Categories
Kasaragod Latest news main-slider

പത്താമുദയം വരെയുള്ള ഉത്സവങ്ങളുടെ സമാപനമെന്നോണം ഭണ്ഡാരവീട്ടിൽ തെയ്യക്കോലങ്ങൾ കെട്ടിയാടി.

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ അടുത്ത പത്താമുദയം വരെയുള്ള ഉത്സവങ്ങളുടെ സമാപനമെന്നോണം ഭണ്ഡാരവീട്ടിൽ തെയ്യക്കോലങ്ങൾ കെട്ടിയാടി. ഇന്നലെ(25) രാവിലെ ആദ്യം വിഷ്ണുമൂർത്തിയും തുടർന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയും അരങ്ങിലെത്തി. ഉച്ചയ്ക്ക് ശേഷമാണ് മൂവാളംകുഴിചാമുണ്ഡി തിരുമുറ്റത്ത് എത്തിയത്. പൂരോത്സവത്തിനും ഉത്രവിളക്കിനും തൊട്ടുപിന്നാലെ നടന്ന തെയ്യങ്ങളുടെ നിറഞ്ഞാട്ടം കാണാൻ നൂറുകണക്കിന് ഭക്തരാണ് ഇവിടെ എത്തിയത്

Categories
Kasaragod Latest news main-slider

സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ല കമ്മിറ്റിയും ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ല കമ്മിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നും കുടുംബസംഗമവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട് :ഭിന്നശേഷി സൗഹൃദമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റിയുടെയും ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഇഫ്താർ വിരുന്നും കുടുംബ സംഗമവും വേറിട്ട അനുഭവമായി. അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരുടെ സംഗമം മാധ്യമപ്രവർത്തകൻ ഷഫീക്ക് നസറുള്ള ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ഡോ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് രാജേഷ്, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി മൊയ്തു ഇരിയ, മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.മുഹമ്മദ് അസ്‌ലം, ബഷീർ സിറ്റി, ഡോ. മിസ്അബ് , ഇബ്രാഹിം ബിസ്മി അസീസ് കൊളവയൽ, ഷഫീഖ് ഇടുക്കി എന്നിവർ സംസാരിച്ചു. സി.എ യൂസുഫ് സ്വാഗതവും സജീർ പള്ളിക്കര നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider

ലോകസഭ ഇലക്ഷൻ: വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പ്രക്രിയ ഇന്ന് അവസാനിക്കും

വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇന്ന് കൂടി അവസരം. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ പ്രക്രിയ ഇന്ന് അവസാനിക്കും

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിച്ചത്.

ഇന്ന്( മാർച്ച് 25 ) വരെ പട്ടികയിൽ പേര് ചേർക്കാനാവും.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്‌ത്‌ വേണം തുടർ നടപടികൾ ചെയ്യാൻ. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എൻട്രികൾ പൂരിപ്പിക്കാൻ കഴിയും

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവം സമാപിച്ചു. ഇന്ന് ഭണ്ഡാര വീട്ടിൽ തെയ്യങ്ങൾ കെട്ടിയാടും   

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് ശേഷം നടന്ന ഉത്രവിളക്ക് ഉത്സവം ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു.

കോലത്തു നാട്ടിൽ തീയ സമുദായ ക്ഷേത്രങ്ങളിൽ പാലക്കുന്നിൽ മാത്രം ആചരിക്കുന്ന അനുഷ്ഠാനമാണിതെന്ന് ക്ഷേത്രത്തിലെ മൂത്ത ഭഗവതിയുടെ നർത്തകനായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ പകൽ ചുവട്മായ്ക്കലും നടന്നു. കല്ലൊപ്പിക്കലിനും അനുബന്ധ ചടങ്ങുകൾക്കും ശേഷം വീണ്ടും ചുവട്മായ്ക്കൽ പൂർത്തിയാക്കി പള്ളിയറയിൽ തിരുവായുധം സമർപ്പിച്ചതോടെ ഉത്രവിളക്ക് സമാപിച്ചു.

ഇന്നലെ രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടൽ ചടങ്ങ് നടന്നു

ഇന്ന് 25 മാർച്ച്‌ പകൽ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും. തൃക്കണ്ണാടപ്പന്റെ ‘അഞ്ച് കഴിഞ്ഞു ആറാമത്തെ’ പരദേവതയായി സങ്കൽപ്പിച്ചു വരുന്ന ശക്തിസ്വരൂപിണിയായ മൂവാളംകുഴി ചാമുണ്ഡിയമ്മയെ ഏതാനും ക്ഷേത്രങ്ങളിൽ മാത്രമേ കെട്ടിയാടാറുള്ളൂ . വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും.

ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

പടം : പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചുവട് മായ്ക്കൾ

Categories
Kasaragod Latest news main-slider

കീക്കാനം കോതോർമ്പൻ തറവാട് തെയ്യംകെട്ട് : പച്ചക്കറി വിളവെടുത്തു

പാലക്കുന്ന്: കഴകത്തിലെ കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ടിന് ഭക്ഷണം ഒരുക്കാൻ ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പ് പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.

വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചുളള അന്നദാനം നൽകുക എന്ന ഉദ്ദേശത്തോടെ ആഘോഷകമ്മിറ്റിയും മാതൃസമിതിഅംഗങ്ങളും ചേർന്നാണ് കൃഷി നടത്തിയത്.ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ പി. പി. ചന്ദ്രശേഖരൻ, കൺവീനർ ബാലകൃഷ്ണൻ പുളിക്കാൽ, ട്രഷറർ കേളു പുല്ലൂർ, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, കൃഷി ഓഫീസർ പി.വി.ജലേശൻ, പാലക്കുന്ന് കഴകം ജനറൽ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ്‌, പഞ്ചായത്ത് അംഗങ്ങളായ ലീനകുമാരി, റീജരാജേഷ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സുമതി, നാരായണൻ ആലിന്റടി, ബാലൻ കുന്നത്ത്, രാജൻ പള്ളയിൽ,എന്നിവർ പ്രസംഗിച്ചു .26ന് കൂവം അളക്കും. ഏപ്രിൽ 5 മുതൽ 7 വരെയാണ്‌ ഇവിടെ തെയ്യംകെട്ട് നടക്കുക.

 

Categories
Kerala Latest news main-slider

ക്രൈസ്തവർ ഇന്ന് കുരുത്തോലപ്പെരുന്നാൾ ആഘോഷിക്കുന്നു.

കാഞ്ഞങ്ങാട്: പോരാട്ടത്തിന്റെ ആഹ്വാനം മുഴക്കി യേശുക്രിസ്തു നടത്തിയ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഞായറാഴ്ച ഓശാനപ്പെരുന്നാൾ, കുരുത്തോല പ്പെരുന്നാൾ ആഘോഷിക്കുന്നു

മതപൗരോഹിത്യത്തിൻ്റെ അനാശാസ്യങ്ങൾക്കെതിരെ യേശു ചാട്ടവാർ കൊണ്ട് പ്രതികരിച്ച ദിവസമാണ് ഇന്ന്

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് കുരുത്തോല ഞായറിലെ തിരുക്കർമങ്ങൾസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിനും ഇതോടെ തുടക്കമാവും.

വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് ഇന്ന് കടക്കുന്നത്.

Categories
Kasaragod Latest news main-slider

യു എ ഇ പ്രവാസി കൂട്ടായ്മ പൈതൃകം പൂച്ചക്കാട് പതിനൊന്നാം വർഷത്തിലേക്ക് 

പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്ര പരിധിയിലുള്ള പ്രദേശങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മയായ പൈതൃകം പൂച്ചക്കാട്  പതിനൊന്നാം വർഷത്തിലേക്കാണ് കടക്കുന്നത്.

ഷാർജ റോളയിൽ റഫീഖ് റസ്‌റ്റോറന്റിൽ വെച്ച് പൈതൃകം പൂച്ചക്കാട് യു എ ഇ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്. നാൽപതിലധികം അംഗങ്ങൾ പങ്കെടുത്തു.

ജനറൽബോഡി യോഗത്തിൽ നിലവിലുള്ള കമ്മിറ്റി തുടരാൻ തീരുമാനിക്കുകയായിരിന്നു.

തെക്ക് പുറം സ്വദേശി രാജേഷ് തെക്കേക്കര പ്രസിഡന്റായും രതീഷ് കുളിയന്മരം സെക്രട്ടറിയായും ഗംഗാധരൻ പൂച്ചക്കാട് ട്രഷറുമായുള്ള കമ്മിറ്റി തുടരും.

പതിനൊന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഏറ്റെടുത്തു പൂർത്തീകരിച്ച കാര്യങ്ങൾ അഭിമാനമുള്ളവാക്കുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ആദ്യ കാലഘട്ടത്തിൽ പൈതൃകം പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ കരിമരുന്നു പ്രയോഗത്തിനുള്ള സംഭാവന നൽകി കൊണ്ട് തുടങ്ങിയതാണ് . തുടർന്ന്

ആറര ലക്ഷത്തിനു മുകളിൽ ചിലവായ ക്ഷേത്ര ചുറ്റുമതിൽ നിർമ്മാണം പൈതൃകത്തിന്റെ നേതൃത്വത്തിലാണ് നടത്തിയത്

പുതിയ ക്ഷേത്ര ഭോജനശാലക്ക് വേണ്ടി നാല് ലക്ഷത്തിനടുത്ത് ചിലവിൽ ആവശ്യമായ ഫർണിച്ചർ സംഭാവന ചെയ്തതും ഈ പ്രവാസി കൂട്ടായ്യ്മ തന്നെയാണ്.

എല്ലാ വർഷവും നടക്കുന്ന ആറാട്ടിന് ഒരു ദിവസം നൽകുന്ന അന്നദാനം, ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടികളിൽ സഹകരണം, നറുക്കെടുപ്പുകളിൽ സ്വർണ്ണമടകമുള്ള കാര്യങ്ങൾ സംഭവ ചെയ്തതടക്കമുള്ള കാര്യങ്ങൾ ഓർമ്മപെടുത്തലുകളായി ചർച്ചയിൽ വന്നു.

നിരാലാംബരായവരെ സഹായിച്ചും പ്രവാസി കൂട്ടായ്മ മെമ്പർമാരെ പരസ്പരം സഹായിച്ചും പൈതൃകം ഒരു കൈത്താങ്ങായി നിലകൊള്ളുന്നു.

രാജേഷ് തെക്കേക്കര അധ്യക്ഷത വഹിച്ചു

കൃഷ്ണൻ കുന്നത്ത്കടവ്, സുരേഷ് ചാലിയം വളപ്പ്, സന്തോഷ്‌ തൊട്ടി, രാജേഷ് ചേറ്റുകുണ്ട്,  സന്തോഷ്‌ ചേറ്റുകുണ്ട് തുടങ്ങിയവർ സംസാരിച്ചു.

രതീഷ് കുളിയന്മരം സ്വാഗതവും ഗംഗധരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

2023 പ്രവർത്തന റിപ്പോർട്ട്‌, സാമ്പത്തിക റിപ്പോർട്ട്‌ കൂടാതെ ഭാവി പരിപാടികൾ തുടങ്ങിവയുടെ അവതരണം നടന്നു.

ഭാരവാഹികൾ

രക്ഷാധികാരി : കൃഷ്ണൻ കുന്നോത്ത് കടവ്

പ്രസിഡന്റ്:‌ രാജേഷ് തെക്കേക്കര

വൈസ് പ്രസിഡന്റ് : സന്തോഷ്‌ തോട്ടി

ജനറൽ സെക്രട്ടറി: രതീഷ് കുളിയന്മരം

ജോ: സെക്രട്ടറി : രാജേഷ് ചേറ്റുകുണ്ട്

ഖജാൻജി: ഗംഗാധരൻ പൂച്ചക്കാട്

സഹ ഖജാൻജി : സന്തോഷ്‌ ചെറ്റുക്കുണ്ട്

ഓഡിറ്റർ: സുരേഷ് ചാലിയം വളപ്പ്

എക്സികുട്ടീവ് മെമ്പർമാർ :

വസന്തൻ പൂച്ചക്കാട്, പ്രജി കിഴക്കേ വീട്, സുരേഷ് തെക്കേക്കര, പ്രജീഷ് ചേറ്റുക്കുണ്ട്, സന്ദീപ് ചേറ്റുക്കുണ്ട്, സന്തോഷ് ചേറ്റുകുണ്ട്, അനീഷ് തായത്ത്, സുരേഷ് തെക്കേകര.

 

 

Categories
Kasaragod Latest news main-slider

ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തലിന് തുടക്കം കുറിച്ചു

കടുത്ത വേനൽ ചൂടിനെ നേരിടുന്നതിന്, പൊതുജനങ്ങൾക്കായി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ, ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തലിന് തുടക്കം കുറിച്ചു.

ബാങ്ക് പ്രസിഡണ്ട് ശ്രീ.പ്രവീൺ തോയമ്മൽ ഉത്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ.ഹംസ അധ്യക്ഷത വഹിച്ചു,

ബാങ്ക് ഡയറക്ടർമാരായ ശ്രീ.എൻ.കെ രത്നാകരൻ, ശ്രീ.വി.വി സുധാകരൻ, ശ്രീ.ടി.കുഞ്ഞികൃഷ്ണൻ, ശ്രീ.വി.മോഹനൻ, ശ്രീ.കെ.ഭാസ്കരൻ, ശ്രീ. കരീം കല്ലുരാവി, ശ്രീ. ഗഫൂർ മുറിയനാവി, ശ്രീമതി.വി.സരോജ, ശ്രീമതി.എൻ.കെ അനീസ, ശ്രീമതി.സുബൈദ ,ബാങ്ക് സെക്രെട്ടറി ശ്രീമതി.നസീമ കെ.പി ,അസ്സിസ്റ്റന്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ എച്ച്.ആർ,ബാങ്ക് ഓഡിറ്റർ ശ്രീ.കുഞ്ഞിരാമൻ.ബി,സ്റ്റാഫ് കൌൺസിൽ സെക്രട്ടറി ശ്രീ.സുജിത്ത് പുതുക്കൈ എന്നിവർ പങ്കെടുത്തു.

Categories
Kerala Latest news main-slider

കള്ളനോട്ട് കേസ് പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് വീണ്ടും കള്ളനോട്ട് കണ്ടെത്തി.

കാഞ്ഞങ്ങാട്: കള്ളനോട്ട് കേസ് പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് വീണ്ടും കള്ളനോട്ട് കണ്ടെത്തി.

2000 രൂപയുടെ നാലു നോട്ടുകൾ ആണ് അമ്പലത്തറ ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

ആറുകോടി 90 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുറസാഖ് ( 51), സുലൈമാൻ (51) എന്നിവരെ ബത്തേരി പോലീസ് ആണ് ബത്തേരി പഴുപ്പത്തൂരിലെ ഹോം സ്റ്റേയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായ മൗവ്വൽ പരങ്ങാനത്തെ സുലൈമാന്റെ വീട്ടിൽ നിന്നാണ് നോട്ടുകൾ കണ്ടെടുത്തത്.

ഇന്നലെ പുലർച്ചെയാണ് ഇവരെ അമ്പലത്തറയിലേക്ക് കൊണ്ടുവന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. ബുധനാഴ്ചയാണ് ഗുരുപുരത്തെ വീട്ടിൽ നിന്നും കള്ളനോട്ടുകൾ കണ്ടെടുത്തത്. തെളിവെടുപ്പിനു ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Categories
Kerala Latest news main-slider

എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ കാഞ്ഞങ്ങാട് പിണറായി വിജയൻ ഉത്ഘാടനം ചെയ്തു

മോദി നടപ്പാക്കുന്നത് ഹിറ്റ്ലറുടെ മാതൃക: പിണറായി

കാഞ്ഞങ്ങാട് : മോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്ലറുടെ കിരാതമായ മാതൃകയും മുസോളിനിയുടെ സംഘടനാ രീതിയുമാണെന്ന് പിണറായി വിജയൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന വിഷയത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ കാഞ്ഞങ്ങാട് ആലാമിപള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം പ്രത്യേക കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് നല്ലൊരു ഭാഗം ജനങ്ങൾ എന്താകും രാജ്യത്തിൻെറ ഭാവി എന്ന് ആലോചിച്ചു ഉത്കണ്ഠപ്പെടുന്ന കാലമാണിത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സർക്കാരാണ് അധികാരത്തിലുള്ളത്. അവർ ആർഎസ്എസ് അജണ്ട ഒരു ഭാഗത്ത് നടപ്പിലാക്കുന്നു.

മതനിരപേക്ഷ ചിന്താഗതികൾക്കെല്ലാം അവർ എതിരാണ് . മതനിരപേക്ഷതയെ അംഗീകരിക്കുന്നില്ല എന്നതാണ് ആർഎസ്എസ് നയം . നമ്മുടെ രാജ്യം മതനിരപേക്ഷ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മൂല്യങ്ങളുടെ ശക്തമായ ലംഘനമാണ് പൗരത്വ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.ഇതിനെ തള്ളിപ്പറയാൻ ഐക്യരാഷ്ട്രസഭ തയ്യാറായി. ആംനസ്റ്റി ഇന്റർനാഷണൽ കടുത്ത ഭാഷയിൽ ഇതിനോട് വിയോജിച്ചു.

അമേരിക്ക പോലും ഈ നിയമത്തിനെ അപലപിച്ചു. പൗരത്വത്തെ മതാടിസ്ഥാനത്തിൽ കാണാൻ ആർക്കും കഴിയില്ല. എന്നിട്ടും ഭരണാധികാരികൾ അവരുടെ വഴിയിൽ മുന്നോട്ടു പോകുന്നു.

1955ലാണ് പൗരത്വ നിയമം ആദ്യമായി പാസാക്കുന്നത് 198 ,92, 2003, 2015,2019 ഇങ്ങനെ ഒട്ടേറെ ഭേദഗതികൾ പിന്നീട് വന്നു. 2003ലെ സർക്കാരാണ് അനധികൃത കുടിയേറ്റക്കാർ എന്ന പുതിയ പദം ഈ നിയമത്തിൽ ഉൾപ്പെടുത്തുന്നത്. ആർഎസ്എസ് അജണ്ടയുടെ തുടക്കമായിരുന്നു അത്. മോദി സർക്കാർ 2019 ൽ മതാടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവന്നു. ദേശീയ പൗരത്വ രജിസ്റ്ററും ഇവർ കൊണ്ടുവന്നു.

മതേതരത്വത്തിന് ശക്തമായ ലംഘനവും മൗലികാവകാശം ഹനിക്കുന്ന രീതിയിലും ഒരു സർക്കാറിനും ഒരു നിയമവും കൊണ്ടുവരാൻ കഴിയില്ല എന്ന് സുപ്രീംകോടതി പോലും നിരീക്ഷിച്ചിട്ടുണ്ട്.എന്നിട്ടും ഭരണഘടന മൂല്യങ്ങൾ ഇല്ലാതാക്കുന്ന തുല്യപരിരക്ഷ ഉറപ്പുവരുത്താത്ത ജനങ്ങളെ അവഗണിക്കുന്ന പൗരത്വ നിയമവുമായി മുന്നോട്ട് പോകുന്ന മോദി ഭരണത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും സർക്കാറും ശക്തമായി അവഗണിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു.

Back to Top