എണ്ണപ്പാറ ഊരിൽ ഒരേ ദിവസം രണ്ടു മരണം കോടോം- ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ ഊരിലെ രണ്ടുപേരുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.

Share

എണ്ണപ്പാറ ഊരിൽ ഒരേ ദിവസം രണ്ടു മരണം
കോടോം- ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ ഊരിലെ രണ്ടുപേരുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന എണ്ണപ്പാറ ഊരിലെ വലിയ വീട്ടിൽ കൈക്കളൻ (80) ഇന്ന് രാവിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. മാരിച്ചിയാണ് ഭാര്യ. ഗോപി , രാമകൃഷ്ണൻ , ബാലകൃഷ്ണൻ , അമ്പു രാജ്, ബാബു നാരായണൻ , ലത, ലീല, ശാന്ത എന്നിവർ മക്കളാണ്.

പാൻസൈറ്റോ പീനിയ എന്ന അപൂർവ്വ അസുഖത്തെ തുടർന്നാണ് ഇന്ന് ജില്ലാ ആശുപത്രിയിൽ വച്ച് സി.എം.കൃഷ്ണൻ മരണപ്പെട്ടത്. മികച്ച മിമിക്രി,നാടൻ പാട്ടു കലാകാരനായ സി.എം കൃഷ്ണൻ മംഗലംകളി പരിശീലകൻ കൂടിയാണ്. പരേതനായ ചെമ്മരന്റെയും കാരിച്ചിയുടേയും മകനാണ് കൃഷ്ണൻ. ബിന്ദുവാണ് ഭാര്യ. കൃഷ്ണേന്ദു , കൃപേന്ദു , കീർത്തന എന്നിവർ മക്കളും പി.എം.നാരായണൻ , സി.എം.ബാലൻ, സി.എം. അനന്ദൻ ,ചിറ്റ, ലീല, പരേതയായ നാരായണി എന്നിവർ സഹോദരങ്ങളാണ്.
നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും ആദിവാസി മാവിലൻ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി ശ്രദ്ധേയനായിരുന്നു സി.എം.കൃഷ്ണൻ

Back to Top