Categories
Kasaragod Latest news main-slider top news

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് മെമ്പർഷിപ്പിന് തുടക്കമായി

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായചെമ്പിരിക്ക 19th വാർഡ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം വാർഡ് പ്രസിഡന്റ് മൊയ്‌ദു ഹാജി കീഴൂർ, സിഎം ഉബൈദുള്ള മൗലവിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു

Categories
Kasaragod Latest news main-slider top news

വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടന സമാപന യോഗം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെളളിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു

യൂത്ത് ലീഗ് പ്രതിഷേധം സംഘടിപിച്ചു
കാഞ്ഞങ്ങാട്: വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യ പെട്ട് യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മഡിയൻ ജംഗ്ഷനിൽ നിന്ന് തുടങ്ങി തെക്കെ പുറത്ത് സമാപിച്ചു. സമാപന യോഗത്തിൽ ജബ്ബാർ ചിത്താരി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രെട്ടറി ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. എ.ഹമീദ് ഹാജി, എ.പി ഉമ്മർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. . എം.പി നൗഷാദ്, മാണിക്കോത്ത് അബൂബക്കർ, പാറക്കാട്ട് മുഹമ്മദ്, മജീദ് ഉമ്പായി, ഖത്തർ ഇബ്രാഹിം, ബഷീർ ജിദ്ദ, നദീർ കൊത്തിക്കാൽ , അയ്യൂബ് ഇക്ബാൽ നഗർ, ഇഖ്ബാൽ വെള്ളിക്കോത്ത്, സി.പി റഹ്മാൻ, അഷ്കർ അതിഞ്ഞാൽ, ഇബ്രാഹിം ഇക്ബാൽ നഗർ , ഇർഷാദ് സി.കെ. സമീർ റൈറ്റർ, സഫീർ മാണിക്കോത്ത്, യു.വി നവാസ്, സിനാൻ എം.പി എന്നിവർ നേതൃത്വം നൽകി

 

Categories
Kasaragod Latest news main-slider top news

കഴിഞ്ഞ ദിവസം മരണപ്പെട്ട ആറങ്ങാടിപടിഞ്ഞാർ മുസ്ലിം ലീഗ് വാർഡ് പ്രസിഡൻറ് ടി കെ അബ്ദുള്ളയുടെ അനുസ്മരണ യോഗവും, പ്രാർത്ഥനാ സദസ്സും മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു

 

കഴിഞ്ഞ ദിവസം മരണപ്പെട്ട ആറങ്ങാടി പടിഞ്ഞാർ മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ടി കെ അബ്ദുള്ള സഹിബിന്റെ അനുസ്മരണ യോഗവും,പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.16ാം വാർഡ് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ.പി ഇബ്രാഹിം അദ്ധ്യക്ഷ വഹിച്ചു.അനുസ്മരണ യോഗം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ഉത്ഘാടനം ചെയ്തു.പടിഞ്ഞാർ ജമാഅത്ത് ഖത്തീബ് കലന്തർ സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.മണ്ഡലം വൈസ് പ്രസിഡണ്ട് ടി അന്തുമാൻ,കുഞ്ഞി മൊയ്തീൻ ടികെ,അസീസ് ടി,ടി.കെ അബ്ദുൾ റസാക്ക്,മൊയ്തീൻ കുഞ്ഞി,പി.പി.എം കുട്ടി, അബ്ദുൾ റഹിമാൻ ഉസ്താദ്,അസീസ് കെ,അബ്ദുൾ റസാക്ക് പി,സുമയ്യ ടി.കെ,മുഹമ്മദ് റാഫി,അബ്ദുൾ കരീം,ടി.കെ അബൂബക്കർ,കുഞ്ഞഹമ്മദ് ഹാജി,മുനീർ കാസ്മി,മുഹമ്മദ് എം എ ,കെ.കെ അബ്ദുൾ റഹിമാൻ,അബ്ദുൾ കലാം,ജമാൽ ടി കെ,ഫാറൂഖ് പി,കുഞ്ഞാമദ് കെ ,ഫസലു റഹ്മാൻ ,അസിനാർ ടി.കെ,മഹ്മൂദ്,അബ്ദുൾ ഖാദർ ,റാഷിദ് ടി.കെ,നിയാസ് പടിഞ്ഞാർ എന്നിവർ പ്രസംഗിച്ചു.

Categories
Kasaragod Latest news main-slider

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റി ഗേൾസ് ഹോസ്റ്റലിന് അനുവദിച്ച സ്ഥലം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു സന്ദർശിച്ചു

നീലേശ്വരം : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റി നിലേശ്വരം പാലാത്തടം ആരംഭിക്കുന്ന ഗേൾസ് ഹോസ്റ്റലിന് അനുവദിച്ച സ്ഥലം പൊതുവിദ്യാഭ്യാസ ഡയറക്ടറും, മഹിളാ സമ ഖ്യ ഡയറക്ടറുമായ ജീവൻ ബാബു സ്ഥലം സന്ദർശിച്ചു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 3 .80 കോടിരൂപ ചിലവിൽ നിർമ്മിതി കേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് ഗേൾസ് ഹോസ്റ്റൽ സ്ഥാപിക്കുന്നത്. സന്ദർശനത്തിൻ്റെ ഭാഗമായി കൃഷി ശാസ്ത്രജ്ഞൻ ദിവാകരൻ കടിഞ്ഞി മൂലയുടെ നേതൃത്വത്തിൽ ജീവൻ ബാബു പദ്ധതി സ്ഥലത്ത് വൃക്ഷതൈ നട്ടുപിടിപ്പിച്ചു. മഹിളാ സൊസൈറ്റി അസിസ്റ്റൻഡ് ഡയറക്ടർ രമാദേവി, ഡിസ്ട്രിക്ട് പ്രൊജക്ട് കോർഡിനേറ്റർ അസീറ, നഗരസഭാ ചെയർപേഴ്സൺ ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, നിർമ്മിതികേന്ദ്രം പ്രൊജക്ട് എഞ്ചിനിയർ സജിത്ത്, ടുറിസം വകുപ്പ് ഓഫീസർ സുനിൽ കുമാർ പി, വാർഡ് കൗൺസിലർ വി വി ശ്രീജ മുൻ കൗൺസിലർ മനോഹരൻ എന്നിവർ സന്നിഹിതരായിരുന്നു

Categories
Kasaragod Latest news main-slider top news

msf നെഹ്‌റു കോളേജ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു.

msf നെഹ്‌റു കോളേജ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു

പടന്നക്കാട്: എം.എസ്.എഫ് നെഹ്റു കോളജ് യൂണിറ്റ് കൺവെൻഷനും തെരഞ്ഞെടുപ്പ് അവലോകനയോഗവും എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ അസറുദ്ധീൻ മണിയനോടി ഉദ്ഘാടനം ചെയ്തു. പടന്നക്കാട് ശാഖ
മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഹസ്സൈനാർ ഹാജി മുഖ്യപ്രഭാഷണം നടത്തി.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പി ജി റപ്രസന്റേറ്റീവായി തെരഞ്ഞെടുത്ത മുഹമ്മദ് റാഫിക്കുള്ള യൂണിറ്റ് കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ്‌ ഇബ്രാഹിം സമ്മാനിച്ചു.ഹരിത ജില്ലാ വൈസ് പ്രസിഡന്റ് മേനിനോഫ്രൂട്ടോ സി.എച്ച് മുഖ്യതിയായി.എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ്‌ തൻവീർ മീനപ്പീസ്,മുൻസിപ്പൽ പ്രസിഡന്റ് യാസീൻ എച്.കെ എന്നിവർ ആശംസ അറിയിച്ചു. പുതിയ എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് സൻവീദ് ഹസ്സൻ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ തൗഫീഖ്,ട്രഷറർ ജസ്‌ന സി.എച്, വൈസ്.പ്രസിഡന്റ്മാരായി ഷബീബ് ,ബിലാൽ എം.എ, നുഹ്മാൻ, ജോ.സെക്രട്ടറി മാരായി ലുക്മാനുൽ ഹസ്സൻ, ഫാത്തിമത്ത് നിഷാന, ഹസ്സ സി.കെ എന്നിവരെ തെരഞ്ഞെടുത്തു. എം.എസ്.എഫ് ഹരിത യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ഷംല വി.കെ.പി, ജന.സെക്രട്ടറി ഫാത്തിമത് ഷംന, ട്രഷറർ ജുമാന, വൈസ്.പ്രസിഡന്റ് മാരായി അംറിൻ ആയിഷ,സഹവ.പി, ജോ.സെക്രട്ടറിമാരായി സഹ്‌റ,നജ്മ എന്നിവരെയും തെരഞ്ഞെടുത്തു. ഹരിത സ്മൈൽ പദ്ധതി കൺവീനർ മെഹ്ജബിൽ, ജോ.കൺവീനർ മർവ്വ എന്നിവരേയും മീഡിയ വിംഗ് കോർഡിനേറ്റർ നിബ്രാസ് തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി തസ്ലീമ സ്വാഗതവും വൈസ് പ്രസിഡന്റ് ഷബീബ് നന്ദിയും പറഞ്ഞു.
വിജയിച്ച റാഫിക്ക് ആവിശ്യമായ വിദ്യാർത്ഥികൾക്കുള്ള മധുരം എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സ്പോൺസർ ചെയ്തു.

Categories
Kasaragod Latest news main-slider top news

എണ്ണപ്പാറ ഊരിൽ ഒരേ ദിവസം രണ്ടു മരണം കോടോം- ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ ഊരിലെ രണ്ടുപേരുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.

എണ്ണപ്പാറ ഊരിൽ ഒരേ ദിവസം രണ്ടു മരണം
കോടോം- ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ ഊരിലെ രണ്ടുപേരുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന എണ്ണപ്പാറ ഊരിലെ വലിയ വീട്ടിൽ കൈക്കളൻ (80) ഇന്ന് രാവിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. മാരിച്ചിയാണ് ഭാര്യ. ഗോപി , രാമകൃഷ്ണൻ , ബാലകൃഷ്ണൻ , അമ്പു രാജ്, ബാബു നാരായണൻ , ലത, ലീല, ശാന്ത എന്നിവർ മക്കളാണ്.

പാൻസൈറ്റോ പീനിയ എന്ന അപൂർവ്വ അസുഖത്തെ തുടർന്നാണ് ഇന്ന് ജില്ലാ ആശുപത്രിയിൽ വച്ച് സി.എം.കൃഷ്ണൻ മരണപ്പെട്ടത്. മികച്ച മിമിക്രി,നാടൻ പാട്ടു കലാകാരനായ സി.എം കൃഷ്ണൻ മംഗലംകളി പരിശീലകൻ കൂടിയാണ്. പരേതനായ ചെമ്മരന്റെയും കാരിച്ചിയുടേയും മകനാണ് കൃഷ്ണൻ. ബിന്ദുവാണ് ഭാര്യ. കൃഷ്ണേന്ദു , കൃപേന്ദു , കീർത്തന എന്നിവർ മക്കളും പി.എം.നാരായണൻ , സി.എം.ബാലൻ, സി.എം. അനന്ദൻ ,ചിറ്റ, ലീല, പരേതയായ നാരായണി എന്നിവർ സഹോദരങ്ങളാണ്.
നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും ആദിവാസി മാവിലൻ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി ശ്രദ്ധേയനായിരുന്നു സി.എം.കൃഷ്ണൻ

Categories
Kasaragod Kerala Latest news main-slider top news

ഉത്തര മലബാറിലെ പൈതൃക കല തെയ്യം പശ്ചാത്തലമാക്കി പുതിയ മലയാള സിനിമ ഒരുങ്ങുന്നു. ‘കതിവനൂര്‍ വീരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിലാണ്.

ഉത്തര മലബാറിലെ പൈതൃക കല തെയ്യം പശ്ചാത്തലമാക്കി പുതിയ മലയാള സിനിമ ഒരുങ്ങുന്നു. ‘കതിവനൂര്‍ വീരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നുമ്മല്‍ ആണ്. സിനിമയുടെ നിര്‍മ്മാണ ചിലവ് 40 കോടിയോളമാണെന്ന് സംവിധായകന്‍ പറയുന്നു. തെയ്യവും ദൈവകോലവും പശ്ചാത്തലമാക്കി ഒരുങ്ങിയ കന്നഡ ചിത്രം ‘കാന്താര’ വന്‍ ഹിറ്റാവുന്നതിനിടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.ടി പവിത്രന്‍, രാജ്‌മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്ദ മികവോടെ അനിര്‍വചനീയ തലത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരിക്കും കതിവനൂര്‍ വീരനെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. ‘റോഷാക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക. മലയാളത്തിലെയും തമിഴിലെയും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ സിനിമയുടെ ഭാഗമാകും. 2023 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.റിഷബ് ഷെട്ടി ചിത്രം കാന്താര മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുയാണ്. ഇതുവരെ ചിത്രം 350 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Categories
Kasaragod Latest news main-slider top news

തൃക്കരിപ്പൂർ പ്രീമിയർ കപ്പ്‌; തൃക്കരിപ്പൂരിൽ ഫുട്ബോൾ പൂരത്തിന് ഇന്ന് തുടക്കം

തൃക്കരിപ്പൂർ  :ടൗൺ എഫ് സി തൃക്കരിപ്പൂരും യുണൈറ്റഡ് എഫ്‌സി തങ്കയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴ് ലക്ഷം രൂപ പ്രൈസ് മണിക്ക് വേണ്ടിയുള്ള പ്രീമിയർ കപ്പ്‌ സീസൺ-2 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം . ഇന്ന് നടക്കുന്ന ഉത്ഘാടന മത്സരത്തിൽ റെഡ്‌ സ്റ്റാർ ഉടുമുന്തല ഓക്സിജൻ ഫാർമസി UAE യൂണിറ്റി കൈതക്കാടുമായി ഏറ്റുമുട്ടും സിരകളിൽ ഫുട്‌ബോൾ എന്ന വികാരവുമായി നടക്കുന്ന തൃക്കരിപ്പൂരിന്റെ ഫുട്‌ബോൾ ഗ്രാമത്തിൽ വിരുന്നെത്തുന്ന ഫുട്ബോളിനെ നെഞ്ചേറ്റാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.ഷൂട്ടേർസ് പടന്ന ,മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മൽ Afc ബീരിച്ചേരി ,ഗ്രീൻ സ്റ്റാർ കാടങ്കോട് ,ശബാബ് പയ്യന്നൂർ ,ഗ്രേറ്റ് കാവ്വയി തുടങ്ങിയ 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും

Categories
Kerala Latest news main-slider top news

ശബരിമല തീര്‍ഥാടകരുടെ സഹായത്തിന് മൊബൈല്‍ ആപ്പ് നിര്‍മിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ശബരിമല തീര്‍ഥാടന പാതകളില്‍ സഹായം നല്‍കുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനും മൊബൈല്‍ ആപ്പ് നിര്‍മിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം, കുടിവെള്ളം, കാനനപാതയിലെ സൂക്ഷിക്കേണ്ട സ്ഥലങ്ങള്‍, വന്യമൃഗങ്ങള്‍ കാണപ്പെടുന്ന സ്ഥലങ്ങള്‍, മറ്റ് സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതാവും ആപ്പ്. തീര്‍ഥാടകര്‍ക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും സൗകര്യമൊരുക്കും.അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ആപ്പ് നിര്‍മിക്കാന്‍ തീരുമാനമായത്.
വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയില്‍ ഒരുക്കും. ളാഹ മുതല്‍ പമ്പ വരെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റസ്പോണ്‍സ് ടീമിനെ നിയോഗിക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, എക്കോ ഷോപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. കാനന പാതകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
ഇക്കോ ഗാര്‍ഡ്, എലിഫന്റ് സ്‌ക്വാഡ്, സ്നേക് സ്‌ക്വാഡ് എന്നിവരെയും നിയമിക്കും. ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിച്ചിരിക്കണം. ദേവസ്വം പ്രതിനിധി, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി ഇനിയും അപകടകരമായ നിലയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാവണം വനം വകുപ്പിന്റേത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തി തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Categories
Uncategorised

കാറിൽ ചാരിനിന്നതിന് രാജസ്ഥാൻ സ്വദേശിയായ ഒരു കൊച്ചു കുട്ടിയെ അതിക്രൂരമായി മർദ്ദിച്ച സംഭവം തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (ബി) ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ..

 അതിഥികളെ ആദിത്യ മര്യാദയോടെ സ്വീകരിക്കുന്ന നമ്മുടെ നാട്ടിൽ കാറിൽ ചാരിനിന്നതിന് രാജസ്ഥാൻ സ്വദേശിയായ ഒരു കൊച്ചു കുട്ടിയെ അതിക്രൂരമായി മർദ്ദിച്ച സംഭവം തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (ബി) ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ.. പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

 

Back to Top