പി.കൃഷ്ണകുമാർനന്ദിയും പറഞ്ഞു. വിവിധ പരിപാപരിപാടിപരിപാടികൾകളു നടന്നു

Categories
Kasaragod Latest news main-slider

ബേഡകം അഡിഷണൽ സബ് ഇൻസ്‌പെക്ടർ കോളിച്ചാൽ സ്വദേശി ശ്രീ വിജയൻ അന്തരിച്ചു.രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ശ്രമം നടത്തിയ അദ്ദേഹം കൊച്ചി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിന്നു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ ബേഡകം പഞ്ചായത്ത് പ്രസിഡന്റ്‌ നൽകിയ വ്യാജ പീഡന പരാതിയുടെ അന്വേഷണ ഉദ്യോഗസ്ഥനായ അഡിഷണൽ സബ് ഇൻസ്‌പെക്ടർ കോളിച്ചാൽ സ്വദേശി ശ്രീ വിജയൻ അന്തരിച്ചു.

ലോകസഭ ഇലക്ഷനുമായി ബന്ധപ്പെട്ട്  ബേഡകത്ത് ഉണ്ടായ കോൺഗ്രസ്സ് – സി പി എം സംഘർഷത്തിന്റെ ഭാഗമായി പരസ്പരം പോർവിളിയും പൊതുയോഗങ്ങളും ഇരു വിഭാഗവും നടത്തിയിരിന്നു.

അതിനിടയിലാണ് ബേഡകം പഞ്ചായത്ത് പ്രസിഡന്റ് ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്ത മാനഭംഗ കേസ് കോൺഗ്രസ്‌ പ്രവർത്തകർക്ക് എതിരെ നൽകിയത്

യൂത്ത് കോൺഗ്രസ്‌ നേതാവ് ഉനൈസിനെതിരെയുള്ള വ്യാജ പരാതിയുമായി ബന്ധപ്പെട്ടു സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ശ്രമം നടത്തി.

അദ്ദേഹം ആദ്യം മംഗലാപുരത്തും പിന്നീട് കൊച്ചി അമൃത ഹോസ്പിറ്റലിലും ചികിത്സയിലായിരിന്നു

കള്ളക്കേസ് എടുക്കാൻ CPIM നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നിരിന്നു

യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ കള്ള കേസ് എടുക്കില്ല എന്ന നിലപാടിലായിരിന്നു പോലിസ്.

ജാമ്യം പോലും ലഭിക്കാത്ത മാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്.

ബേഡകം ചെമ്പക്കാട് ബൂത്തിൽ രതീഷ് ബാബു എന്ന കോൺഗ്രസ്സ് ബൂത്ത് എജന്റി നെ കള്ളവോട്ട് തടഞ്ഞു എന്ന കാരണത്താൽ തടഞ്ഞു വെക്കുകയും ബൂത്തിന് പുറത്ത് ഇറങ്ങുമ്പോൾ ആക്രമിക്കാനും സി പി എം ശ്രമിച്ച സമയത്ത് തൊട്ടടുത്ത ബൂത്തിൽ നൂറ്റിയമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് പ്രസിണ്ടന്റ് ഉൾപ്പെടെയുള്ള ആറു പേരെ തടഞ്ഞുവെച്ചതാണ്  സിപിഎം പ്രകോപനത്തിന് കാരണം. തുടർന്നാണ് വ്യാജ പരാതിയും, കൊലവിളി മുദ്രാവാക്യവും സിപിഎം ബേഡകത്ത്  നടത്തിയത്

 

 

Categories
Kasaragod Kerala Latest news main-slider top news

ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി

 

തിരുവനന്തപുരം: ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി. സംസ്ഥാനത്ത് 71 കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂർത്തിയാക്കിയത്. സെക്കൻഡറി തലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളില്‍ പരിശീലനം നല്‍കിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി 1 ഓടെ മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി പ്രസ്താവിച്ചു. മണക്കാട് ഗേള്‍സ് സ്കൂളിലെ പരിശീലന കേന്ദ്രം മന്ത്രി സന്ദർശിച്ചു. കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് സംസാരിച്ചു.

 

സമ്മറൈസേഷന്‍, ഇമേജ് ജനറേഷന്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവയുടെ നിർമ്മാണം, ഇവാല്യുവേഷന്‍ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൈറ്റിന്റെ മൊഡ്യൂള്‍ ഉപയോഗിച്ച് അധ്യാപകർ പരിശീലനം നേടുന്നത്. ഉത്തരവാദിത്വത്തോടെയുള്ള നി‍ർമിതബുദ്ധി ഉപയോഗം, ഡീപ്‍ഫേക്ക് തിരിച്ചറിയല്‍, അല്‍ഗൊരിതം പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്നങ്ങള്‍ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുന്നുണ്ട്. അധ്യാപക‍ർ ലാപ്‍ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളായാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. മെയ് മാസത്തില്‍ കൂടുതലും ഹയർ സെക്കൻഡറി അധ്യാപക‍ർക്കായിരിക്കും പരിശീലനം.

Categories
Kasaragod main-slider top news

കേരള സാംസ്കാരിക പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ “ആചാര്യ ശ്രേഷ്ഠ പുരസ്കാരം 2024

കേരള സാംസ്കാരിക പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ “ആചാര്യ ശ്രേഷ്ഠ പുരസ്കാരം 2024” വെള്ളരിക്കുണ്ട് സെന്റ് ജൂട്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. അഖിൽ മാത്യു മുക്കുഴിക്ക് സമർപ്പിച്ചു. ബിരിക്കുളത്ത് വെച്ച് നടന്ന പുരസ്കാര സമർപ്പണ സമ്മേളനത്തിൽ വച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നിർവഹിച്ചു. കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന വർക്കിംഗ് ചെയർമാൻ മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. കേരള സാംസ്കാരിക പരീക്ഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോൺസൺ ചെത്തിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ മുങ്ങത്ത്, സിബി വെള്ളാപ്പള്ളിയിൽ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള സാംസ്കാരിക പരിഷത്ത് ജില്ലാ സെക്രട്ടറി ജിജി കുന്നപ്പള്ളി സ്വാഗതവും ബെന്നി മടുക്കക്കുഴി നന്ദിയും പറഞ്ഞു. കേരള സംസ്കാരിക പരിഷത്തിന്റെ പ്രിയങ്കരനായ നേതാവ് അഡ്വ. ഷെരീഫ് ഉള്ളത്തിന്റെ സ്മരണാർത്ഥമാണ് ജില്ലാ കമ്മിറ്റി ഇത്തരത്തിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചത്.

Back to Top