Categories
Kasaragod Latest news main-slider

റെയിൽവേ വികസനകാര്യത്തിൽ സ്റ്റേഷനുകളോട് റെയിൽവേ ഉദ്യോഗസ്ഥ സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കനാമെന്ന് കെ പി സി സി മെമ്പർ ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു…

പള്ളിക്കര : റെയിൽവേ വികസനകാര്യത്തിൽ സ്റ്റേഷനുകളോട് റെയിൽവേ ഉദ്യോഗസ്ഥ സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കനാമെന്ന് കെ പി സി സി മെമ്പർ ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു…

ബേക്കൽ ഫോർട്ട്‌ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക , ബേക്കൽ ഫോർട്ട്‌ സ്റ്റേഷനെ ടൂറിസം സ്റ്റേഷനായി ഉയർത്തുക , ഏറനാട് ഉൾപെടുയുള്ള ദീര്ഘദൂര ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക , റയിൽവേ സ്റ്റേഷൻ വികസനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പള്ളിക്കര ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ മനുഷ്യ റെയിൽ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷറഫു മൂപ്പൻ അധ്യക്ഷത വഹിച്ചു , എം പി എം ഷാഫി , രാജേഷ് പള്ളിക്കര , മഹേഷ്‌ തച്ചങ്ങാട് , റാഷിദ്‌ പള്ളിമാൻ , ജാഫർ കല്ലിങ്കാൽ , ബി ടി സുരേഷ് , ശേഖരൻ മഠത്തിൽ , ബി കെ സലീം, രാജേഷ്, ജമാൽ കല്ലിങ്കാൽ , അബ്രാദ് കല്ലിങ്കാൽ, ശംസാൻ പള്ളിപ്പുഴ, നിയാസ് കപ്പണ , തുടങ്ങിയവർ നേതൃത്വം നൽകി

Categories
Kasaragod Latest news main-slider

12 പഞ്ചായത്തുകളില്‍ ഖര മാലിന്യ സംസ്‌കരണം ഇനി സ്മാര്‍ട്ടാവും

 

12 പഞ്ചായത്തുകളില്‍ ഖര മാലിന്യ സംസ്‌കരണം ഇനി സ്മാര്‍ട്ടാവും

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് നൂറ് ശതമാനം പൂര്‍ത്തിയായി

ജില്ലയിലെ 12 പഞ്ചായത്തുകളില്‍ ഖര മാലിന്യ സംസ്‌കരണം ഇനി സ്മാര്‍ട്ടാവും. ലക്ഷ്യമിട്ട മുഴുവന്‍ പഞ്ചായത്തുകളിലും ഖര മാലിന്യ സംസ്‌കരണത്തിനായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് തയ്യാറായിക്കഴിഞ്ഞു. ബേഡഡുക്ക, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, കിനാനൂര്‍-കരിന്തളം, പിലിക്കോട്, പടന്ന, കോടോം ബേളൂര്‍, അജാനൂര്‍, ഈസ്റ്റ് എളേരി, പുല്ലൂര്‍-പെരിയ, മടിക്കൈ പഞ്ചായത്തുകളിലാണ് ഹരിത മിത്രം ആപ്പ് നടപ്പിലാക്കിയത്.

ഓരോ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂആര്‍ കോഡ് വഴി രേഖപ്പെടുത്തും. വാര്‍ഡ് പ്രതിനിധി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതു പരിശോധിക്കാം. മാലിന്യ സംസ്‌ക്കരണ നടപടികള്‍ ഡിജിറ്റല്‍ ആക്കാന്‍ ശുചിത്വ മിഷന്റെയും നവകേരള കര്‍മ്മ പദ്ധതിയുടെയും സഹായത്തോടെ തീവ്ര യജ്ഞത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ സംസ്‌ക്കരണ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യാനും പോരായ്മ പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. മാലിന്യം സംബന്ധിച്ച വിവരങ്ങള്‍ ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ അറിയിക്കാന്‍ തുടങ്ങിയവയ്ക്ക് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പ് മുഖാന്തിരം സാധിക്കും.

ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവ സംയുക്തമായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമിട്ടത് ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ്. ഉപയോക്താവിന് പ്രത്യേക സേവനങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കാനും, ഉന്നയിക്കാനും, മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യാനും മൊബൈല്‍ ആപ്പ് വഴി സാധിക്കും.

ആപ്പിന്റെ പ്രവര്‍ത്തനത്തിനായി ആദ്യഘട്ടത്തില്‍ എല്ലാ വീടുകളിലും ക്യൂ.ആര്‍ കോഡ് പതിപ്പിച്ചു. ഇതിനായി ഹരിത കര്‍മ സേനകളുടെ പ്രത്യേക സംഘം വീടുകള്‍ തോറും കയറിയിറങ്ങി ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ പൂര്‍ത്തിയാക്കി. കെല്‍ട്രോണ്‍ ആണ് ഇതിനായുള്ള സാങ്കേതിക പരിശീലനം നല്‍കിയത്.

ആദ്യം പൂര്‍ത്തിയാക്കിയത് ബേഡഡുക്ക പഞ്ചായത്ത്

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ക്യു.ആര്‍ കോഡ് പതിപ്പിക്കല്‍ മുഴുവന്‍ വീടുകളിലും പൂര്‍ത്തിയാക്കിയ ആദ്യ പഞ്ചായത്ത് ജില്ലയില്‍ ബേഡഡുക്കയാണ്.
8215 വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിപ്പിച്ചുള്ള ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്. ഇവര്‍ക്ക് സഹായവുമായി കാസര്‍കോട് ഗവ.കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും എത്തിയിരുന്നു.

നഗരസഭകളിലും ആപ്പ് നടപ്പിലാക്കി

പന്ത്രണ്ട് പഞ്ചായത്തുകളെ കൂടാതെ നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മുഖേനയാണ് മാലിന്യ ശേഖരണവും സംസ്‌കരണവും നടത്തുന്നത്.

Categories
Kasaragod main-slider

അഡ്വ.സി.കെ.ശ്രീധരന് സി പി എം ൻ്റെ ഉജ്വല സ്വീകരണം

 

അഡ്വ.സി.കെ.ശ്രീധരന് സി പി എം കാഞ്ഞങ്ങാട് ഉജ്ജ്വല സ്വീകരണം നല്‍കി

2024 ല്‍ ബി ജെ പി യെ പരാജയപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ നല്‍കേണ്ട വില പറഞ്ഞ് അറിക്കാന്‍ പറ്റില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Categories
Kasaragod Latest news main-slider

മാണികോത്ത് കുടുംബശ്രീ ഹോട്ടൽ അഗ്നിക്കിരയായി

മാണിക്കോത്ത് :ഓല പന്തൽ കൊണ്ട് നിർമ്മിച്ച മാണിക്കോത്തേ ശ്രീ നാരായണ ഹോട്ടലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തീ പിടിച്ചത്. ഹോട്ടലിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകൾ ഉഗ്രസ്ഫോടനത്തിൽ പൊട്ടിത്തെറിച്ചതായി സമീപവാസികൾ പറഞ്ഞു

Categories
Kasaragod Latest news main-slider

മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിര്‍ രാജിവെച്ചു

മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിര്‍ രാജിവെച്ചു. റിസാനയുടെ സഹോദരന്‍ റിയാസാണ് പഞ്ചായത്ത് ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയത്. ഒരാഴ്ച്ച മുമ്പ് റിസാന മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഔദ്യോഗികമായി ശനിയാഴ്ച്ച രാജിക്കത്ത് നല്‍കിയത്. ഇതോടെ പഞ്ചായത്തില്‍ പ്രസിഡണ്ടുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ അവസാനിച്ചു. റിസാന പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നല്‍കിയപ്പോള്‍ തന്നെ പുതിയ പ്രസിഡണ്ട് ആരെന്ന കാര്യത്തില്‍ ലീഗില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. രാജി ഉറപ്പായതോടെ തിരക്കിട്ട ചര്‍ച്ചകള്‍ സജീവമായി.

Categories
Kasaragod Latest news main-slider

ആവിക്കരയിലും, റയിൽവേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധന യിൽ മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ടു പേർ പിടിയിൽ

 

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന യുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി ആവിക്കരയിലും, റയിൽവേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധന യിൽ മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ടു പേർ പിടിയിൽ..), കാഞ്ഞങ്ങാട്നിത്യാനന്ദ പോളിടെക്നിക് സമീപം താമസിക്കുന്നസക്കറിയ (23) ആവിക്കര പുതിയ വളപ്പ്, സ്റ്റോർ റോഡ് ജംഗ്ഷനിലെ
മുഹമ്മദ്‌ ഇർഷാദ് @ഇച്ചു
(21 വയസ്. )
എന്നിവർ ആണ് അറസ്റ്റിലായത്.

സക്കറിയയിൽ നിന്ന് 4 ഗ്രാം MDMA, യും മയക്കു മരുന്ന് വില്പന നടത്താൻ ഉപയോഗിച്ച KL 55 പി 2611 നമ്പർ മോട്ടോർ സൈക്കിളും ഇർഷാദിൽ നിന്നും 3ഗ്രാം MDMA യും കണ്ടെടുത്തു.
ബാംഗ്ലൂരിൽ നിന്നും മയക്കു മരുന്ന് നേരിട്ട് കൊണ്ടു വന്നു കാഞ്ഞങ്ങാടും പരിസര പ്രദേശത്തും വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിൽ ആയവർ.
പോലീസ് സംഘത്തിൽഹോസ്ദുർഗ് SI രാജീവൻ.SI ശരത്,ASI ശശിധരൻ,അബുബക്കർ കല്ലായി, പോലീസുകാർ ആയ ബിജു. നികേഷ്, ജിനേഷ്. പ്രണവ്. ജ്യോതിഷ്, റജിൽ നാഥ്, ഷാബു, സനൂപ്,ലിജിൻ എന്നിവർ ഉണ്ടായിരുന്നു.

 

Categories
Kasaragod Latest news main-slider

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഹോസ്ദുർഗ് കോടതി ജീവനക്കാരും അഭിഭാഷകരും ഷൂട്ടൗട്ട് മത്സരത്തിന്

കാഞ്ഞങ്ങാട്: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹോസ്ദുർഗിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയർത്തി ഹോസ്ദുർഗിലെ അഭിഭാഷകർ, അഭിഭാഷക ക്ലർക്കുമാർ, കോടതി ജീവനക്കാർ, പ്രോസിക്യൂഷൻ സ്റ്റാഫ്‌ എന്നിവർ ഉൾപ്പെടെയുള്ളവരുടെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നത്
നവംബർ 22 തിയ്യതി വൈകുന്നേരം 4മണിക്ക് ഹോസ്ദുർഗ് കോടതിക്ക് മുന്നിലുള്ള ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്

Categories
Kasaragod main-slider

മംഗൽപാടി സഹന സമരരീതി വഴിമാറാൻ ഇടവരുത്തരുതെന്ന് സമര സമിതി

മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ മാലിന്യ പ്രശ്നമടക്കമുള്ള ദുർഭരണത്തിനെതിരെ  എൽ ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തിന്നാലാം ദിവസത്തെ ഉൽഘാടനം കേരള കോൺഗ്രസ്‌ എം കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉൽഘാടനം ചെയ്തു.
സമരം കണ്ടില്ലെന്ന് നടിക്കുന്ന  പഞ്ചായത്ത്‌ ഭരണ സമിതിയുടെ അലംഭാവം മാറുന്നിലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്ന് താക്കീത് ചെയ്തു.  ഫാറൂഖ് ഷിറിയ അധ്യക്ഷത വഹിച്ചു. രാഘവ ചേരാൾ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മരുർ, ഗംഗാധരൻ അടിയോടി,  എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ ഹമീദ് കോസ്മോസ്, ഹരീഷ്കുമാർ ഷെട്ടി, മെഹമൂദ് കൈകമ്പ, സാദ്ദിഖ്‌ ചെറുഗോളി, സിദ്ദിഖ് കൈകമ്പ,  അഷ്‌റഫ്‌ മുട്ടം, രവീന്ദ്ര ഷെട്ടി, ഷെക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു..

Categories
Kasaragod Latest news main-slider

തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂളിൽ വൺ മില്യൺ ഗോൾ ഉദ്ഘാടനം .

തൃകരിപ്പൂർ :  ഫിഫ വേൾഡ്
കപ്പിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ വൺ മില്യൺ ഗോൾ എന്ന പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം തൃക്കരിപ്പൂർ സെൻറ് പോൾസ് എയുപി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളാടൊപ്പം ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.ഷീന ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ഷഹീദ് മാസ്റ്റർ, ഫിസിക്കൽ അധ്യാപകൻ, എ ജി സി ഹംലാദ്, ടോം പ്രസാദ്,മാസ്റ്റർ ശങ്കരൻകുട്ടി, മുസ്തഫ, സന്തോഷ്, അജയകുമാർ, എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തുന്നുണ്ട്.

Categories
Kasaragod Latest news main-slider

ഖത്തർ ലോകകപ്പിന്റെ ആവേശമുയർത്തി നൂറുകണക്കിന് അർജന്റീന ഫാൻസുകാർ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര റാലി നടത്തി

കാഞ്ഞങ്ങാട് : ഖത്തർ ലോകകപ്പിന്റെ ആവേശമുയർത്തി അർജന്റീന ഫാൻസുകാർ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര റാലി നടത്തി.
പുതിയ കോട്ട മുതൽ അതിഞ്ഞാൽ വരെ നടന്ന വിളംബര റാലിയിൽ നൂറുകണക്കിന് അർജന്റീന ആരാധകർ പങ്കെടുത്തു. പുതിയ കോട്ടയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ഹോസ്ദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ മോഹനൻ നിർവഹിച്ചു. അർജന്റീന ഫാൻസ് കെ എൽ 60 കാഞ്ഞങ്ങാടിന്റ നേതൃത്വത്തിലാണ് റാലി നടന്നത്. കമ്മിറ്റി പ്രസിഡന്റ് ആരിഫ് യു വി, ശരീഫ് കെ കെ, നിലാർ, റഷീദ്, ഹിഷാമ, സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Back to Top