Categories
main-slider National

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു.

ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ‘ചിട്ടി ആയി ഹേ…’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരിപ്രതിഷ്ഠനേടി.

ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹത്’ എന്നായിരുന്നു പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി. പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു.

ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു പങ്കജ് ഉദാസ്. തന്റെ പ്രണയവും വിരഹവുമെല്ലാം ഗസലിലൂടെ ആണ് പങ്കജ് പകർന്നു നൽകിയത്. 1980-ൽ ആണ് ആഹത് എന്ന ആദ്യ ആൽബത്തിലൂടെ അദ്ദേഹം സംഗീതാസ്വാദകരുടെ മനം കവർന്നത്. പിന്നീടങ്ങോട്ട് തുടർന്നുള്ള വർഷങ്ങളിലായി മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയ ഹിറ്റുകളും അദ്ദേഹത്തിന്റെതായി സമ്മാനിച്ചു. അങ്ങനെ സംഗീത ലോകത്ത് തന്റെ ജനപ്രീതി ഉയരുന്നതിനിടയിലാണ് 1986ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘നാം’ എന്ന ചിത്രത്തിൽ പാടാനായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. അദ്ദേഹത്തിന്റെ ‘ചിട്ടി ആയി ഹെ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തി. ഇതിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചത്

ഇതിനുപുറമേ ലൈവായി സംഗീത കച്ചേരികളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. 1951 മെയ് 17ന് ഗുജറാത്തിലെ ജേത്പൂരില്‍ ആണ് പങ്കജ് ഉദാസിന്റെ ജനനം. കേശുഭായ് ഉദാസ്, ജിതുബെൻ ഉദാസ് ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരനായ് മൻഹർ ഉദാസും ബോളിവുഡിൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. രണ്ടാമത്തെ സഹോദരനായ നിർമ്മൽ ഉദാസും അറിയപ്പെടുന്ന ഗസൽ ഗായകനായിരുന്നു. കുടുംബത്തിൽ സംഗീതത്തിൽ ആദ്യം കഴിവ് തെളിയിച്ച വ്യക്തിയും നിർമ്മൽ ആയിരുന്നു.

Categories
Kerala Latest news main-slider

കോട്ടിക്കുളം റയിൽവേ മേൽപ്പാല തറക്കല്ലിടൽ പ്രധാനമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : രണ്ട് പതിറ്റാൻഡിന്റെ കാത്തിരിപ്പിന് വിരാമമെന്ന ആശ്വാസമെന്നോണം പാലക്കുന്നിലെ കോട്ടിക്കുളം റെയിൽവേ മേൽപ്പാല നിർമാണത്തിനായുള്ള തറകല്ലിടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അതിന് മുന്നോടിയായി കോട്ടിക്കുളം റയിൽവേ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം. പി. ഉദ്ഘാടനം ചെയ്തു. റെയിൽവേ കോച്ച് ഡവലപ്പ്മെന്റ് ഓഫീസർ(മംഗ്ലൂറു) ബി. മനോജ് ആമുഖം ഭാഷണം നടത്തി സ്വാഗതമരുളി . ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഗാനാലാപനങ്ങളും നൃത്തവും തിരുവാതിരക്കളിയും ഉണ്ടായിരുന്നു.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക സ്വപ്ന മനോജും സഹായിയായി കാഞ്ഞഞ്ഞാട് ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥിനി ആരാധ്യ രഞ്ജിത്തും പരിപാടിയുടെ അവതാരകരായി. റയിൽവേ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടക്കം സമൂഹത്തിന്റെ നാന തുറയിലെ വ്യക്തികളും വിവിധ സംഘടന പ്രവർത്തകരും അടക്കം നൂറു കണക്കിന് പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കാസർകോട് പാർലിമെന്റ് നിയോജക

മണ്ഡലത്തിലെ ഏഴിമല, ഒളവറ, രാമവില്യം, പാലക്കുന്ന് ഉപ്പള എന്നിവയടക്കം 7 മേൽപ്പാലങ്ങൾക്കാണ് പ്രധാനമന്ത്രി തറകല്ലിട്ടത്.

Categories
Kasaragod Latest news main-slider

മൗവ്വൽ മുഹമ്മദൻസ് സ്പോർട്ടിങ് ജിസിസി പ്രീമിയർ ലീഗ് സീസൺ 6 ബ്രോഷർ പ്രകാശനം ഷാർജയിൽ എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു

മവ്വൽ മുഹമ്മദൻസ് സ്പോർട്ടിങ് ജിസിസി പ്രീമിയർ ലീഗ് സീസൺ 6 ബ്രോഷർ പ്രകാശനം ഷാർജ റയാൻ ഹോട്ടലിൽ വെച്ചു കാസർഗോഡ് പാർലമെന്റ് മണ്ഡലം മെമ്പർ രാജ്‌മോഹൻ ഉണ്ണിത്താൻ TABASCO ഗ്രൂപ്പ് MD ബഷീർ മാളികയിലിന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര KESEF ജനറൽ സെക്രെട്ടറി  മുരളീധരൻ ഷാർജാ ഇന്ത്യൻ അസ്സോസിയഷൻ സെക്രെട്ടറി പ്രകാശ് , മവ്വൽ പ്രീമിയർ ലീഗ് ചെയർമാൻ അബ്ദുല്ല കമാംപാലം, ക്ലബ് രക്ഷാധികാരികളായ ഹനീഫ എംസി , ഫൈസൽ അഷ്ഫാഖ് , ക്ലബ് ജനറൽ സെക്രെട്ടറി ഷഫീക് എംസി എന്നിവർ സംബന്ധിച്ചു

Categories
Kasaragod Latest news main-slider

ചിത്താരി വി പി റോഡ് യുനൈറ്റഡ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ കെട്ടിടോദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഹബീബ് റഹ്മാൻ നിർവഹിച്ചു

ചിത്താരി വി പി റോഡ് യുനൈറ്റഡ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ കെട്ടിടോദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഹബീബ് റഹ്മാൻ നിർവഹിച്ചു .

ഓഫീസ് ഉദ്ഘാടനം അബ്ദുല്ല വളപ്പിൽ നിർവഹിച്ചു. വിളംബര ഘോഷയാത്രയിൽ സൽമാൻ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുത്തു.

ക്ലബ്ബ് സെക്രട്ടറി ഹനീഫ ബി.കെ സ്വാഗതം പറഞ്ഞു. യു. എ.ഇ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള കുട്ടൻവളപ്പിൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് വിവരണം പ്രസി സഡണ്ട് വിനോദ് ടി കെ നിർവ്വഹിച്ചു.

നാസർ തയാൽ,തയ്യീബ് കൂളിക്കാട്,മുത്തലിബ് കുളത്തിങ്കൽ എന്നിവർ ഉപഹാര സമർപ്പണം നടത്തി.വാർഡ് മെമ്പർ ഇർഷാദ് സി കെ,റഷീദ് കൂളിക്കാട്, താനത്തിങ്കാൽ കൃഷ്ണൻ, മുഹമ്മദ് കുഞ്ഞി കെ.സി,ഹസൈനാർ എം, മുനീർ കുളത്തിങ്കാൽ, ഖാലിദ് സി.എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് ട്രഷറർ ഷാനിദ് സി.എം നന്ദി പ്രകാശിപ്പിച്ചു.

Categories
Kasaragod Latest news main-slider

അതിഞ്ഞാൽ കോയാപ്പളളി ജനറൽബോഡിയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

കെ. കെ.അബ്ദുള്ള ഹാജി ( പ്രസിഡണ്ട് ) കെ.എം.അഹമ്മദ് അഷറഫ് ഹന്ന ( ജനറൽ സെക്രട്ടറി)

വി. കെ. അബ്ദുള്ള ഹാജി ( ട്രഷറർ )

അതിഞ്ഞാൽ: അതിഞ്ഞാൽ കോയാപ്പള്ളി ജനറൽ ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തെഞ്ഞെടുപ്പും നടന്നു. കോയാപള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാജി അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി കെ.എം.അഹമ്മദ് അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു.

തുടർന്ന് വരവ് ചിലവ് കണക്ക് വായിക്കുകയും വാർഷിക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു.

പൊതു ചർച്ചയ്ക്ക് ശേഷം 2024-25 വർഷത്തിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാജി. ജനറൽ സെക്രട്ടറി കെ.എം. അഹമ്മദ് അഷ്റഫ് ഹന്ന ട്രഷറർ വി.കെഅബ്ദുള്ള ഹാജി

വൈസ് പ്രസിഡണ്ടുമാരായി മൊയ്തു ലീഗ്,പി.ബി കുഞ്ഞബ്ദുല്ലയും ജോ: സെക്രട്ടറിമാരായി കെ. കരീം,തസ്‌ലീം ബടക്കൻ

വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി

മാട്ടുമ്മൽ ഹസ്സൻ ഹാജി,കെ.എം.ആഷിഫ് ഹന്ന,പി.എം.ഫാറുഖ് ഹാജി,പി .അബ്ദുൽ കരീം,ഹാജി മുഹമ്മദ്,ഹബീബ് പാലായി, മുഹമ്മദ് എൽ,അബ്ദുൽ റഹ്മാൻ ,ജമാൽ എൽ,ബദ്റുദീൻ ,എന്നിവരെ തെരഞ്ഞെടുത്തു.

Categories
Kasaragod Latest news main-slider

ആയമ്പാറ വിഷ്ണുബാലവേദിയുടെ അൻപതോളം കുട്ടികൾ രണ്ടുമാസമായി പരിശീലിച്ചുവന്ന നീന്തലിന്റെ സമാപന ആഘോഷ ഉദ്ഘാടനം

ആയമ്പാറ : വ്യായാമം ജീവിതത്തിന് അനിവാര്യമായ ഒരു ഘടകമാണ്. നീന്തലിലൂടെ ശരീരത്തിന്റെ എല്ലാഭാഗവും ചലനാത്മകമാവുന്നു. പണ്ട് കാലത്ത് നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്ന കുളങ്ങളെല്ലാം തന്നെ ഇന്ന്  നശിച്ചിരിക്കുന്നു  കൂടാതെ ഒഴുകികൊണ്ടിരുന്ന പുഴകളെല്ലാം വറ്റിവരണ്ടു. എങ്കിലും മഴക്കാലമായാൽ നാട്ടുപ്രദേശത്തെ കുട്ടികൾക്ക് ജീവൻരക്ഷമാർഗമെന്ന നിലയിൽ ആയമ്പാറ വിഷ്ണുബാലവേദിയുടെ അൻപതോളം കുട്ടികൾ രണ്ടുമാസമായി പരിശീലിച്ചുവന്ന നീന്തലിന്റെ സമാപന ആഘോഷ ഉദ്ഘാടനം കലാ കായികവേദി പ്രസിഡന്റ്. എം. മോഹനൻ കുണ്ടൂർ നിർവഹിച്ചു.

ബാലവേദി കോഡിനേറ്റർ എം. വേലായുധൻ. സെക്രട്ടറി. കെ. ദാമോദരൻ മോലോത്തിങ്കാൽ. വനിതാവേദി വൈസ് പ്രസിഡന്റ്. ജയന്തിരാജൻ. കെ. കുഞ്ഞിരാമൻ മോലോത്തിങ്കാൽ. രാജൻ പള്ളമൽ. സുജിത്ത് കളത്തിങ്കാൽ. സുകു പള്ളമ്മൽ. പൊതു പ്രവർത്തകരായ. ഗോപാലൻ പള്ളമ്മൽ. ആകാശ് പെരിയ. ആയമ്പാറ മഹാ വിഷ്ണു ക്ഷേത്ര വൈസ് പ്രസിഡന്റ്. കുഞ്ഞിരാമൻ ആകാശ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ബാലവേദി സെക്രട്ടറി. അഭിരാം നന്ദി പറഞ്ഞു

Categories
Kasaragod Latest news main-slider

പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: എ.കെ.ജി.സി.ടി

പാലക്കുന്ന്: സമരം ചെയ്യുന്ന കർഷകരെ ശത്രുക്കളായികണ്ട് അക്രമിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും കർഷകർ ഉന്നയിക്കുന്ന താങ്ങുവിലയുൾപെടെയുള്ള ആവശ്യങ്ങൾ നിരുപാധികം അംഗീകരിക്കണമെന്നും അസോസിയേഷൻ ഓഫ്‌ കേരള ഗവൺമന്റ്‌ കോളജ്‌ ടീച്ചേഴ്സ്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോളജ്‌ അധ്യാപകർക്ക്‌ അർഹതപ്പെട്ട ഡി.എ.കുടിശ്ശിക അനുവദിക്കുക, പി.എം.ഉഷ പദ്ധധിയുടെ ഫോക്കസ്‌ ജില്ലകളിൽകാസറകോടിനെയും ഉൾപ്പെടുത്തുക, ജില്ലയിലെ സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ജില്ലാപ്രസിഡന്റ് കെ.വിദ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എസ്‌.മുരളി, മിൽമ എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ വി. വി. രമേശൻ, കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ എം. ജിതേഷ്‌ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:കെ വിദ്യ (പ്രസി.), പി. കെ. രതീഷ്‌, (വൈ. പ്രസി.), ആസിഫ്‌ ഇഖ്ബാൽ കാക്കശ്ശേരി (സെക്രട്ടറി), കെ.ദീപ, (ജോ. സെക്ര.), എം.അനൂപ്‌ കുമാർ (ട്രഷ.).

Categories
Kasaragod Latest news main-slider

റെയിൽവേ സ്റ്റേഷൻ ശുചീകരിക്കാൻ ഹരിത സേനയും

പാലക്കുന്ന് : കോട്ടിക്കുളം റെയിൽവേ മേൽപ്പാലം തിങ്കളാഴ്ച്ച പ്രധാനമന്ത്രി ഓൺ ലൈനായി തറകല്ലിടുകയാണ്.

കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ അതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉദുമ പഞ്ചായത്ത്‌ റയിൽവേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമ പഞ്ചായത്ത്‌ ഹരിത സേനാംഗങ്ങൾ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോവും വൃത്തിയാക്കാൻ ഞായറാഴ്ച രാവിലെ ഇവിടെ എത്തി. മാലിന്യങ്ങൾ ശേഖരിച്ച് കെട്ടുകളാക്കി നീക്കം ചെയ്തു.

Categories
Kerala Latest news main-slider National

കോട്ടിക്കുളം മേൽപ്പാലത്തിന് തിങ്കളാഴ്ച്ച പ്രധാനമന്ത്രി തറക്കല്ലിടും

പാലക്കുന്ന് : രണ്ട് പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ആശ്വാസമായി കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും.അതിന്റെ ഔപചാരികമായ ഉദ്ഘാടനം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽഓൺലൈൻ ആയി നിർവഹിക്കും.

കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 10.30 മുതൽ നടക്കുന്ന പരിപാടിയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം. പി, സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ വിശിഷ്ട വ്യക്തികളായി പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറും. കൃത്യം 12.20 മുതൽ പ്രധാനമന്ത്രി നടത്തുന്ന തറക്കല്ലിടലിന്റെ ഉദ്ഘാടനം ഓൺലൈനായി കാണാനുള്ള സൗകര്യം സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റെയിൽവേ സ്റ്റേഷനിൽ അതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

തറക്കലിടലിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത്‌ റെയിൽവേ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു. ചെയർമാൻ പി. ലക്ഷ്മി അധ്യക്ഷയായി.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റയിൽവേ സ്റ്റേഷൻ പരിസരം ഹരിത സേനാംഗങ്ങൾ വൃത്തിയാക്കി.

Categories
Kasaragod Latest news main-slider

പൂച്ചക്കാട് ശാഖ എസ് വൈ എസ് – എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധരായ രോഗികൾക്കുള്ള ചികിത്സാ സാഹയവിതരണോൽഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

പള്ളിക്കര: പൂച്ചക്കാട് ശാഖ എസ് വൈ എസ്- എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധരായ രോഗികൾക്കുള്ള സഹായ വിതരണം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പൂച്ചക്കാട് എസ് വൈ എസ് ശാഖ പ്രസിഡൻറ് മുഹമ്മദലി ഹാജിക്ക് കൈമാറി ഉൽഘടനം നിർവ്വഹിച്ചു.

ചടങ്ങിന് പൂച്ചക്കാട് ശാഖ എസ് വൈ എസ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. താജുദ്ധീൻ ദരിമി പടന്ന മുഖ്യ പ്രഭാഷണം നടത്തി.

പള്ളിക്കര പഞ്ചായത്ത് 16ആം വർഡ് മെമ്പർ അബ്ബാസ് തെക്ക്പുറം, മദ്രസ മനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ടി.പി. അബ്ദുൾ റഹ്മാൻ, സോളാർ കുഞ്ഞഹമ്മദ് ഹാജി, തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, മാഹിൻ പൂച്ചക്കാട്, എ എം അബ്ദുൾ ഖാദർ, എ കെ മെഹ്മൂദ്, കണ്ടത്തിൽ അബ്ദുൾ ഖാദർ, ശരീഫ് മെഹ്മൂദ്, പി.കെ മുഹമ്മദ്, കണ്ടത്തിൽ ഹമീദ്, സോളാർ അഫ്സൽ, അക്ബർ അക്കു, ബഷീർ, റദ്ദു എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിന് പൂച്ചക്കാട് ശാഖ എസ് വൈ എസ് ജന.സെക്രട്ടറി മുഹാജിർ പൂച്ചക്കാട് സ്വാഗതവും, ട്രഷറർ പി. എ റഫീക്ക് നന്ദിയും പറഞ്ഞു.

Back to Top