Categories
Kasaragod Kerala Latest news main-slider top news

ഡി ഡി എഫ് പ്രവർത്തകർക്ക് തിരുവനന്തപുരത്ത് കെ പി സി സി ഓഫീസിൽ ഉജ്ജ്വല സ്വീകരണം.

ലയനം 7 ന് ഇല്ല. 20ന്കെ.സുധാകരൻ പങ്കെടുക്കും

തിരുവനന്തപുരം :
കാസർഗോട്ടെ മലയോര രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് വിതച്ച്
2013-ൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വിട്ട ജയിംസ് പന്തമ്മാക്കൽ നേതൃത്വം നല്കുന്ന ഡി ഡി എഫ് എന്ന രാഷ്ട്രീയ പ്രസ്ഥാനം മാതൃസംഘടനയിലേക്ക് തിരിച്ചെത്തുന്നു.

ജയിംസ് പന്തമ്മാക്കൽ ഉൾപ്പെട്ട ഡിഡി എഫ് പ്രവർത്തകർ ഇന്ന് രാവിലെ തലസ്ഥാനത്ത് കെ.പി.സി സി. ഓഫീസിൽ എത്തി പ്രസിഡന്റ് കെ.സുധാകരനെ സന്ദർശിച്ചു. ഉജ്ജ്വലമായ സ്വീകരണമാണ് നേതൃത്വം ഡി.ഡി.എഫ് പ്രവർത്തകർക്ക് തിരുവനന്തപുരത്ത് ഒരുക്കിയത്

കെ പി സി സി പ്രസിഡണ്ട് കെ.സുധാകരനും കാസറഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താനും മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അവരുടെ മുമ്പിൽ വെച്ച് ജയിംസ് പന്തമ്മാക്കലിനെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

ജയിംസ് പന്തമ്മാക്കലിനു പുറമെ ഡി ഡി എഫ് ചെയർമാൻ ജിജോ പി ജോസഫ് , കൺവീനർ ജിജി കമ്പല്ലൂർ, സെക്രട്ടറി സെബാസ്റ്റ്യൻ പൂവത്താനി , ട്രഷറർ വിൻസന്റ് ഇലവുത്തുങ്കൽ, ജിന്റോ മുറിഞ്ഞ കല്ലേൽ , സണ്ണി കോയിത്തുരുത്തേൽ, വാർഡ് മെമ്പർമാരായ ഫിലോമിന ജോണി, വിനീത് റ്റി ജോസഫ് ,ജിജി തച്ചാറു കുടി, ഡെറ്റി ഫ്രാൻസിസ് , ഷേർലി ചീങ്കല്ലേൽ , വർഗ്ഗീസ് പന്തമ്മാക്കൽ, എന്നിവരും കാസറഗോഡ് ഡി.സി.സി. ജന:സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീടും ചർച്ചയിൽ പങ്കെടുത്തു.

ഡി ഡി എഫ് – കോൺഗ്രസ് ലയന സമ്മേളനം നവംബർ 20 ന് നടക്കും

ചിറ്റാരിക്കാൽ ടൗണിൽ വച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിൽ നടക്കും. വൻശക്തി പ്രകടനത്തോടെയാവും ലയനം.

കോൺഗ്രസ് നേതൃത്വത്തെ വെല്ല് വിളിച്ച് മൂന്ന് ടേം ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം കൈയാളുകയാ ണ് ഡി.ഡി.എഫ്
ജെയിംസ് പന്തമ്മാക്കനാണ് പാർട്ടി നേതാവും പഞ്ചായത്ത് പ്രസിഡണ്ടും

Categories
Kasaragod Kerala Latest news main-slider top news

കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി; ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31നകം നല്‍കണം*

കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ഈ വര്‍ഷത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31നകം നല്‍കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. അയക്കേണ്ട വിലാസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ് രണ്ടാം നില, ചക്കോരത്തുകുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് -673005. ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്ക് മാത്രമേ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കുകയുള്ളൂവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2966577, 9188230577.

Categories
Kasaragod Latest news main-slider top news

സംസ്ഥാന സ്കൂള്‍ കായികോത്സവ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് തുക വര്‍ധിപ്പിച്ചു

സംസ്ഥാന സ്കൂള്‍ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ വര്‍ധിപ്പിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരം എസ്‌എംവി സ്കൂളില്‍ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1500 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1250 രൂപയുമാണ് നല്‍കുക. ഗെയിംസിനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായി വര്‍ധിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Categories
Kasaragod Latest news main-slider top news

കോട്ടച്ചേരി കുന്നുമ്മലിൽ ജലധാര …..

കോട്ടച്ചേരി കുന്നുമ്മലിൽ ജലധാര ….

കാഞ്ഞങ്ങാട്: നഗരഹൃദയത്തിൽ മാസങ്ങളായി ജലവിതരണ പൈപ്പ് പൊട്ടി ജലമൊഴുകുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു കുലക്കവുമില്ല. കാഞ്ഞങ്ങാട് കുന്നുമ്മലിൽ സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലാണ് മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പ് പൊട്ടി ജലമൊഴുകുന്നത് വ്യാപാരികളും നാട്ടുകാരും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് ഒന്ന് വന്ന് നോക്കാൻ പോലും കൂട്ടാക്കുന്നില്ല എന്ന് പരിസരവാസികൾ പറഞ്ഞു

Categories
Kasaragod Latest news main-slider top news

അരയി ശ്രീ ഏരത്ത് മുണ്ട്യാ ദേവലയത്തിലെ ഒന്നാം അവകാശികളായ പുതിയടത്ത് തറവാട് പുന:പ്രതിഷ്ഠാ കലശാട്ടി നോടബന്ധിച്ചു നടത്തുന്ന പുന:രുദ്ധരണത്തിന് പ്രവർത്തന ഫണ്ട് തറവാട്ടിലെമുതിർന്ന അംഗം നാരായണി തോണിക്കല്ലിൽ നിന്നും തറവാട് രക്ഷാധികാരി കെ.വി. അശോകൻ അന്തി തിരിയൻ ഏറ്റുവാങ്ങുന്നു.


അരയി ശ്രീ ഏരത്ത് മുണ്ട്യാ ദേവലയത്തിലെ ഒന്നാം അവകാശികളായ പുതിയടത്ത് തറവാട് പുന:പ്രതിഷ്ഠാ കലശാട്ടി നോടബന്ധിച്ചു നടത്തുന്ന പുന:രുദ്ധരണത്തിന് വേണ്ടുന്ന പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനം തറവാട്ടിലെ മുതിർന്ന അംഗമായ നാരായണി തോണിക്കല്ലിൽ നിന്നും തറവാട്ടിലെ രക്ഷാധികാരിയും അരയി ഏരത്ത് മുണ്ട്യാ ദേവാലയ അന്തിതിരിനുമായ കെ.വി അശോകൻ ഏറ്റുവാങ്ങി പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തറവാട് പ്രസിഡണ്ട് പി.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കലശ കാരൻ സുകുമാരൻ , തറവാട് കോർഡിനേറ്റർ രതീഷ് , ചിത്രൻ കരിയിൽ മാതൃ സമിതി പ്രസിഡണ്ട് ദീപാ സതീഷ് , സെക്രട്ടറി സൗമ്യ കരിയിൽ, ദിവ്യ ബിജു , ഏരത്ത് മുണ്ട്യാ ദേവാലയ സ്ഥാനികന്മാർ ക്ഷേത്ര പ്രസിഡണ്ട് കുട്ട്യൻ, സെക്രട്ടറി കുഞ്ഞിക്കണ്ണൻ തഴത്തറ വലിയ വീട് തറവാട് പ്രസിഡണ്ട് പി.പി.രാജു , വിജയൻ മണക്കാട്ട് , കെ.കെ. കൃഷ്ണൻ കുട്ടി, സിന്ധു ദാമോദരൻ ചെർള ., മനോജ് .എൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തറവാട് സെക്രട്ടറി എം.രഞ്ജിത്ത് സ്വാഗതവും, വൈ: പ്രസിഡണ്ട് ,സുധാകരൻ തെക്കൻ ബങ്കളം നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഗവർണ്ണറുടെ നാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ നവംബർ 15 ൻ്റെ എൽ .ഡി.എഫ് പ്രതിഷേധ റാലി വിജയിപ്പിക്കാൻ എൽ.ഡി.എഫ്കാ.ഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു

 

ഗവർണ്ണറുടെ നാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ നവംബർ 15 ൻ്റെ എൽ .ഡി.എഫ് പ്രതിഷേധ റാലി വിജയിപ്പിക്കുവാൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് എം.എൻ.സ്മാരക ഹാളിൽ ചേർന്ന കാഞ്ഞങ്ങാട് മണ്ഡലം എൽ.ഡി.എഫ് യോഗം .എൽ ഡി എഫ് ജില്ല കൺവീനർ സതീഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു., ഗോവിന്ദൻ പള്ളിക്കാപ്പിൽ, രാജ് മോഹൻ ,ബിൽടെക് അബ്ദുല്ല , കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി.പി.രാജു, വസന്തകുമാർ കാട്ടുകുളങ്ങര,പിപി രാജൻ, പ്രമോദ് കരുവളം, സന്തോഷ് മാവുങ്കാൽ,കെ സി മുഹമ്മദ് കുഞ്ഞി, വെങ്കിടേഷ്, എൻ.വി.ചന്ദ്രൻ, കെ സി.പീറ്റർ, ഷാജി പൂങ്കാവനംഎന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

ലഹരിമുക്ത യുവത, സമരസജ്ജ കേരളം കേരള യൂത്ത് ഫ്രണ്ട് (M) ജില്ലാ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കാസറഗോഡ് :ലഹരിമുക്ത യുവത, സമരസജ്ജ കേരളം എന്ന സന്ദേശവുമായി
കേരള യൂത്ത്ഫ്രണ്ട് (എം) കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മയക്ക്മരുന്ന് ദുരുപയോഗത്തിനും,സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെയും സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 27ന് കാസർഗോഡ് മഡോണ സ്കൂളിൽ വെച്ച്
കേരള ജലവിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്
ലിജിൻ ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

2022 ലെ ആന്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സിൽവർ ജൂബിലി ആൻ്റി നർക്കോട്ടിക് അവാർഡ് ജേതാവും,
മദ്യ-മയക്കുമരുന്നുകൾക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലയിലെ നിറസാന്നിധ്യമായ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ
എൻ. ജി രഘുനാഥനെ മന്ത്രി റോഷി അഗസ്റ്റ്യൻ
ആദരിച്ചു .

തുടർന്ന് പ്രിവൻ്റീവ്‌ ഓഫീസർ എൻ.ജി രഘുനാഥൻ ബോധവൽക്കരണ ക്ലാസ് എടുത്തു. സംസ്ഥാന സ്ററിയറിംഗ് കമ്മിറ്റിയംഗം സജി സെബാസ്റ്റ്യൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിലാഷ് മാത്യു, അഡ്വക്കേറ്റ് വിനയ് മാങ്ങാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീന റോസ്,വാർഡ് കൗൺസിലർ ഹസീന നഷാദ് എന്നിവർ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ സ്വാഗതവും,
ബിജി ജേക്കബ് നന്ദിയും പറഞ്ഞു.

Categories
Kerala Latest news main-slider top news

ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം


ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലന

ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപ്പിച്ചു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ്
വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നല്‍കുക.

മികവു പുലര്‍ത്തുന്നവര്‍ക്ക് തുടർന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കി
മികച്ച താരങ്ങളാക്കി മാറ്റുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.

നവംബര്‍ 11 മുതൽ 20വരെയാണ് അടിസ്ഥാന ഫുട്‌ബോൾ പരിശീലന പരിപാടി. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളിൽ 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയിലും തെരഞ്ഞെടുത്തിട്ടുളള വൺ മില്യൺ ഗോൾ അംബാസിഡര്‍മാരായ മുൻ സന്തോഷ് ട്രോഫി താരങ്ങൾ ക്യാമ്പയിന്റെ പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കും.സംസ്ഥാനത്തെ 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് “ഗോള്‍” എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ലോകകപ്പ് ഫുട്‌ബോളിന് തുടക്കമാകുന്ന നവംബര്‍ 20 ന് പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ഗോളുകൾ സംസ്ഥാനത്ത് ആകെ അടിക്കാനും കായിക വകുപ്പ് പദ്ധതിയിട്ടുണ്ട്.

Categories
Kasaragod Latest news main-slider top news

സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സ്ഥാനമേറ്റെടുത്തു.

സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സ്ഥാനമേറ്റെടുത്തു

ബേക്കൽ: ഇൽയാസ് മുസ്‌ലിം ജമാഅത്ത് ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണം നടത്തി.

സ്ഥാനാരോഹണ സമ്മേളനം ഖത്തീബ് മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ കെ.എ.മജീദ് ഹാജി അദ്ധ്യക്ഷനായി.

ജമാഅത്ത് പ്രസിഡന്റ് കെ. മഹമൂദ് ഹാജി ഖാസിയെ “ബൈഅത്ത്” ചെയ്തു.

സയ്യദ് അലി തങ്ങൾ കുമ്പോൽ തലപ്പാവ് അണിയിച്ചു.

സ്വാഗത സംഘം ട്രഷറർ ബി.കെ.അബ്ദുള്ള ഹാജി സ്ഥാനവസ്ത്രമണിയിക്കുകയും, ജമാഅത്ത് ട്രഷറർ കെ.എ. അബ്ബാസ് ഹാജി ഉപഹാരം നൽകുകയും, സ്വാഗത സംഘം ചെയർമാൻ മജീദ് ഹാജി പൊന്നാട അണിയിക്കുകയും ചെയ്തു.

ജമാഅത്ത് ഓഡിറ്റർ ബി.കെ.സാലിം ഖാസിയെ പരിചയപ്പെടുത്തി.

അബ്ദുൾ അസീസ് അഷറഫി പാണത്തൂർ മുഖ്യപ്രഭാഷണം നടത്തി.
ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി അഹ്സനി, ഖിളർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് വാരിസി, ഹദ്ദാദ് ഖത്തീബ് ഹാരിസ് ഫാളിലി എന്നിവർ പ്രസംഗിച്ചു.

മതപഠന രംഗത്തെ വാഫി ബിരുദം നേടിയ ജമാഅത്ത് നിവാസി മുഹമ്മദ് നബീൽ വാഫി യെ ചടങ്ങിൽ വെച്ച് സയ്യദ് അലി തങ്ങൾ കുമ്പോൽ ഉപഹാരം നൽകി ആദരിച്ചു.

ജമാഅത്ത് ജനറൽ സെക്രട്ടറി കെ എച്ച്.മുഹമ്മദ് സ്വാഗതവും ടി.കെ ഹസൈനാർ നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

അരയി ജയ് ഹിന്ദ് വായനശാല ഗ്രന്ഥാലയത്തിൽ ലഹരി വിരുദ്ധപ്രതിഞ്ജ ‘ചൊല്ലി.


 

കാഞ്ഞങ്ങാട്അ:രയി ജയ്ഹിന്ദ് വായനശാലയ& ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ലഹരി വിരുദ്ധ പ്രതിജ്‌ഞ കാഞ്ഞങ്ങാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി മായാകുമാരി നേതൃത്വത്തിൽ അരയി പാലക്കാൽ വെച്ച് നടത്തി മുഖ്യാതിഥിയായി ജനതാദൾ എസിന്റെ കാസർഗോഡ് ജില്ല പ്രസിഡണ്ട് പി.പി.രാജു അരയി . ലൈബ്രറി സെക്രട്ടറി വിജയൻ മണക്കാട്ട്, മറ്റു പ്രവർത്തകരും പങ്കെടുത്തു

Back to Top