Categories
Latest news main-slider Other News

ഉദുമ കൊക്കാൽ അരുൺ നിവാസിലെ നാരായണി അമ്മ (95) മരണപ്പെട്ടു

ഉദുമ : ഉദുമ കൊക്കാൽ അരുൺ നിവാസിലെ പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൊപ്പൽ കുമാരന്റെ ഭാര്യ നാരായണി അമ്മ (95) മരണപ്പെട്ടു.

മക്കൾ : കൊപ്പൽ പ്രഭാകരൻ (കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം), ശോഭ, മോഹനൻ (ഗൾഫ്), ഗീത, ശശികല (എസ്.പി.ഓഫീസ് കാസർഗോഡ്), രവീന്ദ്രൻ (ഗൾഫ്), ഉണ്ണികൃഷ്ണൻ, പരേതയായ ദേവകി.

മരുമക്കൾ: വി.കെ.പ്രസന്ന (റിട്ട. കോടതി ജീവനക്കാരി), സായി കൃപ, ബാലകൃഷ്ണൻ (ദുബായ്), ചന്ദ്രശേഖരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ശ്രുതി, ശ്രീലേഖ, പരേതരായ നാരായണൻ പാലക്കുന്ന്, സുകുമാരൻ

സഹോദരങ്ങൾ : ജാനകി ( ചെന്നൈ), മാധവി, ബാലകൃഷ്ണൻ

സംസ്ക്കാരം ഇന്ന് ( 23.03.2024) ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ

Categories
Kasaragod Latest news main-slider top news

മുപ്പത് വർഷമായി കോൺഗ്രീറ്റ് മേൽക്കൂരക്ക് മുകളിൽ പച്ചക്കറി കൃഷി ചെയ്ത വീട്ടമ്മ മാതൃകയാകുകയാണ്

പള്ളിക്കര പഞ്ചായത്തിൽ പൂച്ചക്കാട് കിഴകേക്കര സ്വദേശിനി ചാലിയം വളപ്പിൽ സുജാത കഴിഞ്ഞ മുപ്പത് വർഷമായി കോൺഗ്രീറ്റ് മേൽക്കൂരക്ക് മുകളിൽ പച്ചക്കറി കൃഷി ചെയ്തു വ്യത്യസ്തയാക്കുകയാണ് മറ്റുള്ളവർക്ക് മാത്യകയുമാണ്

പയർ, വെണ്ടക്ക, വഴുതനങ്ങ, ചീര, താരപിരിക്ക, കോവക്ക, കൈപ്പക്ക, ഇഞ്ചി, മഞ്ഞൾ അടക്കം വിവിധങ്ങളായ പച്ചകറി മട്ടുമാവിൽ വളർത്താൻ തുടങ്ങിയിട്ട് മുപ്പത് വർഷം താഴെ നിന്നും പടർത്തി കോവക്ക മട്ടുപ്പാവിൽ എത്തിച്ചു പന്തലിടുന്ന രീതിയും ഉണ്ട്.

നാല്പതിലധികം വ്യത്യസ്തങ്ങളായ പൂ ചെടികൾ താഴെയും മട്ടുപാവിലും കൂടി വളർത്തുന്നുണ്ട്.

ചെറിയ സ്ഥലത്ത് മുരിങ്ങ , ബ്ലാത്തി ചക്ക, സീത്താ പഴം, പേരക്ക, പപ്പായ, ചേന, ബ്ലാക്ക്ബറി , ചെറുനാരങ്ങ , ചാമ്പക്ക, കറിവേപ്പില, ഫാഷൻ ഫ്രൂട്ട് , ചക്ക, ചുക്ക് തുടങ്ങി വിവിധ തരം പച്ചക്കറി, പഴവർഗക്കളുടെ ശേഖരം വീട് ഇരിക്കുന്ന ചെറിയ സ്ഥലത്ത് ഉണ്ട്

വലിയ മീൻ കുളത്തിൽ ഗപ്പി നിലവിലുണ്ട്

തിലാപ്പിയ, നട്ടർ, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെ വളർത്തിയിരിന്നു.

ഭർത്താവ് കരിമ്പുവളപ്പിൽ ബാലൻ അനാദി പിടിക കച്ചവടം നടത്തുന്നു

മക്കൾ ബി.ബിനോയ് , ബി, ശ്രീജിത്ത് , ബി. അജയ്.  മരുമക്കൾ ശാന്തിനി, നിതിഷ

Categories
Kasaragod Latest news main-slider

മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തിരഞ്ഞെടുപ്പിൽ പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണിതെന്ന് കല്ലട്ര മാഹിൻ ഹാജി

പൊയിനാച്ചി : മതേതര ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കുന്ന ഗൗരവമേറിയ തിരഞ്ഞെടുപ്പിൽ പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണിതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.

കേന്ദ്ര-കേരള സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുളള വിധിയെഴുത്താകണം ഈ തെരെഞ്ഞടുപ്പെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി രാജൻ പെരിയ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, കെപിസിസി ജനറൽ സെക്രട്ടറി സൈമൺ അലക്സ്, സെക്രട്ടറി മാരായ കെ പി കുഞ്ഞി കണ്ണൻ, കെ നീലകണ്ഠൻ, ഹക്കീം കുന്നിൽ, ഹരീഷ് പി നമ്പ്യാർ, കെ ബി മുഹമ്മദ് കുഞ്ഞി, എം സി പ്രഭാകരൻ കെ വി ഭക്തവത്സരൻ,ഹമീദ് മാങ്ങാട്,അബ്ദുള്ള കുഞ്ഞി കീഴൂർ, ഹനീഫ കുന്നിൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാരിസ് തൊട്ടി, സാജിദ് മൗവ്വൽ, ബഷീർ പള്ളങ്കോട്, ഖാലിദ് ബെള്ളിപ്പാടി, ടി ഡി കബീർ തെക്കിൽ, കെ ബിഎം ശരീഫ് കാപ്പിൽ, സിദ്ദീഖ് പള്ളിപ്പുഴ, കുഞ്ഞികൃഷ്ണൻ മാടക്കൽ, ബലരാമൻ നമ്പ്യാർ, സാബു അബ്രഹാം, കൃഷ്ണൻ ചട്ടഞ്ചാൽ കെ വി ഗോപാലൻ,സുകുമാരൻ പൂച്ചക്കാട്, പ്രമോദ് പെരിയ, തെരേസ ഫ്രാൻസിസ്, ശ്രീകല പുല്ലൂർ, മൻസൂർ ഗുരുക്കൾ, മണികണ്ഠൻ, സി അശോക് കുമാർ,ടി കെ ദാമോദരൻ, പ്രമോദ് ദേലമ്പാടി, ബാലചന്ദ്രൻ മാഷ്, അഡ്വക്കേറ്റ് ബാബുരാജ്, സി കെ അരവിന്ദൻ, പത്മനാഭൻ എം വി, രവീന്ദ്രൻ കരിച്ചേരി, എം ബി ഷാനവാസ്, ഷെരീഫ് കൊടവഞ്ചി, റൗഫ് ബായിക്കര, ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,പവിത്രൻ സി നായർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider

പാലക്കുന്നിൽ മറുത്തുകളി തുടങ്ങി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളിക്ക് തുടക്കമായി. പെരുമുടിത്തറയെ പ്രതിനിധികരിച്ച് കൊയങ്കര രാജീവൻ പണിക്കരും മേൽത്തറയിലെ അണ്ടോൾ രാജേഷ് പണിക്കരും സംവാദം നടത്തി. 5 വർഷത്തിന് ശേഷം നടക്കുന്ന മറുത്തുകളിയും തുടർന്നുള്ള പൂരക്കളിയും കാണാൻ നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു.

22 ന് കീഴ്ത്തറ പണിക്കർ പെരുമുടിപണിക്കരുമായി സംവദിക്കും.

Categories
Kasaragod Latest news main-slider

നുസി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

പാലക്കുന്ന്: കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സീഫെറെഴ്‌സ് ഓഫ് ഇന്ത്യ (നുസി), ദേശീയ അടിസ്ഥാനത്തിൽ കപ്പൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും നൽകിവരുന്ന സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലന ക്ലാസ്സിന് തുടക്കമായി. നുസി കാസറഗോഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പരിശീലന ക്ലാസ്സിന്റെ ആദ്യ ബാച്ച് മെർച്ചന്റ് നേവി കാസറഗോഡ് അസോസിയേഷന്റെ പാലക്കുന്നിലുള്ള ഓഫീസിൽ തുടക്കമായി. ഖദീജത്ത് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്യും.

നുസി കാസറഗോഡ് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ്‌ രാജേന്ദ്രൻ മുദിയക്കാൽ അധ്യക്ഷത വഹിച്ചു. സുജിത് ബേക്കൽ, പി. വി. ജയരാജ്‌ , രാജേന്ദ്രൻ കണിയാമ്പാടി, മണി അമ്പങ്ങാട്, രതീശൻ കുട്ടിയൻ എന്നിവർ സംസാരിച്ചു

Categories
Kasaragod Latest news main-slider

ആശാൻ വരാനിരിക്കുന്ന കാലത്തിന് വേണ്ടി എഴുതിയ കവി:രാജേന്ദ്രൻ എടത്തുംകര

പെരിയ:വരാനിരിക്കുന്ന കാലത്തിനു വേണ്ടി എഴുതിയ കവിയായിരുന്നതിനാലാണ് കുമാരനാശാൻ ഇക്കാലത്തും പ്രസക്തനാവുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രൻ എടത്തുംകര അഭിപ്രായപ്പെട്ടു. ജീവിച്ചിരുന്ന കാലത്തെ അപേക്ഷിച്ച് പിൽക്കാലത്ത് ഏറെ തിരിച്ചറിയപ്പെട്ട കവിയാണ് ആശാൻ. എഴുത്തച്ഛനു ശേഷം വിരൽ മടക്കി എണ്ണാവുന്ന കവികളിൽ എന്തുകൊണ്ടും മുമ്പനാണ് ആശാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർവകലാശാല മലയാളം വകുപ്പും നാട്യരത്‌നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടു ദിവസത്തെ ആശാൻ ചരമശതാബ്ദി സെമിനാറിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെമിനാർ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആധുനികതയിലേയ്ക്കുള്ള പ്രയാണത്തിൽ ആശാൻ കവിതകൾക്കുള്ള സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോ.ആർ. ചന്ദ്രബോസ് സ്വാഗതവും കെ. ദേവി നന്ദിയും പറഞ്ഞു.

വായന – എഴുത്ത് – പുനരെഴുത്ത് എന്ന വിഷയത്തിൽ ഡോ. സി.ജെ.ജോർജും മുണ്ടശ്ശേരിയുടെ ആശാൻ എന്ന വിഷയത്തിൽ ഡോ.പി. പ്രജിതയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫ. വി.രാജീവ്, ഡോ.കെ.ഹരിദാസ് എന്നിവർ മോഡറേറ്റർമാരായി. ഉച്ചയ്ക്കുശേഷം

കലാമണ്ഡലം ആദിത്യനും സംഘവും അവതരിപ്പിച്ച കരുണാ കാവ്യത്തിന്റെ കഥകളി ആവിഷ്ക്കാരം ഏറെ ശ്രദ്ധേയമായി. തുടർന്ന് ഗവേഷകരായ ഡോ. ശരൺ ചന്ദ്രൻ എൻ.പി. പ്രിയലത, ആയിഷത്ത് ഹസൂറ ബി.എ., അരുൺ രാജ് എം.കെ. എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ ഇന്ന് വൈകിട്ട് സമാപിക്കും.

 

Categories
Kasaragod Latest news main-slider

കണ്ണിക്കുളങ്ങര തറവാട്ടിൽ മാനവ സൗഹാർദ്ദം വിളിച്ചോതി ഇഫ്താർ സംഗമം

ഉദുമ: മാർച്ച് 28 മുതൽ 31 വരെ വയനാട്ടുകുലവൻ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടിൽ ഇന്ന് സംഘടി പ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രി യുടെ സന്ദേശവും വിളിച്ചോ തുന്നതായി.

മത സൗഹാർദ്ദത്തിന് ഇതുവരെ ഒരു കോട്ടവും സംഭവിക്കാത്ത ഉദുമയിൽ നടക്കുന്ന തെയ്യം കെട്ടുക ളും ഉറൂസുകളും മറ്റു ആഘോഷങ്ങളും മനുഷ്യ മനസുകളെ തമ്മിൽ അടുപ്പിക്കുന്നതാണ്.

മുസ് ലിം ങ്ങളുടെ വ്രത ശുദ്ധിയുടെ മാസമാസമായ റമസാനിൽ കണ്ണിക്കുളങ്ങ ര തറവാട്ടിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തോ ടനുബന്ധിച്ചാണ് ആഘോ ഷ കമ്മിറ്റി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

ഉദുമ ടൗൺ ജുമാ മസ്ജിദ്, ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദ്, പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദ്, ഉദുമ ടൗൺ ഖുബ മസ്ജിദ് ഭാരവാഹികൾ, പരിസരവാസികൾ, ഉദുമ ടൗണിലെ വ്യാപാരികൾ

ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ഉദുമയുടെ മാനവ ഐക്യ ത്തിൻ്റെ സന്ദേശം കൂടി യാണ്.ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് തുറന്ന ശേഷം പരസ്പരം ഹസ്ത ദാനം നൽകിയാണ് എല്ലാവരും പിരിഞ്ഞു പോയത്.

ഇഫ്താർ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് അഡ്വ. കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ സ്വാഗതം പറഞ്ഞു.

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, പളളിക്കര ഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് എം കുമാരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ശ്രീധരൻ, ഉദുമ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വിആർ വിദ്യാസാഗർ, ഹക്കീം കുന്നിൽ,

കെഇഎ ബക്കർ, കെ ശിവരാമൻ മേസ്ത്രി, മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, ഉദുമ ടൗൺ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെഎ മുഹമ്മദലി, ജനറൽ സെക്രട്ടറി ഇകെ അബ്ദുൽ ലത്തീഫ്, ട്രഷറർ യുസഫ് റൊമാൻസ്, ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാ അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ സഫർ, പാക്യാര മുഹ് യുദ്ദീൻ ജമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് പിഎം മുഹമ്മദ്കുഞ്ഞി, ജനറൽ സെക്രട്ടറി ബഷീർ പാക്യാര, ജി ജാഫർ, കെഎം അബ്ദുൽ റഹ് മാൻ എന്നിവർ പ്രസംഗിച്ചു.

സമൂഹ നോമ്പ് തുറയിൽ പികെ അഷ്റഫ്, ടിവി മുഹമ്മദ് കുഞ്ഞി ഹാജി, കെഎ ഷുക്കൂർ, ഇസ്മയിൽ ഉദുമ, ഹമീദ് കുണ്ടടുക്കം, ജാസ്മിൻ റഷീദ്, ബീവി മാങ്ങാട്, ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാം വാതുക്കൽ, വികെ അശോകൻ, ശ്രീധരൻ വയലിൽ, കെ സന്തോഷ് കുമാർ, പാലക്കുന്നിൽ കുട്ടി, അബ്ദുല്ലക്കുഞ്ഞി ഉദുമ, സികെ കണ്ണൻ, ബാബു പാണത്തൂർ, വൈ കൃഷ്ണ ദാസ്, വിജയരാജ് ഉദുമ, മൂസ പാലക്കുന്ന്, വിപിഹിദായത്തുള്ള, സലാം പാലക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.

Categories
Kasaragod Latest news main-slider

കരിപ്പോടി എ.എൽ.പി : പഠനോത്സവം സംഘടിപ്പിച്ചു

പഠനോത്സവം സംഘടിപ്പിച്ചു

പാലക്കുന്ന്: അധ്യയന വർഷത്തിൽ കുട്ടികൾ നേടിയെടുത്ത പഠന നേട്ടങ്ങളെ ആസ്പദമാക്കി കരിപ്പോടി എ.എൽ.പി.സ്കൂൾ പഠനോത്സവം നടത്തി. ക്ലാസ് തല അവതരണങ്ങൾക്ക് ശേഷം മലയാളം, ഇംഗ്ലീഷ്, അറബിക്, ഇ.വി.എസ്, ഗണിതം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രദർശനങ്ങൾ നടന്നു. പoനോത്സവം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.വൈസ് പ്രസിഡൻ്റ് അഡ്വ.വിദ്യാധരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആശ, പി.ടി.എ പ്രസിഡൻ്റ് ജഗദീഷ് ആറാട്ടുകടവ്, എം.പി.ടി.എ.പ്രസിഡൻ്റ് ഷാന, സലീം എന്നിവർ പ്രസംഗിച്ചു.

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ നാളെ മുതൽ മറുത്തു കളിക്ക് തുടക്കം. 2018 ലാണ് അവസാനമായി ഇവിടെ മറുത്തു കളി നടന്നത്

പാലക്കുന്ന് : അഞ്ചു വർഷത്തിന് ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര തിരുമുറ്റം പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളിക്ക് വേദിയാകുന്നു. രാത്രിനാളിലെ പൂരക്കളിയുടെ തുടർച്ചയായി പകൽകളി ദിവസമായ 21 മുതൽ 23 വരെയാണ്‌ പ്രത്യേക പണിക്കന്മാരെ വെച്ച് മറുത്തു കളി അരങ്ങേറുന്നത്. കഴകത്തിലെ മൂന്ന് തറകൾ കേന്ദ്രീകരിച്ചുള്ള മറുത്തുകളിയും തുടർന്നുള്ള പന്തൽക്കളിയും കരിപ്പോടിയിലെ പെരുമുടിത്തറയിൽ 16നും കളിങ്ങോത്തെ മേൽത്തറയിൽ 20നും അവസാനിച്ചു. കീഴൂരിലെ കീഴ്ത്തറയിൽ 21ന് പൂർത്തിയാകും.

പാലക്കുന്ന് ക്ഷേത്ര തിരുമുറ്റത്ത് 21ന് പെരുമുടിത്തറയിലെ രാജീവൻ കൊയങ്കര പണിക്കരും മേൽത്തറയിലെ രാജേഷ് അണ്ടോൾ പണിക്കരും 22ന് പെരുമുടിത്തറ പണിക്കരും കീഴ്ത്തറയിലെ ബാബു അരയി പണിക്കറും മറത്തുകളി നടത്തും. 23ന് ഇവർ മൂവരും തമ്മിലുള്ള ഒത്തുകളിയും നടക്കും.ക്ഷേത്ര പണിക്കർ കുഞ്ഞിക്കോരനും ഒപ്പമുണ്ടാകും. തൃപ്പൂണിത്തറ ഗവ. സംസ്കൃത കോളേജ് ജ്യോതിഷ വിഭാഗം തലവൻ ഡോ.ഇ.എൻ . ഈശ്വരൻ നമ്പൂതിരി അധ്യക്ഷനായി മറുത്തുകളി നിയന്ത്രിക്കും.

മുൻ കാലങ്ങളിൽ ഒന്നിടവിട്ട വർഷങ്ങളിൽ പാലക്കുന്ന് ക്ഷേത്രത്തിൽ മറുത്തു കളി നടത്തിയിരുന്നു. നിലവിൽ

പതിവ് ഉത്സവ ക്രമമനുസരിച്ച് ഇവിടെ പൂരോത്സവത്തിന് മറുത്തു കളി നടത്തുന്ന രീതിയില്ല. ക്ഷേത്ര കലണ്ടറിൽ പോലും മറുത്തുകളി ഉത്സവത്തിന്റെ ഭാഗമായി ചിട്ടപ്പെടുത്താറില്ല. വടക്കേ മലബാറിലെ മറ്റു തീയ കഴകങ്ങളിൽ പൂരോത്സവത്തിന് പൂരക്കളിയും മറുത്തുകളിയും പരസ്പര പൂരകങ്ങളാണ്. പക്ഷേ പാലക്കുന്നിൽ മറുത്തുകളി പൂരോത്സവത്തിന്റെ സ്ഥിരം ഭാഗമല്ല.ഇനി അടുത്ത മറുത്തുകളി എന്നാണെന്നു മുൻകൂട്ടി പറയാനും വയ്യ.

മറത്തു കളി

മറുത്തുകളിയിലെ പ്രമേയങ്ങളെല്ലാം സംസ്കൃത സാഹിത്യത്തിലെ ശബ്ദാർഥ അസാധാരണത്വത്തിൽ അതിഷ്ഠതമാണ് . അത് മലയാളത്തിൽ വ്യാഖ്യാനിച്ച് തങ്ങളുടെ അറിവിന്റെ മികവ് പൊതുസമക്ഷം അവതരിപ്പിച്ച്

പണിക്കന്മാർ മിടുക്ക് കാട്ടും . ഇരു പക്ഷവും തർക്കം മൂത്ത് വിഷയത്തിൽ നിന്ന് അകന്ന് പോകുമ്പോൾ അധ്യക്ഷൻ ഇടപെട്ട് തീർപ്പ് കല്പ്പിച്ച് അടുത്ത വിഷയത്തിലേക്ക് കടക്കും. ഇത് കണ്ടു പഠിക്കാനും രസിക്കാനും നിരവധി പേർ ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തും. ഒന്നാം പൂരനാളായ 23ന് പൂവിടലിന് ശേഷം പെരുമുടിത്തറ പണിക്കരും സംഘവും കളിക്ക് തുടക്കം കുറിക്കും. തുടർന്ന് മറ്റു പണിക്കന്മാരും സംഘവും കളിയിൽ അണി ചേരും. ഒന്നാം നിറം മുതൽ 18നിറം വരെയും രാമായണവും ചീന്തും കളിച്ച് സന്ധ്യക്ക് ശേഷം വന്ദന, നാട്യം, നാടകം, യോഗി എന്നിവ പൂർത്തിയാക്കി മൂന്ന് പണിക്കന്മാരും കുളികഴിഞ്ഞ് കച്ചയും ചുറ്റി ‘ആണ്ടും പള്ളും’ പാടി പൊലിപ്പിച്ച്

വിളക്കെടുക്കുന്നതോടെ പൂരക്കളി സമാപിക്കും. തുടർന്ന് രാത്രി പൂരോത്സവത്തിന്റെ വിശേഷാൽ ചടങ്ങായ പൂരംകുളി നടക്കും. അഞ്ചു വർഷത്തിന് ശേഷം നടക്കുന്ന

മറുത്ത്കളിക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ അഡ്വ. കെ. ബാലകൃഷ്ണൻ അറിയിച്ചു. ഈ ദിവസങ്ങളിൽ രാവിലെ ഭക്തർക്ക് തുലാഭാര സമർപ്പണം നടത്താവുന്നതാണ്.

Categories
Kasaragod Latest news main-slider

ക്ഷാമബത്ത ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

പള്ളിക്കര : ഉന്നതർക്ക് ആവോളം വിളമ്പിയിട്ട് അധ്യാപകരേയും ഭൂരിപക്ഷ ജീവനക്കാരെയും വഞ്ചിച്ച ക്ഷാമബത്ത ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യവുമായി കെ.പി .എസ് ടി.എ ബേക്കൽ ഉപജില്ല കമ്മിറ്റിയുടെ നേത്രത്വത്തിൽ പള്ളിക്കരയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. മുൻകാല പ്രാബല്യമില്ലാതെ ജീവനക്കാരുടെ 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത സർക്കാർ നടപടിക്കെതിരെ അവസാനിക്കാത്ത സമര പോരാട്ടങ്ങൾ തുടരുമെന്ന് പ്രതിഷേധ സമരപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ. അനിൽകുമാർ അഭിപ്രായപ്പെട്ടു. ബേക്കൽ ഉപജില്ല പ്രസിഡൻ്റ് എസ് പി കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ധർണ പരിപാടിയിൽ ഉപജില്ല സെക്രട്ടറി നിഷിത സുകുമാരൻ സ്വാഗതം പറഞ്ഞു, ജില്ല ജോയിൻ്റ് സെക്രട്ടറി എം കെ പ്രിയ, വിദ്യാഭ്യാസജില്ല ജോയിൻ്റ് സെക്രട്ടറി എ വി ബിന്ദു എന്നിവർ ആശംസ നിർവഹിച്ചു. ഉപജില്ല ജോയിന്റ് സെക്രട്ടറി ശ്രീ . രാജേഷ് കൂട്ടക്കനി നന്ദി പറഞ്ഞു. കൃഷ്ണകുമാർ, ദീപക്, ശ്രീജ, നമിത, പ്രീന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Back to Top