Categories
Kasaragod Latest news main-slider

ഏച്ചിക്കാനം ഗുരുജി വിദ്യാമന്ദിരം വാർഷികാഘോഷം നടന്നു; കവിയും മുൻ സെൻസർ ബോർഡ് അംഗവുമായ കല്ലറ അജയൻ ഉൽഘാടനം ചെയ്തു.

മാവുങ്കാൽ:ഏച്ചിക്കാനത്തിൻ്റെയും പരിസര പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്ന് ഭാരതീയ മൂല്യങ്ങളിൽ ഊന്നിയ പാഠ്യ പാഠ്യേതര പ്രക്രിയയിലൂടെ കഴിഞ്ഞ നാലു പതിറ്റാണ്ടായി സൗജന്യ വിദ്യാഭ്യാസം നൽകി പ്രവർത്തിച്ചു വരുന്ന ഏച്ചിക്കാനം ശ്രീ ഗുരുജി വിദ്യാമന്ദിരത്തിൻ്റെ 39 മത് വാർഷികവും അനുബന്ധ പരിപാടികളും ഏറെ ശ്രദ്ധേയമായി.

വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ബിനോ രാജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശസ്ത കവിയും മുൻ സെൻസർ ബോർഡ് അംഗവുമായ കല്ലറ അജയൻ ഉൽഘാടനം ചെയ്തു.

ഭാരതീയ വിദ്യാനികേതൻ ദക്ഷിണ ക്ഷേത്രകാര്യദർശി എൻ.സി.ടി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.പ്രധാനാദ്ധ്യാപിക ടി. ആർ.ഷീജ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു.

രാഷ്ട്രീയ സ്വയം സേവകസംഘം കാഞ്ഞങ്ങാട് ജില്ല സഹസംഘ ചാലക് പി.ഉണ്ണികൃഷ്ണൻ,മടി ക്കൈ പഞ്ചായത്ത് വാർഡ് അംഗം കെ.വേലായുധൻ, പ്രസിഡണ്ട് സി.യതിൻ,എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് ജില്ല ക്രിക്കറ്റ് ടീമിൽ സെലക്ഷൻ നേടിയ പൂർവ്വ വിദ്യാർത്ഥി പി.വിഷ്ണുദാസ്, മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയത്തിലെ കുട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ,അദ്ധാപകർ,മാതൃസമിതി അംഗങ്ങൾ എന്നിവരെയും വിശിഷ്ട വ്യക്തികൾ അനുമോദിച്ചു.

സ്കൂൾ സെക്രട്ടറി പി.പുഷ്പലത സ്വാഗതവും,ആഘോഷ കമ്മിറ്റി കൺവീനർ പി.ശിവപ്രസാദ് നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

Categories
Editors Pick Latest news main-slider

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി നാളെ ലാസ്റ്റ് ഡേറ്റ് (ഏപ്രിൽ 8)9144 ഒഴിവുകൾ

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ഇപ്പോള്‍ ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9144 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി നാളെ വരെ 2024 ഏപ്രില്‍ 8 വരെ അപേക്ഷിക്കാം.

https://indianrailways.gov.in/

Categories
Kasaragod Latest news main-slider Sports

നാലാമത് കൃപേഷ് ശരത് ലാൽ മെമ്മോറിയൽ വോളി ബോൾ ട്രോഫി ഇന്ദിരാ ജീ അയ്യങ്കാവിന് 

കല്ല്യോട്ട് : നാലാമത് കൃപേഷ് -ശരത് ലാൽ മെമ്മോറിയൽ ട്രോഫി വോളി ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ദിരാ ജീ അയ്യങ്കാവ് ചാമ്പ്യന്മാരായി.

ഫൈനലിൽ വീർ സവർക്കാർ പൊള്ളക്കടയെയാണ് ഇന്ദിരാ ജീ അയ്യങ്കാവ് തോല്പിച്ചത്.

ഇന്ത്യൻ നേവിയുടെ ഫുൾ ടീമാണ് അയ്യങ്കാവിന് വേണ്ടി അണി നിരന്നത്.

സെമി ഫൈനലിൽ ഇന്ത്യൻ ആർമിയെ തറ പറ്റിച്ചു കൊണ്ടാണ് അയ്യങ്കാവ് ഫൈനലിൽ എത്തിയത്.

ഫൈനലിൽ ആദ്യ സെറ്റ് പൊള്ളക്കട വിജയിച്ചെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകൾ അതി ശക്തമായി തിരിച്ചു വന്നു കൊണ്ടാണ് നേവി പട അയ്യങ്കാവിന് കപ്പ്‌ നേടി കൊടുത്തത്.

Categories
Kasaragod Latest news main-slider

മർച്ചന്റ് നേവി അസോസിയേഷൻ ദേശീയ കപ്പലോട്ട ദിനം പാലക്കുന്നിൽ ആചരിച്ചു

പാലക്കുന്ന് : ആദ്യമായി രാജ്യത്ത് നിന്ന് വിദേശത്തേക്ക് കപ്പലോട്ടിയ ദിനത്തെ സ്മരിച്ചു കൊണ്ട് മർച്ചന്റ് നേവി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ കപ്പലോട്ട ദിനം ആചരിച്ചു.

ഇന്ത്യയിൽ നിന്ന് ആദ്യമായി അന്തർദേശീയ ജലപാതയിൽ കപ്പൽ യാത്ര നടത്തിയത് 1919 ഏപ്രിൽ 5 നാണ്.സിന്ധ്യ സ്ററീം നാവിഗേഷൻ കമ്പനിയുടെ ‘എസ്.എസ് ലോയൽറ്റി’ എന്ന ചരക്ക് കപ്പലാണ് ബോംബെയിൽ നിന്നും ലണ്ടനിലേക്ക് ആദ്യമായി സമുദ്ര യാത്ര അതിന്റെ ഓർമ്മക്കായാണ് എല്ലാ വർഷവും ഏപ്രിൽ 5 ന് ദേശീയ കപ്പലോട്ട ദിനം ആചരിക്കുന്നത്.

അസോസിയേഷന്റെ പാലക്കുന്ന് ഓഫീസിൽ കേക്ക് മുറിച്ചും മധുര പലഹാരം വിതരണവും നടത്തിയാണ് ഈ ദിവസം ആഘോഷിച്ചത്. വിവിധ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന വർക്കുള്ള ധനസഹായ വിതരണവും നടത്തി. അസോസിയേഷൻ പ്രസിഡന്റ്‌ രാജേന്ദ്രൻ മുദിയക്കാൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌കെ.എ.രമേശൻ, നുസി നിർവാഹക കമ്മിറ്റി അംഗം സുജിത് ബേക്കൽ, മണി അമ്പങ്ങാട്, രതീശൻ കുട്ടിയൻ,മനോജ്‌ പള്ളം, സുനിൽകുമാർ കൊക്കാൽ,രാജേഷ് രാഘവൻ, എ. കെ. സുധിൽ എന്നിവർ സംസാരിച്ചു..

 

Categories
Kasaragod Latest news main-slider

മതമൈത്രി സന്ദേശവുമായി ബോനം കൊടുക്കൽ:കുഞ്ഞാലിയ്ക്ക് കുലവനുമായുള്ള സൗഹൃദം

പാലക്കുന്ന് : വയനാട്ടുകുലവൻ തെയ്യംകെട്ടുകളിൽ ബോനം കൊടുക്കൽ ചടങ്ങ് ഏറെ പ്രാധാന്യമുള്ളതാണ്. മതമൈത്രി സന്ദേശമുണർത്തുന്ന ചടങ്ങ് കുഞ്ഞാലിയ്ക്ക് കുലവനുമായുള്ള സൗഹൃദം പുതുക്കൽകൂടിയാണ്. കുഞ്ഞാലിയെ രാജകോപത്തിൽ നിന്ന് കുലുവൻ രക്ഷിച്ചുവെന്നാണ് ഐതീഹ്യം. അന്ന് കുഞ്ഞാലി മധുപ്രിയനായ കുലവന് ആരും കാണാതിരിക്കാൻ തലയിൽ മുണ്ടിട്ട് കള്ള് കൊടുത്തുവത്രേ. അതിന്റെ ഓർമപുതുക്കലാണ് ഇന്ന് മറക്കളത്തിൽ നടക്കുന്ന ബോനം കൊടുക്കൽ.

 

 

Categories
Kasaragod Latest news main-slider

ആയിരങ്ങളെത്തി കണ്ടനാർ കേളനെ വരവേൽക്കാൻ; വയനാട്ടുകുലവൻ ഇന്ന് മറക്കളത്തിലെത്തും 

പാലക്കുന്ന് : ചടുലമായ ചുവടുകളും അതുല്യമായ മെയ് വഴക്കുമായി മറക്കളത്തിലെത്തിയ കണ്ടനാർ കേളനെ ആർപ്പുവിളികളുമായി ആയിരങ്ങൾ വരവേറ്റപ്പോൾ തറവാട്ടു കാരുടെയും ദേശവാസികളുടെയും അരനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് സുകൃത പുണ്യമായി. കണ്ടനാർ കേളന്റെ ബപ്പിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്നലെ രാത്രി നാടൊന്നാകെ കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാന സന്നിധിയിലേക്ക് ഒഴുകിയെത്തി.മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന തെയ്യംകെട്ട് ഉത്സവങ്ങളിൽ കൂടുതൽ ജനങ്ങൾ തറവാട്ടിലെത്തുന്നത് സവിശേഷ അനുഷ്ഠാനമായ ബപ്പിടൽ ചടങ്ങ് നടക്കുന്ന ദിവസമാണ്.

ഇന്നലെ വൈകീട്ട് കോരച്ചൻ തെയ്യത്തിന്റെ വെള്ളാട്ടത്തിന് ശേഷമാണ് കണ്ടനാർ കേളൻ തെയ്യത്തിന്റെ മുഖ്യചടങ്ങായ ബപ്പിടൽ പൂർത്തിയാക്കിയത്. വിഷ്ണുമൂർത്തിയുടെ തിടങ്ങലിന് ശേഷം വയനാട്ടുകുലുവൻ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയാടി.

ഇന്ന് വൈകുന്നേരം 4മണിയോടെ വയനാട്ടുകുലവൻ അരങ്ങിലെത്തും. വേഷത്തിലും നൃത്തത്തിലും ആചാരാനുഷ്ഠാനങ്ങളിലും വട്ടമുടിയും അരയാടയും പൊയ്ക്കണ്ണും വെള്ളത്താടിയും കന്നക്കത്തിയും മുളയമ്പും മുളവില്ലും ഒന്നായുള്ളത് കുലവന്റെ പ്രത്യേകതയാണ്.

പാലക്കുന്ന് ക്ഷേത്ര സ്ഥാനികരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ചൂട്ട് വെളിച്ചപ്പാടന്റെ സഹായത്തോടെ അതിനായി നിയുക്തനായ ആൾ തെയ്യത്തിന് സമർപ്പിക്കും. ഈ ചൂട്ടുമായുള്ള കുലവന്റെ നൃത്തം ഏറെ ഹൃദ്യമാണ്. ഉത്സവം കഴിഞ്ഞാൽ ഈ ചൂട്ടിൻകുറ്റി കൊട്ടിലകത്ത് സൂക്ഷിച്ചു വെക്കും. വിഷ്ണുമൂർത്തിയുടെ പുറപ്പാടിന് ശേഷം മറപിളർക്കലും കൈവീതും കഴിഞ്ഞാൽ ഇന്ന് അർധരാത്രിയോടെ തെയ്യംകെട്ട് സമാപിക്കും.

മതമൈത്രി സന്ദേശവുമായി

ബോനം കൊടുക്കൽ

പാലക്കുന്ന് : വയനാട്ടുകുലവൻ തെയ്യംകെട്ടുകളിൽ ബോനം കൊടുക്കൽ ചടങ്ങ് ഏറെ പ്രാധാന്യമുള്ളതാണ്. മതമൈത്രി സന്ദേശമുണർത്തുന്ന ചടങ്ങ് കുഞ്ഞാലിയ്ക്ക് കുലവനുമായുള്ള സൗഹൃദം പുതുക്കൽകൂടിയാണ്. കുഞ്ഞാലിയെ രാജകോപത്തിൽ നിന്ന് കുലുവൻ രക്ഷിച്ചുവെന്നാണ് ഐതീഹ്യം. അന്ന് കുഞ്ഞാലി മധുപ്രിയനായ കുലവന് ആരും കാണാതിരിക്കാൻ തലയിൽ മുണ്ടിട്ട് കള്ള് കൊടുത്തുവത്രേ. അതിന്റെ ഓർമപുതുക്കലാണ് ഇന്ന് മറക്കളത്തിൽ നടക്കുന്ന ബോനം കൊടുക്കൽ.

 

Categories
Kasaragod

പള്ളിക്കരയിൽ കാറിടിച്ചും സംഘം ചേർന്ന് ആക്രമിച്ചും യുവാവിന് പരിക്ക്

കാഞ്ഞങ്ങാട് നിന്നും കല്ലിങ്കാൽ ഭാഗത്തേക്ക് വരുകയായിരുന്ന കല്ലിങ്കാലിലെ മുഹമ്മദിൻ്റെ മകൻ കബീറിനെയും ജാബിറിനും പള്ളിക്കര ഭാഗത്ത് നിന്നും വന്ന കബീറിൻ്റെ തന്നെ ഉപ്പയുടെ ജേഷ്ടൻ വി.പി അബ്ദുള്ളയുടെ മകൻ കബീറും സംഘവും ചേർന്ന് കാറിടിച്ച് തെറിപ്പിക്കാൻ ശ്രമിക്കുകയും ശേഷം കാറിൽ നിന്നിറങ്ങിയ സംഘം കാറിലുണ്ടായിരുന്ന ആയുധവുമെടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് പരാതി

സിംഗിൾ പെന്ന എന്ന് വിളിക്കുന്ന കല്ലിങ്കാൽ പ്ര വാസി പി.പി. മുഹമ്മദിന്റെ മകൻ കബീറിനെ , ഡബിൾ പെന്ന എന്ന് വിളിക്കുന്ന കല്ലിങ്കാലിലെ പി.പി. അബ്ദുല്ലയുടെ മക്കളായ ഹംസ, അഷ്റഫ്, കബീർ എന്നിവർ ചേർന്നാണ് വാഹനത്തിലെത്തി ആൾക്കാർ നോക്കി നിൽക്കെ തല്ലിയതായാണ് പരാതി

കബീറിന്റ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

അക്രമി സംഘത്തോടൊപ്പം  ഹംസ, അഷ്റഫ് എന്നിവർ ഉണ്ടായിരുന്നു.

അക്രമിയുടെ അടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റിയ കബീറിൻ്റെ കാസറഗോഡ് നായമാർ മൂലയിലുള്ള EK നായനാർ ഹോസ്പിറ്റലിൽ എത്തിച്ചു .

ആക്രമത്തിന് കാരണം കല്ലിങ്കാൽ കബിറിൻ്റെ ഉപ്പയുടെ ചെക്ക് ഉപ്പയോഗിച്ച് പണം തട്ടിയെടുത്ത കേസിൽ പള്ളിപ്പുഴ കബീർ 25 ദിവസം  ജയിലിൽ കഴിയുകയും പിന്നിട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

വ്യാജാ ഒപ്പ് ഉപയോഗിച്ച് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതിനെതിരെ  കേസായി ജയിലിൽ കിടന്ന തിലുള്ള വൈരാഗ്യമാണ് ആക്രമണത്തതിന് കാരണം എന്ന് കബീറിൻ്റെ സുഹൃത്ത് ജാബിർ പറഞ്ഞു.

 

Categories
Uncategorised

ചെർക്കള ബേവിഞ്ച പരിങ്കാതൊട്ടി അരയാലിന്റടി ദൈവസ്ഥാനത്തിന് പുതിയ ഭാരവാഹികൾ

ഉണ്ണികൃഷ്ണൻ പൊയിനാച്ചി(പ്രസിഡന്റ് ), ഗംഗധാരൻ പക്രാനം(സെക്രട്ടറി ),            ഉദ്ദേശ് കുമാർ( ട്രഷർ )

ചെർക്കള :ചേർക്കള ബേവിഞ്ച പരിങ്കാതൊട്ടി അരയാലിന്റടി ദൈവസ്ഥാനത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ഗംഗാധരൻ പക്രാനം അധ്യക്ഷത വഹിച്ചു, തന്ത്രി വിഷ്ണുമൂർത്തി കക്കില്ലായ ഉദ്ഘാടനം ചെയ്തു ബിജു കമ്മട്ട സ്വാഗതവും, ഉദ്ദേശ് കുമാർ നന്ദിയും പറഞ്ഞു

പുതിയ ഭാരവാഹികൾ

മുഖ്യ രക്ഷാധികാരി വിഷ്ണുമൂർത്തി കക്കില്ലായ

പ്രസിഡന്റ്‌ :ഉണ്ണികൃഷ്ണൻ പൊയിനാച്ചി

വൈസ് പ്രസിഡന്റ്‌ :രവീന്ദ്രൻ.ടി.കെ

സെക്രട്ടറി :ഗംഗധാരൻ പക്രാനം

ജോയിന്റ് സെക്രട്ടറി : ബിജു കമ്മട്ട

ഖജാൻജി :ഉദ്ദേശ് കുമാർ

Categories
Uncategorised

കണ്ണോൽപടി പാറ്റേൻ വീട് തറവാട് കളിയാട്ടം 9 മുതൽ 12വരെ 

പാലക്കുന്ന് : ‘ഒന്ന് കുറവ് നാല്പത് ദൈവങ്ങൾ’ പള്ളിയുറങ്ങുന്ന ആരൂഡ സ്ഥാനമായ മുദിയക്കാൽ കണ്ണോൽപടി പാറ്റേൻ വീട് തറവാട്ടിൽ കളിയാട്ടോത്സവം 9 മുതൽ 12 വരെ നടത്തും. തൃക്കണ്ണാട് ത്രയംബകേശ്വരന്റെ നാല് പടികളിൽ പ്രധാനപ്പെട്ടതാണ് കണ്ണോൽപടി. 5വർഷത്തിൽ കളിയാട്ടം ഇവിടെ പതിവാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടി വന്നതിനാൽ 7 വർഷത്തിന് ശേഷമാണ് ഇപ്പോൾ കളിയാട്ടം നടക്കുന്നത്. 9ന് രാവിലെ 10.40 നും 11.40 മധ്യേ കലവറ നിറയ്‌ക്കും. വൈകുന്നേരം 6 മുതൽ തെയ്യംകൂടൽ, തിടങ്ങൾ, തോറ്റം, കുളിച്ച് തോറ്റം, പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതൽ കുട്ടിശാസ്തൻ, ഭൈരവൻ, പടവീരൻ തെയ്യങ്ങളുടെ പുറപ്പാട്. 10ന് രാവിലെ 10 മുതൽ വിഷ്ണുമൂർത്തി, പടിഞ്ഞാർ ചാമുണ്ഡി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്.

രാത്രി 7ന് തിടങ്ങൾ, തോറ്റം, കുളിച്ച് തോറ്റം, പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മോന്തിക്കോലം. രാത്രി 12 മുതൽ കുട്ടിശാസ്തൻ, ഭൈരവൻ, പടവീരൻ തെയ്യങ്ങളുടെ പുറപ്പാട്.

11ന് രാവിലെ 10 മുതൽ വിഷ്ണുമൂർത്തി, പടിഞ്ഞാർ ചാമുണ്ഡി, തൊഴുന്തട്ട ചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 7ന് തിടങ്ങൾ, തോറ്റം, കുളിച്ച് തോറ്റം, പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടവും മോന്തിക്കോലവും. രാത്രി 12 മുതൽ കുട്ടിശാസ്തൻ, ഭൈരവൻ, പടവീരൻ, പൊട്ടൻ തെയ്യം, പൊട്ടിയമ്മ

തെയ്യങ്ങളുടെ പുറപ്പാട്.

12ന് രാവിലെ വിഷ്ണുമൂർത്തി, പടിഞ്ഞാർ ചാമുണ്ഡി, ചൂളിയാർ ഭഗവതി തെയ്യങ്ങൾ അരങ്ങത്ത്.2ന് കോലസ്വരൂപത്ത് തായ് പരദേവതയുടെ തിരുമുടി നിവരും. തുടർന്ന് മൂവാളംകുഴി ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്.

വൈകുന്നേരം 6ന് വിളക്കിലരിയോടെ കളിയാട്ടോത്സവത്തിന് സമാപനം.

എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. തുലാഭാരം സമർപ്പിക്കേണ്ടവർ മുൻകൂട്ടി പേര് നൽകണം.8075180858.

Categories
Kasaragod Latest news main-slider Sports

ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് സബ്ജൂനിയർ ആൺ/പെൺ വിഭാഗങ്ങളിലും ഹോളി ഫാമിലി സ്കൂൾ രാജപുരം ജേതാക്കളായി.

രണ്ട് ദിവസങ്ങളിലായി രാജപുരം ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്നു വന്ന ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഹോക്കി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ കൂക്കൾ രാഘവൻ ഉദ്ഘാടനം ചെയ്ത് വിജയികൾക് സമ്മാനദാനവും ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ അച്യുതൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ ഒ എ എബ്രഹാം,ഡോ സിബി ലൂക്കോസ് ,മുബാറക് എം ടി, ശ്രീകാന്ത് പനത്തടി, സംഗീത് എന്നിവർ സംസാരിച്ചു.

സബ്ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ രാജപുരം ഹോളി ഫാമിലി സ്കൂൾ, വി.കെ.എസ്. എച്ച്. എസ്. എസ് വരക്കാട്,ജി.സി.എസ്. ജി.എച്ച്. എസ്. എസ്. എളംമ്പച്ചി, സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹോളി ഫാമിലി സ്കൂൾ രാജപുരം, വി.കെ.എസ്. എച്ച്. എസ്. എസ്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വി.കെ.എസ്. എച്ച്.എസ്. എസ് വരക്കാട്. രാജപുരം ബറ്റാലിയൻ,ജി.സി.എസ്. ജി.എച്ച്.എസ്. എസ്. എളംമ്പച്ചി . എന്നിവർ യധാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ മികച്ച താരമായി വരക്കാട് സ്കൂളിലെ ലിതിൻ.പി. യും മികച്ച ഗോൾകീപ്പറായി എളംമ്പച്ചി സ്കൂളിലെ ഫഹദും. സബ്ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി രാജപുരം ഹോളി ഫാമിലി സ്കൂളിലെ എനോഷ് ബിജുവിനെയും,ഗോൾകീപ്പറായി എളംമ്പച്ചി സ്കൂളിലെ ലിവിൻദാസിനെയും എമർജിംഗ് പ്ലെയറായി വരക്കാട് സ്കൂളിലെ അതുൽ രാജിനെയും , പെൺ കുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി വരക്കാട് സ്കൂളിലെ ശിഖയും,എമർജിംഗ് പ്ലെയറായി രാജപുരം ഹോളി ഫാമിലി സ്കൂളിലെ തീർത്ഥ സി യും, മികച്ച ഗോൾകീപ്പറായി രാജപുരം ഹോളി ഫാമിലി സ്കൂളിലെ ശ്രേയഗൗരിയേയും തിരഞ്ഞെടുത്തു.

Back to Top