Categories
Kasaragod Latest news main-slider top news

നാഷണൽ മലയാളം ലിറ്ററേഷൻ അക്കാഡമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ വേണുഗോപാൽ ചുണ്ണംകുളത്തിന് അനുമോദനം

നാഷണൽ മലയാളം ലിറ്ററേഷൻ അക്കാഡമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ വേണുഗോപാൽ ചുണ്ണംകുളത്തിന് അനുമോദനം

അമ്പലത്തറ:ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം ലിറ്ററേഷൻ അക്കാദമിയുടെ ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ബുക്ക് പ്രൈസ് നേടിയ വേണുഗോപാൽചുണ്ണംകുളത്തിന് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതി അനുമോദിച്ചു.

പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവിതകൾക്കാണ് അവാർഡ്.അവാർഡിനർഹമായ കവിതകൾ ഉൾപ്പെടുത്തി അസ്ഥികൾ കായ്ക്കുന്ന മരങ്ങൾ എന്ന പേരിൽ മലയാളം ലിറ്ററേച്ചർ ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിക്കും

2024 മെയ് 26ന് ന്യൂഡൽഹിയിലെ ഡോക്ടർ അംബേദ്കർ ഭവനിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

അങ്കണം അവാർഡ്, ഗോവ മലയാളം കൾച്ചറൽ അസോസിയേഷൻ പുരസ്കാരം , നിള അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വെളിച്ചം വിതയ്ക്കുന്ന മേഘങ്ങൾ, കുളുത്ത് , ആ സാദി എന്നീ കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവാർഡ് ജേതാവിനെ വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.വാർഡ് കൺവീനർ സി.ജയകുമാർ, ബി.മുരളി, ഗീരീഷ് ബാലൂർ ,വിഷ്ണുഎന്നിവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider top news

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി കുടുംബ സംഗമം നടന്നു

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി കുടുംബ സംഗമം കാടങ്കോട് ജയ്ഹിന്ദ് വായനശാല പരിസരത്ത് വെച്ച് സംഘടിപ്പിച്ചു സംഗമം കോൺഗ്രസ് പ്രവർത്തകസമിതി അംഗവും / സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർന്മാനും, ശ്രീ രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ ബാബു അധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ,കെ പി സി സി സെക്രട്ടറി നീലകണ്ഠൻ കെ , ഹക്കിം കുന്നിൽ /,സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി, വൈസ് പ്രസിഡണ്ട് കെ കെ രാജേന്ദ്രൻ, മുൻ എംഎൽഎകെ പി കുഞ്ഞിക്കണ്ണൻ, അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ ഗംഗാധരൻ മുസ്ലിം ജില്ലാ സെക്രട്ടറി ടി സി എ റഹ്മാൻ, ഡിസിസി ജനറൽ സെക്രട്ടറി കെ പി പ്രകാശൻ, യുഡിഎഫ് കൺവീനർ പുറക് മുഹമ്മദ് മഡിയൻ ഉണ്ണി, ഹാജിവി നാരായണൻ, ഡോക്ടർ ശശിധരൻ മൂത്തൽ കണ്ണൻ, സുധീന്ദ്രൻ ബി .,കെ കേളൻ, വിജയൻ, ദ മോധരൻ, മുട്ടത്ത് എന്നിവർ സംസാരിച്ചു യുഡിഎഫ് കൺവീനർ കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി പ്രദീപതുരുത്തി നന്ദി പറഞ്ഞു

Categories
Kasaragod Latest news main-slider top news

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം സമാപിച്ചു

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം സമാപിച്ചു

ഉദുമ: ഏപ്രില്‍ 12 മുതല്‍ 17 വരെ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബഹ്‌മശ്രീ ഉച്ചില്ലത്ത് കെ.യു. പത്മനാഭ തന്ത്രികളുടെ മഹനീയ കാര്‍മ്മികത്വത്തില്‍ നടന്ന ആറാട്ട് മഹോത്സവം സമാപിച്ചു. 17ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ആറാട്ട് എഴുന്നള്ളത്തിന് ശേഷം ക്ഷേത്രക്കുളത്തില്‍ ആറാട്ട് കുളിയും നടന്നു. തുടര്‍ന്ന് ചെണ്ടമേളവും, വസന്തമണ്ഡപത്തില്‍ പൂജയും, ഭജനയ്ക്കും, തിടമ്പുനൃത്തത്തിന് ശേഷം രാത്രി 9 മണിയോടെ കൊടിയിറങ്ങി. മഹാപൂജക്കും സംപ്രോക്ഷണത്തിന് ശേഷം ഉത്സവം സമാപിച്ചു.

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് മെഗാ പൂരക്കളിയുടെ ലോഗോ ക്ഷണിച്ചു 

മെഗാ പൂരക്കളിയുടെ ലോഗോ ക്ഷണിച്ചു

കേരള പൂരക്കളി കലാ അക്കാദമിയുടെ നേതൃത്തിൽ ആയിരത്തിൽ പരം കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടു സെപ്റ്റംബർ മാസത്തിൽ കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന മെഗാ പൂരക്കളിയുടെ ലോഗോ ക്ഷണിച്ചു.

യോഗത്തിൽ സംഘാടക സമിതി ചെയർമാനും മുൻ എം എൽ എ യുമായ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൌസിൽ ചേർന്ന യോഗത്തിൽ സംഘാ ടക സമിതി ജനറൽ കൺവീനവർ മടികൈ ഗോപാലകൃഷ്ണൻ പണിക്കർ കാഞ്ഞങ്ങാട് ദാമോദര പണിക്കർ ഐശ്വര്യ കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

ഡിസൈൻ ചെയ്ത ലോഗോ 2024ഏപ്രിൽ 30ന് അകം ലഭിക്കേണ്ടതാണ്‌ ലഭിക്കേണ്ട  വാട്സ്ആപ്പ് നമ്പർ+919961767788/–9847050056

Categories
Kasaragod Latest news main-slider top news

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

 

ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ എം.രാഘവൻ നായർ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ.സി.കെ.രാജയെ എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം പി.യു. ഉണ്ണിക്കൃഷ്ണൻ നായർ ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് പി.കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിച്ചു. കരയോഗം വൈസ് പ്രസിഡൻ്റ് എം.മധുസൂദനൻ, സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണൻ നായർ, കരയോഗം വനിതാസമാജം പ്രസിഡൻ്റ് എം.പങ്കജാക്ഷി എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ പി.രാമചന്ദ്രൻ നായർ സ്വാഗതവും കൺവീനർ കെ. ഗംഗാധരൻ നായർ നന്ദിയും പറഞ്ഞു. ഉത്സവം ഏപ്രിൽ 19 ന് സമാപിക്കും.

Categories
Kasaragod Latest news main-slider top news

നന്മമരം കാഞ്ഞങ്ങാടിന്റെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

 

കാഞ്ഞങ്ങാട് : കഴിഞ്ഞ നാലുവർഷമായി സാമൂഹ്യ മേഖലയിൽ മാതൃകപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി ബല്ല അഴിക്കോടൻ ക്ളബ് പരിസരത്തെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു . ഒന്നര ലക്ഷം രൂപ ചിലവഴിച്ചു നടപ്പിലാക്കിയ പദ്ധതി സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ സലാം കുന്നിൽ ഉത്ഘാടനം ചെയ്തു. ചെയർമാൻ സലാം കേരള ആദ്യ കുടിവെള്ള വിതരണം നടത്തി. നന്മമരം കാഞ്ഞങ്ങാട് ഏറ്റെടുത്തു നടത്തുന്ന രണ്ടാമത്തെ കുടിവെള്ള പദ്ധതിയാണിത്.

പ്രസിഡന്റ്‌ ഹരി നോർത്ത് കോട്ടച്ചേരി അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ടി.കെ വിനോദ്, ഷിബു നോർത്ത് കോട്ടച്ചേരി, ബിബി ജോസ്, രാജി മധു, സി. പി ശുഭ, ഗോകുലാനന്ദൻ, കെ.രമ്യ, ദിനേശൻ എക്സ് പ്ലസ്, സുധി ആലയി, കെ. വി സുശീല, ബി.സുനിത അഴിക്കോടൻ ബല്ല ഭാരവാഹികളായ ബി.രഞ്ജിത്ത്, പി ഷിജു എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

ആർട്ട് ഫോറം സൂപ്പർ സിംഗർ ഓഡിഷൻ21 ന്

 

കാഞ്ഞങ്ങാട്:-ഗാനാലാപന മേഖലയിൽപുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായിജില്ലയിലെഏറ്റവും വലിയസാംസ്കാരിക കൂട്ടായ്മകാഞ്ഞങ്ങാട് ആർട്ട് ഫോറംനടത്തുന്നസൂപ്പർ സിംഗർ 2024ൻ്റെമത്സരാർത്ഥികളെ കണ്ടെത്തുന്നതിനുള്ള ഓഡിഷൻ ഏപ്രിൽ 21 ന് ഞായറാഴ്ച രാവിലെ 9.30 മുതൽഅലാമി പള്ളി ബസ്സ്റ്റാൻഡിന് പിറകുവശത്തുള്ളഫ്രണ്ട്സ് ക്ലബ്ബിൽനടക്കും.മെയ് 19നാണ് ഫൈനൽ റൗണ്ട്നടക്കുന്നത്.15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ്മത്സരിക്കാൻ അവസരം.സ്ത്രീകൾക്കും പുരുഷന്മാർക്കും.വെവ്വേറെയാണ് മത്സരം നടക്കുന്നത്.വിജയികൾക്ക്10000,5000,3000എന്നിങ്ങനെ ക്യാഷ് അവാർഡ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്

9947148481,9744754260

Categories
Kasaragod Latest news main-slider top news

വാഴക്കോട് സുബ്രഹ്മണ്യ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഇന്ന് അനുമോദന സഭ സംഘടിപ്പിച്ചു.

സാമ്പത്തിക ശാസ്ത്രത്തിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മേനെജ്ൻ്റിൽ നിന്ന് പിഎച്ച്ഡി നേടിയ വാഴക്കോട്ടെ പാലം തോട്ടെ ക്ഷിര കർഷകനായ നാരയണൻ്റെയും തമ്പായിയുടെ മകനായ ഡോ: ടി എം ശിവദാസനെ ആദരിച്ചു. ആദരസഭയിൽ ക്ഷേത്രം പ്രസിഡൻ്റ് പി.വി കുഞ്ഞി കണ്ണൻ്റെ ആദ്ധ്യക്ഷതയിൽ ക്ഷേത്രം തന്ത്രി ‘ബ്രഹ്മശ്രീ ഐ കെ കൃഷ്ണദാസ് വാഴുന്നവർ ഉൽഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷൻ നാരായണൻ മാസ്റ്റർ തച്ചങ്ങാട് ക്ഷേത്രം മേൽശാന്തി എം ശങ്കരൻ നമ്പൂതിരി ‘ ക്ഷേത്രരക്ഷാധികാരി എം.വി ആലാമി പുല്ലൂർ വിട്. സമിതി ജില്ലാ സെക്രട്ടറി ടി.രമേശൻ’ ക്ഷേത്രം വൈസ് പ്രസിഡൻ്റ് എൻകേളു നമ്പ്യാർ എന്നിവർ സംസാരിച്ചു. ഡോ ശിവദാസൻ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ദേവസ്വം സെക്രട്ടറി എം തമ്പാൻ സ്വാഗതവും സാമുഹിക ആരാധന പ്രമുഖ് വി.കെ ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി

Categories
Kasaragod Latest news main-slider top news

രാവണേശ്വരം ശ്രീ താത്രവൻ വീട് തറവാട് വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടത്തി

രാവണേശ്വരം ശ്രീ താത്രവൻ വീട് തറവാട് വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടത്തി. വിശിഷ്ട അതിഥിയായി പ്രശസ്ത ആദ്ധ്യത്മിക സാംസ്കാരിക പ്രഭാഷകൻ ശ്രീ പയ്യാവൂർ മാധവൻ മാസ്റ്റർ പങ്കെടുത്തു. 45 വർഷക്കാലമായി അദ്ധ്യാത്മിക സാംസ്കാരിക വേദികളിൽ നിറ സാന്നിധ്യവും കോയമ്പത്തൂർ ബാംഗ്ളൂർ ഹൈദരാബാദ് എന്നിവിടങ്ങളിലെ മലയാളി സമാജാങ്ങളിൽ പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട് മാധവൻ മാസ്റ്റർ UAE യിൽ വിവിധ പരിപാടികളിൽ പ്രഭാഷണങ്ങളും സംവാദങ്ങളും മോട്ടിവേഷൻ ക്ളാസ്സുകളും നടത്തിയിട്ടുണ്ട്. 1975 ൽ ആരംഭിച്ച പ്രഭാഷണ യജ്ഞം 1500 ഓളം വേദികൾ പിന്നിട്ട് 15.04.2024 ന് തന്റെ 75ാം പിറന്നാളായ ഇന്ന് ത റവാട്ട് കാരണവർ അദ്ദേഹത്തെ ആദരിച്ചു.

75ാം വയസ് പിന്നിട്ട എല്ലാ തറവാട്ടംഗങ്ങളെ കുടുംബ സംഗമത്തിൽ ആദരിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ച് അംഗീകരിച്ചു. പുതിയ ഭാരവാഹികളായി ശ്രീ കണ്ണൻ മാക്കരംങ്കോട്ട്(പ്രസിഡണ്ട്) കുഞ്ഞിരാമൻ തണ്ണോട്ട് നാരായണൻ ആയംമ്പറ(വൈസ് പ്രസിഡണ്ട് മാർ) അശോകൻ ടി വി. (ജനറൽസെക്രട്ടറി) സുകുമാരൻ വാഴക്കോട് രാജേഷ് ഇരിയ (ജോയ്ന്റ് സെക്രട്ടറി), രാജൻ ടി. വി. എന്നിവരടങ്ങുന്ന എക്സികൂട്ടീവ് അംഗങ്ങളേയും തെരെത്തെടുത്തു. മാതൃസമിതി ഭാരവാഹികളായി യശോധ തച്ചങ്ങാട് (പ്രസിഡണ്ട് ) കാർത്ത്യായനി മീങ്ങോത്ത്, ജാനകി മടിയൻ ( വൈസ് പ്രസിഡണ്ട്മാർ ) ഇന്ദിര കോളിയടുക്കം( സെക്രട്ടറി) ശ്രീദേവി പൂച്ചക്കാട്, ജിസ്ന രാവണേശ്വരം( ജോയ്ന്റ് സെക്രടറിമാർ) പുഷ്പ ആയംമ്പറ (ട്രഷറർ) എന്നിവരടങ്ങുന്ന എക്സികൂട്ടിവ് അംഗങ്ങളെ തെരെഞ്ഞുടുത്തു.

Categories
Kasaragod Latest news main-slider

നീലേശ്വരം തട്ടാച്ചേരി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു ഫെസ്റ്റ്

തട്ടാച്ചേരി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു ഫെസ്റ്റ് 2024 നീലേശ്വരം ഓയിൽ മിൽ യുവ വ്യവസായ സംരഭകൻ ബിജു ടി ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് സൂരജ് ടിവി ആർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീജേഷ് കൈവേലിക്കാൽ സ്വാഗതവും വിഷ്ണു തട്ടാച്ചേരി നന്ദിയും പറഞ്ഞു.

Back to Top