കേരള വെളുത്തേടത്ത് നായർ സമാജം ( കെ വി എൻ എസ് ) ജില്ല ആസ്ഥാനമന്ദിര ഉത്ഘാടനം കാഞ്ഞങ്ങാട് നടന്നു

Share

കേരള വെളുത്തേടത്ത് നായർ സമാജത്തിന്റെ നവീകരിച്ച ജില്ല ആസ്ഥാനമന്ദിരത്തിൻ്റെ ഉൽഘാടനവും രാഷ്ട്രപതിയുടെ അവാർഡ് ജേതാവും പ്രശസ്ത കഥകളി ആചാര്യനും സമുദായ അംഗവുമായ പത്മശ്രീ സദനം ബാലകൃഷ്ണന് ആദരവും നൽകി

കാഞ്ഞങ്ങാട്:കേരള വെളുത്തേടത്ത് നായർ സമാജം ( കെ വി എൻ എസ് ) ജില്ല ആസ്ഥാനമന്ദിരത്തിൻ്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉൽഘാടനവും രാഷ്ട്രപതിയുടെ അവർഡ് നേടിയ പ്രശസ്ഥ കഥകളി ആചാര്യൻ സമുദായ അംഗവുമായ പത്മശ്രീ സദനം ബാലകൃഷ്ണന് ആദരവും നൽകി.

കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ജില്ല ആസ്ഥാനമന്ദിരത്തിൻ്റെ ഉൽഘാടനം കെ വി എൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ നായർ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സംഘടന ശക്തിയാർജ്ജിക്കുന്നതിലൂടെ മാത്രമേ സാംസ്കാരികമായ മുന്നേറ്റം സാധ്യമാവുകയുള്ളൂവെന്നും നാടിൻ്റെ വളർച്ച അടയാളപ്പെടുത്തുന്ന ഒരു തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കെ.വി.എൻ എസ് ജില്ല പ്രസിഡണ്ട് വി.കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.

ചടങ്ങിൽ വെച്ച് സമുദായ അംഗവും രാഷ്ട്രപതിയുടെ പത്മശ്രീ അവാർഡ് നേടിയ പ്രശസ്ത കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്ണനെ യോഗം പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

തൻ്റെ പേരിലൂടെയല്ല മറിച്ച് താൻ നിരന്തരമായി ആത്മസമർപണം ചെയ്ത കഥകളി എന്ന മഹത്തായ കലയാണ് തന്നെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ഇടയായതെന്നും ഇരുപത്തിരണ്ട് രാജ്യങ്ങൾക്ക് കഥകളിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പകർന്നു കൊടുക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മറുപടി പ്രസംഗത്തിൽ സദനം ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സമാജത്തിൻ്റെ പൂർവ്വകാല സാരഥികളായ പി.വി.കുഞ്ഞിരാമൻ മാസ്റ്റർ,കൃഷ്ണൻ മാസ്റ്റർ നീലേശ്വരം,വി.ചന്തു വൈദ്യർ പരവനടുക്കം,വി.കേളു ചാലിങ്കാൽ,വി.രാമൻ മാസ്റ്റർ നീലേശ്വരം,വി.കുഞ്ഞൂണ്ടൻ നീലേശ്വരം എന്നിവരുടെ ഛായാചിത്രങ്ങൾ സംഘടനയുടെ രക്ഷാധികാരി വി.നാരായണൻ അനാഛാദനം ചെയ്തു.

കെ വി എൻ എസ് കണ്ണൂർ ജില്ല സെക്രട്ടറി എം.പി രാജേഷ്,പി.ചന്തു കിനാവൂർ,രാമകൃഷ്ണൻ നീലേശ്വരം, വി.ദാമോദരൻ,സുജാത കൊടവലം,കെ,ഗോപി മാസ്റ്റർ,എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി കെ.ബി. ശ്രീധരൻ സ്വാഗതവും, ജില്ല ട്രഷറർ രാധാകൃഷ്ണൻ കാനത്തൂർ നന്ദിയും പറഞ്ഞു.

Back to Top