ആവിക്കരയിലും, റയിൽവേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധന യിൽ മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ടു പേർ പിടിയിൽ

Share

 

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന യുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി ആവിക്കരയിലും, റയിൽവേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധന യിൽ മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ടു പേർ പിടിയിൽ..), കാഞ്ഞങ്ങാട്നിത്യാനന്ദ പോളിടെക്നിക് സമീപം താമസിക്കുന്നസക്കറിയ (23) ആവിക്കര പുതിയ വളപ്പ്, സ്റ്റോർ റോഡ് ജംഗ്ഷനിലെ
മുഹമ്മദ്‌ ഇർഷാദ് @ഇച്ചു
(21 വയസ്. )
എന്നിവർ ആണ് അറസ്റ്റിലായത്.

സക്കറിയയിൽ നിന്ന് 4 ഗ്രാം MDMA, യും മയക്കു മരുന്ന് വില്പന നടത്താൻ ഉപയോഗിച്ച KL 55 പി 2611 നമ്പർ മോട്ടോർ സൈക്കിളും ഇർഷാദിൽ നിന്നും 3ഗ്രാം MDMA യും കണ്ടെടുത്തു.
ബാംഗ്ലൂരിൽ നിന്നും മയക്കു മരുന്ന് നേരിട്ട് കൊണ്ടു വന്നു കാഞ്ഞങ്ങാടും പരിസര പ്രദേശത്തും വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിൽ ആയവർ.
പോലീസ് സംഘത്തിൽഹോസ്ദുർഗ് SI രാജീവൻ.SI ശരത്,ASI ശശിധരൻ,അബുബക്കർ കല്ലായി, പോലീസുകാർ ആയ ബിജു. നികേഷ്, ജിനേഷ്. പ്രണവ്. ജ്യോതിഷ്, റജിൽ നാഥ്, ഷാബു, സനൂപ്,ലിജിൻ എന്നിവർ ഉണ്ടായിരുന്നു.

 

Back to Top