റെയിൽവേ വികസനകാര്യത്തിൽ സ്റ്റേഷനുകളോട് റെയിൽവേ ഉദ്യോഗസ്ഥ സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കനാമെന്ന് കെ പി സി സി മെമ്പർ ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു…

Share

പള്ളിക്കര : റെയിൽവേ വികസനകാര്യത്തിൽ സ്റ്റേഷനുകളോട് റെയിൽവേ ഉദ്യോഗസ്ഥ സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കനാമെന്ന് കെ പി സി സി മെമ്പർ ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു…

ബേക്കൽ ഫോർട്ട്‌ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക , ബേക്കൽ ഫോർട്ട്‌ സ്റ്റേഷനെ ടൂറിസം സ്റ്റേഷനായി ഉയർത്തുക , ഏറനാട് ഉൾപെടുയുള്ള ദീര്ഘദൂര ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക , റയിൽവേ സ്റ്റേഷൻ വികസനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പള്ളിക്കര ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ മനുഷ്യ റെയിൽ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷറഫു മൂപ്പൻ അധ്യക്ഷത വഹിച്ചു , എം പി എം ഷാഫി , രാജേഷ് പള്ളിക്കര , മഹേഷ്‌ തച്ചങ്ങാട് , റാഷിദ്‌ പള്ളിമാൻ , ജാഫർ കല്ലിങ്കാൽ , ബി ടി സുരേഷ് , ശേഖരൻ മഠത്തിൽ , ബി കെ സലീം, രാജേഷ്, ജമാൽ കല്ലിങ്കാൽ , അബ്രാദ് കല്ലിങ്കാൽ, ശംസാൻ പള്ളിപ്പുഴ, നിയാസ് കപ്പണ , തുടങ്ങിയവർ നേതൃത്വം നൽകി

Back to Top