പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റി ഗേൾസ് ഹോസ്റ്റലിന് അനുവദിച്ച സ്ഥലം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു സന്ദർശിച്ചു

നീലേശ്വരം : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റി നിലേശ്വരം പാലാത്തടം ആരംഭിക്കുന്ന ഗേൾസ് ഹോസ്റ്റലിന് അനുവദിച്ച സ്ഥലം പൊതുവിദ്യാഭ്യാസ ഡയറക്ടറും, മഹിളാ സമ ഖ്യ ഡയറക്ടറുമായ ജീവൻ ബാബു സ്ഥലം സന്ദർശിച്ചു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 3 .80 കോടിരൂപ ചിലവിൽ നിർമ്മിതി കേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് ഗേൾസ് ഹോസ്റ്റൽ സ്ഥാപിക്കുന്നത്. സന്ദർശനത്തിൻ്റെ ഭാഗമായി കൃഷി ശാസ്ത്രജ്ഞൻ ദിവാകരൻ കടിഞ്ഞി മൂലയുടെ നേതൃത്വത്തിൽ ജീവൻ ബാബു പദ്ധതി സ്ഥലത്ത് വൃക്ഷതൈ നട്ടുപിടിപ്പിച്ചു. മഹിളാ സൊസൈറ്റി അസിസ്റ്റൻഡ് ഡയറക്ടർ രമാദേവി, ഡിസ്ട്രിക്ട് പ്രൊജക്ട് കോർഡിനേറ്റർ അസീറ, നഗരസഭാ ചെയർപേഴ്സൺ ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, നിർമ്മിതികേന്ദ്രം പ്രൊജക്ട് എഞ്ചിനിയർ സജിത്ത്, ടുറിസം വകുപ്പ് ഓഫീസർ സുനിൽ കുമാർ പി, വാർഡ് കൗൺസിലർ വി വി ശ്രീജ മുൻ കൗൺസിലർ മനോഹരൻ എന്നിവർ സന്നിഹിതരായിരുന്നു