പൂച്ചക്കാട് തെക്ക് പുറം ലോഡ്ജ് ഉടമക്ക് താക്കീത് നൽകി ആരോഗ്യ വകുപ്പ്, രണ്ട് ദിവസങ്ങൾക്കകം പ്രശ്നം പരിഹരിക്കണം

Share

പൂച്ചക്കാട് തെക്കു പുറത്തെ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് സമീപ വാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ കുളിമുറി കക്കൂസ് മാലിന്യങ്ങളും പ്ളാസ്റ്റിക്ക് മാലിന്യങ്ങളും കൂട്ടിയിട്ട് പരിസര പ്രശ്നങ്ങൾക്ക് കാരണമായത്

ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. വിനോദ് , എ എച്ച് ഐ ദീപു സി. എം തുടങ്ങിയവർ ഇന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്നും, മുൻപ് ഒരിക്കൽ ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല എന്നും ബോധ്യപ്പെട്ടു.

മാലിന്യം പുറന്തള്ളുന്ന നാല് പൈപ്പുകൾ ഓവർ ഫ്‌ളോ ആയിതും പാസ്റ്റിക്ക് മാലിന്യങ്ങൾ കെട്ടി കിടക്കുന്നതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ലോഡ്ജ് ഉടമക്ക് താക്കീത് നൽകിയത്,

രണ്ട് ദിവസത്തെ സമയം ഇവർ അനുവദിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്ഥലം സന്ദർശിക്കുമെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിണ്ടന്റുമായ നാസ്നിൻ വഹാബ്, പൊതുപ്രവർത്തകൻ ബി.ബിനോയ് തുടങ്ങിയവർ പ്രശ്നത്തിൽ ഇടപ്പെട്ടിരിന്നു.

പരാതിയുടെ ഉള്ളടക്കം 

പള്ളിക്കര ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ തെക്കുപുറം മഹാവിഷ്ണ ക്ഷേത്രത്തിന് പിറക് വശം താമസിക്കുന്ന ഞങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ള തരത്തിൽ കക്കൂസ് കുളിമുറി മാലിന്യങ്ങൾ പുറംതള്ളുകയും ദൂർഗന്ധം വമിക്കുന്ന തരത്തിൽ മലിനജലം കെട്ടി കിടക്കുന്ന കാര്യം പരാതിയായും മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. രണ്ട് നിലകളിലായി പത്തിലധികം കുടുംബങ്ങളും അന്യസംസ്ഥാന തൊഴിലാളിക താമസിക്കിന്ന് ലോഡ്ജിൽ നിന്നുമാണ് ഇത്തരത്തിൽ മലിനജലം പുറംതള്ളുന്നത്

മഴക്കാലം വന്നാൽ വലിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാവും ആയതിനാൽ ചുറ്റുപാടുമുള്ള പ്രദേശത്തെ മുഴുവൻ വീടുകൾക്കും ബുദ്ധിമുണ്ടാക്കുന്ന ഈ വിഷയം പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരണമെന്ന് അഭ്യാർത്തിക്കുന്നു.

പരാതിയുടെ കോപ്പി 15 വാർഡ് പഞ്ചായത്ത് മെമ്പർക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും നൽകി.

Back to Top