തൃക്കരിപ്പൂർ പ്രീമിയർ കപ്പ്‌; തൃക്കരിപ്പൂരിൽ ഫുട്ബോൾ പൂരത്തിന് ഇന്ന് തുടക്കം

Share

തൃക്കരിപ്പൂർ  :ടൗൺ എഫ് സി തൃക്കരിപ്പൂരും യുണൈറ്റഡ് എഫ്‌സി തങ്കയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴ് ലക്ഷം രൂപ പ്രൈസ് മണിക്ക് വേണ്ടിയുള്ള പ്രീമിയർ കപ്പ്‌ സീസൺ-2 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം . ഇന്ന് നടക്കുന്ന ഉത്ഘാടന മത്സരത്തിൽ റെഡ്‌ സ്റ്റാർ ഉടുമുന്തല ഓക്സിജൻ ഫാർമസി UAE യൂണിറ്റി കൈതക്കാടുമായി ഏറ്റുമുട്ടും സിരകളിൽ ഫുട്‌ബോൾ എന്ന വികാരവുമായി നടക്കുന്ന തൃക്കരിപ്പൂരിന്റെ ഫുട്‌ബോൾ ഗ്രാമത്തിൽ വിരുന്നെത്തുന്ന ഫുട്ബോളിനെ നെഞ്ചേറ്റാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.ഷൂട്ടേർസ് പടന്ന ,മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മൽ Afc ബീരിച്ചേരി ,ഗ്രീൻ സ്റ്റാർ കാടങ്കോട് ,ശബാബ് പയ്യന്നൂർ ,ഗ്രേറ്റ് കാവ്വയി തുടങ്ങിയ 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും

Back to Top